Sanju Samson – malayalees.ch https://malayalees.ch Malayalam Online News Portal Mon, 27 Nov 2023 06:45:57 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Sanju Samson – malayalees.ch https://malayalees.ch 32 32 വിജയ് ഹസാരെ ട്രോഫി: നിരാശപ്പെടുത്തി സഞ്ജു; ഒഡീഷയ്ക്കെതിരെ കേരളത്തിനു ബാറ്റിംഗ് തകർച്ച https://malayalees.ch/vht-kerala-lost-5-wickets-odisha-sanju-samson/ Mon, 27 Nov 2023 06:45:50 +0000 https://malayalees.ch/?p=91821 വിജയ് ഹസാരെ ട്രോഫിയിൽ ഒഡീഷയ്ക്കെതിരെ കേരളത്തിനു ബാറ്റിംഗ് തകർച്ച. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം അഞ്ച് വിക്കറ്റ് നഷ്ടമായി പതറുകയാണ്. നിലവിലെ ചാമ്പ്യന്മാരായ സൗരാഷ്ട്രയെ ആദ്യ കളിയിൽ തകർത്ത കേരളം രണ്ടാമത്തെ മത്സരത്തിൽ മുംബൈയോട് പരാജയപ്പെട്ടിരുന്നു.

ബാക്ക്ഫൂട്ടിലാണ് കേരളം ഇന്നിംഗ്സ് ആരംഭിച്ചത്. മുഹമ്മദ് അസ്ഹറുദ്ദീൻ (12), രോഹൻ കുന്നുമ്മൽ (17) എന്നിവർ വേഗം മടങ്ങിയപ്പോൾ നന്നായി തുടങ്ങിയ ക്യാപ്റ്റൻ സഞ്ജു സാംസണും (15) ക്രീസിൽ തുടരാനായില്ല. സച്ചിൻ ബേബി (2), ശ്രേയാസ് ഗോപാൽ (13) എന്നിവർ കൂടി വേഗം പുറത്തായതോടെ കേരളം അപകടം മണത്തു. തുടരെ വിക്കറ്റ് വീഴുമ്പോഴും ആക്രമിച്ചുകളിച്ച വിഷ്ണു വിനോദ് (47 പന്തിൽ 55 നോട്ടൗട്ട്) ആണ് കേരളത്തെ കനത്ത തകർച്ചയിൽ നിന്ന് രക്ഷിച്ചത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ കേരളം 32 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് എന്ന നിലയിലാണ്.

]]>
ഓസ്‌ട്രേലിയയ്ക്ക് എതിരെയുള്ള ഏകദിനത്തിലും സഞ്ജു ഇല്ല; കെ.എൽ. രാഹുൽ ക്യാപ്റ്റൻ https://malayalees.ch/sanju-samson-will-not-play-in-the-odi-against-australia/ Tue, 19 Sep 2023 04:50:48 +0000 https://malayalees.ch/?p=87977 ഓസ്‌ട്രേലിയയ്ക്ക് എതിരെയുള്ള ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണെ ഇത്തവണയും പരിഗണിച്ചിട്ടില്ല. സെപ്റ്റംബർ 22നാണ് മത്സരം ആരംഭിക്കുന്നത്. രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ് എന്നിവർക്ക് വിശ്രമം നൽകിയിരിക്കുകയാണ്. കെ.എൽ. രാഹുലാണ് ആദ്യ രണ്ട് മത്സരങ്ങളിൽ ടീമിനെ നയിക്കുക. മൂന്നാം ഏകദിനത്തിൽ രോഹിതിന്റെ നേതൃത്വത്തിലുള്ള ലോകകപ്പ് ടീമിനെ തന്നെയാണ് ഇന്ത്യ രം​ഗത്തിറക്കുക. ആദ്യ രണ്ട് മത്സരങ്ങളിൽ മാത്രമാണ് സീനിയർ താരങ്ങൾ മാറി നിൽക്കുന്നത്.

ആർ. അശ്വിനെയും വാഷിംഗ്ടൺ സുന്ദറിനെയും ആദ്യ രണ്ട് ഏകദിനങ്ങൾക്കുള്ള 15 അംഗ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സഞ്ജുവിനെ ഒഴിവാക്കിയപ്പോഴും തിലക് വർമയെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ നയിക്കുന്ന റുതുരാജ് ഗെയ്‌ക്‌വാദും ടീമിൽ കയറിപ്പറ്റി. മൊഹാലിയിൽ സെപ്റ്റംബർ 22നും ഇന്‍ഡോറിൽ 24നും രാജ്കോട്ടിൽ 27നും ആണ് മത്സരങ്ങൾ നടക്കുക.

ആദ്യ രണ്ട് ഏകദിനം: കെ.എൽ.രാഹുൽ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്ക്‌വാദ്, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, തിലക് വർമ, പ്രസീദ്ധ് കൃഷ്ണ, ആർ അശ്വിൻ, ആർ അശ്വിൻ, വാഷിംഗ്ടൺ സുന്ദർ.

മൂന്നാം ഏകദിനം : രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഹാർദിക് പാണ്ഡ്യ, വിരാട് കോഹ്‌ലി, കുൽദീപ് യാദവ്, കുൽദീപ് യാദവ് പട്ടേൽ (ഫിറ്റ്നസ് അനുസരിച്ച്), ആർ അശ്വിൻ, വാഷിംഗ്ടൺ സുന്ദർ.

]]>
ആവശ്യം ടീമിന്‍റേത്, സഞ്ജു വിക്കറ്റ് വലിച്ചെറിഞ്ഞതല്ല! മലയാളി താരത്തെ മൂന്നാം മത്സരത്തിലും നിലനിര്‍ത്തും https://malayalees.ch/cricket-sports-reports-says-sanju-samson-will-play-third-t20-vs-west-indies-saa-rz0608/ Mon, 07 Aug 2023 04:49:37 +0000 https://malayalees.ch/?p=85728 ജോര്‍ജ്ടൗണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരെ തുടര്‍ച്ചയായ രണ്ടാം ടി20യിലും സഞ്ജു സാംസണ്‍ നിരാശപ്പെടുത്തിയെങ്കിലും സഞ്ജു മൂന്നാം മത്സരത്തിനുള്ള ടീമില്‍ നിന്ന് പുറത്താക്കിയേക്കില്ല. പകരം സ്ഥാനം മാറ്റി പരീക്ഷിക്കാനും സാധ്യതയേറെയാണ്. ആദ്യ മത്സരത്തില്‍ 12 റണ്‍സിന് പുറത്തായ സഞ്ജു രണ്ടാം ടി20യില്‍ ഏഴ് റണ്‍സ് മാത്രമാണ് നേടിയത്. അകെയ്ല്‍ ഹുസൈന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പുരാന്‍ സഞ്ജുവിനെ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. ക്രീസ് വിട്ട് കളിക്കാന്‍ ശ്രമിക്കുമ്പോഴാണ് സഞ്ജു മടങ്ങുന്നത്.

സഞ്ജുവിനെ പുറത്താക്കില്ലെന്ന് പറയുന്നതില്‍ കാരണവുമുണ്ട്. അത് അദ്ദേഹത്തിന്റെ ബാറ്റിംഗ് ശൈലി ശ്രദ്ധിച്ചാല്‍ മനസിലാവും. 9.3 മൂന്ന് ഓവറില്‍ ഇന്ത്യ മൂന്നിന് 60 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് സഞ്ജു ക്രീസിലെത്തുന്നത്. വേഗത്തില്‍ കുറച്ച് റണ്‍സ് കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ ആയിരിക്കണം സഞ്ജുവിനെ അഞ്ചാമതായി ക്രീസിലേക്കയച്ചത്. കഴിഞ്ഞ മത്സരത്തില്‍ ആറാമനായിരുന്നു സഞ്ജു. സ്വതസിദ്ധമായ രീതിയില്‍ അറ്റാക്ക് ചെയ്ത് കളിക്കാനായിരിക്കും ടീം മാനേജ്‌മെന്റിന്റെ നിര്‍ദേശം.

രണ്ടാം പന്തില്‍ തന്നെ സഞ്ജു ബൗണ്ടറി നേടുകയും ചെയ്തു. തുടര്‍ന്ന് പന്ത്രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ സഞ്ജു മടങ്ങി. ഹുസൈന്റെ ആദ്യ പന്ത് സഞ്ജു പ്രതിരോധിച്ചു. രണ്ടാം പന്തില്‍ ക്രീസില്‍ നിന്ന് ചാടിയിറങ്ങിയ സഞ്ജുവിന് പിഴച്ചു. പുരാന്‍ ബെയ്ല്‍സ് ഇളക്കുമ്പോള്‍ സഞ്ജു ചിത്രത്തിലെ ഇല്ലായിരുന്നു. ടീം മാനേജ്‌മെന്റിന്റെ ആവശ്യം നടപ്പിലാക്കാന്‍ സഞ്ജു അഗ്രസീവായി കളിച്ചപ്പോള്‍ പുറത്തായെന്ന് പറയാം. അതുകൊണ്ടുതന്നെ താരത്തെ മാറ്റിനിര്‍ത്താന്‍ സാധിക്കില്ല.  മാത്രമല്ല, ടീമില്‍ മറ്റു മധ്യനിര താരങ്ങളില്ലെന്നുള്ളതും സഞ്ജുവിന് ഗുണം ചെയ്‌തേക്കും.

ജോര്‍ജ്ടൗണ്‍, പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ രണ്ട് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ വിന്‍ഡീസ് 2-0ത്തിന് മുന്നിലെത്തി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 18.5 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.

]]>
ഇന്ത്യ വിൻഡീസ് രണ്ടാം ഏകദിനം ഇന്ന്; സൂര്യകുമാർ യാദവിനെ പുറത്താക്കുമോ? https://malayalees.ch/west-indies-vs-india/ Sat, 29 Jul 2023 05:36:16 +0000 https://malayalees.ch/?p=85233 ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. കെൻസിംഗ്ടൺ ഓവലിൽ വൈകിട്ട് ഏഴ് മണി മുതലാണ് മത്സരം. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ ജയിച്ചിരുന്നു. ഇന്നത്തെ മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ടീം ഇന്ത്യ ലക്ഷ്യമിടുന്നത്. അതേസമയം ടീമിൽ മാറ്റം വരുത്താൻ ക്യാപ്റ്റൻ രോഹിത് ശർമ തയ്യാറാവുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

പരമ്പരയിലെ ആദ്യ മത്സരം 5 വിക്കറ്റിന് ജയിച്ച ഇന്ത്യ നിലവിൽ 1-0ന് മുന്നിലാണ്. മത്സരം ജയിച്ചെങ്കിലും ഇന്ത്യൻ ബാറ്റിംഗ് നിര വളരെ മോശം പ്രകടനമാണ് കാഴ്ച്ച വെച്ചത്. വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 115 റൺസ് വിജയലക്ഷ്യം മറികടക്കാൻ ഇന്ത്യക്ക് അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെടേണ്ടി വന്നു. ചെറിയ സ്‌കോറായതിനാൽ വിരാട്‌ കോലി ബാറ്റിംഗിന് ഇറങ്ങിയിരുന്നില്ല. രോഹിത്‌ ശർമ ഏഴാമനായാണ്‌ എത്തിയത്‌. ബൗണ്ടറി പായിച്ച്‌ ക്യാപ്‌റ്റൻ ജയമൊരുക്കുകയായിരുന്നു. 22.5 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 118 റൺസാണ് ടീം നേടിയത്.

അതേസമയം ടി20 ക്രിക്കറ്റിൽ തന്റെ കഴിവ് തെളിയിച്ച സൂര്യകുമാർ യാദവ് ഇതുവരെ ഏകദിന ക്രിക്കറ്റിൽ തന്റെ മുദ്ര പതിപ്പിച്ചിട്ടില്ല. 50 ഓവർ ഫോർമാറ്റിൽ സൂര്യയുടെ പ്രകടനം തികച്ചും നിരാശാജനകമാണ്. മോശം റെക്കോർഡ് ഉണ്ടായിരുന്നിട്ടും, വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ രോഹിത് ശർമ സൂര്യയ്ക്ക് അവസരം നൽകി. ഈ അവസരം മുതലെടുക്കാൻ ടി20യിലെ നമ്പർ-1 ബാറ്റ്സ്മാന് കഴിഞ്ഞില്ല.

ഇത്തരമൊരു സാഹചര്യത്തിൽ രണ്ടാം ഏകദിനത്തിൽ സഞ്ജുവിനെ കളിപ്പിക്കുമെന്ന അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. എന്നാൽ ഏകദിന ക്രിക്കറ്റ്‌ ലോകകപ്പ്‌ അടുത്തുനിൽക്കെ കൂടുതൽ പരീക്ഷണങ്ങളിലേക്ക്‌ ഇന്ത്യ കടന്നേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ടി20 ക്രിക്കറ്റിൽ സൂര്യ സാംസണേക്കാൾ മുന്നിലായിരിക്കാം, എന്നാൽ ഏകദിന ക്രിക്കറ്റിൽ സാംസണിന്റെ കണക്കുകൾ അദ്ദേഹത്തെക്കാൾ മികച്ചതാണ്. വേഗത കുറഞ്ഞ വെസ്റ്റ് ഇൻഡീസ് പിച്ചിൽ സ്പിന്നർമാരാണ് രോഹിത്തിന്റെ ആയുധം.

രണ്ടാം ഏകദിനത്തിൽ മൂന്നാം സ്പിന്നർക്ക് അവസരം ലഭിച്ചേക്കും. അങ്ങനെയെങ്കിൽ ശാർദുൽ താക്കൂറിനെ പുറത്തിരുത്തി യുസ്വേന്ദ്ര ചാഹലിന് അവസരം ലഭിക്കും. ആദ്യ ഏകദിനത്തിൽ മുഹമ്മദ് സിറാജിന്റെ അഭാവത്തിൽ മുകേഷ് കുമാറിനും ഉംറാൻ മാലിക്കിനുമൊപ്പം ഹാർദിക് പാണ്ഡ്യയും ഷാർദുൽ താക്കൂറും ചേർന്നാണ് ഇന്ത്യൻ പേസ് ആക്രമണം കൈകാര്യം ചെയ്തത്. ഇവരെല്ലാം ടീമിന് മികച്ച തുടക്കം നൽകിയെങ്കിലും സ്പിന്നർമാർ എത്തിയതോടെ വിൻഡീസിന്റെ ഇന്നിങ്‌സ് തകർച്ചയിൽ അവസാനിച്ചു. ജഡേജ മൂന്നും കുൽദീപ് നാലും വിക്കറ്റ് വീഴ്ത്തി.

]]>
സഞ്ജു ഏകദിന, ടി-20 ടീമുകളിലേക്ക് തിരികെയെത്തുന്നു; യശസ്വി ടെസ്റ്റിൽ അരങ്ങേറുമെന്ന് റിപ്പോർട്ട് https://malayalees.ch/sanju-samson-west-indies-yashasvi-jaiswal/ Thu, 15 Jun 2023 07:10:37 +0000 https://malayalees.ch/?p=82779 മലയാളി താരം സഞ്ജു സാംസൺ ദേശീയ ടീമിലേക്ക് തിരികെയെത്തുന്നു എന്ന് റിപ്പോർട്ട്. വെസ്റ്റ് ഇൻഡീസിനെതിരെ അടുത്ത മാസം നടക്കാനിരിക്കുന്ന ഏകദിന, ടി-20 പരമ്പരയിൽ താരം കളിക്കുമെന്നാണ് റിപ്പോർട്ട്. ക്രിക്ക്ബസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഏകദിനത്തിൽ തകർത്തുകളിച്ചിട്ടും ശ്രീലങ്ക, ന്യൂസീലൻഡ്, ഓസ്ട്രേലിയ എന്നീ ടീമുകൾക്കെതിരായ പരിമിത ഓവർ പരമ്പരകളിൽ നിന്ന് താരത്തെ മാറ്റിനിർത്തിയത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. പരിമിത ഓവർ മത്സരങ്ങളിൽ സഞ്ജുവിന് ന്യായമായ അവസരം കൊടുക്കാത്തതും വിമർശിക്കപ്പെട്ടിരുന്നു. ഋഷഭ് പന്ത് ഉടൻ തിരികെയെത്തില്ല എന്നതിനാൽ സഞ്ജു വിക്കറ്റ് കീപ്പറായി ടീമിലെത്തുമെന്നാണ് റിപ്പോർട്ട്.

മുംബൈ യുവതാരം യശസ്വി ജയ്സ്വാൾ ടെസ്റ്റ് ടീമിൽ അരങ്ങേറുമെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ഏതാനും സീസണുകളായി ആഭ്യന്തര ക്രിക്കറ്റിൽ തകർത്ത് കളിക്കുന്ന താരമാണ് ജയ്സ്വാൾ. കഴിഞ്ഞ ഐപിഎൽ സീസണിൽ രാജസ്ഥാൻ റോയൽസിനായും ഗംഭീര പ്രകടനമാണ് നടത്തിയത്. സമീപകാലത്തായി ടെസ്റ്റിൽ നിരാശപ്പെടുത്തുന്ന ചേതേശ്വർ പൂജാരയ്ക്ക് പകരം യശസ്വി എത്തുമെന്നാണ് റിപ്പോർട്ട്. ടെസ്റ്റ് പരമ്പരയിൽ നിന്ന് പേസർ മുഹമ്മദ് ഷമിയ്ക്ക് വിശ്രമം അനുവദിച്ചേക്കും. ഉമ്രാൻ മാലിക്ക്, അർഷ്ദീപ് സിംഗ് എന്നിവർ ടീമിൽ ഇടം നേടും. വിക്കറ്റ് കീപ്പറായി കെഎസ് ഭരത് തുടരും.

അടുത്ത മാസം 12 മുതലാണ് വിൻഡീസ് പര്യടനം. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര 24ന് അവസാനിക്കും. ജൂലായ് 27, 29, ഓഗസ്റ്റ് 1 എന്നീ തീയതികളിൽ ഏകദിന മത്സരങ്ങളും ഓഗസ്റ്റ് 3, 6, 8, 12, 13 എന്നീ തീയതികളിൽ ടി-20 മത്സരങ്ങളും നടക്കും. ഇതിൽ അവസാനത്തെ രണ്ട് ടി-20കൾ അമേരിക്കയിലെ ഫ്ലോറിഡയിലാണ് നടക്കുക.

]]>
ദി കംപ്ലീറ്റ് ടീം മാൻ; സ്വാർത്ഥനല്ലാത്ത സഞ്ജുവിന് കൈയ്യടിച്ച് സോഷ്യൽ മീഡിയ https://malayalees.ch/ipl-social-media-claps-for-sanju-samson/ Fri, 12 May 2023 04:30:31 +0000 https://malayalees.ch/?p=81117 തോൽവി ഐ പി എൽ പ്ലേ ഓഫ് സാധ്യതകൾ ഇല്ലാതാക്കുമെന്നുള്ള തിരിച്ചറിവിൽ കൊൽക്കത്തയെ നേരിട്ട രാജസ്ഥാൻ ഒമ്പത് വിക്കറ്റിന്റെ ആധികാരിക ജയം സ്വന്തമാക്കുമ്പോൾ യശ്വസി ജയ്‌സ്വാളിനൊപ്പം ആരാധകരുടെയും സോഷ്യൽ മീഡിയയുടെയും കൈയടി ഏറ്റുവാങ്ങുകയാണ് സഞ്ജു. 29 പന്തിൽ 48 റൺസ് നേടി പുറത്താവാതെ നിന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചതിന് മാത്രമായിരുന്നില്ല ആ കൈയ്യടി. മറിച്ച് സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന ജയ്‌സ്വാളിന് ബാറ്റ് ചെയ്യാൻ അവസരം കൊടുക്കാനായി സ്വാർത്ഥത വെടിഞ്ഞ് ബാറ്റ് വീശുകയായിരുന്നു സഞ്ജു. 

രാജസ്ഥാന് വിജയിക്കാൻ 3 റൺസ് മാത്രം വേണ്ട സമയത്ത് ബാറ്റ് ചെയ്ത സഞ്ജു ഒരു ബൗണ്ടറിയടിച്ച് ഫിഫ്റ്റി നേടാൻ നോക്കാതെ പന്ത് ഡിഫന്റ് ചെയ്ത് 94 റൺസിൻ നിന്നിരുന്ന ജയ്‌സ്വാളിന് സെഞ്ച്വറി നേടാൻ അവസരം നൽകുകയായിരുന്നു. സിക്സ് നേടി കളി ജയിപ്പിച്ച് സെഞ്ച്വറി കുറിക്കാൻ ആവേശത്തോടെ യശ്വസിയോട് പറയുന്ന സഞ്ജുവിനെ സ്ക്രീനിൽ കണ്ട ആരാധകരും കൈയടിച്ചു. എന്നാൽ ഫോർ നേടി 98 റൺസിലെത്താനേ ജയ്‌സ്വാളിനായുള്ളൂ.

ഐ പി എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ അക്ഷരാർത്ഥത്തിൽ തകർത്തെറിയുകയായിരുന്നു സഞ്ജുവിന്റെ രാജസ്ഥാൻ. വിജയിച്ചാൽ മൂന്നാം സ്ഥാനം ഉറപ്പാണെന്ന കണക്കുകൂട്ടലിൽ ആഞ്ഞടിച്ച രാജസ്ഥാൻ താരം യശ്വസി ജയ്‌സ്വാളും ക്യാപ്റ്റന്റെ ഇന്നിം​ഗ്സ് പുറത്തെടുത്ത സഞ്ജുവും ചേർന്ന് നിഷ്പ്രയാസം കൊൽക്കത്ത ഉയർത്തിയ 149 റൺസ് മറികടക്കുകയായിരുന്നു.

രാജസ്ഥാന്റെ യശ്വസി ജയ്‌സ്വാൾ ഐ പി എൽ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അർദ്ധ സെഞ്ച്വറിയും സ്വന്തമാക്കി. 13 പന്തിലാണ് താരം അർധ സെഞ്ച്വറി സ്വന്തമാക്കിയത്. ബൗണ്ടറി നേടി വിജയറൺസ് കുറിച്ച താരം 47 പന്തിൽ നിന്ന് 98 റൺസാണ് അടിച്ചുകൂട്ടിയത്. പതിയെ തുടങ്ങിയ സഞ്ജു പിന്നീട് വെടിക്കെട്ട് പുറത്തെടുത്ത് 29 പന്തിൽ 48 റൺസ് നേടി പുറത്താവാതെ നിന്നു. റൺസൊന്നുെടുക്കാതെ റണ്ണൗട്ടായ ജോസ് ബട്ട്ലർ ആരാധകരെ നിരാശപ്പെടുത്തിയെങ്കിലും 9 വിക്കറ്റിന്റെ ജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്.

മത്സരത്തിന്റെ ആദ്യ പന്തു മുതൽ ആക്രമണം അഴിച്ച് വിട്ട രാജസ്ഥാൻ ഓപ്പണർ ജയ്‌സ്വാൾ, കെ.എൽ രാഹുലിന്റെ 14 പന്തിലെ അർധ സെഞ്ച്വറി റെക്കോർഡാണ് മറികടന്നത്. 2018ലായിരുന്നു രാഹുലിന്റെ വെടിക്കെട്ട്. കഴിഞ്ഞ ഐ പി എല്ലിൽ കൊൽക്കത്ത താരം പാറ്റ് കമ്മിൻസ് മുംബൈയ്‌ക്കെതിരെയും 14 പന്തിൽ അർധ സെഞ്ച്വറി നേടിയിരുന്നു.

ഇന്നത്തെ രാജസ്ഥാൻ – കൊൽക്കത്ത മത്സരത്തിൽ രാജസ്ഥാന്റെ മറുപടി ബാറ്റിങ്ങിൽ ആദ്യ ഓവറെറിഞ്ഞ ക്യാപ്റ്റൻ നിതീഷ് റാണയ്ക്കെതിരെ വെടിക്കെട്ട് ബാറ്റിങ്ങാണ് ജയ്‌സ്വാൾ നടത്തിയത് .ആദ്യ ഓവറിൽ തന്നെ 26 റൺസാണ് പിറന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 149 റൺസാണ്
നേടിയത്.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത് കെകെആറിന് വേണ്ടി 42 പന്തിൽ 57 റൺസെടുത്ത വെങ്കിടേഷ് അയ്യരാണ് തിളങ്ങിയത്. മറ്റാർക്കും കാര്യമായി തിളങ്ങാനാവാതെ പോയ മത്സരത്തിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 149 റൺസാണ് കൊൽക്കത്ത നേടിയത്.

രാജസ്ഥാൻ റോയൽസ് താരം യുസ്‌വേന്ദ്ര ചഹൽ ഇന്ത്യൻ പ്രിമിയർ ലീ​ഗിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുക്കുന്ന ബൗളറാവുകയും ചെയ്തു. 144 മത്സരങ്ങളിൽ നിന്ന് 186 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുള്ള മത്സരത്തിൽ നിതീഷ് റാണയെ ഔട്ടാക്കിയതോടെയാണ് ചഹൽ ഈ റെക്കോർഡ് സ്വന്തം പേരിൽ കുറിച്ചത്.

നിതീഷ് റാണയെ പുറത്താക്കിയതോടെ താരത്തിന്റെ വിക്കറ്റ് നേട്ടം 184ൽ എത്തി. തുടർന്ന് വെങ്കിടേഷ് അയ്യരുടെയും ഷർദുൽ താക്കൂറിന്റെയും വിക്കറ്റുകൾ കൂടി പിഴുതാണ് വിക്കറ്റ് നേട്ടം 186ൽ എത്തിച്ചത്. കഴിഞ്ഞ മത്സരത്തോടെ 183 വിക്കറ്റുകളെന്ന സി.എസ്.കെയുടെ ഡെയിൻ ബ്രാവോയുടെ നേട്ടത്തിനൊപ്പം ചഹൽ എത്തിയിരുന്നു. 161 മത്സരങ്ങളിൽ നിന്നാണ് ബ്രാവോ ഇത്ര വിക്കറ്റുകൾ നേടിയതെങ്കിൽ 144 മത്സരം കളിച്ചാണ് ചഹൽ റെക്കോർഡ് മറികടന്നത്.

ചഹലിന് പിറകിലുള്ളത് മുംബൈ ഇന്ത്യൻസ് താരം പിയൂഷ് ചാവ്‌ലയാണ് (174 വിക്കറ്റ്). ലഖ്‌നൗ സൂപ്പർ ജയൻറ്‌സിന്റെ അമിത് മിശ്ര (172), രാജസ്ഥാൻ റോയൽസിന്റെ രവി ചന്ദ്രൻ അശ്വിൻ (171), രാജസ്ഥാൻ ബൗളിംഗ് കോച്ച് ലസിത് മലിംഗ (170) എന്നിവരാണ് വിക്കറ്റ് വേട്ടയിൽ തുടർന്നുള്ള സ്ഥാനങ്ങളിലൊന്നത്.

]]>
ആരാധകരുമൊത്തുള്ള സെൽഫിക്കിടെ ഫോണിൽ കോൾ; അറ്റൻഡ് ചെയ്ത് സംസാരിച്ച് സഞ്ജു: വിഡിയോ https://malayalees.ch/sreenath-bhasi-seek-membership-in-amma-association-html/ Thu, 27 Apr 2023 07:51:11 +0000 https://malayalees.ch/?p=80318 ആരാധകരുമൊത്ത് സെൽഫി എടുക്കുന്നതിനിടെ ഫോണിലേക്ക് വന്ന കോൾ അറ്റൻഡ് ചെയ്ത് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. സവായ് മാൻസിങ് സ്റ്റേഡിയത്തിൽ പരിശീലനം കാണാനെത്തിയ ആരാധകരുമൊത്ത് സെൽഫിയെടുക്കുന്നതിനിടെയാണ് ഫോണിൽ കോൾ വന്നത്. ഇതിൻ്റെ വിഡിയോ രാജസ്ഥാൻ റോയൽസ് സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചു.

സെൽഫിയെടുക്കുന്നതിനിടെ കോൾ വരുമ്പോൾ ‘കോൾ ആ രഹാഹെ’ എന്ന് സഞ്ജു പറയുന്നത് വിഡിയോയിൽ കാണാം. ഇതിനു പിന്നാലെ താരം കോൾ അറ്റൻഡ് ചെയ്യുന്നു. അപ്പോൾ തടിച്ചുകൂടിയ ആരാധകർ ആരവം മുഴക്കുകയാണ്. ‘സഞ്ജു ഭയ്യ ആണ് സംസാരിക്കുന്നത്’ എന്ന് ആരാധകർ വിളിച്ചുപറയുമ്പോൾ കോൾ വിളിച്ചയാൾ ‘സഞ്ജു ഭയ്യ’ എന്ന് പറയുന്നതും മറുപടിയായി ‘എന്താണ് വിശേഷം?’ എന്ന് സഞ്ജു ചോദിക്കുന്നതും വിഡിയോയിലുണ്ട്. ഇത് കേൾക്കുമ്പോൾ ആരാധകർ വീണ്ടും ആരവം മുഴക്കുന്നു. തുടർന്ന് ഫോൺ തിരികെനൽകി സഞ്ജു പോകുന്നതും വിഡിയോയിലുണ്ട്.

ഇന്ന് രാജസ്ഥാൻ റോയൽസ് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടുകയാണ്. ആദ്യ പാദ മത്സരത്തിൽ രാജസ്ഥാൻ വിജയിച്ചെങ്കിലും ഇന്ന് വിജയിക്കുന്ന ബുദ്ധിമുട്ടാവും. തുടരെ രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ട റോയൽസ് വിജയവഴിയിൽ തിരികെയെത്താനുള്ള ശ്രമത്തിലാണ്.

]]>
‘സഞ്ജു ധോണിയെപ്പോലെ’; ഇന്ത്യൻ ടീമിൽ സ്ഥിര സാന്നിധ്യമാവണമെന്ന് ഹർഭജൻ സിംഗ് https://malayalees.ch/harbhajan-singh-compare-sanju-dhoni-html/ Thu, 20 Apr 2023 04:30:08 +0000 https://malayalees.ch/?p=79927 മലയാളി താരവും രാജസ്ഥാൻ റോയൽസിൻ്റെ ക്യാപ്റ്റനുമായ സഞ്ജു സാംസണിനെ ഇതിഹാസ താരവും ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റനുമായ എംഎസ് ധോണിയോട് ഉപമിച്ച് മുൻ ദേശീയ താരം ഹർഭജൻ സിംഗ്. കഴിഞ്ഞ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ ആവേശ ജയം കുറിച്ചതിനു പിന്നാലെ സ്റ്റാർ സ്പോർട്സിനോടാണ് ഹർഭജൻ്റെ പ്രതികരണം. 

“നമ്മൾ സഞ്ജുവിൽ നിന്ന് മറ്റൊരു നല്ല ഇന്നിംഗ് കണ്ടു. ഞാനിത് മുൻപും പറഞ്ഞിട്ടുണ്ട്, സഞ്ജു ഇന്ത്യൻ ടീമിൽ സ്ഥിരമാവണമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. സ്പിന്നർമാരെയും പേസർമാരെയും ഒരുപോലെ നേരിടാൻ അവനറിയാം. സമ്മർദ്ദം ഉൾക്കൊള്ളാൻ അവനറിയാം. കരുത്തുറ്റ താരമാണ്. തൻ്റെ കഴിവിൽ അദ്ദേഹം വിശ്വസിക്കുന്നു, എംഎസ് ധോണിയെപ്പോലെ.”- ഹർഭജൻ പറഞ്ഞു

ഗുജറാത്തിന്റെ സ്വന്തം മണ്ണിൽ രാജകീയമായി തന്നെയായിരുന്നു രാജസ്ഥാന്റെ ജയം. 3 വിക്കറ്റിനാണ് രാജസ്ഥാൻ റോയൽസ് ഗുജറാത്തിനെ വീഴ്ത്തിയത്. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത രാജസ്ഥാനെതിരെ 45 റൺസ് നേടിയ ​ഗില്ലിന്റെയും 46 റൺസ് നേടിയ മില്ലറിന്റെയും കരുത്തിൽ 177 റൺസാണ് ​ഗുജറാത്ത് അടിച്ചു കൂട്ടിയത്. മറുപടി ബാറ്റിങ്ങിൽ മുൻനിര താരങ്ങളെ പെട്ടെന്ന് നഷ്ടമായിട്ടും പവർ പ്ലേയിൽ കാര്യമായ റൺസ് സ്കോർ ചെയ്യാൻ കഴിയാതിരുന്നിട്ടും സഞ്ജുവെന്ന നായകന്റെ കരുത്തിൽ വിജയം സ്വന്തമാക്കുകയായിരുന്നു രാജസ്ഥാൻ.

ഒരു ഘട്ടത്തിൽ 4 വിക്കറ്റിന് 55 റൺസ് എന്ന നിലയിൽ വീണിടത്തു നിന്നാണ് 32 പന്തിൽ 60 റൺസ് നേടിയ സഞ്ജുവിന്റെയും 26 പന്തിൽ 56 റൺസ് നേടിയ ഹെറ്റ്മയറുടെയും വെടിക്കെട്ട് ബാറ്റിങ്ങിൽ രാജസ്ഥാൻ വിജയ തീരത്തെത്തിയത്. അവസാന ഓവറുകളിൽ 10 പന്തിൽ 18 റൺസ് നേടിയ ധ്രുവ് ജൂറലും മൂന്ന് പന്തിൽ 10 റൺസ് നേടിയ ആർ. അശ്വിനും വിജയത്തിൽ വലിയ പങ്കുവഹിച്ചു. ജയത്തോടെ രാജസ്ഥാൻ പോയിൻ്റ് പട്ടികയിലെ ആദ്യ സ്ഥാനം അരക്കിട്ടുറപ്പിച്ചു.

ഇന്ന് ലക്നൗ സൂപ്പർ ജയൻ്റ്സിനെ രാജസ്ഥാൻ നേരിടും. തങ്ങളുടെ ഹോം ഗ്രൗണ്ടായ സവായ് മാൻസിങ്ങ് സ്റ്റേഡിയത്തിൽ വച്ച് രാത്രി 7.30നാണ് മത്സരം

]]>
ധോണി മാജിക് വിജയം കൊണ്ടുവന്നില്ല; അവസാന പന്തിൽ രാജസ്ഥാന് വിജയം https://malayalees.ch/%e0%b4%a7%e0%b5%8b%e0%b4%a3%e0%b4%bf-%e0%b4%ae%e0%b4%be%e0%b4%9c%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%82-%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81/ Thu, 13 Apr 2023 11:26:47 +0000 https://malayalees.ch/?p=79587 തടിച്ച് കൂടിയ ആരാധകർ മുഴുവൻ അവസാന പന്തിലെ ധോണി സിക്സിനായി കാത്തിരുന്നു. മുഴുവൻ ടെൻഷനോടെയും സന്ദീപ് ശർമ്മ എറിഞ്ഞ ആ പന്ത് സിം​ഗിളാക്കി മാറ്റാനേ ഫിനിഷിങ്ങിലെ തലൈവർക്ക് സാധിച്ചുള്ളൂ. അതോടെ രാജസ്ഥാനെതിരെ ചെന്നൈയ്ക്ക് 3 റൺസ് തോൽവി. 

പ്രതാപകാലത്തെ ഫിനിഷിം​ഗിന് തെല്ല് കോട്ടവും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പിക്കുന്ന അസവാന ഓവറിലെ രണ്ട് ധോണി സിക്സറുകൾ ചെന്നൈയ്ക്ക് വിജയപ്രതീക്ഷ നൽകിയെങ്കിലും അവസാന പന്തിൽ കാര്യങ്ങൾ സഞ്ജുവിനും കൂട്ടർക്കും അനുകൂലമായി മാറുകയായിരുന്നു.

രണ്ട് ഓവറുകളില്‍ ചെന്നൈയ്ക്ക് 40 റണ്‍സ് വേണ്ടിയിരുന്ന മത്സരത്തില്‍ ധോണിയും ജഡേജയും പരമാവധി ശ്രമിച്ചെങ്കിലും അവസാനം കാലിടറി വീണു. രഹാനെയും കോണ്‍വേയും മാത്രമാണ് ടോപ് ഓര്‍ഡറില്‍ ചെന്നൈക്കായി തിളങ്ങിയത്. ബാറ്റിങ്ങിൽ പരാജയമായപ്പോഴും സഞ്ജുവിന്റെ ക്യാപ്റ്റൻസിയാണ് രാജസ്ഥാന് വിജയം കൊണ്ടുവന്ന മറ്റൊരു ഘടകം. മികച്ച കൂട്ടുകെട്ടുണ്ടാക്കി മുന്നേറിയ ചെന്നൈയെ മിഡിൽ ഓവറുകളിൽ സ്പിന്നർമാരെ ഉപയോ​ഗിച്ച് വരിഞ്ഞ് മുറുക്കിയ സഞ്ജു ക്യാപ്റ്റൻസി ആരാധകരെയും ക്രിക്കറ്റ് വിദ​ഗ്ധരെയും ഒരുപോലെ ആനന്ദിപ്പിച്ചു. മികച്ച എക്കോണമയില്‍ പന്തെറിഞ്ഞ് രണ്ട് വീതം വിക്കറ്റുകള്‍ വീഴത്തിയ അശ്വിനും ചാഹലുമാണ് കളി രാജസ്ഥാന് അനുകൂലമാക്കിയത്.

നായകന്‍ ധോണിയും ജഡേജയും ഏഴാം വിക്കറ്റിലാണ് ഒത്തുചേര്‍ന്നത്. ഇവർ 59 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും വിജയ തീരത്തെത്താനായില്ല. 17 പന്തില്‍ മൂന്ന് സിക്സറും ഒരു ബൗണ്ടറിയുമുള്‍പ്പെടെ ധോണി 32 റണ്‍സെടുത്തപ്പോള്‍ 15 പന്തില്‍ ഒരു ബൗണ്ടറിയും രണ്ട് സിക്സറുമുള്‍പ്പെടെയാണ് ജഡേജ 25 റണ്‍സെടുത്തത്.

ചെന്നൈക്കെതിരെ രാജസ്ഥാന്‍ റോയല്‍സിന് 175 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ദേവ്ദത്ത് പടിക്കലും ജോസ് ബട്‍ലറും ചേര്‍ന്ന് മികച്ച തുടക്കം നല്‍കിയപ്പോൾ രാജസ്ഥാന്‍ ഒരു ഘട്ടത്തില്‍ എട്ടോവറില്‍ 87 ന് ഒന്നെന്ന നിലയിലായിരുന്നു. ജൈസ്വാളിന്‍റെ(10) വിക്കറ്റ് പെട്ടെന്ന് നഷ്ടപ്പെട്ടെങ്കിലും രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ദേവ്ദത്ത് പടിക്കലും (38) ജോസ് ബട്‍ലറും ചേര്‍ന്ന് രാജസ്ഥാനായി 77 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. ചെന്നൈക്കായി ആകാശ് സിങും തുഷാര്‍ പാണ്ഡേയും രവീന്ദ്ര ജഡേജയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

ഐപിഎൽ 2023ലെ തുടർച്ചയായ രണ്ടാം മത്സരത്തിലും മലയാളി താരം സഞ്ജു സാംസൺ റൺസൊന്നും നേടാതെ പുറത്തായത് ആരാധകരെ നിരാശരാക്കി. ആദ്യ മത്സരത്തിൽ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ അർധ സെഞ്ച്വറി നേടിയ സഞ്ജു രണ്ടാം മത്സരത്തിൽ 42 റൺസും നേടിയിരുന്നു. എന്നാൽ ആദ്യമത്സരങ്ങളിലെ പ്രകടന മികവ് പിന്നീട് ആവർത്തിക്കാനാവാതെ പോയ സഞ്ജു മൂന്നും നാലും മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായി.

മൂന്നാം മത്സരത്തിൽ 4 പന്ത് നേരിട്ട താരം പൂജ്യത്തിന് പുറത്താവുകയായിരുന്നു. ചെന്നെ സൂപ്പർ കിം​ഗ്സിനെതിരായ ഇന്നത്തെ മത്സരത്തിൽ നേരിട്ട രണ്ടാം പന്തിൽ തന്നെ രവീന്ദ്ര ജഡേജയ്ക്ക് വിക്കറ്റ് സമ്മാനിച്ച് സഞ്ജു പൂജ്യത്തിന് മടങ്ങി.

]]>
തുടർച്ചയായ രണ്ടാം മത്സരത്തിലും സംപൂജ്യനായി സഞ്ജു സാംസൺ https://malayalees.ch/samson-scores-second-consecutive-duck-in-ipl-2023-vs-csk-html/ Thu, 13 Apr 2023 04:34:23 +0000 https://malayalees.ch/?p=79569 ഐപിഎൽ 2023ലെ തുടർച്ചയായ രണ്ടാം മത്സരത്തിലും മലയാളി താരം സഞ്ജു സാംസൺ റൺസൊന്നും നേടാതെ പുറത്തായി. ആദ്യ മത്സരത്തിൽ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ അർധ സെഞ്ച്വറി നേടിയ സഞ്ജു രണ്ടാം മത്സരത്തിൽ 42 റൺസും നേടിയിരുന്നു. എന്നാൽ ആദ്യമത്സരങ്ങളിലെ പ്രകടന മികവ് പിന്നീട് ആവർത്തിക്കാനാവാതെ പോയ സഞ്ജു മൂന്നും നാലും മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായി.

മൂന്നാം മത്സരത്തിൽ 4 പന്ത് നേരിട്ട താരം പൂജ്യത്തിന് പുറത്താവുകയായിരുന്നു. ചെന്നെ സൂപ്പർ കിം​ഗ്സിനെതിരായ ഇന്നത്തെ മത്സരത്തിൽ നേരിട്ട രണ്ടാം പന്തിൽ തന്നെ രവീന്ദ്ര ജഡേജയ്ക്ക് വിക്കറ്റ് സമ്മാനിച്ച് സഞ്ജു പൂജ്യത്തിന് മടങ്ങി. ഏറ്റവും ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 110 റൺസെന്ന നിലയിലാണ് രാജസ്ഥാൻ. സഞ്ജുവിന് പുറമേ ദേവദത്ത് പടിക്കലും ജെയ്സ്വാളുമാണ് പുറത്തായത്.

രാജസ്ഥാൻ റോയൽസിന്റെ വെടിക്കെട്ട് ഓപ്പണർ ഇം​ഗ്ലണ്ട് താരം ജോസ് ബട്ട്ലർ ഐപിഎല്ലിൽ 3000 റൺസ് തികച്ചു. 85 മത്സരങ്ങളിൽ നിന്നാണ് രാജസ്ഥാന്റെ വിശ്വസ്ത ബാറ്റർ 3000 റൺസ് ക്ലബിൽ ഇടം നേടിയത്. ചെന്നൈ സൂപ്പർ കിം​ഗ്സിനെതിരായ മത്സരത്തിൽ 10 പന്തിൽ 17 റൺസ് നേടിയപ്പോഴാണ് 3000 റൺസെന്ന നാഴികക്കല്ല് താരം മറികടന്നത്. 75 ഇന്നിം​ഗ്സുകളിൽ നിന്ന് 3000 തികച്ച ​ഗെയിലിനും 80 ഇന്നിം​ഗ്സുകളിൽ നിന്ന് 3000 തൊട്ട ഇന്ത്യൻ താരം കെ.എൽ രാഹുലിനും തൊട്ട് പിന്നിലായി ഇടം പിടിക്കുകയാണ് ആരാധകരുടെ പ്രിയപ്പെട്ട ജോസേട്ടൻ.

കഴിഞ്ഞ സീസണിലും ഈ സീസണിലെ ആദ്യ മത്സരങ്ങളിലും രാജസ്ഥാൻ റോയൽസിനായി മികച്ച പ്രകടനം തന്നെയാണ് ഇം​ഗ്ലണ്ട് ടി 20 നായകൻ പുറത്തെടുക്കുന്നത്. കഴിഞ്ഞ ഐപിഎൽ സീസണിലെ റൺ വേട്ടക്കാരുടെ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയതും ജോസ് ബട്ട്ലർ തന്നെയായിരുന്നു. 863 റൺസാണ് 2022 സീസണിൽ ജോസേട്ടൻ അടിച്ചു കൂട്ടിയത്.

]]>