santhosh trophy – malayalees.ch https://malayalees.ch Malayalam Online News Portal Fri, 10 Mar 2023 08:22:45 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png santhosh trophy – malayalees.ch https://malayalees.ch 32 32 സന്തോഷ് ട്രോഫിയിൽ മികച്ച താരത്തിന് സമ്മാനം 10000 രൂപ മാത്രം! എന്ന് നന്നാകും ഇന്ത്യൻ ഫുട്ബോൾ? https://malayalees.ch/best-player-in-santosh-trophy-receives-only-10000-rupees-2/ Fri, 10 Mar 2023 08:22:33 +0000 https://malayalees.ch/?p=77774 ഇന്ത്യൻ ഫുട്ബോൾ എന്ന് നന്നാകുമെന്ന് ചോദിക്കുകയാണ് ആരാധകർ. ചാമ്പ്യൻസ് ലീഗും വേൾഡ് കപ്പും യൂറോപ്പിലെ ദേശീയ ലീഗുകളും അരങ്ങുവാഴുന്ന ഇന്ത്യയിൽ എന്ത് കൊണ്ട് ഇന്ത്യൻ ഫുട്ബോളിന് വേണ്ടത്ര വളർച്ച ലഭിക്കുന്നില്ല എന്ന ചോദ്യം കാലങ്ങളായി ഉയർന്നു വന്നതാണ്. അതിന് മറ്റൊരു ഉദാഹരണമാണ് ഈ വർഷത്തെ സന്തോഷ് ട്രോഫി ടൂർണമെന്റ്. ഈ വർഷം കൊട്ടിഘോഷിച്ച് സൗദി അറേബ്യയിൽ നടത്തിയ ടൂർണമെന്റിന് സാക്ഷിയായത് ഒഴിഞ്ഞ ഗാലറികളാണ്. വിദേശത്ത് നടത്തിയ ടൂർണമെന്റിൽ ഏറ്റവും മികച്ച താരമായ റോബിൻ യാദവിന് ലഭിച്ചത് 10000 മാത്രം. പ്രവാസി സംഘടനകൾ നടത്തുന്ന സൗഹൃദ ലീഗുകളിൽ പോലും ഇതിനേക്കാൾ ഉയർന്ന സമ്മതതുക ഉണ്ടാകും. Best player in Santosh Trophy receives only 10000 rupees

ഫൈനലിന് കാണികൾക്ക് സൗജന്യ പ്രവേശനം അനുവദിച്ചിട്ട് പോലും ദയനീയമായിരുന്നു സ്റ്റേഡിയത്തിലെ കാണികളുടെ എണ്ണം. കേരളവും ബംഗാളും യോഗ്യത നേടാതായതാണ് കാണികളുടെ കുറവുണ്ടായത് എന്ന ഫെഡറേഷൻ പ്രസിഡന്റിന്റെ വാക്കുകൾ മുഖവിലക്ക് എടുത്താലും അത് മാത്രമാണോ ഇന്ത്യൻ ഫുട്ബാളിന്റെ പ്രശ്നങ്ങൾ. കഴിഞ്ഞ വർഷം മഞ്ചേരിയിൽ നടന്ന സന്തോഷ് ട്രോഫി വൻ വിജയമായിരുന്നു. നോമ്പ് കാലം ആയിട്ട് പോലും ജനങളുടെ അഭൂതപൂർവമായ തിരക്കായിരുന്നു കാണാൻ സാധിച്ചത്. രാത്രി നടക്കേണ്ടിയിരുന്ന ഫൈനൽ മത്സരത്തിന് ടിക്കറ്റ് ഉണ്ടായിട്ട് കൂടി തിരക്ക് മൂലം അകത്തേക്ക് കടക്കാൻ സാധിക്കാതിരുന്ന കാണികൾ പ്രതിഷേധിച്ച വസ്തുത ഒരിക്കലും മറക്കരുത്.

മഞ്ചേരിയിൽ നടന്ന സന്തോഷ് ട്രോഫിയിൽ മികച്ച താരത്തിനും ഗോൾകീപ്പർക്കും നൽകിയത് 25000 രൂപയാണ്. അത് തന്നെ വളരെ കുറവാണ്. ഈ വർഷം അതിൽ പകുതി പോലും കൊടുക്കാൻ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന് സാധിക്കുന്നില്ല. കഴിഞ്ഞ വർഷം സന്തോഷ് ട്രോഫി നേടിയ ടീമിന് നൽകിയത് അഞ്ച് ലക്ഷം രൂപയാണ്. ഒരു ടീമിൽ കളിക്കാരും പരിശീലകരും മറ്റ് സ്റ്റാഫുകളും അടക്ക 25ന് അടുത്ത് ആളുകൾ ഉണ്ടാകും. പടവലങ്ങ പോലെ താഴോട്ടാണ് ഇന്ത്യൻ ഫുട്ബോൾ വളരുന്നത്. മാന്യമായ ഒരു വേതനം ലഭിക്കാത്തതിനാൽ ബൂട്ട് അഴിച്ച് മൈതാനം വിടുന്ന കളിക്കാർ ഇന്ത്യയിൽ ധാരാളമായി ഉണ്ട്. ഭാവി അനിശ്ചിതത്വത്തിൽ ആകുമെന്ന് അവസ്ഥയുണ്ടായാൽ എത്ര പേർ ഫുട്ബോളിനെ ഒരു പ്രൊഫഷൻ ആയി എടുത്ത് രംഗത്ത് വരും എന്നതും സംശയമാണ്.

]]>
സന്തോഷ് ട്രോഫിയിൽ മികച്ച താരത്തിന് സമ്മാനം 10000 രൂപ മാത്രം! എന്ന് നന്നാകും ഇന്ത്യൻ ഫുട്ബോൾ? https://malayalees.ch/best-player-in-santosh-trophy-receives-only-10000-rupees/ Thu, 09 Mar 2023 11:47:17 +0000 https://malayalees.ch/?p=77709 ഇന്ത്യൻ ഫുട്ബോൾ എന്ന് നന്നാകുമെന്ന് ചോദിക്കുകയാണ് ആരാധകർ. ചാമ്പ്യൻസ് ലീഗും വേൾഡ് കപ്പും യൂറോപ്പിലെ ദേശീയ ലീഗുകളും അരങ്ങുവാഴുന്ന ഇന്ത്യയിൽ എന്ത് കൊണ്ട് ഇന്ത്യൻ ഫുട്ബോളിന് വേണ്ടത്ര വളർച്ച ലഭിക്കുന്നില്ല എന്ന ചോദ്യം കാലങ്ങളായി ഉയർന്നു വന്നതാണ്. അതിന് മറ്റൊരു ഉദാഹരണമാണ് ഈ വർഷത്തെ സന്തോഷ് ട്രോഫി ടൂർണമെന്റ്. ഈ വർഷം കൊട്ടിഘോഷിച്ച് സൗദി അറേബ്യയിൽ നടത്തിയ ടൂർണമെന്റിന് സാക്ഷിയായത് ഒഴിഞ്ഞ ഗാലറികളാണ്. വിദേശത്ത് നടത്തിയ ടൂർണമെന്റിൽ ഏറ്റവും മികച്ച താരമായ റോബിൻ യാദവിന് ലഭിച്ചത് 10000 മാത്രം. പ്രവാസി സംഘടനകൾ നടത്തുന്ന സൗഹൃദ ലീഗുകളിൽ പോലും ഇതിനേക്കാൾ ഉയർന്ന സമ്മതതുക ഉണ്ടാകും. Best player in Santosh Trophy receives only 10000 rupees

ഫൈനലിന് കാണികൾക്ക് സൗജന്യ പ്രവേശനം അനുവദിച്ചിട്ട് പോലും ദയനീയമായിരുന്നു സ്റ്റേഡിയത്തിലെ കാണികളുടെ എണ്ണം. കേരളവും ബംഗാളും യോഗ്യത നേടാതായതാണ് കാണികളുടെ കുറവുണ്ടായത് എന്ന ഫെഡറേഷൻ പ്രസിഡന്റിന്റെ വാക്കുകൾ മുഖവിലക്ക് എടുത്താലും അത് മാത്രമാണോ ഇന്ത്യൻ ഫുട്ബാളിന്റെ പ്രശ്നങ്ങൾ. കഴിഞ്ഞ വർഷം മഞ്ചേരിയിൽ നടന്ന സന്തോഷ് ട്രോഫി വൻ വിജയമായിരുന്നു. നോമ്പ് കാലം ആയിട്ട് പോലും ജനങളുടെ അഭൂതപൂർവമായ തിരക്കായിരുന്നു കാണാൻ സാധിച്ചത്. രാത്രി നടക്കേണ്ടിയിരുന്ന ഫൈനൽ മത്സരത്തിന് ടിക്കറ്റ് ഉണ്ടായിട്ട് കൂടി തിരക്ക് മൂലം അകത്തേക്ക് കടക്കാൻ സാധിക്കാതിരുന്ന കാണികൾ പ്രതിഷേധിച്ച വസ്തുത ഒരിക്കലും മറക്കരുത്.

മഞ്ചേരിയിൽ നടന്ന സന്തോഷ് ട്രോഫിയിൽ മികച്ച താരത്തിനും ഗോൾകീപ്പർക്കും നൽകിയത് 25000 രൂപയാണ്. അത് തന്നെ വളരെ കുറവാണ്. ഈ വർഷം അതിൽ പകുതി പോലും കൊടുക്കാൻ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന് സാധിക്കുന്നില്ല. കഴിഞ്ഞ വർഷം സന്തോഷ് ട്രോഫി നേടിയ ടീമിന് നൽകിയത് അഞ്ച് ലക്ഷം രൂപയാണ്. ഒരു ടീമിൽ കളിക്കാരും പരിശീലകരും മറ്റ് സ്റ്റാഫുകളും അടക്ക 25ന് അടുത്ത് ആളുകൾ ഉണ്ടാകും. പടവലങ്ങ പോലെ താഴോട്ടാണ് ഇന്ത്യൻ ഫുട്ബോൾ വളരുന്നത്. മാന്യമായ ഒരു വേതനം ലഭിക്കാത്തതിനാൽ ബൂട്ട് അഴിച്ച് മൈതാനം വിടുന്ന കളിക്കാർ ഇന്ത്യയിൽ ധാരാളമായി ഉണ്ട്. ഭാവി അനിശ്ചിതത്വത്തിൽ ആകുമെന്ന് അവസ്ഥയുണ്ടായാൽ എത്ര പേർ ഫുട്ബോളിനെ ഒരു പ്രൊഫഷൻ ആയി എടുത്ത് രംഗത്ത് വരും എന്നതും സംശയമാണ്.

]]>
റിയാദിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫൈനലിലേക്ക് സൗജന്യ പ്രവേശനം https://malayalees.ch/free-entry-to-santosh-trophy-final/ Sat, 04 Mar 2023 05:14:53 +0000 https://malayalees.ch/?p=77348 റിയാദിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫൈനൽ കാണാൻ ഫുട്‌ബോൾ പ്രേമികൾക്ക് സൗജന്യ ടിക്കറ്റ് വിതരണം ചെയ്യുമെന്ന് സംഘാടകർ. കിംഗ് ഫഹദ് ഇന്റർനാഷണൽ സ്‌റ്റേഡിയത്തിൽ നാളെ ഇന്ത്യൻ രാത്രി 9 മണിക്കാണ് മത്സരം. (സൗദി സമയം 6.30). Free entry to Santosh Trophy final

കർണാടകയും മേഘാലയയുമാണ് ഫൈനൽ മത്സരത്തിൽ മാറ്റുരക്കുന്നത്. നാളെ വൈകീട്ട് 6 മണിക്ക് (സൗദി സമയം 3.30ന്) ലൂസേഴ്‌സ് ഫൈനലും രാത്രി 9 മണിക്ക് (സൗദി സമയം 6.30ന്) ഫൈനൽ മത്സരവും നടക്കും. ടിക്കറ്റ് മാക്‌സ് ആപ്‌ളിക്കേഷൻ ഡൗൺ ലോഡ് ചെയ്ത് സീറ്റ് ബുക്ക് ചെയ്യാൻ സാധിക്കും. ആപ്ലിക്കേഷനിൽ സന്തോഷ് ട്രോഫി പ്രോഗ്രാം ക്ലിക് ചെയ്ത് സൗജന്യ ടിക്കറ്റ് നേടാൻ കഴിയുമെന്നും സംഘാടകർ അറിയിച്ചു. ഇ മെയിലായും സൗജന്യ ടിക്കറ്റ് ലഭ്യമാണ്. ഒരാൾക്ക് അഞ്ച് ടിക്കറ്റ് വരെ ആപ്ലിക്കേഷൻ വഴി നേടാൻ കഴിയും.

സന്തോഷ് ട്രോഫിയുടെ ചരിത്രത്തിൽ ആദ്യമായാണ് വിദേശ രാജ്യത്ത് മത്സരം നടക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന സെഫി ഫൈനൽ മത്സരത്തിൽ കാണികൾ കുറവായിരുന്നു. ഈ സാഹചര്യത്തിലാണ് സൗജന്യ പ്രവേശനം. നാളെ വാരാന്ത്യ അവധി ആയതിനാൽ മലയാളികൾ ഉൾപ്പെടെയുളളവർ കളികാണാൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

]]>
സന്തോഷ് ട്രോഫി; ഫൈനൽ റൗണ്ടിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു https://malayalees.ch/santosh-trophy-kerala-team-final-round/ Mon, 06 Feb 2023 11:30:30 +0000 https://malayalees.ch/?p=75732 75ആമത് സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിനെ ഗോൾ കീപ്പർ വി മിഥുൻ ആണ് നയിക്കുക. യോഗ്യതാ ഘട്ടം കളിച്ച ടീമിൽ നിന്ന് രണ്ട് മാറ്റങ്ങളാണ് ഫൈനൽ റൗണ്ട് ടീമിൽ ഉള്ളത്. അജേഷിന് പകരം അർജുനും ജെറിറ്റോയ്ക്ക് പകരം സഞ്ചു ഗണേഷും ടീമിൽ ഇടം നേടി. ഭുവനേശ്വറിൽ ഫെബ്രുവരി 10 മുതൽ 20 വരെയാണ് ഫൈനൽ റൗണ്ട് മത്സരങ്ങൾ. നോക്കൗട്ട് മത്സരങ്ങൾ സൗദി അറേബ്യയിലാണ്.

യോഗ്യതാ റൗണ്ടിലെ അഞ്ച് മത്സരങ്ങളും വിജയിച്ച് രാജകീയമായാണ് കേരളം ഫൈനൽ റൗണ്ടിലെത്തിയത്. 24 ഗോളുകൾ അടിച്ചുകൂട്ടിയ കേരളം ആകെ വഴങ്ങിയത് വെറും രണ്ട് ഗോളുകൾ. ഗോവ, മഹാരാഷ്ട്ര, കർണ്ണാടക, ഒഡീഷ, പഞ്ചാബ് എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് ഏയിലാണ് കേരളം ഉൾപ്പെട്ടിരിക്കുന്നത്. ഫെബ്രുവരി 10ന് ഗ്രൂപ്പ് ഏയിലെ ആദ്യ മത്സരത്തിൽ ശക്തരായ ഗോവയാണ് കേരളത്തിന്റെ എതിരാളികൾ.

കേരളം സ്ക്വാഡ്

ഗോൾ കീപ്പർമാർ- മിഥുൻ.വി (ക്യാപ്റ്റൻ) അൽകേഷ് രാജ്, അജ്മൽ പി.എ

പ്രതിരോധനിര- മനോജ് എം, ഷിനു ആർ, അമീൻ, ബെൽജിൻ ബോൾസ്റ്റർ, മുഹമ്മദ് സലിം, സച്ചു സിബി, അഖിൽ ചന്ദ്രൻ, സഞ്ചു ഗണേഷ്

മധ്യനിര- ഹൃഷിദത്ത്, റാഷിദ് എം, ഗിഫ്റ്റി സി ഗ്രേഷ്യസ്, നിജോ ഗിൽബെർട്ട്, അർജുൻ വി, റിസ്വാനലി, വിശാഖ് മോഹനൻ, അബ്ദു റഹീം

മുന്നേറ്റനിര- വിഘ്നേഷ് എം, നരേഷ് ബി, ജോൺ പോൾ

]]>
സന്തോഷ് ട്രോഫി; ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു, ജയം തുടർന്ന് കേരളം https://malayalees.ch/santosh-trophy-kerala-won-against-kashmir/ Fri, 06 Jan 2023 07:42:57 +0000 https://malayalees.ch/?p=74058 സന്തോഷ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തിൽ ജയം തുടർന്ന് കേരളം. നാലാം മത്സരത്തിലും മിന്നും ജയം. ഇന്നത്തെ മത്സരത്തിൽ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് ജമ്മുകശ്മീരിനെ പരാജയപ്പെടുത്തിയത്. രണ്ടാം പകുതിയിലെ മികച്ച പ്രകടനത്തിലൂടെയാണ് കേരളം ജയം ഉറപ്പിച്ചത്. ഈ വിജയത്തോടെ കേരളം ഫൈനൽ റൗണ്ടിലേക്കുള്ള യോഗ്യത ഉറപ്പിച്ചിരിക്കുകയാണ്.

ഇന്ന് ആദ്യ പകുതിയിൽ കേരളത്തിന് ഗോളൊന്നും നേടാൻ ആയിരുന്നില്ല. രണ്ടാം പകുതിയിലാണ് ഗോൾ വല കുലുക്കിയത്. കേരളത്തിന് വേണ്ടി വിഗ്നേഷ്, റിസുവാൻ അലി, നിജോ ഗിൽബേർട്ട് എന്നിവരാണ് ഗോൾ നേടിയത്.

നാലു മത്സരങ്ങൾ കഴിഞ്ഞപ്പോൾ കേരളം 12 പോയിന്റുമായി ഒന്നാമത് നിൽക്കുന്നു. 12 പോയിന്റ് തന്നെയുള്ള മിസോറാം ആണ് രണ്ടാം സ്ഥാനത്ത്. ഇനി ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കേരളവും മിസോറാമും ആണ് ഏറ്റുമുട്ടുക. കേരളം കശ്മീരിനെ കൂടാതെ രാജസ്ഥാൻ, ആന്ധ്രാപ്രദേശ്, ബീഹാർ എന്നിവരെയും ഗ്രൂപ്പ് ഘട്ടത്തിൽ തോൽപ്പിച്ചു.

]]>
സന്തോഷ് ട്രോഫി കേരളം ബംഗാൾ ഫെെനൽ ഇന്ന്; സുവർണ കിരീടത്തിൽ മുത്തമിടാൻ കേരളം https://malayalees.ch/santosh-trophy-kerala-bengal-final-today-kerala-to-clinch-gold-crown/ Mon, 02 May 2022 06:29:06 +0000 https://malayalees.ch/?p=61103 ആതിഥേയരായ കേരളവും കരുത്തരായ പശ്ചിമ ബംഗാളും തമ്മിലുള്ള സന്തോഷ് ട്രോഫി ഫൈനൽ ഇന്ന് രാത്രി എട്ടുമുതൽ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടക്കും. ഇന്ത്യൻ ഫുട്‌ബോളിന്റെ ശക്തിസൗന്ദര്യങ്ങൾ മുഖാമുഖം. ഹൃദയം പറിച്ചുനൽകിയ ആരാധകർക്ക് സുവർണ കിരീടത്തിൽ കുറഞ്ഞതൊന്നും നൽകാൻ കേരളം ആഗ്രഹിക്കുന്നില്ല. അപ്പുറത്ത് ചരിത്രത്തിൽ ഒരു തൂവൽകൂടി തുന്നിച്ചേർക്കാൻ ബംഗാൾ. ദേശീയ ഫുട്‌ബോളിൽ ഇതൊരു ക്ലാസിക്‌ വിരുന്നാകും.

സാധ്യതയിൽ കേരളത്തിനാണ് മുൻതൂക്കം. ഗ്രൂപ്പ് എ യിൽ ഒന്നാംസ്ഥാനക്കാരായാണ് വരവ്. തോൽവിയറിയാത്ത മുന്നേറ്റം. ബംഗാളിനെ രണ്ട് ഗോളുകൾക്ക് തകർത്ത മികവ്. സെമിയിൽ കർണാടകയെ ഏഴ് ഗോളിന് തകർത്ത വീര്യം. ഒത്തൊരുമ. സുശക്തമായ മുന്നേറ്റനിര. ഏത് പ്രതിരോധവും തകർക്കാനുള്ള കരുത്ത്. മുന്നേറ്റക്കാരും മധ്യനിരക്കാരും തമ്മിലുള്ള കൂട്ടായ്‌മ. അസാമാന്യ വേഗം, പന്തടക്കം. നിർണായക തീരുമാനമെടുക്കാൻ കരുത്തുള്ള തന്ത്രശാലിയായ കോച്ച്. എല്ലാത്തിനുമുപരി കാലിൽ ഊർജം നിറയ്ക്കുന്ന ആൾക്കൂട്ടാരവം.

സ്വന്തം മണ്ണിൽ കപ്പുയർത്താൻ ഇതിനേക്കാൾ നല്ല അവസരം കിട്ടാനില്ല. പക്ഷേ, പ്രതീക്ഷകളുടെ ആകാശത്ത് വിള്ളൽ വീഴ്‌ത്തുന്നത് പ്രതിരോധത്തിലെ പാളിച്ചകളാണ്. ഗോളടിക്കുന്ന വേഗത്തിൽ തിരിച്ചുവാങ്ങുന്ന അപകടം. കഴിഞ്ഞ കളികളിലെ വീഴ്ചകൾ മറികടക്കുമെന്ന കോച്ച് ബിനോ ജോർജിന്റെ വാ​​ഗ്‌ദാനം നടപ്പായാൽ ജിജോ ജോസഫിനും ടീമിനും കപ്പുയർത്താം. കേരളത്തിൽ നടന്ന ആറ് ഫൈനലിൽ രണ്ടെണ്ണത്തിൽമാത്രമാണ് വിജയം. പയ്യനാട് അത് തിരുത്തുമെന്ന് ഉറപ്പിക്കാൻ കേരളം വിയർപ്പൊഴുക്കണം. ടി കെ ജെസിൻ, അർജുൻ ജയരാജ്, ഗോളി മിഥുൻ എന്നിവരുടെ പരിക്കും കേരളത്തെ വേട്ടയാടുന്നുണ്ട്.

ചരിത്രം ബംഗാളിന് നൽകുന്ന കരുത്ത് ചെറുതല്ല. എതിരാളികൾക്കനുസരിച്ച് തന്ത്രങ്ങൾ മെനയുകയാണ് ശൈലി. അതുകൊണ്ട് ഓരോ കളിയിലും പുതിയ രീതികൾ. ഏത് ടീമിനോടും ഏറ്റുമുട്ടാൻ കരുത്തുറ്റ യുവനിര. ലീഗ് ടൂർണമെന്റ് കളിച്ച് പരിചയസമ്പന്നരായ താരങ്ങൾ. മുന്നേറ്റനിരപോലെ സുശക്തമായ പ്രതിരോധം. ഗ്രൂപ്പിൽ കേരളത്തോട് തോറ്റ ബംഗാളിനെയാകില്ല ഇനി കാണുകയെന്ന് കോച്ച് രഞ്‌ജൻ ഭട്ടാചാര്യ മുന്നറിയിപ്പ് നൽകുന്നു. കണക്കിൽ കാര്യമില്ലെന്ന് ഫുട്ബോൾ ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. 90 മിനിറ്റിനിടയിലെ മാസ്മരികത. കളിയഴക്. ഗോൾ വേട്ട. ആര് വാണാലും വീണാലും അത് ചരിത്രം.സ്‌റ്റേഡിയത്തിൽ നേരത്തെ എത്തണം.

]]>
സന്തോഷ് ട്രോഫി; കേരളം – ബം​ഗാൾ ഫൈനൽ തിങ്കളാഴ്ച്ച മഞ്ചേരി സ്റ്റേഡിയത്തിൽ https://malayalees.ch/santosh-trophy-kerala-bengal-final/ Sat, 30 Apr 2022 04:32:31 +0000 https://malayalees.ch/?p=61023 സന്തോഷ് ട്രോഫിയിൽ കേരളം – ബം​ഗാൾ ഫൈനൽ തിങ്കളാഴ്ച്ച മഞ്ചേരി സ്റ്റേഡിയത്തിൽ നടക്കും. രണ്ടാം സെമിയില്‍ മണിപ്പൂരിനെ പരാജയപ്പെടുത്തിയാണ് ബംഗാള്‍ ഫൈനലിലെത്തിയത്. ബംഗാളിന്റെ വിജയം എതിരില്ലാത്ത മൂന്ന് ഗോളിനാണ്. ബംഗാള്‍ സന്തോഷ് ട്രോഫി ഫൈനലില്‍ എത്തുന്നത് 46–ാം തവണയാണ്. അതില്‍ 32 തവണയും അവർ ചാംപ്യന്മാരാവുകയും ചെയ്തു.

മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ രാത്രി 8 മണിക്കാണ് ഫൈനല്‍. കേരളവും ബംഗാളും ഫൈനലിൽ നേര്‍ക്കുനേര്‍ വരുന്നത് നാലാം തവണയാണ്. 1989, 1994 വര്‍ഷങ്ങളിലെ ഫൈനലില്‍ ബംഗാളിനായിരുന്നു വിജയം. അവസാനമായി കേരളവും ബംഗാളും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ കേരളത്തിനായിരുന്നു വിജയം.

ബംഗാള്‍ – മണിപ്പൂർ മത്സരത്തിൽ രണ്ടാം മിനിറ്റില്‍ തന്നെ ബംഗാള്‍ ലീഡ് നേടി. ബോക്‌സിന്റെ വലതു കോര്‍ണറില്‍നിന്ന് സുജിത്ത് സിങ് ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി എടുത്ത കിക്ക് മണിപ്പൂര്‍ ഗോള്‍കീപ്പറുടെ തൊട്ടുമുന്നില്‍ പിച്ച് ചെയ്ത് ഗോളായി മാറുകയായിരുന്നു. 7–ാം മിനിറ്റില്‍ ബംഗാള്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഇടതു വിങ്ങില്‍നിന്ന് ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയ ബോള്‍ മണിപ്പൂര്‍ ഗോള്‍കീപ്പർ തട്ടി അകറ്റാന്‍ ശ്രമിക്കവെ ബോക്‌സിന് തൊട്ടുമുന്നിലായി നിലയുറപ്പിച്ച ഫര്‍ദിന്‍ അലി മൊല്ലയ്ക്ക് ലഭിക്കുകയായിരുന്നു. 74ാം മിനിറ്റില്‍ ബംഗാള്‍ ലീഡ് മൂന്നാക്കി ഉയര്‍ത്തി. ഇടതു വിങ്ങില്‍ നിന്ന് ദിലിപ് ഓര്‍വന്‍ അടിച്ച പന്ത് സെക്കൻഡ് പോസ്റ്റിലേക്ക് താഴ്ന്ന് ഇറങ്ങുകയായിരുന്നു.

]]>
സന്തോഷ് ട്രോഫിയില്‍ എതിരാളിയെ കാത്ത് കേരളം; ഇന്ന് മണിപ്പൂരും വെസ്റ്റ് ബംഗാളും ഏറ്റുമുട്ടും https://malayalees.ch/santhosh-trophy-west-bengal-against-manipur/ Fri, 29 Apr 2022 04:29:41 +0000 https://malayalees.ch/?p=60937 സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം സെമിയില്‍ ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായ മണിപ്പൂരും ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ വെസ്റ്റ് ബംഗാളും തമ്മില്‍ ഇന്ന് ഏറ്റുമുട്ടും. വെകീട്ട് 8.30 ന് പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം.

ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് ജയവും ഒരു തോല്‍വിയുമായി ഒമ്പത് പോയിന്റ് നേടിയാണ് വെസ്റ്റ് ബംഗാള്‍ സെമിക്ക് യോഗ്യത നേടിയത്. മൂന്ന് ജയവും ഒരു തോല്‍വിയുമായി ഒമ്പത് പോയിന്റോടെയാണ് മണിപ്പൂര്‍ സെമിക്ക് യോഗ്യത നേടിയത്.

ഇന്നലെ നടന്ന സെമിഫൈനല്‍ പോരാട്ടത്തില്‍ കര്‍ണാടകയെ മൂന്നിനെതിരെ 7 ഗോളുകള്‍ക്ക് തകര്‍ത്താണ് കേരളത്തിന്റെ ജയം. ഒരു ഗോളിനു പിന്നില്‍ നിന്നതിനു ശേഷമാണ് കേരളം തിരികെവന്നത്. കേരളത്തിനായി ജെസിന്‍ അഞ്ച് ഗോളുകള്‍ നേടി. ആദ്യ പകുതിയില്‍ സബ്സ്റ്റിറ്റിയൂട്ടായി കളത്തിലിറങ്ങിയാണ് ജെസിന്‍ അസാമാന്യ പ്രകടനം നടത്തിയത്.

]]>
സന്തോഷ് ട്രോഫി; കപ്പിലേക്ക് കേരളത്തിന് രണ്ട് മത്സരങ്ങള്‍ മാത്രം; ഇന്ന് കര്‍ണാടകയെ നേരിടും https://malayalees.ch/santhosh-trophy-kerala-against-karnataka/ Thu, 28 Apr 2022 04:25:53 +0000 https://malayalees.ch/?p=60851 സന്തോഷ് ട്രോഫിയില്‍ മുത്തമിടാന്‍ ഇനി കേരള ടീമിന് രണ്ട് മത്സരങ്ങളുടെ ദൂരം മാത്രം. ഇന്ന് നടക്കുന്ന ആദ്യ സെമി ഫൈനലില്‍ കേരളം കര്‍ണാടകയെ നേരിടും. രാത്രി 8.30ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. നാളെ നടക്കുന്ന രണ്ടാമത്തെ സെമിയില്‍ മണിപ്പൂരിന്റെ എതിരാളികള്‍ ബംഗാളാണ്.

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ സെമി ഫൈനലില്‍ കേരളം ഇന്ന് കളത്തിലിറങ്ങുമ്പോള്‍ അന്തിമ ഫലത്തില്‍ കപ്പില്‍ മുത്തമിടണമെന്ന് മാത്രമാണ് കേരള ടീമിന്റെ ലക്ഷ്യം. മധ്യനിരയുടെ കരുത്തിലാണ് കേരളം ഇന്ന് കളത്തിലിറങ്ങുക. ക്യാപ്റ്റന്‍ ജിജോ ജോസഫിന്റെയും ജെസിന്റെയും വിഘ്‌നേഷിന്റെയുമെല്ലാം ബൂട്ടുകള്‍ എതിര്‍ ടീമിന്റെ ഗോള്‍ വല നിറയ്ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

അതേസമയം ഫുട്‌ബോളില്‍ കേരളത്തിന് നഷ്ടപ്പെട്ട പ്രതാപം തിരികെകൊണ്ടുവരണം. ഇതിനായി എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയെന്ന് കേരളത്തിന്റെ പരിശീലകന്‍ ബിനോ ജോര്‍ജ് ട്വന്റിഫോറിനോട് പ്രതികരിച്ചു.

]]>
സന്തോഷ് ട്രോഫി; ആദ്യ സെമിയിൽ കേരളം കർണാടകയെ നേരിടും https://malayalees.ch/santhosh-trophy-semi-line-up/ Tue, 26 Apr 2022 05:35:03 +0000 https://malayalees.ch/?p=60707 സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിൽ സെമി ലൈനപ്പായി. ആദ്യ സെമിയിൽ ഗ്രൂപ്പ് എ ചാമ്പ്യന്മാരായ കേരളം രണ്ടാം സ്ഥാനക്കാരായ കർണാടകയെ നേരിടും. ഗുജറാത്തിനെതിരായ നിർണായക മത്സരത്തിൽ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് ജയിച്ചാണ് കർണാടക സെമിയിലെത്തിയത്. 28ന് രാത്രി 8 മണിക്കാണ് കേരളം കർണാടക പോരാട്ടം.

ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വി അറിയാതെയാണ് കേരളം സെമിക്ക് യോഗ്യത നേടിയത്. മൂന്ന് ജയവും ഒരു സമനിലയുമാണ് ടീമിന്‍റെ സമ്പാദ്യം. രണ്ട് ജയവും ഒരു സമനിലയും ഒരു തോല്‍വിയുമായി ഏഴ് പോയിന്‍റ് സ്വന്തമാക്കിയ കര്‍ണാടക ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തിലാണ് സെമിക്ക് യോഗ്യത നേടിയത്.

ഏപ്രില്‍ 29 ന് രാത്രി 8.00 മണിക്ക് പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം സെമിയില്‍ ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായ മണിപ്പൂരും ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ വെസ്റ്റ് ബംഗാളും തമ്മില്‍ ഏറ്റുമുട്ടും. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് ജയവും ഒരു തോല്‍വിയുമായി ഒമ്പത് പോയിന്റ് നേടിയാണ് വെസ്റ്റ് ബംഗാള്‍, മണിപ്പൂര്‍ ടീമുകൾ സെമിക്ക് യോഗ്യത നേടിയത്.

]]>