sasi tharoor – malayalees.ch https://malayalees.ch Malayalam Online News Portal Fri, 24 Mar 2023 14:09:10 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png sasi tharoor – malayalees.ch https://malayalees.ch 32 32 രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ തീരുമാനത്തിന്റെ വേഗത എന്നെ ഞെട്ടിച്ചു: ശശി തരൂര്‍ https://malayalees.ch/sashi-tharoor-on-rahul-gandhi-disqualification-lok-sabha/ Fri, 24 Mar 2023 14:08:56 +0000 https://malayalees.ch/?p=78533 സൂറത്ത് കോടതി വിധി വന്നതിന് പിന്നാലെ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കാനുള്ള ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ തീരുമാനത്തിന്റെ വേഗത തന്നെ ഞെട്ടിക്കുന്നുവെന്ന് ശശി തരൂര്‍. കോടതി വിധി വന്ന് 24 മണിക്കൂറുകള്‍ക്കുള്ളിലാണ് നടപടിയുണ്ടായിരിക്കുന്നത്. ഇതിനെതിരെ നല്‍കിയ അപ്പീല്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ലോക്‌സഭാ വിജ്ഞാപനമെന്ന് ശശി തരൂര്‍ ചൂണ്ടിക്കാട്ടി. നടപടികള്‍ക്ക് പിന്നിലെ രാഷ്ട്രീയം പുറത്തേക്ക് വരികയാണെന്നും ഇത് നമ്മുടെ ജനാധിപത്യത്തിന് ദോഷകരമാണെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ( Sashi Tharoor on Rahul Gandhi disqualification Lok sabha )

മാനനഷ്ടക്കേസിലെ സൂറത്ത് കോടതി വിധിയ്ക്ക് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയെ എം പി സ്ഥാനത്തിന് അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കിയത്. വിധിയുടെ പശ്ചാത്തലത്തില്‍ രാഹുല്‍ എം പി സ്ഥാനത്തിന് ഇന്നലെ മുതല്‍ അയോഗ്യനാണെന്നാണ് വിജ്ഞാപനം. വിവാദങ്ങള്‍ക്കിടെ രാഹുല്‍ ഇന്ന് സഭയിലെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പാര്‍ലമെന്റ് പ്രക്ഷ്ഭുതമായതിന് പിന്നാലെയാണ് ലോക്‌സഭ നിര്‍ണായകമായ ഉത്തരവ് പുറത്തിറക്കിയിരുന്നത്. നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിവരം.

]]>
‘ഒറ്റക്കെട്ടായി നിൽക്കണം’ തരൂർ ഖാർഗെയെ അഭിനന്ദിച്ചത് ജനാധിപത്യത്തിന്റെ മറ്റൊരു രൂപം: എ കെ ആന്റണി https://malayalees.ch/ak-antony-about-congress-president-election/ Wed, 19 Oct 2022 14:23:37 +0000 https://malayalees.ch/?p=69883 കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ നടന്നത് ജനാധിപത്യപരമായ തെരഞ്ഞെടുപ്പെന്ന് കോൺഗ്രസ് നേതാവ് എ കെ ആന്റണി. ശശി തരൂർ മല്ലികാർജുൻ ഖാർഗെയെ അഭിനന്ദിച്ചത് ജനാധിപത്യത്തിന്റെ മറ്റൊരു രൂപം. നെഹ്‌റു കുടുംബം കോൺഗ്രസിന്റെ ശക്തി സ്രോതസെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം. പാർട്ടിയുടെ വളർച്ചയ്ക്ക് വേണ്ടി നിലകൊള്ളണമെന്നും എ കെ ആന്റണി വ്യകത്മാക്കി.

അതേസമയം കോൺഗ്രസ് ഒരു വലിയ ആൽമരമാണ്. ഈ ആൽമരച്ചുവട്ടിൽ എല്ലാവർക്കും സ്ഥാനമുണ്ട്. ഭാവി കോൺഗ്രസ്‌ രാഷ്ട്രീയത്തിൽ ശശി തരൂരിന് ഈ ആൽമരച്ചുവട്ടിൽ പ്രധാനപ്പെട്ട ഒരു ഇടം ഉണ്ടാകണമെന്ന സാധാരണ കോൺഗ്രസുകാരന്റെ ആവശ്യം നേതൃത്വം തള്ളുകയില്ല എന്ന് വിശ്വസിക്കുന്നുവെന്ന് മുൻ എംഎൽഎ കെ.എസ്.ശബരീനാഥൻ പ്രതികരിച്ചു. കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ഖർഗേക്ക് അഭിനന്ദനങ്ങൾ നേരുന്നതായും അദ്ദേഹം അറിയിച്ചു.

ശശി തരൂരിന് അർഹമായ സ്ഥാനം നൽകാൻ പാർട്ടിയോട് ആവശ്യപ്പെടുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. വാക്കു കൊണ്ട് പോലും അദ്ദേഹം ആരെയും നോവിച്ചില്ല. മത്സരത്തിൽ തരൂർ മാന്യത പുലർത്തിയെന്ന് സുധാകരൻ പറ‍ഞ്ഞു. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖർഗെയോട് പരാജയപ്പെട്ട ശശി തരൂരിനെ പുകഴ്ത്തിയാണ് കെ.സുധാകരൻ രംഗത്തെത്തിയത്.

]]>
ചോച്ചി അല്ല, കൊച്ചി !’ ട്വിറ്ററാറ്റിയെ ട്രോളി ശശി തരൂർ https://malayalees.ch/sasi-tharoor-trolls-twitterati-misspelled-chochi/ Sat, 07 May 2022 09:14:05 +0000 https://malayalees.ch/?p=61464 ഭാഷ ഹിന്ദിയോ, ബംഗാളിയോ, ഗുജറാത്തിയോ ആകട്ടെ സൗത്ത് ഇന്ത്യൻ ഭക്ഷണമായ ദോശയ്ക്ക് ഇന്ത്യയിലെവിടെയും ആരാധകരേറെയാണ്. ഈ ദോശ എന്നാൽ വലിയ വിവാദത്തിലാണ് ഇപ്പോൾ. വെജിറ്റേറിയൻ ഭക്ഷണമായ ദോശ ‘മുട്ട വെള്ളം’ കൊണ്ട് തയാറാക്കിയെന്ന ആരോപണവുമായി യുവാവ് രംഗത്തെത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്.

‘ചോച്ചി വിമാനത്താവളത്തിൽ ദോശ വേവിക്കാൻ മുട്ട വെള്ളം ഉപയോഗിക്കുന്നു. അവർ മതവിശ്വാസം വച്ച് കളിക്കുകയാണ്’ – ഇതായിരുന്നു മനീഷ് ജെയിൻ എന്ന യുവാവ് ട്വിറ്ററിൽ കുറിച്ചത്.

ട്വീറ്റിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ്, കേരള മുഖ്യമന്ത്രി, കൊച്ചി വിമാനത്താവളം എന്നീ പേജുകളും ടാഗ് ചെയ്തു. കേരളത്തിലേക്ക് യാത്ര ചെയ്യുന്ന സസ്യഭുക്കുകളുടേയും ജൈന മതവിശ്വാസികളുടേയും വികാരത്തെ മാനിക്കണമെന്നും മനീഷ് ട്വിറ്ററിൽ കുറിച്ചു.

ഈ ട്വീറ്റാണ് വൈറലായത്. തൊട്ടുപിന്നാലെ മനീഷിനെതിരെ ട്വീറ്റുമായി നിരവധി പേർ രംഗത്ത് വന്നു. കൊച്ചിയെ ചോച്ചി എന്ന് അഭിസംബോധന ചെയ്തതിലുള്ള അമർഷവും ‘ടൺഠാ പാനി’ (തണുത്ത വെള്ളം) എന്നതിന് പകരം ‘അൺടാ പാനി’ ( മുട്ട വെള്ളം) എന്ന് തെറ്റിദ്ധരിച്ചതിലുമുള്ള പരിഹാസവുമായിരുന്നു ട്വീറ്റുകളിൽ നിറയെ. ശശി തരൂർ എംപിയും ഈ വിവാദത്തിന്റെ ചുവട് പിടിച്ച് ട്വീറ്റുമായി രംഗത്തെത്തി.

‘ചോച്ചിയിൽ, ക്ഷുഭിതനായ സസ്യഭിക്ക് വെടി കൊണ്ടത് പോലെ പെരുമാറുന്നു. ടൺഠയ്ക്ക് പകരം അൺടയെന്ന് കേട്ട് വലിയ വിഡ്ഢിത്തമാണ് ഉണ്ടാക്കിയത്. ചോറും വഴുതനങ്ങയും തന്നെ തെരഞ്ഞെടുത്താൽ മതിയായിരുന്നു’- ശശി തരൂർ ട്വീറ്റ് ചെയ്തു.

]]>
വാക്സിന്‍ സൗജന്യമാക്കണം; രോഗകിടക്കയില്‍ നിന്ന് ശശി തരൂര്‍ https://malayalees.ch/shashi-tharoor-posts-video-from-sickbed-says-india-needs-free-vaccines-for-all/ Wed, 02 Jun 2021 09:35:17 +0000 https://malayalees.ch/?p=45014 കേന്ദ്രസര്‍ക്കാരിന്‍റെ വാക്സിന്‍ നയത്തില്‍ വ്യക്തതയില്ലെന്നും എങ്ങനെയാണ് ഡിസംബറോട് എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുന്നതെന്നും കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന തരൂര്‍ ട്വിറ്ററിലൂടെ പങ്കുവച്ച വീഡിയോയിലൂടെയാണ് കേന്ദ്രത്തിനെ വിമര്‍ശിച്ചത്.

കേന്ദ്രത്തിന്‍റെ വാക്സിന്‍ നയത്തില്‍ മാറ്റം വരുത്തണമെന്നും വാക്സിന്‍ സൌജന്യമാക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. വാക്സിന്‍ സൌജന്യമാക്കണമെന്ന് കോണ്‍ഗ്രസിന്‍റെ ക്യാമ്പയിനെ താന്‍ പിന്തുണക്കുന്നതായും തരൂര്‍ പറഞ്ഞു. കോവിഡിന്‍റെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചുകൊണ്ട് രോഗക്കിടക്കയിലാണ് ഞാന്‍. ഡിസംബര്‍ അവസാനത്തോടെ രാജ്യത്തെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന്‍റെ പ്രസ്താവന കണ്ടിരുന്നു. വാക്‌സിന് കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ എങ്ങനെയാണ് ഇത് സാധ്യമാക്കുക എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു..തരൂര്‍ പറയുന്നു.

നിശ്ചിത സമയപരിധിക്കുള്ളില്‍ രാജ്യവ്യാപകമായി സൗജന്യ വാക്‌സിനേഷന്‍ നടപ്പാക്കുന്നതിന് ഉതകുന്ന വിധത്തില്‍ സര്‍ക്കാരിന്‍റെ വാക്‌സിന്‍ നയത്തില്‍ മാറ്റംവരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള കോണ്‍ഗ്രസിന്‍റെ ക്യാമ്പയിനെ ഞാന്‍ പിന്തുണയ്ക്കുന്നു. അമിത നിരക്കില്‍ വാക്‌സിന്‍ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാരുകളും സ്വകാര്യ ആശുപത്രികളും മറ്റു സ്ഥാപനങ്ങളും വിപണിയില്‍ മത്സരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ല. കേന്ദ്രസര്‍ക്കാര്‍ ന്യായമായ വിലയ്ക്ക് വാക്‌സിന്‍ വാങ്ങുകയും ജനങ്ങള്‍ക്ക് സൗജന്യമായി കൊടുക്കുകയുമാണ് വേണ്ടത്. വാക്‌സിനേഷന്‍ സംബന്ധിച്ച് ആദ്യകാലം മുതലുള്ള നയം ഇതാണ്, ശശി തരൂര്‍ വീഡിയോയില്‍ പറഞ്ഞു.

രാജ്യത്തെ കോവിഡില്‍ നിന്ന് രക്ഷിക്കാന്‍ എല്ലാവര്‍ക്കും സൗജന്യമായ വാക്‌സിന്‍ നല്‍കുന്ന നയമാണ് നമുക്ക് വേണ്ടത്. ഞാന്‍ വളരെയധികം പ്രയാസങ്ങള്‍ അനുഭവിച്ചു. അതിന്‍റെ ഒരംശം പോലുമോ അതിനേക്കാള്‍ കൂടുതലായോ ഒരാളും അനുഭവിക്കരുതെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്, ശശി തരൂര്‍ പറഞ്ഞു.

]]>
ഓൺലൈൻ മാധ്യമങ്ങൾക്ക് നിയന്ത്രണം വരുന്നു https://malayalees.ch/online-media-under-control-department-of-information-technology-with-legislative-action/ Sat, 10 Oct 2020 04:49:50 +0000 https://malayalees.ch/?p=33091 ഓൺലൈൻ മാധ്യമങ്ങളിലെ വ്യാജ വാർത്ത, വിദ്വേഷ-സ്ത്രീ വിരുദ്ധ പരാമർശങ്ങൾ, സമൂഹമാധ്യമങ്ങളിലെ വ്യക്തിഹത്യ തുടങ്ങിയ വിഷയങ്ങളിലെല്ലാം ഇനി മുതൽ നിയമമുണ്ടാകും

ഓൺലൈൻ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ നിയമനിർമാണവുമായി വിവര സാങ്കേതിക വകുപ്പ്. വിവരസാങ്കേതിക വകുപ്പിന്റെ പാർലമെന്ററി സമിതിയാണ് നടപടികൾ തുടങ്ങിയത്. മാധ്യമങ്ങളുടെ ധാർമികതയെയും, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതുമായി ബന്ധപെട്ട വിഷയങ്ങളിൽ ഇന്ത്യൻ പാർലമെന്റിന്റെ ഒരു കമ്മിറ്റി ആദ്യമായാണ് ചർച്ച നടത്തുന്നത്.

പാർലമെന്ററി സമിതി നിയമനിർമാണത്തിനായി 21 വിഷയങ്ങളാണ് പരിഗണിക്കുന്നത്. ഓൺലൈൻ മാധ്യമങ്ങളിലെ വ്യാജ വാർത്ത, വിദ്വേഷ-സ്ത്രീ വിരുദ്ധ പരാമർശങ്ങൾ, സമൂഹമാധ്യമങ്ങളിലെ വ്യക്തിഹത്യ, സംഘർഷത്തിന് വഴി വെക്കുന്ന പരാമർശങ്ങൾ തുടങ്ങിയ വിഷയങ്ങളിലെല്ലാം ഇനി മുതൽ നിയമമുണ്ടാകും.

ഓൺലൈൻ മാധ്യമങ്ങൾക്ക് പുറമേ ബ്രോഡ്കാസ്റ്റിംഗ് ചാനലുകൾ വഴിയുള്ള ഇത്തരം പ്രക്ഷേപണങ്ങളും സമിതി പരിശോധിക്കും. ശശിതരൂരാണ് വിവരസാങ്കേതിക വകുപ്പിന്റെ പാർലമെന്ററി സമിതി അധ്യക്ഷൻ.

]]>
ആറു വര്‍ഷത്തിനിടെ രാജ്യത്ത് വളര്‍ന്നത് മോദിയുടെ താടി മാത്രം; വിമര്‍ശനവുമായി ശശി തരൂര്‍ എംപി https://malayalees.ch/shashi-tharoor-criticizes-pm-narendra-modi/ Tue, 15 Sep 2020 12:56:10 +0000 https://malayalees.ch/?p=31839 പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി ശശി തരൂര്‍ എംപി. കഴിഞ്ഞ ആറുവര്‍ഷത്തിനിടെ രാജ്യത്ത് ദൃശ്യമായ ഒരേ ഒരു വളര്‍ച്ച എന്ന അടിക്കുറിപ്പോടെയുള്ള ചിത്രമാണ് ശശി തരൂര്‍ ട്വിറ്ററില്‍ പങ്കുവച്ചത്. സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രചരിച്ച ഗ്രാഫിക് ചിത്രമാണിത്.

ഇന്ന് രാവിലെയാണ് ലഭിച്ചത്, അര്‍ത്ഥവത്തായി ചിത്രീകരിച്ചിരിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം തരൂര്‍ പങ്കുവെച്ചത്. ചോദ്യോത്തരങ്ങളെ ഭയപ്പെടുന്ന സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. ആറ് വര്‍ഷത്തെ ഔദ്യോഗിക കാലയളവില്‍ മോദി ഇന്ത്യയില്‍ ഒരു പത്രസമ്മേളനവും നടത്തിയിട്ടില്ല, മുന്‍കൂട്ടി തയാറാക്കിയ അഭിമുഖങ്ങള്‍ മാത്രമേ നരേന്ദ്ര മോദി നല്‍കാറുള്ളു എന്നും ശശി തരൂര്‍ നേരത്തെ ട്വിറ്ററില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

]]>
‘കുഴപ്പം പിടിച്ച’ ഇം​ഗ്ലീഷുമായി വീണ്ടും തരൂർ https://malayalees.ch/tharoor-responds-to-chetan-bhagat-big-words/ Mon, 14 Sep 2020 07:22:36 +0000 https://malayalees.ch/?p=31760 അടുത്ത തവണ തന്നെ കുറിച്ച് വല്ലതും പുകഴ്ത്തി പറയുമെങ്കില്‍ അത് വലിയ വാക്കുകള്‍ ഉപയോഗിച്ച് പറയാമോ എന്നായിരുന്നു ചേതന്‍ ഭഗത്തിന്റെ അപേക്ഷ

വീണ്ടും ‘കുഴപ്പം പിടിച്ച’ ഇംഗ്ലീഷുമായി ശശി തരൂര്‍ എം.പി. ഇത്തവണ ഇതിന് കാരണക്കാരനായത് എഴത്തുകാരന്‍ ചേതന്‍ ഭഗത് ആണെന്ന് മാത്രം.

ടൈംസ് ഓഫ് ഇന്ത്യയില്‍ ചേതന്‍ ഭഗത് എഴുതിയ കോളത്തെ അഭിനന്ദിച്ച് ശശി തരൂര്‍ ട്വിറ്ററില്‍ പോസ്റ്റ് ഇട്ടിരുന്നു. രാജ്യത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളെ പറ്റിയും അതിന്റെ പരിഹാരങ്ങളെ കുറിച്ചും ചേതന്‍ ഭഗത് വ്യക്തമായി തന്നെ പറഞ്ഞു. സര്‍ക്കാറിലെ അദ്ദേഹത്തിന്റെ ആരാധകര്‍ ഇത് മനസ്സിലാക്കുമെന്നാണ് കരുതുന്നതെന്നും തരൂര്‍ കുറിച്ചു.

തരൂരിന്റെ പ്രശംസാ വാക്കുകള്‍ക്ക് നന്ദി അറിയിച്ച ചേതന്‍ ഭഗത് ഒരു കാര്യം കൂടി അഭ്യര്‍ഥിച്ചു. അടുത്ത തവണ തന്നെ കുറിച്ച് വല്ലതും പുകഴ്ത്തി പറയുമെങ്കില്‍ അത് വലിയ വാക്കുകള്‍ ഉപയോഗിച്ച് പറയാമോ എന്നായിരുന്നു ഭഗത്തിന്റെ അപേക്ഷ.

ട്വീറ്റിന് ഉടനെ തന്നെ എം.പിയുടെ മറുപടിയും എത്തി. ചേതന്‍ ഭഗത് ഉദ്ദേശിച്ച പ്രകാരമുള്ള കടുത്ത വാക്കുകളിലായിരുന്നു എന്നാല്‍ ഇത്തവണ തരൂരിന്റെ മറുപടിയെന്ന് മാത്രം..!

]]>
പഴയ ‘സിംഹം’ പുതിയ പേരില്‍; മോദിയുടെ പാക്കേജിനെ പരിഹസിച്ച് ശശി തരൂര്‍ https://malayalees.ch/shashi-tharoor-on-modi-self-sufficient-package/ Wed, 13 May 2020 12:20:52 +0000 https://malayalees.ch/?p=25539 ‘വീണ്ടും അവര്‍ ധാരാളം സ്വപ്‌നങ്ങള്‍ വില്‍ക്കുകയാണ്’

പ്രധാനമന്ത്രി മോദി മുന്നോട്ടുവെച്ച സ്വയം പര്യാപ്ത ഇന്ത്യ ആശയത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ പുതിയ പേരില്‍ വീണ്ടും അവതരിപ്പിക്കുകയാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. പഴയ സിംഹങ്ങളെ പുതിയ പേരില്‍ വിറ്റു എന്നാണ് അദ്ദേഹം കുറിച്ചത്.

‘സ്വയം പര്യാപ്ത ഇന്ത്യ പദ്ധതി മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയാണ്. വീണ്ടും അവര്‍ ധാരാളം സ്വപ്‌നങ്ങള്‍ വില്‍ക്കുകയാണൈന്നും എന്തെങ്കിലും പുതുമയുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി മോദി സ്വയം പര്യാപ്ത ഇന്ത്യ എന്ന ആശയത്തിന് ഊന്നല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടത്. ഇന്ത്യയെ ആഗോള ബ്രാന്‍ഡ് ആക്കി മാറ്റണമെന്നും ജനങ്ങള്‍ ഇതിനെ പിന്തുണയ്ക്കണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു. മേക്ക് ഇന്‍ ഇന്ത്യയുടെ ചിഹ്നം സിംഹമായിരുന്നു.

]]>