Sanjay Raut – malayalees.ch https://malayalees.ch Malayalam Online News Portal Mon, 30 Aug 2021 12:27:42 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Sanjay Raut – malayalees.ch https://malayalees.ch 32 32 അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന കര്‍ഷകരെ ആക്രമിക്കുന്നത് ‘ താലിബാനി മനോഭാവം’; സഞ്ജയ് റാവത്ത് https://malayalees.ch/sanjay-raut-says-hariyana-police-action-like-taliban-mentality/ Mon, 30 Aug 2021 12:27:30 +0000 https://malayalees.ch/?p=48816 അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന കര്‍ഷകരെ ആക്രമിക്കുന്നത് ‘ താലിബാനി മനോഭാവമാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. പൊലീസിന്റെയും സര്‍ക്കാരിന്റെയും മനോഭാവം മാറ്റണമെന്നും സഞ്ജയ് റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ഹരിയാന കര്‍ണാലില്‍ കഴിഞ്ഞ ദിവസം നടന്ന ലാത്തി ചാര്‍ജില്‍ ഒരു കര്‍ഷകന്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ശിവസേന നേതാവിന്റെ പ്രതികരണം.

‘കര്‍ഷകരെ ആക്രമിക്കുന്നത് രാജ്യത്തിന് തന്നെ നാണകേടുണ്ടാക്കുന്നതാണ്. ഒരു തരത്തില്‍ ഇതും താലിബാനി മനോഭാവം തന്നെയാണ്. കര്‍ഷകര്‍ സമരം ചെയ്യുന്നത് അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയാണ്’. സഞ്ജയ് റാവത്ത് പറഞ്ഞു.

ഹരിയാനയിലെ കര്‍ണാലില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടിയില്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ എത്തിയപ്പോഴായിരുന്നു കര്‍ഷകര്‍ പ്രതിഷേധിച്ചത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനെത്തിയപ്പോഴായിരുന്നു കര്‍ഷകര്‍ക്കെതിരെ ലാത്തിവീശിയത്. കര്‍ണാലിലെ പൊലീസ് നടപടികള്‍ക്ക് പിന്നാലെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് കര്‍ഷക സംഘടനകള്‍. കര്‍ഷകരുടെ തല തല്ലി പൊളിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന ആരോപണം ഉയര്‍ന്ന കര്‍ണാല്‍ എസ് ഡി എം ആയുഷ് സിന്‍ഹക്ക് എതിരെ നിയമനടപടികള്‍ ആലോചിക്കാന്‍ നാളെ കര്‍ണാല്‍ കര്‍ഷകര്‍ യോഗം വിളിച്ചിട്ടുണ്ട്. എസ് ഡി എമ്മിനെ പുറത്താക്കാന്‍ സര്‍ക്കാര്‍ തയ്യറാകണമെന്ന് കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടു.

കര്‍ണാലിലെ പൊലീസ് നടപടിയില്‍ ന്യായീകരണം കണ്ടെത്തിയ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, ആയുഷ് സിന്‍ഹയ്ക്ക് എതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് അറിയിച്ചു. ക്രമസമാധാനം ഉറപ്പാക്കാനാണ് പൊലീസ് നടപടിയെന്നാണ് സര്‍ക്കാരിന്റെ വാദം.

]]>
വ്യാജ പ്രൊഫൈലുകൾ നിയന്ത്രിക്കണം, ആദ്യം ശരിയാക്കേണ്ടത് സ്വന്തം പാർട്ടിക്കാരെയും; അമിത് ഷായോട് സഞ്ജയ്‌ റാവത്ത് https://malayalees.ch/fake-profiles-must-be-controlled-correct-their-own-party-members-first-sanjay-rawat-to-amit-shah/ Mon, 12 Oct 2020 05:03:10 +0000 https://malayalees.ch/?p=33132 സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ അക്കൌണ്ടുകൾ നിയന്ത്രിക്കാൻ അമിത് ഷാ തയ്യാറാകണമെന്ന് ശിവ സേനാ നേതാവ് സഞ്ജയ്‌ റാവത്ത്. സൈബർ ആർമികളെ ഉപയോഗിച്ച്​ രാഷ്​ട്രീയ ശത്രുക്കളെ നേരിടുന്നത്​ രാജ്യത്തിന് നാണക്കേടാണെന്നും സഞ്ജയ്‌ റാവത്ത് പറഞ്ഞു. ശിവ സേനയുടെ മുഖപത്രമായ സാമ്​നയിലെഴുതിയ ലേഖനത്തിലാണ്​ റാവത്തിന്റെ വിമർശനം.

സോഷ്യൽ മീഡിയയുടെ സഹായത്തോടെയാണ് കഴിഞ്ഞ രണ്ട് പൊതു തെരഞ്ഞെടുപ്പുകളിലും ബി.ജെ.പി വിജയിച്ചത്. കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി, മുൻ പ്രധാനമ​ന്ത്രി ​മൻമോഹൻ സിങ്​ എന്നിവരെ ഉപയോഗശൂന്യരെന്ന് മുദ്രകുത്തി ഗീബൽസിനെ ലജ്ജിപ്പിക്കുന്ന തരത്തിലുള്ള വിഷ പ്രചാരണങ്ങളാണ് അന്ന് നടന്നത്. യഥാർത്ഥ വാർത്തകൾ ജനങ്ങളിലേക്ക്​ എത്തിക്കാൻ ശിവസേനക്ക്​ സംവിധാനമുണ്ടെന്ന കാര്യം മറക്കേണ്ടെന്നും സഞ്ജയ്‌ റാവത്ത് പറഞ്ഞു.

രാഹുൽ ഗാന്ധിയെ മോശക്കാരനാക്കിയ സമൂഹ മാധ്യമങ്ങ​ൾ മോദിയേയും കണക്കറ്റ്​ പരിഹസിച്ചിട്ടുണ്ട്. മുംബൈ പൊലീസിനെതിരെ മാത്രം വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ ഏകദേശം 80,000ത്തോളം അക്കൗണ്ടുകൾ സൃഷ്​ടിക്കപ്പെട്ടിട്ടുണ്ടെന്നും റാവത്ത്​ പറഞ്ഞു. വ്യാജന്മാരെ നിയന്ത്രിക്കാൻ അമിത്​ ഷാ സ്വന്തം പാർട്ടിയിൽ നിന്ന്​ വേണം ആദ്യം തുടങ്ങേണ്ടതെന്നും റാവത്ത്​ പരിഹസിച്ചു.

]]>
‘യോഗിയുടെ രാമരാജ്യത്താണ് സംഭവം, ഹാഥ്റസ് പെൺകുട്ടി താരം അല്ലാത്തതുകൊണ്ടാവും നിശബ്‍ദത’ https://malayalees.ch/hathras-girl-is-not-celebrity-that-may-the-reason-for-silence-shivsena-against-bjp/ Mon, 05 Oct 2020 08:50:37 +0000 https://malayalees.ch/?p=32800 ഹാഥ്റസിൽ ദലിത് പെൺകുട്ടിയെ മേൽജാതിക്കാർ കൂട്ടബലാത്സംഗം ചെയ്ത് നാവരിഞ്ഞ് കൊന്ന സംഭവത്തിൽ ബിജെപിക്കും നടി കങ്കണ റണാവത്തിനുമെതിരെ ശിവസേന. യോഗിയുടെ രാമരാജ്യത്തിലാണ് സംഭവം. ആ പെൺകുട്ടി സെലിബ്രിറ്റി അല്ലാത്തതു കൊണ്ടാവും ഈ നിശബ്ദതയെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് വിമർശിച്ചു.

“ഹാഥ്റസിലെ പെൺകുട്ടി താരം അല്ല. അവൾ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല. കോടികൾ മുടക്കി അനധികൃത നിർമാണം നടത്തിയിട്ടില്ല. ഒരു കുടിലിലാണ് ജീവിച്ചിരുന്നത്. അർധരാത്രി അവളുടെ മൃതദേഹം കത്തിച്ചു കളഞ്ഞു. ഇതെല്ലാം നടന്നത് യോഗിയുടെ രാമരാജ്യത്തിൽ. പാകിസ്താനിൽ ഹിന്ദു പെൺകുട്ടികൾ ആക്രമിക്കപ്പെട്ടതിന് സമാനമാണിത്. എന്നിട്ടും ആരും ഹാഥ്റസിനെ പാകിസ്താനെന്ന് വിളിക്കുന്നില്ല”- സാമ്നയിൽ എഴുതിയ ലേഖനത്തിലാണ് സഞ്ജയ് റാവത്തിനെ പരാമർശം.

മുംബൈയെ പാക് അധീന കശ്മീരിനോട് താരതമ്യം ചെയ്ത കങ്കണ റണാവത്തിനെയും കങ്കണയെ പിന്തുണച്ച ബി ജെ പിയെയും ലക്ഷ്യം വെച്ചാണ് ഈ വിമർശനം. കങ്കണയുടെ മുംബൈയിലെ അനധികൃത നിർമാണം പൊളിച്ച മുംബൈ കോർപറേഷനെ വിമർശിച്ചവർ ഹാഥ്റസിലെ പെൺകുട്ടിക്കായി എന്തുകൊണ്ട് മിണ്ടുന്നില്ലെന്ന് സഞ്ജയ് റാവത്ത് ചോദിക്കുന്നു.

ഹാഥ്റസ് സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയുടെ നിശബ്ദതയെയും സഞ്ജയ് റാവത്ത് ചോദ്യം ചെയ്യുന്നു. കങ്കണക്കെതിരായ പരാമർശത്തിൻ്റെ പേരിൽ ശിവസേന എംഎൽഎക്കെതിരെ കേസെടുത്ത കമ്മീഷൻ, ഹാഥ്റസ് സംഭവത്തിൽ എന്തുകൊണ്ട് മൌനം പാലിക്കുന്നുവെന്നാണ് ചോദ്യം. ദലിത് പെൺകുട്ടി ആയതു കൊണ്ടാണോ നീതിക്കായി ശബ്ദമുയരാത്തതെന്നും അദ്ദേഹം ചോദിക്കുന്നു.

2014 മുതല്‍ 2019 വരെ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹരിയാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ 12257 ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ജാതിയും മതവും രാഷ്ട്രീയ സ്വാധീനവും നോക്കി മാത്രമാണ് ഇരകള്‍ക്ക് നീതി ലഭിച്ചത്. ഹാഥ്റസ് സംഭവം മഹാരാഷ്ട്രയിലാണ് ഉണ്ടായതെങ്കില്‍ സര്‍ക്കാര്‍ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന മുറവിളി ഉയരുമായിരുന്നുവെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

]]>
കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള ഏക മാര്‍ഗം രാഹുല്‍ ഗാന്ധി മാത്രമാണെന്ന് ശിവസേന നേതാവ് https://malayalees.ch/congress-should-revive-itself-rahul-gandhi-only-option-shiv-sena-leader/ Fri, 28 Aug 2020 08:54:10 +0000 https://malayalees.ch/?p=30987 രാജ്യത്തിന് ശക്തമായ ഒരു പ്രതിപക്ഷം ആവശ്യമാണ്. അതിന് കോണ്‍ഗ്രസ് തന്നെ വേണം

രാജ്യത്തിന് ശക്തമായ ഒരു പ്രതിപക്ഷ പാർട്ടി ആവശ്യമുള്ളതിനാൽ കോൺഗ്രസ് സ്വയം പുനരുജ്ജീവിപ്പിക്കണമെന്നും അതിനുള്ള ഏക മാര്‍ഗം രാഹുല്‍ ഗാന്ധിയാണെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത്.

രാജ്യത്തിന് ശക്തമായ ഒരു പ്രതിപക്ഷം ആവശ്യമാണ്. അതിന് കോണ്‍ഗ്രസ് തന്നെ വേണം. ഇപ്പോഴത്തെ പ്രക്ഷുബ്ധാവസ്ഥയിൽ നിന്ന് പാർട്ടി കര കയറുകയും പ്രവർത്തനം പുനരാരംഭിക്കുകയും ചെയ്യണമെന്ന് എം.പി കൂടിയായ റാവത്ത് വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.

സോണിയ ഗാന്ധിക്ക് പ്രായമായി. പ്രിയങ്ക ഗാന്ധിയാണെങ്കില്‍ രാഷ്ട്രീയത്തില്‍ മുഴുവന്‍ സമയവും സജീവമല്ല. പാര്‍ട്ടിയില്‍ നിരവധി മുതിര്‍ന്ന നേതാക്കളുണ്ട്. ഇവരൊക്കെ കാരണമാണ് രാഹുല്‍ ഗാന്ധിക്ക് ശരിയായ ജോലി ചെയ്യാന്‍ സാധിക്കാത്തത്. ഗാന്ധി കുടുംബത്തില്‍ നിന്നല്ലാത്ത ഒരാളെ പാര്‍ട്ടി അധ്യക്ഷനായും കാണാനും തനിക്ക് സാധിക്കില്ലെന്നും റാവത്ത് പറഞ്ഞു.

]]>