Saritha S Nair – malayalees.ch https://malayalees.ch Malayalam Online News Portal Fri, 15 Sep 2023 08:48:21 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Saritha S Nair – malayalees.ch https://malayalees.ch 32 32 ‘പ്രതി നായിക’; സോളാര്‍ വിവാദങ്ങള്‍ക്കിടെ ആത്മകഥയുമായി സരിത എസ് നായര്‍ https://malayalees.ch/sarita-s-nair-announced-her-autobiography/ Fri, 15 Sep 2023 08:48:16 +0000 https://malayalees.ch/?p=87805 ആത്മകഥയുമായി സരിത എസ് നായർ. ‘പ്രതിനായക’ എന്ന പുസ്തകത്തിന്റെ കവർ പുറത്തുവിട്ടു. ഫേസ്ബുക്കിലൂടെയാണ് ആത്മകഥ വിവരം സരിത പുറത്തുവിട്ടത്. അറിഞ്ഞവയുടെ പൊരുളും പറയാൻ വിട്ടുപോയതും എന്നാണ് പുസ്തകത്തെ പറ്റിയുള്ള സരിതയുടെ വിശേഷണം. ഒരു ഇടവേളയ്ക്ക് ശേഷം സോളാർ വിവാദം വീണ്ടും കത്തിപ്പടരുന്നതിനിടെയാണ് സരിതയുടെ ആത്മകഥ രചന.(sarita s nair announced her autobiography)

അത്മകഥയുടെ കവര്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ സരിത പങ്കുവച്ചിട്ടുമുണ്ട്. കൊല്ലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെസ്‌പോണ്‍സ് ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.‘ഞാന്‍ പറഞ്ഞത് എന്ന പേരില്‍ നിങ്ങള്‍ അറിഞ്ഞവയുടെ പൊരുളും പറയാന്‍ വിട്ടുപോയവയും ഈ പുസ്തകത്തിലുണ്ടാകുമെന്ന’ ആമുഖത്തോടെയാണ് കുറിപ്പ് പങ്കുവച്ചത്.

]]>
‘സരിത വിളിച്ച് കേസ് തോൽക്കുമെന്ന് പറഞ്ഞു’; ബാലഭാസ്കറിൻ്റെ പിതാവ് https://malayalees.ch/got-phone-call-from-saritha-nair-says-balabhaskar-father/ Fri, 24 Jun 2022 08:04:57 +0000 https://malayalees.ch/?p=63839 വയലിനിസ്റ്റ് ബാലഭാസ്കറിൻ്റെ അപകട മരണത്തിൽ പുതിയ ആരോപണവുമായി പിതാവ്. സരിത നായർ എന്ന് പരിചയപ്പെടുത്തിയ ഫോൺ കോൾ വന്നതായി സി കെ ഉണ്ണി പറഞ്ഞു. കേസ് നമ്പറും, വക്കീലിനെ കുറിച്ചും ചോദിച്ചു. 30ന് വിധി വരേണ്ട കേസ് തോൽക്കാൻ സാധ്യതയുണ്ടെന്നും, നിയമസഹായം നൽകാമെന്ന് വാഗ്ദാനം ചെയ്തതായും പിതാവ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ 20, 21 തീയതികളിൽ ഫോൺ കോൾ വന്നിരുന്നു. സരിത നായർ എന്ന് സ്വയം പരിചയപ്പെടുത്തി. പേപ്പറിൽ ഒപ്പിട്ടാൽ നിയമസഹായം നൽകാമെന്ന് പറഞ്ഞു. എന്നാൽ താൻ ആരോടും സഹായം ചോദിച്ചിരുന്നില്ല. ഫോൺ വിളിയിൽ ദുരൂഹതയുണ്ടെന്നും, സംശയം തോന്നിയതിനാലാണ് പുറത്ത് പറയുന്നതെന്നും അദ്ദേഹം അറിയിച്ചു.

]]>
സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി വേണം; സരിതയുടെ ഹർജി കോടതി തള്ളി, പിന്നാലെ രൂക്ഷ വിമർശനവും https://malayalees.ch/swapna-sureshs-secret-statement-needed-sarithas-plea-was-rejected-by-the-court/ Sat, 18 Jun 2022 09:35:22 +0000 https://malayalees.ch/?p=63571 മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ വിവാദ വെളിപ്പെടുത്തലിൽ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ആവശ്യപ്പെട്ട് സരിത എസ് നായർ നൽകിയ ഹർജി കോടതി തള്ളി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് സരിതയുടെ ആവശ്യം നിരസിച്ചത്. അന്വേഷണ ഏജൻസിക്ക് മാത്രമേ രഹസ്യമൊഴിയുടെ പകർപ്പ് നൽനാകൂവെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പൂർത്തിയാകുന്നതുവരെ രഹസ്യമൊഴി നൽകാൻ കഴിയില്ലെന്ന നിലപാടിൽ തന്നെയാണ് കോടതി. സ്വപ്നയുടെ രഹസ്യമൊഴി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് സരിത എസ് നായർ വ്യക്തമാക്കി.

ക്രൈംബ്രാഞ്ചും ഇതേ ആവശ്യമുന്നയിച്ച് നേരത്തേ രം​ഗത്തെത്തിയിരുന്നു. അന്നും ഇക്കാര്യം ബോധ്യപ്പെടുത്തിയതാണെന്ന് കോടതി ഓർമ്മിപ്പിച്ചു. രഹസ്യമൊഴി നൽകിയില്ലെങ്കിലും അത് കാണിക്കുകയെങ്കിലും വേണമെന്ന് സരിതയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. കോടതി കടുത്ത ഭാഷയിലാണ് ഇതിനെ വിമർശിച്ചത്. അന്വേഷണം പുരോ​ഗമിക്കുന്ന ഘട്ടത്തിൽ അന്വേഷണ ഉദ്യോ​ഗസ്ഥനോ ഏജൻസിക്കോ മാത്രമേ രഹസ്യമൊഴി നൽകാൻ കഴിയൂ എന്ന നിലപാട് കോടതി ആവർത്തിച്ചു.

മുഖ്യമന്ത്രിയുമായും കുടുംബവുമായും ബന്ധമുണ്ടെന്ന സ്വപ്ന സുരേഷിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രിയുടെ ഓഫീസ് നേരത്തേ രം​ഗത്തെത്തിയിരുന്നു. സ്വപ്നയെ മുഖ്യമന്ത്രി കണ്ടത് കോൺസുൽ ജനറലിനൊപ്പമാണെന്ന് വ്യക്തമാക്കുന്ന വിഡിയോയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടത്. 2020 ഓക്ടോബർ 13ന് നടത്തിയ വാർത്താ സമ്മേളനത്തിലെ പ്രധാന ഭാ​ഗങ്ങളാണ് പുറത്തുവിട്ടത്.

കോൺസുലേറ്റ് ജനറലിന്റെ സെക്രട്ടറിയെന്ന നിലയിലാണ് അവർ തന്റെ അടുത്ത് വന്നതെന്നും ആ നിലയ്ക്കുള്ള പരിചയമാണുള്ളതെന്നുമാണ് മുഖ്യമന്ത്രി വിഡിയോയിൽ വിശദീകരിക്കുന്നത്. കോൺസുലേറ്റ് ജനറൽ വരുന്ന സമയത്തെല്ലാം ഇവരും ഉണ്ടായിരുന്നു എന്നത് വസ്തുതയാണ്. മുഖ്യമന്ത്രിയും കോൺസുലേറ്റ് ജനറലും തമ്മിൽ കാണുന്നതിൽ എന്താണ് അപാകത. പല പരിപാടികൾക്കും മുഖ്യമന്ത്രിയെ ക്ഷണിക്കാനായി അവർ വരാറുണ്ടല്ലോ. അത്തരം സമയങ്ങളിലൊക്കെ ഈ പറയുന്ന സ്വപ്നയും കോൺസുലേറ്റ് ജനറലിന് ഒപ്പമുണ്ടായിരുന്നിരിക്കണമെന്നും മുഖ്യമന്ത്രി വിശദീകരിക്കുന്നു. തന്നെ അറിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മൊഴി പച്ചക്കള്ളമാണെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്ആരോപിച്ചിരുന്നു. അതിന് മുഖ്യമന്ത്രി അന്ന് പറഞ്ഞ കൃത്യമായ മറുപടിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടത്.

]]>
സ്വർണക്കടത്ത് കേസിലെ ഗൂഢാലോചന; സരിതയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും https://malayalees.ch/saritha-s-nair-secret-statement-recorded/ Sat, 11 Jun 2022 13:35:53 +0000 https://malayalees.ch/?p=63256 സ്വർണക്കടത്ത് കേസിലെ ഗൂഢാലോചന സംബന്ധിച്ച് സരിതാ എസ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ നീക്കം. പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ സാക്ഷി മൊഴിയാണ് രഹസ്യ മൊഴിയായി രേഖപ്പെടുത്തുക. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തുക.

ഫെബ്രുവരി മുതൽ സ്വപ്‌നാ സുരേഷ് ഗൂഡാലോചന നടത്തിയതായി അറിയാമെന്നും സ്വപ്നക്ക് നിയമ സഹായം നൽകുന്നത് ജോർജാണെന്നും സരിത മൊഴി നൽകിയിരുന്നു. പിസി ജോർജുമായി സ്വപ്‌നാ സുരേഷ് നേരിൽ കണ്ട് ഗൂഢാലോചന നടത്തിയെന്നും സരിത മൊഴി നൽകി. താനും സ്വപ്‌നാ സുരേഷുമായി സംസാരിച്ചിട്ടില്ലെന്നും സരിത മൊഴി നൽകി.

നേരത്തെ പിസി ജോർജും സരിതയും തമ്മിൽ സംസാരിക്കുന്ന ഫോൺ സംഭാഷണം നേരത്തെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സരിതയെ കേസിൽ സാക്ഷിയാക്കിയത്. സരിതയുടെ മൊഴി നിർണായകമാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. കേസിൽ ആദ്യമായാണ് ഒരാളുടെ മൊഴി രേഖപ്പെടുത്തുന്നത്.

അതിനിടെ, മുഖ്യമന്ത്രിക്കെതിരെയും സർക്കാരിനെതിരെയും സ്വപ്ന സുരേഷ് ഉയർത്തുന്ന ആരോപണം തന്നെക്കൊണ്ട് പറയിപ്പിക്കാനായിരുന്നു നീക്കമെന്ന് സരിത ട്വന്റിഫോറിനോട് പറഞ്ഞു. പിസി ജോർജ് വഴിയാണ് നീക്കം നടന്നത്. എന്നാൽ, തെളിവില്ലെന്ന് മനസിലാക്കിയതോടെ താൻ പിന്മാറി. പിസി ജോർജും സ്വപ്ന സുരേഷും തമ്മിൽ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും സരിത കൂട്ടിച്ചേർത്തു.

‘ഇന്നലെ മൊഴിയെടുത്തു, പ്രത്യേക അന്വേഷണ സംഘമായിരുന്നു. പിസി ജോർജിന്റെ ഫോൺ സംഭാഷണം ചോർന്ന് പുറത്തുവന്നല്ലോ. അതേപ്പറ്റിയുള്ള ചോദ്യങ്ങളാണ് ചോദിച്ചത്. പിസി ജോർജ് സംസാരിച്ച കാര്യങ്ങൾ ഒന്നുകൂടി വ്യക്തമാക്കാമോ എന്ന് ചോദിച്ചു. അത് വിവരിച്ചു. ഗൂഢാലോചന എന്നുപറയാൻ കാരണം, അവരുടെ കയ്യിൽ തെളിവില്ലെന്ന് എനിക്കറിയാമായിരുന്നു. കാരണം ജയിലിൽ വച്ച് ഇവര് ഒളിച്ചുസംസാരിക്കുന്നുണ്ടായിരുന്നു. തെളിവില്ലാത്തതുകൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ലെന്ന് ഇവർ പറഞ്ഞിരുന്നു. രണ്ടാമത്, മുഖ്യമന്ത്രിക്ക് പങ്കില്ല, ശിവശങ്കറിനാണ് പങ്കെന്നും പറഞ്ഞിരുന്നു. എന്നാൽ, ശിവശങ്കറിനെതിരെ പോലും ഒന്നും സംസാരിക്കാൻ തന്റെ കയ്യിലില്ല എന്നും പറഞ്ഞു.’ സരിത എസ് നായർ 24നോട് പ്രതികരിച്ചു.

]]>
സ്വപ്നയ്ക്ക് എതിരായ ഗൂഡാലോചനാ കേസ്; സരിതയുടെ മൊഴി രേഖപ്പെടുത്തി https://malayalees.ch/swapna-suresh-conspiracy-saritha-statement-recorded/ Sat, 11 Jun 2022 04:32:39 +0000 https://malayalees.ch/?p=63230 സ്വപ്‌നാ സുരേഷിനെതിരായ ഗൂഡാലോചന കേസിൽ സരിതയുടെ സാക്ഷിമൊഴിയെടുത്തു. സ്വപ്ന പി.സി.ജോർജുമായി ഗൂഡാലോചന നടത്തിയെന്നാണ് സരിതയുടെ മൊഴി.

ഫെബ്രുവരി മുതൽ സ്വപ്‌നാ സുരേഷ് ഗൂഡാലോചന നടത്തിയതായി അറിയാമെന്നും സ്വപ്നക്ക് നിയമ സഹായം നൽകുന്നത് ജോർജാണെന്നും സരിത പറയുന്നു. പിസി ജോർജുമായി സ്വപ്‌നാ സുരേഷ് നേരിൽ കണ്ട് ഗൂഢാലോചന നടത്തിയെന്നും സരിത മൊഴി നൽകി. താനും സ്വപ്‌നാ സുരേഷുമായി സംസാരിച്ചിട്ടില്ലെന്നും സരിത മൊഴി നൽകി.

നേരത്തെ പിസി ജോർജും സരിതയും തമ്മിൽ സംസാരിക്കുന്ന ഫോൺ സംഭാഷണം നേരത്തെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സരിതയെ കേസിൽ സാക്ഷിയാക്കിയത്. സരിതയുടെ മൊഴി നിർണായകമാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. കേസിൽ ആദ്യമായാണ് ഒരാളുടെ മൊഴി രേഖപ്പെടുത്തുന്നത്.

കേസിൽ ഷാജ് കിരണിനെ പ്രതികയാക്കുന്ന കാര്യത്തിൽ അന്വേഷണ സംഘം നിയമോപദേശം തേടിയിട്ടുണ്ട്.

]]>
സരിത എസ് നായര്‍ക്ക് സുപ്രീംകോടതി ഒരു ലക്ഷം രൂപ പിഴയിട്ടു https://malayalees.ch/one-lakh-fine-for-saritha-s-nair/ Mon, 02 Nov 2020 13:10:39 +0000 https://malayalees.ch/?p=34332 വയനാട് ലോക്സഭാ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന സരിത എസ് നായരുടെ ഹരജി സുപ്രീംകോടതി തള്ളി. സരിത എസ് നായര്‍ക്ക് കോടതി ഒരു ലക്ഷം രൂപ പിഴയിട്ടു. ലോക്സഭാ സ്ഥാനാര്‍ഥിത്വം തള്ളിയതിനെതിരെ ഹരജി നല്‍കിയിട്ട് ആരും ഹാജരായില്ല. പല തവണ ഇത് ആവര്‍ത്തിച്ച സാഹചര്യത്തിലാണ് പിഴ വിധിച്ചത്.

വയനാട്ടിലെ ലോക്സഭ സ്ഥാനാ൪ഥിത്വം തള്ളിയതിനെതിരെയാണ് സരിത സുപ്രീംകോടതിയെ സമീപിച്ചത്. നാമനി൪ദേശ പത്രിക തള്ളിയത് ചോദ്യംചെയ്തുള്ള ഹരജി ഹൈക്കോടതി തള്ളിയിരുന്നു. ഈ നടപടി ചോദ്യം ചെയ്താണ് സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്.

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍, പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതികള്‍ സരിതയ്ക്ക് തടവുശിക്ഷ വിധിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സരിതയുടെ പത്രിക വരണാധികാരികള്‍ തള്ളിയത്. തനിക്കെതിരായ ശിക്ഷാവിധി സെഷൻസ് കോടതി സ്റ്റേ ചെയ്തിട്ടുണ്ടെന്നും മത്സരിക്കാൻ തനിക്ക് അ൪ഹതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സരിത ഹരജി നല്‍കിയത്. ജനപ്രാതിനിധ്യ നിയമമനുസരിച്ച് തനിക്ക് മത്സരിക്കാൻ അ൪ഹതയുണ്ടെന്നായിരുന്നു ഹരജിയിലെ വാദം. പക്ഷേ ഹരജി നല്‍കിയിട്ട് ആരും ഹാജരാവാതിരുന്നതോടെയാണ് സരിതക്ക് പിഴ വിധിച്ചത്.

]]>