sarad pawar – malayalees.ch https://malayalees.ch Malayalam Online News Portal Thu, 10 Dec 2020 09:19:46 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png sarad pawar – malayalees.ch https://malayalees.ch 32 32 ശരത് പവാര്‍ പുതിയ യുപിഎ അധ്യക്ഷനാകും https://malayalees.ch/sharad-pawar-to-be-new-upa-president/ Thu, 10 Dec 2020 09:19:36 +0000 https://malayalees.ch/?p=36693 എന്‍സിപി നേതാവ് ശരത് പവാര്‍ പുതിയ യുപിഎ അധ്യക്ഷനാകും. സോണിയാ ഗാന്ധിക്ക് പകരം ആയിരിക്കും ശരത് പവാറിന്റെ കടന്നുവരവ്. പ്രായോഗിക പരിചയം പരിഗണിച്ചാണ് ശരത് പവാറിനെ പരിഗണിച്ചത്. കഴിഞ്ഞ ദിവസം കാര്‍ഷിക നിയമങ്ങള്‍ സംബന്ധിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദര്‍ശിച്ച പ്രതിപക്ഷ നേതാക്കളിലും ശരത് പവാറുണ്ടായിരുന്നു.

അതേസമയം കോണ്‍ഗ്രസിലും വിമത നീക്കങ്ങള്‍ ശക്തമാണ്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ഔദ്യോഗിക- വിമത പക്ഷങ്ങള്‍ കരുനീക്കം ശക്തമാക്കിയത്. നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് കത്തെഴുതിയ 23 വിമത കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്ന് അധ്യക്ഷ പദത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്തു. അതേസമയം ഗോവയിലെ താമസം വെട്ടിച്ചുരുക്കി മടങ്ങിയെത്തിയ സോണിയാ ഗാന്ധി കമല്‍നാഥ് അടക്കമുള്ളവരുമായും കൂടിക്കാഴ്ച നടത്തി.

കോണ്‍ഗ്രസിലെ വിമതപക്ഷത്തിന് രാഷ്ട്രീയ നിരിക്ഷകര്‍ ഇപ്പോള്‍ കല്‍പിച്ചിരിക്കുന്ന പേര് ജി-23 എന്നാണ്. സോണിയാ ഗാന്ധിക്ക് ഇവര്‍ കത്ത് അയച്ചതോടെ ആയിരുന്നു പാര്‍ട്ടിയിലെ വിമത നീക്കങ്ങള്‍ മറ നീക്കിയത്. ജി-23 കഴിഞ്ഞ രണ്ട് രാത്രികളിലായി വീണ്ടും ഡല്‍ഹിയില്‍ യോഗം ചേര്‍ന്നു. ഗുലാം നബി ആസാദ്, കപില്‍ സിബല്‍, ആനന്ദ് ശര്‍മ, മുകുള്‍ വാസ്‌നിക്, ജിതിന്‍ പ്രസാഡ, മനീഷ് തിവാരി, ശശി തരൂര്‍, ഭൂപീന്ദര്‍ സിംഗ് ഹൂണ്ട, പൃഥ്വിരാജ് ചൗഹാന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള എല്ലാവരും യോഗത്തിന് എത്തി.

]]>