santosh trophy – malayalees.ch https://malayalees.ch Malayalam Online News Portal Wed, 11 Oct 2023 09:09:26 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png santosh trophy – malayalees.ch https://malayalees.ch 32 32 സന്തോഷ് ട്രോഫി: ഗുജറാത്തിനെ വീഴ്ത്തി കേരളത്തിന് വിജയത്തുടക്കം https://malayalees.ch/santosh-trophy-kerala-won-gujarat/ Wed, 11 Oct 2023 09:09:22 +0000 https://malayalees.ch/?p=89250 സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളത്തിന് വിജയത്തുടക്കം. ഗുജറാത്തിനെ എതിരില്ലാത്ത 3 ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് കേരളത്തിൻ്റെ വിജയം. കേരളത്തിനായി അക്ബർ സിദ്ദിഖ് ഇരട്ട ഗോൾ നേടി. ക്യാപ്റ്റൻ നിജോ ഗിൽബേർട്ട് ആണ് മൂന്നാം ഗോൾ നേടിയത്.

ഗുജറാത്തിനെതിരെ പൂർണ ആധിപത്യമാണ് കേരളം പുലർത്തിയത്. ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾക്ക് മുന്നിലെത്തിയ കേരളത്തിന് രണ്ടാം പകുതിയിൽ കൂടുതൽ ഗോൾ നേടാനായില്ല. 12ആം മിനിട്ടിൽ അക്ബർ സിദ്ദിഖിലൂടെയാണ് കേരളം ആദ്യ ഗോൾ നേടിയത്. 33ആം മിനിട്ടിൽ അക്ബറിലൂടെ കേരളം ലീഡ് ഇരട്ടിയാക്കി. മൂന്ന് മിനിട്ടിനു ശേഷം നിജോ ഗിൽബേർട്ടിലൂടെ കേരളം ഗോൾ വേട്ട പൂർത്തിയാക്കി.

ഒക്ടോബർ 13ന് ജമ്മു കശ്മീരിനെതിരെയാണ് കേരളത്തിൻ്റെ അടുത്ത മത്സരം.

]]>
സന്തോഷ് ട്രോഫി സെമി ഫൈനൽ മത്സരത്തിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി സൗദി അറേബ്യ https://malayalees.ch/santosh-trophy-fsemi-final-saudi-arabia/ Wed, 01 Mar 2023 05:03:23 +0000 https://malayalees.ch/?p=77101 സന്തോഷ് ട്രോഫി സെമി ഫൈനൽ മത്സരത്തിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങി സൗദി അറേബ്യ. തലസ്ഥാന നഗരമായ റിയാദിലെ കിങ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ബുധനാഴ്ച മത്സരങ്ങൾക്ക് വിസിൽ മുഴങ്ങും. വിദേശ രാജ്യത്ത് നടക്കുന്ന ആദ്യത്തെ സന്തോഷ്‌ ട്രോഫി മത്സരത്തിന് സാക്ഷികളാകാനും ചരിത്രത്തിെൻറ ഭാഗമാകാനും കഴിയുന്നതിലുള്ള സന്തോഷത്തിലാണ് സൗദി അറേബ്യ എന്ന രാജ്യവും ഇവിടുത്തെ ഇന്ത്യൻ ഫുട്ബാൾ പ്രേമികളും.

സെമിയിൽ ഇടം നേടിയ പഞ്ചാബ്, സർവിസസ്, കര്‍ണാടക, മേഘാലയ ടീമുകൾ റിയാദിലെത്തി. ആദ്യ സെമി ഫൈനൽ മത്സരം ബുധനാഴ്ച സൗദി സമയം ഉച്ചകഴിഞ്ഞ് മൂന്നിന് (ഇന്ത്യൻ സമയം വൈകീട്ട് 5.30) നടക്കും. പഞ്ചാബും മേഘാലയയും തമ്മിലാണ് ആദ്യ മത്സരം. വൈകീട്ട് 6.30 ന് (ഇന്ത്യന്‍ സമയം രാത്രി ഒമ്പത്) സർവീസസും കര്‍ണാടകയും തമ്മിൽ രണ്ടാം സെമിയിൽ മാറ്റുരക്കും. ലൂസേഴ്‌സ് ഫൈനല്‍ ശനിയാഴ്ച (മാർച്ച് നാല്) ഉച്ചകഴിഞ്ഞ് 3.30 ന് (ഇന്ത്യന്‍ സമയം ആറ്) നടക്കും. അന്ന് തന്നെ വൈകീട്ട് 6.30 ന് (ഇന്ത്യന്‍ സമയം രാത്രി ഒമ്പത്) ഫൈനൽ മത്സരത്തിനും റിയാദ് കിങ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയം സാക്ഷിയാകും. മത്സരം കാണാനുള്ള ഏറ്റവും കുറഞ്ഞ ടിക്കറ്റിന് വാറ്റ് ഉൾപ്പടെ അഞ്ച് സൗദി റിയാലാണ്. കാറ്റഗറി ഒന്നിന് 10 റിയാലും സിൽവർ കാറ്റഗറിക്ക് 150 റിയാലും ഗോൾഡ് കാറ്റഗറിക്ക് 300 റിയലുമാണ് മറ്റ് നിരക്കുകൾ. ticketmax.comലൂടെയും ആപ്പ് വഴിയും ടിക്കറ്റ് ലഭ്യമാണ്.

]]>
സന്തോഷ് ട്രോഫിയിൽ കേരളം ഇന്ന് ഇറങ്ങും; നിർണായക മത്സരത്തിൽ എതിരാളികൾ മഹാരാഷ്ട്ര https://malayalees.ch/kerala-face-maharashtra-on-santosh-trophy/ Tue, 14 Feb 2023 09:18:26 +0000 https://malayalees.ch/?p=76220 സന്തോഷ് ട്രോഫിയിൽ ഇന്ന് കേരളത്തിന് നിർണായകമായ മത്സരം. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് നടക്കുന്ന മത്സരത്തിൽ കേരളം ഇന്ന് മഹാരാഷ്ട്രയെ നേരിടും. കഴിഞ്ഞ മത്സരത്തിൽ കർണാടകയോടേറ്റ അപ്രതീക്ഷിത തോൽവിയാണ് കേരളത്തിന് വിനയായത്. ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ ടീമിന് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്താം. സെമിയിലേക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യാം.

ആദ്യ മത്സരത്തിൽ ഗോവയോട് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ആവേശ വിജയം നേടിയ കേരളത്തിന് പക്ഷെ കഴിഞ്ഞ മത്സരത്തിൽ കാലിടറി. കർണാടകക്ക് എതിരായ മത്സരത്തിൽ മുന്നേറ്റ നിരയും മധ്യ നിരയും ഗോളുകൾ കണ്ടെത്താനാകാതെ കുഴഞ്ഞപ്പോൾ വിജയം കർണാടകക്ക് അനുകൂലമായി തീർന്നു. കർണാടകക്കായി അഭിഷേക് ശങ്കർ നേടിയ ഗോളിന് മറുപടി നൽകാൻ കേരളത്തിന് കഴിയാതെ പോയി. കഴിഞ്ഞ വർഷം സന്തോഷ് ട്രോഫി സെമി ഫൈനലിൽ ജെസിന്റെ ഹാട്രിക്ക് അടക്കം ഏഴ് ഗോളുകളാണ് കർണാടകക്ക് എതിരെ കേരളം നേടിയിരുന്നത്. അതിനാൽ തന്നെ വളരെയധികം ശ്രദ്ധയോടെയാകും കേരളം ഇന്ന് കളിക്കളത്തിൽ ഇറങ്ങുക.

ആദ്യ മത്സരത്തിൽ ഒഡിഷയോട് സമനില വഴങ്ങിയ മഹാരാഷ്ട്ര രണ്ടാം മത്സരത്തിൽ പഞ്ചാബിനോട് തോറ്റിരുന്നു. രണ്ട് മത്സരത്തിൽ നിന്ന് ഒരു പോയിന്റ് മാത്രം നേടി മഹാരാഷ്ട്ര അഞ്ചാം സ്ഥാനത്താണ്. ഇന്ന് തോൽവിയോ സമനിലയോ കേരളത്തിന് വഴങ്ങേടി വന്നാൽ ഗ്രൂപ്പിലെ മറ്റ് ടീമുകളുടെ മത്സര ഫലത്തെ കൂടി ആശ്രയിക്കും കേരളത്തിന്റെ സെമി പ്രവേശം.

]]>
സന്തോഷ് ട്രോഫിക്കുള്ള കേരള ടീം പ്രഖ്യാപിച്ചു; ടീമിൽ 16 പുതുമുഖങ്ങൾ https://malayalees.ch/santosh-trophy-kerala-team/ Thu, 22 Dec 2022 11:46:24 +0000 https://malayalees.ch/?p=73253 76ആമത് സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 16 പുതുമുഖങ്ങൾ ഉൾക്കൊള്ളുന്ന 22 അംഗ ടീമിനെ മിഥുൻ വി നയിക്കും. കേരള ടീമിലെ ഗോൾ കീപ്പറാണ് മിഥുൻ. പി ബി രമേശ് ആണ് പരിശീലകൻ. നിലവിലെ ചാമ്പ്യന്മാരായ കേരളം കിരീടം നിലനിർത്താനാണ് ഇറങ്ങുക.

ഡൽഹി, കോഴിക്കോട്, ഭുവനേശ്വർ എന്നീ വേദികളിലായാണ് യോഗ്യതാ മത്സരങ്ങൾ നടക്കുന്നത്. ആറ് ഗ്രൂപ്പുകളിൽ മിസോറാം, രാജസ്ഥാൻ, ബിഹാർ, ആന്ധ്രാ പ്രദേശ്, ജമ്മു കശ്‌മീർ എന്നിവർക്കൊപ്പം ഗ്രൂപ്പ് രണ്ടിലാണ് കേരളം. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ ഡൽഹിയിൽ തുടക്കമാകും. നിലവിലെ ജേതാക്കളായ കേരളം ഉൾപ്പെടുന്ന ഗ്രൂപ്പ് രണ്ടിലെ മൽസരങ്ങൾ 26 മുതൽ 28 വരെ കോഴിക്കോടാണ് നടക്കുക. രാജസ്ഥാനുമായാണ് കേരളത്തിന്റെ ആദ്യമൽസരം.

പുതുമുഖങ്ങളാണ് ടീമിലുള്ളത് എങ്കിലും പരിചയ സമ്പന്നരാണ് എല്ലാവരുമെന്നും മികച്ച പ്രകടനം നടത്തനാകുമെന്നും ടീം ക്യാപ്റ്റൻ വി മിഥുൻ 24നോട് പ്രതികരിച്ചു. ഇത് തുടർച്ചയായ ഏഴാം തവണയാണ് മിഥുൻ ടീമിൽ എത്തുന്നത്. ടീമിലെ ഏട്ട് താരങ്ങൾ തിരുവനന്തപുരത്ത് നിന്നാണ്.

ടീം അംഗങ്ങൾ

ഗോൾ കീപ്പർമാർ – വി. മിഥുൻ (കണ്ണൂർ), പി.എ. അജ്മൽ (മലപ്പുറം), ടി.വി. അൽക്കേഷ് രാജ് (തൃശൂർ)

പ്രതിരോധം – എം. മനോജ്, ആർ. ഷിനു, ബെഞ്ചമിൻ ബോൾസ്റ്റർ, ജെ. ജെറിറ്റൊ (തിരുവനന്തപുരം), കെ. അമീൻ, യു. മുഹമ്മദ് സലിം (മലപ്പുറം), സച്ചു സിബി (ഇടുക്കി), അഖിൽ ജെ. ചന്ദ്രൻ (എറണാകുളം)

മധ്യനിര – ഋഷിദത്ത് (തൃശൂർ)‌, എം. റാഷിദ്, റിസ്‍വാൻ അലി (കാസർകോട്), ഗിഫ്റ്റി സി. ഗ്രേഷ്യസ് (വയനാട്), നിജോ ഗിൽബർട്, പി. അജീഷ് (തിരുവനന്തപുരം), വിശാഖ് മോഹൻ (എറണാകുളം), കെ.കെ. അബ്ദു റഹീം (മലപ്പുറം)

മുന്നേറ്റം – എം. വിനീഷ്, ബി. നരേഷ്, ജോൺപോൾ.

]]>
സന്തോഷ് ട്രോഫി ഹീറോ ജെസിൻ ഈസ്റ്റ് ബംഗാളിൽ https://malayalees.ch/santosh-trophy-jesin-tk-east-bengal/ Wed, 27 Jul 2022 05:19:47 +0000 https://malayalees.ch/?p=65463 ഇക്കഴിഞ്ഞ സന്തോഷ് ട്രോഫിയിൽ ടോപ്പ് ഗോൾ സ്കോററായ കേരള താരം ജെസിൻ ഈസ്റ്റ് ബംഗാളിലേക്ക്. കേരള പ്രീമിയർ ലീഗ് ടീം കേരള യുണൈറ്റഡിൻ്റെ താരമായ ജെസിനെ രണ്ട് വർഷത്തെ കരാറിലാണ് ഈസ്റ്റ് ബെംഗാൾ സ്വന്തമാക്കിയത്. കേരളത്തെ സന്തോഷ് ട്രോഫി കിരീടത്തിലേക്ക് നയിച്ച പരിശീലകൻ ബിനോ ജോർജിനെ റിസർവ് ടീം പരിശീലകനാക്കിയതിനു പിന്നാലെയാണ് ജെസിനെയും ഈസ്റ്റ് ബംഗാൾ ടീമിലെത്തിക്കുന്നത്.

സന്തോഷ് ട്രോഫി ടൂർണമെൻ്റിൽ കർണാടകയ്ക്കെതിരായ സെമിഫൈനലിലാണ് ജെസിൻ്റെ മികവ് ഫുട്ബോൾ ലോകം കണ്ടത്. മത്സരത്തിൽ പകരക്കാരനായി കളത്തിലെത്തിയ 22കാരൻ അഞ്ച് ഗോളുകളാണ് നേടിയത്. ഈ പ്രകടന മികവിലാണ് കേരളം ഫൈനൽ കളിച്ചത്. 9 ഗോളുകളാണ് ജെസിൻ സന്തോഷ് ട്രോഫിയിൽ നേടിയത്.

ജെസിനെ കൂടാതെ സന്തോഷ് ട്രോഫിയിൽ കേരളത്തെ നയിച്ച ജിജോ ജോസഫിനെയും ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയിട്ടുണ്ട്. ജിജോ ജോസഫ് ആണ് ടൂർണമെൻ്റിലെ മികച്ച താരത്തിനുള്ള പുരസ്കാരം നേടിയത്.

]]>
സന്തോഷ് ട്രോഫി: സൂപ്പർ സബ് ജെസിൻ; നേടിയത് അഞ്ച് ഗോളുകൾ; കേരളം ഫൈനലിൽ https://malayalees.ch/santosh-trophy-kerala-won-karnataka/ Fri, 29 Apr 2022 04:38:57 +0000 https://malayalees.ch/?p=60949 സന്തോഷ് ട്രോഫി സെമിഫൈനലിൽ കർണാടകയെ തകർത്ത് കേരളം. മൂന്നിനെതിരെ 7 ഗോളുകൾക്കാണ് കേരളത്തിൻ്റെ ജയം. ഒരു ഗോളിനു പിന്നിൽ നിന്നതിനു ശേഷമാണ് കേരളം തിരികെവന്നത്. കേരളത്തിനായി ജെസിൻ അഞ്ച് ഗോളുകൾ നേടി. ആദ്യ പകുതിയിൽ സബ്സ്റ്റിറ്റ്യൂട്ടായി കളത്തിലിറങ്ങിയാണ് ജെസിൻ അസാമാന്യ പ്രകടനം നടത്തിയത്.

പയ്യനാട് നടന്ന മത്സരത്തിൽ കേരളം തന്നെയാണ് മികച്ചുനിന്നത്. തുടക്കം മുതൽ ആക്രമിച്ചുകളിച്ച കേരളത്തിനു മുന്നിൽ കർണാടക ചൂളി. തുടരെ ആക്രമണങ്ങൾ നടത്തിയെങ്കിലും ഗോളുകളൊന്നും പിറന്നില്ല. 25ആം മിനിട്ടിൽ സ്റ്റേഡിയത്തെ നിശബ്ദമാക്കി കർണാടക ഗോളടിച്ചു. ക്യാപ്റ്റൻ സുധീർ കൊടികേലയാണ് കളിയുടെ ഗതിക്ക് വിപരീതമായി വല തുളച്ചത്. ഇതോടെ പരിശീലകൻ ബിനോ ജോർജ് വിക്നേഷിനെ പിൻവലിച്ച് ജെസിനെ കളത്തിലിറക്കി. പിന്നെ ഒരു ജെസിൻ ഷോ ആണ് കളത്തിൽ കണ്ടത്. 35ആം മിനിട്ടിൽ ഗോളടി ആരംഭിച്ച കേരള യുണൈറ്റഡ് താരം 43, 44 മിനിട്ടുകളിൽ കൂടി ലക്ഷ്യം കണ്ട് ഹാട്രിക്ക് തികച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഷിഗിൽ കൂടി ഗോൾ നേടിയതോടെ കേരളം ആദ്യ പകുതിയിൽ ഒന്നിനെതിരെ നാല് ഗോൾ ലീഡ് നേടി പിരിഞ്ഞു.

54ആം മിനിട്ടിൽ കമലേഷിലൂടെ കർണാടക ഒരു ഗോൾ തിരിച്ചടിച്ചു. തൊട്ടടുത്ത മിനിട്ടിൽ ജെസിൻ്റെ നാലാം ഗോൾ. 61ആം മിനിട്ടിൽ ജയരാജും കേരളത്തിനായി ലക്ഷ്യം ഭേദിച്ചു. 71 ആം മിനിട്ടിൽ സോലൈമലൈയിലൂടെ കർണാടകയുടെ മൂന്നാം ഗോൾ. 75ആം മിനിട്ടിൽ ജെസിൻ തൻ്റെ അഞ്ചാം ഗോൾ പൂർത്തിയാക്കി.

ഫൈനലിൽ വെസ്റ്റ് ബംഗാളോ മണിപ്പൂരോ ആവും കേരളത്തിൻ്റെ എതിരാളികൾ

]]>
സന്തോഷ് ട്രോഫി ഫുട്ബോളിന് മലപ്പുറവും മഞ്ചേരിയും ഒരുങ്ങുന്നു; ടിക്കറ്റ് നിരക്ക് നിശ്ചയിച്ചു https://malayalees.ch/ticket-price-for-santosh-trophy-football/ Fri, 08 Apr 2022 04:32:49 +0000 https://malayalees.ch/?p=59732 സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ടിക്കറ്റ് വില നിശ്ചയിച്ചു. കളക്ടറേറ്റ് കോണ്‍ഫ്രറന്‍സ് ഹാളില്‍ പി. ഉബൈദുള്ള എം.എല്‍.എയുടെ സാന്നിദ്ധ്യത്തില്‍ അഡ്വ. യു.എ.ലത്തീഫ് എം.എല്‍.എയുടെ അധ്യക്ഷതയിൽ ചേര്‍ന്ന സംഘാടക സമിതി യോഗത്തിലാണ് ടിക്കറ്റ് വില തീരുമാനിച്ചത്.

ജില്ലയിലെ പ്രധാന കേന്ദ്രങ്ങളായ തിരൂര്‍, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, പൊന്നാനി എന്നിവിടങ്ങളിലെ ആരാധകര്‍ക്ക് ടിക്കറ്റ് വാങ്ങാനുള്ള പ്രത്യേക സൗകര്യമൊരുക്കും. ടിക്കറ്റ് വില്‍പന ഗ്രാമീണ ബാങ്ക്, സഹകരണ ബാങ്ക് എന്നിവ വഴി നടത്തുന്ന കാര്യം ആലോചിക്കുന്നുണ്ട്.

സബ് കമ്മിറ്റി യോഗം പ്രാധാമിക ടിക്കറ്റ് വില നേരത്തെ നിശ്ചയിച്ചിരുന്നു. ആ വില കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ ഗ്യാലറിക്ക് ഒരു മത്സരത്തിന് 100 രൂപയും കസേരക്ക് ഒരു മത്സരത്തിന് 250 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്.

ഇതേ ഇനത്തില്‍ സീസണ്‍ ടിക്കറ്റിന് 1000 രൂപയും 2500 രൂപയുമാണ് വിലയായി തീരുമാനിച്ചിരിക്കുന്നത്. വി.ഐ.പി. കസേരക്ക് 1000 രൂപയാണ് അതിന്റെ സീസണ്‍ ടിക്കറ്റിന് 10,000 രൂപയാണുള്ളത്. മൂന്ന് പേര്‍ക്ക് കയറാവുന്ന 25,000 തിന്റെ വി.ഐ.പി. ടിക്കറ്റും ലഭ്യമാണ്.

മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ ഗ്യാലറി ടിക്കറ്റ് മാത്രമാണ് ഉള്ളത്. ഗ്യാലറി ടിക്കറ്റിന് ഒരു മത്സരത്തിന് 50 രൂപയും സീസണ്‍ ടിക്കറ്റിന് 400 രൂപയുമാണ് വിലയായി നിശ്ചിയിച്ചിരിക്കുന്നത്. ടിക്കറ്റ് വില്‍പന ഒണ്‍ലൈന്‍, ബാങ്ക്, കൗണ്ടര്‍ എന്നിവ വഴിയാണ് നടക്കുക. ഏത് ഓണ്‍ലൈന്‍ വഴിയാണ് വില്‍പന എന്ന് തീരുമാനിച്ച് അറിയിക്കും.

]]>
സന്തോഷ് ട്രോഫി: വലനിറച്ച് കേരളം; ആൻഡമാനെതിരെ 9 ഗോൾ ജയം https://malayalees.ch/santosh-trophy-kerala-won-andaman/ Fri, 03 Dec 2021 07:39:41 +0000 https://malayalees.ch/?p=53435 സന്തോഷ് ട്രോഫി യോഗ്യതാ ഘട്ടത്തിൽ കേരളത്തിന് വമ്പൻ ജയം. ആൻഡമാൻ നിക്കോബാറിനെ മടക്കമില്ലാത്ത 9 ഗോളുകൾക്ക് കേരളം തകർത്തു. സന്തോഷ് ട്രോഫിയിൽ കേരളത്തിൻ്റെ രണ്ടാം മത്സരമായിരുന്നു ഇത്. ആദ്യ മത്സരത്തിൽ ലക്ഷദ്വീപിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് കേരളം കീഴടക്കിയിരുന്നു.

തുടക്കം മുതൽ ആക്രമിച്ച് കളിച്ചെങ്കിലും ആൻഡമാൻ ഗോൾ കീപ്പർ അബ്ദുൽ അസീസിൻ്റെ തകർപ്പൻ പ്രകടനം കേരളത്തെ ഒരു പരിധി വരെ തടഞ്ഞുനിർത്തി. 39ആം മിനിട്ടിലാണ് കേരളം ആദ്യ ഗോൾ നേടിയത്. നിജോ ഗിൽബർട്ട് നേടിയ ഈ ഗോളോടെ ആൻഡമാൻ ഗോൾമുഖം തുറന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഇരട്ട ഗോൾ നേടിയ ജെസിൻ കേരളത്തെ മടക്കമില്ലാത്ത 3 ഗോളുകൾക്ക് മുന്നിലെത്തിച്ചു.

64ആം മിനിട്ടിൽ ബിബിൻ തോമസിലൂടെ രണ്ടാം പകുതിയിലെ ഗോൾവേട്ട ആരംഭിച്ച കേരളം 70ആം മിനിട്ടിൽ അർജുൻ ജയരാജിൻ്റെ തകർപ്പൻ ലോംഗ് റേഞ്ചറിലൂടെ ലീഡുയർത്തി. 80ആം മിനിട്ടിൽ സഫ്നാദ്, 81ആം മിനിട്ടിൽ രണ്ടാം ഗോളുമായി നിജോ, 85 ആം മിനിട്ടിൽ സൽമാൻ, ഇഞ്ചുറി ടൈമിൽ ഒരു ലോങ് റേഞ്ചറിലൂടെ വീണ്ടും സഫ്നാദ് എന്നിവർ കേരളത്തെ 9-0ലെത്തിച്ചു.

അവസാന മത്സരത്തിൽ കേരളം പോണ്ടിച്ചേരിയെ നേരിടും.

]]>