sashi taroor – malayalees.ch https://malayalees.ch Malayalam Online News Portal Fri, 07 Aug 2020 09:20:40 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png sashi taroor – malayalees.ch https://malayalees.ch 32 32 അയോധ്യയില്‍ പ്രധാനമന്ത്രി ‘മറന്ന’ ആ 130 കോടിയില്‍ പെടാത്തവര്‍ തങ്ങളുടെ പൌരത്വത്തെയോര്‍ത്ത് വ്യാകുലപ്പെടുകയാണ്- ശശി തരൂര്‍ https://malayalees.ch/omission-of-eight-crore-people-in-ayodhya-speech-worrying-after-caanrc/ Fri, 07 Aug 2020 09:20:25 +0000 https://malayalees.ch/?p=29810 അശ്രദ്ധ മൂലമാണ് ബാക്കി എട്ട് കോടിയെ പ്രധാനമന്ത്രി വിട്ടുപോയതെങ്കില്‍ അത് തിരുത്താന്‍ അദ്ദേഹം തയാറാവണമെന്നും ട്വീറ്റിലൂടെ തരൂര്‍ ആവശ്യപ്പെട്ടു

രാജ്യത്തെ 130 കോടി ജനങ്ങളെ രാമക്ഷേത്ര നിര്‍മ്മാണത്തില്‍ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിന് വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ നടക്കുകയാണ്. ആ 130 കോടിയില്‍ ഞാനില്ല എന്ന ക്യാമ്പയിന്‍ വലിയ രീതിയില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. എന്നാല്‍, ആ പ്രസംഗത്തെ ട്രോളിക്കൊണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍.

ഇന്ത്യയുടെ ജനസംഖ്യ 138 കോടിയിലധികതമാണ്. പ്രധാനമന്ത്രി 130 കോടിയുടെ കാര്യം മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും ബാക്കിയുള്ളവര്‍ തങ്ങളുടെ പൌരത്വം നഷ്ടപ്പെടുമോ എന്ന പേടിയില്‍ സിഎഎ എന്‍ആര്‍സി വിഷയത്തില്‍ വ്യാകുലപ്പെട്ടിരിക്കുകയാണെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്തു. അശ്രദ്ധ മൂലമാണ് ബാക്കി എട്ട് കോടിയെ പ്രധാനമന്ത്രി വിട്ടുപോയതെങ്കില്‍ അത് തിരുത്താന്‍ അദ്ദേഹം തയാറാവണമെന്നും ട്വീറ്റിലൂടെ തരൂര്‍ ആവശ്യപ്പെട്ടു.

രാമക്ഷേത്രത്തിന് തറക്കല്ലിട്ടുകൊണ്ട് രാജ്യത്തെ 130 കോടി ജനങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിച്ചു. പല യുഗങ്ങളായി പല തലമുറയില്‍ പെട്ട മഹാന്മാരുടെ ത്യാഗത്തിന്‍റെ ഫലമാണ് ഈ രാമക്ഷേത്രമെന്ന് അദ്ദേഹം പറയുകയുണ്ടായി. പ്രധാനമന്ത്രി പറഞ്ഞ 130 കോടി ജനങ്ങളിലൊരാളായ ഞാന്‍ പല തലമുറകളില്‍പ്പെട്ട മഹാന്മാരുടെ ത്യാഗത്തിന് മുന്നില്‍ ശിരസ് കുനിച്ച് വന്ദിക്കുന്നു. മോദിയുടെ പ്രസംഗത്തെക്കുറിച്ച് ആക്ഷേപഹാസ്യ രൂപേണ ശശി തരൂര്‍ കുറിച്ചു.

]]>
”ഇത് ഫലപ്രദമല്ല…”; തിരുവനന്തപുരത്തെ ലോക്ക് ഡൌണ്‍ ഇനി നീട്ടരുതെന്ന് ശശി തരൂര്‍ എം.പി https://malayalees.ch/sashi-taroor-on-extended-lockdown-in-trivandrum/ Tue, 28 Jul 2020 12:43:08 +0000 https://malayalees.ch/?p=29192 സംസ്ഥാനത്ത് ഇതുവരെ 19,727 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 63 മരണങ്ങളും സംഭവിച്ചു

രോഗവ്യാപനം വര്‍ദ്ധിക്കുന്ന തിരുവനന്തപുരം ജില്ലയില്‍ ലോക്ക് ഡൌണ്‍ നീട്ടിയതിനെതിരെ ശശി തരൂര്‍ എം.പി. മൂന്ന് ആഴ്ചയായുള്ള ലോക്ക് ഡൌണ്‍ ഫലം കണ്ടിട്ടില്ലെന്നും ഇനിയും ലോക്ക് ഡൌണ്‍ ആയാല്‍ അത് ജനജീവിതത്തെ പ്രതികൂലമായാകും ബാധിക്കുക എന്നും അദ്ദേഹം പറഞ്ഞു. ലോക്ക് ഡൌണ്‍ ഇന്ന് പൂര്‍ത്തിയാകാനിരിക്കെയാണ് എം.പിയുടെ പ്രതികരണം.

തിരുവനന്തപുരം ജില്ലയിലെ ലോക്ക് ഡൌണ്‍ നടപടികളെക്കുറിച്ച് കേരള ചീഫ് സെക്രട്ടറി വിശ്വാസ് മേഹ്ത്തയോട് സംസാരിച്ചിരുന്നു. മൂന്ന് ആഴ്ച്ചത്തെ ലോക്ക് ഡൌണ്‍ പല മണ്ഡലങ്ങളിലും ഫലപ്രദമായിട്ടില്ല. ആയതിനാല്‍ ലോക്ക് ഡൌണ്‍ പിന്‍വലിച്ച് ആളുകള്‍ പൂര്‍വസ്ഥിതിയില്‍ ജോലിക്ക് പോകാന്‍ സര്‍ക്കാര്‍ അനുവദിക്കണം. ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഒരു പ്രത്യേക ടീമിനെ വിനിയോഗിക്കുകയും അവരുടെ റിപ്പോര്‍ട്ട് പ്രകാരം തിരുവനന്തപുരത്ത് ലോക്ക് ഡൌണ്‍ തുടരണോ വേണ്ടയോ എന്നതിനെക്കുറിച്ച് തീരുമാനമെടുക്കുയും ചെയ്യുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചത്. ജില്ലയിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയാണ് ടീമിനെ നയിക്കുന്നത്.

കേരളത്തില്‍ ഇന്നലെ മാത്രം 702 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ഇതുവരെ 19,727 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 63 മരണങ്ങളും സംഭവിച്ചു. 10049 പേര്‍ക്ക് രോഗമുക്തി നേടിയപ്പോള്‍ 9611 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

]]>