Sangh parivar – malayalees.ch https://malayalees.ch Malayalam Online News Portal Mon, 24 Oct 2022 08:47:59 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Sangh parivar – malayalees.ch https://malayalees.ch 32 32 ‘മന്ത്രിമാര്‍ക്ക് ഗവര്‍ണര്‍ മാര്‍ക്കിടേണ്ട’; ഭയമില്ല, ഒറ്റക്കെട്ടായി നേരിടുമെന്ന് മുഖ്യമന്ത്രി https://malayalees.ch/%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%97%e0%b4%b5%e0%b4%b0%e0%b5%8d/ Mon, 24 Oct 2022 08:47:36 +0000 https://malayalees.ch/?p=70099 ഗവര്‍ണറുടെ അന്ത്യശാസനം പാലിക്കേണ്ടതില്ലെന്ന കൃത്യമായ സൂചന വാര്‍ത്താസമ്മേളനത്തിലൂടെ നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ എല്ലാ വിസിമാരും പ്രഗത്ഭമതികളാണെന്ന് പറഞ്ഞ മുഖ്യമന്ത്രി വി സിമാര്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന് സൂചിപ്പിച്ചു. ഗവര്‍ണര്‍ ഇല്ലാത്ത അധികാരം ഉപയോഗിക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. മന്ത്രിമാര്‍ക്ക് ഗവര്‍ണര്‍ മാര്‍ക്കിടേണ്ടതില്ലെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു. (cm pinarayi vijayan replay to governor arif muhammed khan)

പിന്‍വാതില്‍ ഭരണം നടത്താമെന്ന് ഗവര്‍ണര്‍ വിചാരിക്കേണ്ടയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന് യാതൊരു ഭയവുമില്ല. ഒറ്റക്കെട്ടായി ഇതിനെ നേരിടും. വിവരമില്ലാത്തവന്‍ എന്ന് ഒരു മന്ത്രിയെ വിളിച്ചു. ക്രിമിനല്‍ എന്ന് വിസിയെ വിളിച്ചു. നോമിനേറ്റഡ് സംവിധാനങ്ങള്‍ ജനാധിപത്യത്തിന് മേലെയല്ലെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

കേരളത്തിലെ ഒന്‍പത് സര്‍വകലാശാലകളിലെ വിസിമാരുടെ രാജി ആവശ്യപ്പെട്ട് ഗവര്‍ണര്‍ അന്ത്യശാസനം നല്‍കിയതിന് പിന്നാലെ സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് അതിരൂക്ഷമാകുകയാണ്. ഗവര്‍ണര്‍ കേരളത്തില്‍ സംഘപരിവാറിന് അഴിഞ്ഞാടാന്‍ കളമൊരുക്കരുതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിലൂടെ ആഞ്ഞടിച്ചു. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നും ഇതിന് പിന്നില്‍ സംഘപരിവാര്‍ അജണ്ടയാണെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ക്ഷുദ്രശക്തികള്‍ക്ക് കൂട്ടുനില്‍ക്കരുതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

യൂണിവേഴ്‌സിറ്റിക്ക് പുറത്ത് ചാന്‍സലര്‍ക്ക് ഒരു അധികാരവും ഇല്ലെന്ന് ഗവര്‍ണര്‍ ഓര്‍മിപ്പിച്ചു. സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിന് പ്രതിപക്ഷ നേതാവ് കൂട്ടുനില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ലീഗ് നേതാക്കള്‍ ആപത്ത് തിരിച്ചറിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

]]>
സംസ്ഥാനത്ത് ഹിന്ദു ബാങ്കുകളുമായി സംഘ്പരിവാർ https://malayalees.ch/sangh-parivar-to-start-hindu-banks-across-kerala/ Mon, 21 Jun 2021 09:16:46 +0000 https://malayalees.ch/?p=45813 ഹിന്ദുവിന്‍റെ പണം ഹിന്ദുക്കള്‍ക്ക് എന്ന മുദ്രാവാക്യവുമായി ബാങ്കുകള്‍ ആരംഭിക്കാനുള്ള നീക്കവുമായി സംഘപരിവാര്‍. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഹിന്ദു ബാങ്കുകള്‍ ആരംഭിക്കാനാണ് ശ്രമം. സംസ്ഥാനത്താകെ 800 കമ്പനികള്‍ ഇതിനോടകം ഇതിൽ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആശ്രമങ്ങളും മഠങ്ങളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ച് 800 ഓളം കമ്പനികളാണ് ഇതിനോടകം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മിനിസ്ട്രി ഓഫ് കോ ഓപ്പറേറ്റീവ് അഫയേഴ്‌സിന് കീഴിൽ കമ്പനി ആക്ട് പ്രകാരമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഹിന്ദു ബാങ്ക് നിധി ലിമിറ്റഡ് കമ്പനികള്‍ എന്നായിരിക്കും പുതിയ ബാങ്കുകളുടെ പേര്. രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് ഹിന്ദുകച്ചവടക്കാരെ ഉള്‍പ്പെടുത്തി സ്ഥാപനങ്ങള്‍ ആരംഭിക്കാനാണ് നീക്കം.

മൂന്ന് ഡയറക്ടർമാർ, ഏഴ് അംഗങ്ങള്‍, അഞ്ച് ലക്ഷം രൂപയുടെ ഓഹരി മൂലധനം എന്നിവ ഉണ്ടെങ്കില്‍ നിധി ലിമിറ്റ‍ഡ് കമ്പനി ആരംഭിക്കാം. അത് തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ വിശ്വാസികളായ 200 അംഗങ്ങളെ ചേർക്കണമെന്നാണ് നിബന്ധന. അംഗങ്ങളില്‍ നിന്ന് മാത്രം നിക്ഷേപം സ്വീകരിച്ച അവര്‍ക്ക് മാത്രം വായ്പ കൊടുക്കുന്നതാണ് രീതി. സ്വര്‍ണ്ണപണയ വായ്പ,വ്യവസായിക വായ്പ,വാഹനവായ്പ എന്നിവയും അനുവദിക്കും.

കുടുംബശ്രീ അംഗങ്ങളെ ആകര്‍ഷിക്കുന്നതിന് പ്രത്യേക വനിത യൂണിറ്റും സംഘപരിവാര്‍ ലക്ഷ്യം വയ്ക്കുന്നുണ്ട്. പദ്ധതിയിലേക്ക് കൂടുതല്‍ അംഗങ്ങളെ ആകര്‍ഷിക്കുന്നതിന് സംഘപരിവാര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യേക ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. പ​ദ്ധ​തി​യി​ലേ​ക്ക് കൂ​ടു​ത​ൽ അം​ഗ​ങ്ങ​ളെ ചേ​ർ​ക്കു​ന്ന​തി​നാ​യി ഹി​ന്ദു​സം​ര​ക്ഷ​ണ പ​രി​വാ​ർ, ഭാ​ര​തീ​യ ഹി​ന്ദു പ്ര​ജാ​സം​ഘം തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക കാ​മ്പ​യി​നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്തെ സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ളെ​ക്കാ​ൾ സു​താ​ര്യ​ത​യോ​ടു​കൂ​ടി എ​ല്ലാ നി​ക്ഷേ​പ​ങ്ങ​ൾ​ക്കും ഉ​യ​ർ​ന്ന പ​ലി​ശ​യാ​ണ് വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. സ്വ​ർ​ണ​പ​ണ​യ വാ​യ്പ, വ്യ​വ​സാ​യി​ക വാ​യ്​​പ, പ്ര​തി​ദി​ന ക​ല​ക്​​ഷ​ൻ വാ​യ്​​പ, വാ​ഹ​ന​വാ​യ്​​പ എ​ന്നി​വ അ​നു​വ​ദി​ക്കും. സ്ഥി​ര​നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് 12.5 ശ​ത​മാ​നം പ​ലി​ശ​യാ​ണ് വാ​ഗ്ദാ​നം.

]]>
”ആർഎസ്എസിനെ ‘സംഘ് പരിവാർ’ എന്നു വിളിക്കില്ല”; കാരണം വ്യക്തമാക്കി രാഹുൽ ഗാന്ധി https://malayalees.ch/rahul-gandhi-explains-why-he-will-no-longer-call-rss-sangh-parivar/ Thu, 25 Mar 2021 12:16:17 +0000 https://malayalees.ch/?p=42044 ആർഎസ്എസിനെ സംഘ് പരിവാർ എന്ന് വിളിക്കുന്നത് ശരിയല്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. താൻ അങ്ങനെ അഭിസംബോധന ചെയ്യില്ല. കുടുംബമെന്നാൽ സ്ത്രീകളോടും പ്രായമായവരോടുമുള്ള ബഹുമാനവും വാത്സല്യവുമെല്ലാമാണ്. എന്നാൽ ഇതൊന്നും ആർ.എസ്.എസിനില്ല.

ഉത്തർപ്രദേശിലെ ഝാൻസിയിൽ കേരളത്തിൽ നിന്നുള്ള കന്യാസ്ത്രീകൾക്കു നേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.

ഒരു സമുദായത്തെ മാറ്റൊരു സമുദായത്തിനെതിരാക്കുകയും ന്യൂനപക്ഷങ്ങളെ ചവിട്ടിമെതിക്കുകയും ചെയ്യുക എന്നത് ആർഎസ്എസിന്റെ രീതിയാണെന്നും രാഹുൽ വിമർശിച്ചു. അതിനാൽ ആർഎസ്എസിനെ സംഘ് പരിവാർ എന്ന് താൻ വിളിക്കില്ലെന്നും രാഹുൽ വ്യക്തമാക്കി. ട്വീറ്റിറിലൂടെയായിരുന്നു പ്രതികരണം.

]]>