sashi tharoor – malayalees.ch https://malayalees.ch Malayalam Online News Portal Fri, 28 Apr 2023 11:17:49 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png sashi tharoor – malayalees.ch https://malayalees.ch 32 32 ‘അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നവരെ അവഹേളിക്കരുത്’; പി ടി ഉഷക്കെതിരെ ശശിതരൂര്‍ https://malayalees.ch/dont-insult-those-who-stand-for-rights-sashi-tharoor-against-pt-usha-htm/ Fri, 28 Apr 2023 11:10:00 +0000 https://malayalees.ch/?p=80384 ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ഗുസ്‌തി താരങ്ങള്‍ ജന്തര്‍മന്തറില്‍ നടത്തുന്ന സമരവുമായി ബന്ധപ്പെട്ട് പി ടി ഉഷ നടത്തിയ പരാമര്‍ശത്തിനെതിരെ ഡോ. ശശി തരൂര്‍. അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊളളുന്നത് എങ്ങിനെയാണ് രാഷ്ട്രത്തിന്റെ പ്രതിഛായയെ കളങ്കപ്പെടുത്തിയതെന്ന് ശശി തരൂര്‍ ട്വിറ്ററിലൂടെ ചോദിച്ചു. അവരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും അവരുമായി ചര്‍ച്ച നടത്തുന്നതിനും ന്യായമായ നടപടികള്‍ സ്വീകിരിക്കുകന്നതിനും പകരം അവര അവഹേളിക്കുന്നത് ശരിയില്ലന്നും ശശി തരൂര്‍ തന്റെ ട്വിറ്ററില്‍ പറഞ്ഞു.

‘ലൈംഗികപീഡന പരാതി നൽകിയിട്ടും നീതി ലഭിക്കാതെ തെരുവിലിറങ്ങേണ്ടി വന്ന കായിക താരങ്ങളെ ഉഷ അവഗണിച്ചു. നീതിക്ക് വേണ്ടിയുള്ള കായികതാരങ്ങളുടെ സമരം ഒരിക്കലും രാജ്യത്തിനേ്റെ പ്രതിഛായക്ക് മങ്ങലല്ല. അവരുടെ പ്രശ്നങ്ങളെ അവഗണിക്കുന്നതും, കൃത്യമായ അന്വേഷണം നടത്താത്തതും നടപടിയെടുക്കാതിരിക്കുന്നതുമാണ് രാജ്യത്തിന്റെ പ്രതിഛായക്ക് മങ്ങലാകുന്നതെന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.

സമരം ചെയ്ത ഗുസ്തി താരങ്ങളെ അപമാനിച്ച പി ടി ഉഷ മാപ്പ് പറയണമെന്ന് സിപിഐ നേതാവ് ആനി രാജയും തുറന്നടിച്ചു. നീതിക്കായി പൊരുതുന്ന താരങ്ങളെ അപമാനിക്കുന്നതാണ് ഉഷയുടെ അഭിപ്രായം. രാജ്യത്തിന്റെ യശസ്സുയർത്തിയ താരങ്ങൾക്ക് നീതി നിഷേധിക്കുന്നതാണ് രാജ്യത്തിന് അപമാനം. അതിജീവിതകൾക്ക് ഒപ്പം നിൽക്കുകയാണ് ഉഷ ചെയ്യേണ്ടിയിരുന്നതെന്നും ദേശീയ മഹിളാ ഫെഡറേഷൻ അധ്യക്ഷ കൂടിയായ ആനി രാജ അഭിപ്രായപ്പെട്ടു.

]]>
വോട്ടെണ്ണുമ്പോൾ ചിലർ അമ്പരപ്പെടും’; കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ പരാജയപ്പെടില്ലെന്ന് തരൂർ https://malayalees.ch/shashi-tharoor-says-congress-chief-poll-wont-be-lopsided/ Tue, 11 Oct 2022 13:08:15 +0000 https://malayalees.ch/?p=69420 കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ തനിക്കെതിരെ വോട്ട് ചെയ്യാൻ വോട്ടർമാർക്ക് നിർദേശം ലഭിച്ചിട്ടുണ്ടെന്ന് ശശി തരൂർ. തന്റെ എതിരാളിയെ പിന്തുണയ്ക്കാൻ പല നേതാക്കളും അവരുടെ വോട്ടർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ വോട്ടുകൾ എണ്ണുമ്പോൾ ഇവർ അമ്പരപ്പെടുമെന്നും തെരഞ്ഞെടുപ്പിൽ പരാജയപ്പെടില്ലെന്നും തരൂർ പി.ടി.ഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

“എന്നെ പരസ്യമായി പിന്തുണയ്ക്കാത്ത, പ്രചാരണ പരിപാടികളിൽ പോലും പങ്കെടുക്കാത്ത പലരും സ്വകാര്യമായി എനിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. 1997-ലെയും 2000-ലെയും തെരഞ്ഞെടുപ്പുകളിൽ സംഭവിച്ചത് പോലെ വൻവിജയം പ്രതീക്ഷിക്കുന്നവർ വോട്ടെണ്ണുമ്പോൾ അമ്പരപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്” – തരൂർ അഭിമുഖത്തിൽ പറയുന്നു. വോട്ടെടുപ്പ് രഹസ്യ ബാലറ്റിലൂടെ നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി പരസ്യമായി വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി തിരുവനന്തപുരം എംപി കൂട്ടിച്ചേർത്തു.

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാർജുൻ ഖർഗെയും ശശി തരൂരും പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കാനുള്ള ശ്രമത്തിലാണ്. ഇരുവരും നിരവധി സംസ്ഥാനങ്ങൾ സന്ദർശിക്കുകയും വോട്ടർമാരെ കാണുകയും അവരുടെ പിന്തുണ നേടുകയും ചെയ്തു. മല്ലികാർജുൻ ഖർഗെ ഇതുവരെ എട്ട് സംസ്ഥാനങ്ങളിലെ പാർട്ടി ആസ്ഥാനങ്ങളിൽ എത്തിയപ്പോൾ ശശി തരൂർ നാല് സംസ്ഥാനങ്ങളിലെത്തി. അതേസമയം ഖർഗെയ്ക്കു പിന്നാലെ തരൂർ ജമ്മു കശ്മീരിൽ എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. സ്ഥാനാർത്ഥികളെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകൾ നടത്താൻ പാർട്ടി ഹൈക്കമാൻഡിന് വേണ്ടി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

എന്നാൽ ശശി തരൂരിൻ്റെ ജമ്മു കശ്മീർ സന്ദർശനത്തിനുള്ള സമയക്രമം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സംസ്ഥാന പ്രസിഡന്റ് വികാർ റസൂൽ വാനി പറഞ്ഞു. ഞായറാഴ്ച ജമ്മു കശ്മീരിൽ സന്ദർശനം നടത്തിയ ഖർഗെ ആദ്യം ശ്രീനഗറിലും ഉച്ചയ്ക്ക് ശേഷം ജമ്മുവിലും എത്തി നേതാക്കളുടെ പിന്തുണ തേടി. ഇതോടൊപ്പം സംസ്ഥാനത്തെ പ്രതിനിധികളുമായി വിവിധ വിഷയങ്ങൾ ചർച്ച നടത്തുകയും ചെയ്തു. ഒക്‌ടോബർ 17-നാണ് പാർട്ടി ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത്. 19-ന് ഫലം പ്രഖ്യാപിക്കുകയും ചെയ്യും.

]]>
‘ഞാൻ അംബാനിക്കും അദാനിക്കും എതിരല്ല’; ഗെലോട്ടിനെ പിന്തുണച്ച് തരൂർ https://malayalees.ch/i-am-not-against-ambani-and-adani-tharoor-supports-gehlot/ Mon, 10 Oct 2022 04:39:36 +0000 https://malayalees.ch/?p=69303

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ പിന്തുണച്ച് കോൺഗ്രസ് അധ്യക്ഷ സ്ഥാനാർത്ഥി ശശി തരൂർ. താൻ അംബാനിക്കും അദാനിക്കുമെതിരല്ലെന്ന് തരൂർ പ്രതികരിച്ചു. രാജ്യത്തെ ബിസിനസ്സ് മേഖല ഇപ്പോഴുള്ളതുപോലെ അമിതമായി നിയന്ത്രിക്കപ്പെടാത്തതിനെ അനുകൂലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

“യഥാർത്ഥ കോൺഗ്രസ് നിലപാടാണ് ഗെലോട്ട് പറഞ്ഞത്. എന്റെ സംസ്ഥാനത്ത് വന്ന് നിക്ഷേപം നടത്താനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും വരുമാനം വർദ്ധിപ്പിക്കാനും ആരെങ്കിലും തയ്യാറാണെങ്കിൽ തീർച്ചയായും അവരെ സ്വാഗതം ചെയ്യും. അദാനി തിരുവനന്തപുരത്ത് വിമാനത്താവളത്തിനായി ലേലം വിളിച്ചപ്പോൾ എന്റെ നിലപാട് അതായിരുന്നു. അദ്ദേഹത്തോട് സഹകരിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. എൻ്റെ മണ്ഡലത്തിൽ സംഭവിച്ചതും അതാണ്” – വൻകിട വ്യവസായികളെ സഹായിച്ചെന്നാരോപിച്ച് പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി നിരന്തരം ആരോപണം ഉന്നയിക്കുമ്പോൾ ഗെലോട്ട് നടത്തിയ പ്രസ്താവന ശരിയാണോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“നോക്കൂ, 1991ലെ ഉദാരവൽക്കരണത്തെ വളരെയധികം സ്വാഗതം ചെയ്ത കോൺഗ്രസ് പാർട്ടിയിലെ ഒരാളാണ് ഞാൻ. നമ്മുടെ രാജ്യത്തെ ബിസിനസ്സ് ഇപ്പോഴുള്ളതുപോലെ അമിതമായി നിയന്ത്രിക്കപ്പെടാത്തതിനെ ഞാൻ വളരെയധികം അനുകൂലിക്കുന്നു. എന്നാൽ ഇതിലൂടെ ലഭിക്കുന്ന വരുമാനം പാർശ്വവത്കരിക്കപ്പെട്ടവർക്കും പുറംതള്ളപ്പെട്ടവർക്കും വിതരണം ചെയ്യാൻ സർക്കാരിന് ലഭ്യമാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അദാനിമാരോടോ, അംബാനിമാരോടോ അല്ലെങ്കിൽ എന്റെ രാജ്യത്തെ ജനങ്ങളുടെ താൽപ്പര്യം സംരക്ഷിക്കാൻ തയ്യാറുള്ള മറ്റേതെങ്കിലും വ്യവസായികളോടോ എനിക്ക് എതിർപ്പില്ല. എന്റെ രാജ്യത്ത് നിക്ഷേപം നടത്തി ഇന്ത്യക്കാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനെ ഞാൻ അനുകൂലിക്കും.” – തരൂർ പറയുന്നു.

നരേന്ദ്ര മോദിയുമായുള്ള അദാനിയുടെ അടുപ്പം ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി നിരന്തരം കടുത്ത വിമര്‍ശനങ്ങള്‍ തുടരുന്നതിനിടെയാണ് ഗെലോട്ട് നടത്തിയ നീക്കം ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവച്ചത്. രാജസ്ഥാനില്‍ ഏഴു വര്‍ഷത്തിനകം 65,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നും നേരിട്ടും അല്ലാതെയും 40,000 പേര്‍ക്ക് ജോലി നല്‍കുമെന്നും രാജസ്ഥാന്‍ നിക്ഷേപക ഉച്ചകോടിയില്‍ അദാനി പ്രഖ്യാപിച്ചു. ക്രിക്കറ്റ് സ്റ്റേഡിയവും മെഡിക്കല്‍ കോളജും വാഗ്ദാനം ചെയ്തു. രാജസ്ഥാനില്‍ 35,000 കോടി രൂപയുടെ നിക്ഷേപം അദാനി ഗ്രൂപ് നടത്തിയിട്ടുണ്ടെന്നും ഗൗതം അദാനി പറഞ്ഞു. പിന്നാലെ ഗൗതം അദാനിയും ഗെലോട്ടും പരസ്പരം പുകഴ്ത്തി.

]]>
‘രാഹുൽ ​ഗാന്ധി മത്സരിച്ചില്ലെങ്കിൽ നേതൃത്വത്തിൽ നിന്ന് മാറി നിൽക്കും’; നെഹ്റു കുടുംബത്തിനായി സമ്മർദം ശക്തമായി മുതിർന്ന നേതാക്കൾ https://malayalees.ch/senior-congress-leaders-including-kamal-nath-press-hard-for-nehru-family/ Mon, 05 Sep 2022 04:29:51 +0000 https://malayalees.ch/?p=67575 കോൺ​ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ രാഹുൽ ​ഗാന്ധിക്ക് വേണ്ടി സമ്മർദം ശക്തമാക്കി പാർട്ടിയിലെ മുതിർന്ന നേതാക്കൾ. അധ്യക്ഷ സ്ഥാനത്തേക്ക് രാ​ഹുൽ ​ഗാന്ധി മത്സരിച്ചില്ലെങ്കിൽ നേതൃത്വത്തിൽ നിന്ന് മാറി നിൽക്കുമെന്നാണ് മുതിർന്ന നേതാക്കളുടെ ഭീഷണി. കമൽനാഥ് അടക്കമുള്ള നേതാക്കളാണ് കടുത്ത നിലപാട് സ്വീകരിച്ചത്.നെഹ്റു കുടുംബാംഗങ്ങൾ നേതൃത്വത്തിൽ ഇല്ലെങ്കിൽ അണികൾ നിരാശരാകുമെന്ന് ഈ നേതാക്കൾ നെഹ്റു കുടുംബത്തെ അറിയിച്ചു.

അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഹുൽ ​ഗാന്ധി സ്വന്തം നിലപാട് പുനപരിശോധിക്കണമെന്നും കമൽനാഥ് അടക്കമുള്ള നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുൽ അധ്യക്ഷപദവി ഏറ്റെടുക്കാൻ തയ്യാറായില്ലെങ്കിൽ സോണിയാഗാന്ധി തുടരുകയാണ് വേണ്ടതെന്നും ഉൾപ്പെടെ മുതിർന്ന നേതാക്കൾ നിർദേശിച്ചിട്ടുണ്ട്.

അതേസമയം കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ സമവായ നിർദേശങ്ങളുമായി ഒരു വിഭാഗം രം​ഗത്തെത്തിയിട്ടുണ്ട്. തരൂരിനെ ലോക്സഭയിലെ പാർട്ടിയുടെ കക്ഷി നേതാവാക്കി സമവാക്യം ഉണ്ടാക്കാനാണ് ഈ വിഭാ​ഗം നീക്കം നടത്തുന്നത്. പാർട്ടി അധ്യക്ഷ തെരഞ്ഞെടുപ്പിനൊപ്പം ലോക്സഭയുടെ കക്ഷി നേതാവിനെയും മാറ്റണമെന്ന നിർദേശമാണ് ഇവർ മുന്നോട്ടുവയ്ക്കുന്നത്. അദിർ രഞ്ജൻ ചൗധരിയാണ് നിലവിൽ കോൺഗ്രസിന്റെ ലോക്സഭാ കക്ഷി നേതാവ്.

]]>
കൊവിഡ് വ്യാപനം; സര്‍വകലാശാല പരീക്ഷ നീട്ടിവെക്കണം; ഗവര്‍ണറെ കണ്ട് ശശി തരൂര്‍ https://malayalees.ch/sashi-tharoor-on-university-exam/ Mon, 28 Jun 2021 04:25:32 +0000 https://malayalees.ch/?p=46091 സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ സര്‍വകലാശാല പരീക്ഷ നടത്തുന്നതിനെതിരെ ശശി തരൂര്‍ എംപി. പരീക്ഷ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ഗവര്‍ണറെ കണ്ടു. അനുഭാവ പൂര്‍വമായ പ്രതികരണമാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്നുണ്ടായതെന്നും മുഖ്യമന്ത്രിയോട് സംസാരിക്കാമെന്നും ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി ശശി തരൂര്‍ അറിയിച്ചു.

സംസ്ഥാനത്ത് നാളെ മുതല്‍ ബിരുദ-ബിരുദാനന്തര പരീക്ഷകളാണ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിക്കിടെ പരീക്ഷ നടത്തുന്നതിനെതിരെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ പരീക്ഷ മാറ്റിവെക്കുന്നത് അക്കാദമിക് രംഗത്തെ പ്രതികൂലമായി ബാധിക്കുമെന്നും ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നുമാണ് സര്‍വകലാശാലകള്‍ വ്യക്തമാക്കുന്നത്.

]]>
‘വെറും 30 മിനിറ്റ്’ യുഡിഎഫ് പ്രവർത്തകർക്ക് ശശി തരൂരിന്‍റെ ചലഞ്ച് https://malayalees.ch/sashi-tharoor-put-forward-new-challenge-for-udf-workers/ Mon, 05 Apr 2021 11:52:19 +0000 https://malayalees.ch/?p=42494 നിശബ്ദ പ്രചാരണ ദിനമായ ഇന്ന് യുഡിഎഫ് പ്രവർത്തകർക്ക് വ്യത്യസ്തമായ ചലഞ്ചുമായി വന്നിരിക്കുകയാണ് ശശി തരൂർ എംപി. 30 മിനിറ്റിൽ നിക്ഷപക്ഷരായ 10 വോട്ടർമാരെ വിളിച്ച് എന്തുകൊണ്ട് യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് പറയണമെന്നാണ് ചലഞ്ച്.

ഫേസ്ബുക്കിലൂടെയാണ് തരൂർ ചലഞ്ച് മുന്നോട്ട് വച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം;

ഇന്ന് നിശബ്ദ പ്രചരണ ദിനമാണ്. പൊതു പ്രചാരണത്തിന്‍റെ സമയം അവസാനിച്ചിരിക്കുന്നു.

കോൺഗ്രസ് പ്രവർത്തകരോട് അഭ്യർത്ഥിക്കാനുള്ളതെന്തെന്ന് വച്ചാൽ ഇന്നത്തെ ദിവസം നിങ്ങൾ പത്ത് പേരെ, അതും ന്യൂട്രലായ, രാഷ്ട്രീയക്കാരല്ലാത്ത പത്ത് പേരെ ഫോൺ ചെയ്ത് എന്ത് കൊണ്ട് അവർ ഐക്യജനാധിപത്യ മുന്നണിക്ക് വോട്ട് ചെയ്യണം എന്ന് വിശദീകരിച്ചു കൊടുക്കാൻ വേണ്ടി ഒരു മുപ്പത് മിനിറ്റ് സമയം ചെലവഴിക്കണം എന്നാണ്.

]]>
യു.ഡി.എഫ് അധികാരത്തില്‍ വന്നാൽ കെ.മുരളീധരൻ മന്ത്രിയെന്ന് തരൂർ https://malayalees.ch/tharoor-says-k-muraleedharan-will-be-the-minister-when-the-udf-comes/ Fri, 26 Mar 2021 07:59:48 +0000 https://malayalees.ch/?p=42075 കേരളത്തില്‍ ബി.ജെ.പി വേണ്ടെന്ന സന്ദേശം നല്‍കുന്ന റിസല്‍ട്ടായിരിക്കും മുരളീധരന്‍റെ വിജയത്തോടെ ഉണ്ടാവുക.അടുത്ത പന്ത്രണ്ട് ദിവസം യു.ഡി.എഫിന് നിര്‍ണ്ണായകമാണെന്ന് പറഞ്ഞ തരൂര്‍ യു.ഡി.എഫ് ഭരണത്തില്‍ കയറുമെന്നും അവകാശപ്പെട്ടു.

കടുത്ത മത്സരമാണ് ഉള്ളത്. പക്ഷേ ആളുകളുടെ ആവേശമൊക്കെ കാണുമ്പോള്‍ വിജയപ്രതീക്ഷയാണ് ഉള്ളത്. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ഒരു പാട് സ്ഥാനാര്‍ഥികളുണ്ട്. അവരെക്കുറിച്ച് കൂടുതലറിയുമ്പോള്‍ ആവേശം കൂടുകയാണ്. നേമത്തെ ബി.ജെ.പി അവരുടെ സ്വന്തം ഗുജറാത്താക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ ഗുജറാത്ത് നമുക്ക് വേണ്ട. ഗുജറാത്ത് ഗുജറാത്തില്‍ തന്നെയിരുന്നോട്ടെ. ഞങ്ങള്‍ നേമം വിട്ടുകൊടുക്കുകയില്ല. അതുകൊണ്ടാണ് ഇത്ര ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയതെന്ന് തരൂര്‍ പറഞ്ഞു. മുരളീധരന്‍റെ സ്ഥാനാര്‍ഥിത്വം നേമത്ത് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

]]>
ശബരിമല; ബിജെപി വിശ്വാസികളെ കബളിപ്പിക്കുന്നെന്ന് ശശി തരൂര്‍ https://malayalees.ch/sabarimala-shashi-tharoor-says-bjp-is-deceiving-believers/ Thu, 18 Mar 2021 11:59:57 +0000 https://malayalees.ch/?p=41725 ശബരിമല വിഷയത്തില്‍ വിശ്വാസികളെ ബിജെപി കബളിപ്പിക്കുന്നെന്ന് ശശി തരൂര്‍ എംപി. കേന്ദ്ര ഭരണമുണ്ടായിട്ടും നിയമ നിര്‍മാണം നടത്തിയില്ല. ബിജെപിയുടെത് നാടകം മാത്രമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. കേരളത്തിലെ വിശ്വാസ സമൂഹത്തെ വീണ്ടും മുഖ്യമന്ത്രി വഞ്ചിക്കുകയാണ്. അവരുടെ മുറിവില്‍ മുളക് തേക്കുകയാണ് മുഖ്യമന്ത്രി ചെയ്തിട്ടുള്ളത് എന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാപ്പു ചോദിക്കുന്നു, മുഖ്യമന്ത്രി മൗനം പാലിക്കുന്നു. യെച്ചൂരി പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. പിണറായിക്ക് കഴിഞ്ഞ നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ ധൈര്യമുണ്ടോ എന്ന് വെല്ലുവിളിക്കുകയാണ്. പിണറായി വിജയന് അന്തസുണ്ടെങ്കില്‍ കഴിഞ്ഞ നിലപാട് തെറ്റിപ്പോയെന്നു പറഞ്ഞ് ജനങ്ങളോട് മാപ്പുചോദിക്കുകയാണ് വേണ്ടത്. നാട്ടിലെ ജനങ്ങളോട് സത്യം പറയണം. വനിതാമതില്‍ പിടിച്ചത് തെറ്റായിപ്പോയെന്ന് പറയണമെന്നും ചെന്നിത്തല പറഞ്ഞു.

]]>