SANGAKARA – malayalees.ch https://malayalees.ch Malayalam Online News Portal Fri, 05 Jun 2020 05:20:03 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png SANGAKARA – malayalees.ch https://malayalees.ch 32 32 പാക് ഭീകരാക്രമണത്തെ ഓര്‍ത്തെടുത്ത് സംഗക്കാര https://malayalees.ch/they-shot-the-bus-as-many-times-they-could-and-threw-grenades-kumar-sangakkara/ Fri, 05 Jun 2020 05:19:53 +0000 https://malayalees.ch/?p=26600 ഓപണര്‍ തരന്‍ഗ പരനവിതന നെഞ്ചില്‍ ചോരയൊലിപ്പിച്ച് എഴുന്നേറ്റ് നിന്നു. വെടികൊണ്ടെന്ന് പറഞ്ഞ് താഴേക്ക് വീഴുകയും ചെയ്തു. ഇതോടെ എല്ലാവരും പേടിച്ചു…

പാകിസ്താനി ലാഹോറില്‍ വെച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന് നേരെയുണ്ടായ ഭീകരാക്രമണം ലോകത്തെയാകെ ഞെട്ടിച്ച സംഭവമാണ്. 2009 മാര്‍ച്ചില്‍ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ടെസ്റ്റ് മത്സരത്തിനായി പോകവേയായിരുന്നു ഭീകരര്‍ ബസിനു ചുറ്റും വെടിയുതിര്‍ത്തത്. മരണം മുന്നില്‍ കണ്ട ആ നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാമായിരുന്ന കുമാര്‍ സംഗക്കാര.

പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസത്തില്‍ ഗദ്ദാഫി സ്റ്റേഡിയത്തിലേക്ക് പോകും വഴിയായിരുന്നു ശ്രീലങ്കന്‍ ടീം സഞ്ചരിച്ചിരുന്ന ബസിന് നേരെ ഭീകരര്‍ ആക്രമണം നടത്തിയത്. ആദ്യ രണ്ട് ദിവസത്തിനകം 606 റണ്‍ നേടി മികച്ച നിലയിലായിരുന്നു ശ്രീലങ്ക. സ്‌കൈ സ്‌പോര്‍ട്‌സുമായി നടത്തിയ സംഭാഷണത്തിനിടെയാണ് സംഗക്കാര അന്നത്തെ ഭീകര നിമിഷങ്ങള്‍ ഓര്‍ത്തെടുത്തത്.

ഞങ്ങള്‍ സാധാരണ സംസാരങ്ങളിലായിരുന്നു. ഫ്‌ളാറ്റ് വിക്കറ്റായതിനാല്‍ പന്തെറിഞ്ഞ് പുറത്ത് പരിക്കേല്‍ക്കുമെന്നായിരുന്നു ഒരു പേസ് ബൗളര്‍ പറഞ്ഞത്. കൂട്ടത്തില്‍ വല്ല ബോംബോ മറ്റോ പൊട്ടിയാല്‍ നമുക്ക് വീട്ടില്‍ പോകാമായിരുന്നുവെന്ന് പറഞ്ഞു. പിന്നീട് ഇരുപത് സെക്കന്റിനകമാണ് എല്ലാം ആരംഭിച്ചത്’

കുമാര്‍ സംഗക്കാര

ആദ്യം വെടിയൊച്ച കേട്ടപ്പോള്‍ പടക്കമോ മറ്റോ ആകുമെന്നാണ് കരുതിയത്. ടീമിനൊപ്പമുണ്ടായിരുന്ന ഫിസിയോകളില്‍ ഒരാളാണ് വെടിവെപ്പാണെന്നും എല്ലാവരും തറയില്‍ കിടക്കണമെന്നും വിളിച്ചു പറയുന്നത്. ദില്‍ഷന്‍ ബസില്‍ മുന്‍ഭാഗത്തായിരുന്നു. താന്‍ നടുവിലും ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെ വലതുഭാഗത്ത് പുറകിലും മുരളീധരന്‍ തൊട്ടുപിന്നിലുമാണ് ഇരുന്നിരുന്നതെന്നും കുമാര്‍ സംഗക്കാര ഓര്‍ത്തെടുക്കുന്നു.

കളിക്കാര്‍ ഒന്നിനു മുകളില്‍ മറ്റൊരാളായാണ് തറയില്‍ കിടന്നത്. ഇതിന് പിന്നാലെ വെടിവെപ്പ് ശക്തമായി. ഭീകരര്‍ പരമാവധി തവണ വെടിവെച്ചു. ഗ്രെനേഡ് എറിഞ്ഞു. ഒരു റോക്കറ്റ് ലോഞ്ചറും പ്രയോഗിച്ചു. ഇപ്പോഴും എങ്ങനെ രക്ഷപ്പെട്ടുവെന്ന് ഓര്‍ക്കുമ്പോള്‍ അത്ഭുതമാണെന്നും സംഗക്കാര പറയുന്നു.

അതേസമയം ലങ്കന്‍ ടീം രക്ഷപ്പെടാന്‍ പ്രധാന കാരണമായത് ബസ് ഡ്രൈവറുടെ മനസ്സാനിധ്യമായിരുന്നുവെന്നും സംഗക്കാര പറഞ്ഞു. രണ്ട് തവണയെങ്കിലും ഇഞ്ചുകളുടെ വ്യത്യാസത്തില്‍ വെടിയുണ്ടയില്‍ നിന്നും ഡ്രൈവര്‍ രക്ഷപ്പെട്ടു. ഗദ്ദാഫി സ്റ്റേഡിയത്തിലേക്കുള്ള ഇടുങ്ങിയ വഴിയിലേക്ക് മുന്‍ ദിവസങ്ങളില്‍ പലതവണ പിന്നോട്ട് എടുത്ത ശേഷമാണ് തിരിയാനായത്. എന്നാല്‍ വെടിവെപ്പുണ്ടായ ദിവസം ഒരൊറ്റ തവണയില്‍ ബസ് ഇടുങ്ങിയ വഴി കടന്ന് സ്റ്റേഡിയത്തിലെത്തിയെന്നും സംഗക്കാര ഓര്‍ക്കുന്നു.

ഭീകരാക്രമണത്തില്‍ സംഗക്കാരയും തിലന്‍ സമരവീരയും തരന്‍ഗ പരനവിതനയും അജാന്ത മെന്‍ഡിസും അടക്കമുള്ള താരങ്ങള്‍ക്ക് സാരമായി തന്നെ പരിക്കേറ്റിരുന്നു. ഒരു ഒഫീഷ്യലിനും പരിക്കേറ്റു. ഓപണര്‍ തരന്‍ഗ പരനവിതന നെഞ്ചില്‍ ചോരയൊലിപ്പിച്ച് എഴുന്നേറ്റ് നിന്നു. വെടികൊണ്ടെന്ന് പറഞ്ഞ് താഴേക്ക് വീഴുകയും ചെയ്തു. ഇതോടെ എല്ലാവരും പേടിച്ചുവെന്നും സംഗക്കാര പറഞ്ഞു. സംഗക്ക് തോള്‍ ഭാഗത്ത് വെടിയുണ്ടയുടെ ചീളുകള്‍ കൊണ്ടാണ് പരിക്കേറ്റത്.

]]>
2011 ലോകകപ്പ് ഫൈനലില്‍ ആദ്യ ടോസ് ധോണി അംഗീകരിച്ചില്ലെന്ന് സംഗകാര https://malayalees.ch/dhoni-wanted-another-toss-in-2011-world-cup-final-kumar-sangakkara/ Fri, 29 May 2020 12:21:25 +0000 https://malayalees.ch/?p=26255 സംഗകാര പറഞ്ഞത് കേട്ട മാച്ച് റഫറി ടോസ് ലങ്കക്ക് വിധിക്കുകയായിരുന്നു. എന്നാല്‍ ഇതിനെ ധോണി എതിര്‍ത്തു. തുടര്‍ന്ന് വീണ്ടും ടോസിട്ടു…

ഇന്ത്യ നേടിയ 2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ രണ്ട് തവണ ടോസിടേണ്ടി വന്നത് ധോണിയുടെ നിര്‍ബന്ധം കാരണമെന്ന് മുന്‍ ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗകാര. ആര്‍ അശ്വിനുമായി ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുമ്പോഴാണ് 2011ലെ ചരിത്ര ഫൈനലില്‍ ആദ്യ ടോസ് ധോണി അംഗീകരിക്കാതിരുന്നതിനെക്കുറിച്ച് സംഗകാര പറഞ്ഞത്.

ഫൈനലില്‍ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 50 ഓവറില്‍ 6ന് 274 റണ്‍സെടുത്തിരുന്നു. ജയവര്‍ധനെയുടെ(103) സെഞ്ചുറിയാണ് ലങ്കക്ക് മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്. എന്നാല്‍, ശ്രീലങ്ക ഉയര്‍ത്തിയ 275 റണ്‍സ് വിജയലക്ഷ്യം ഒരു ഓവറും നാല് പന്തും ശേഷിക്കെ ഇന്ത്യ മറികടന്നു. ഗംഭീറിന്റേയും(122 പന്തില്‍ 97) ധോണിയുടേയും(79 പന്തില്‍ 91*) ബാറ്റിംഗാണ് ഇന്ത്യക്ക് ചരിത്രജയവും കിരീടവും സമ്മാനിച്ചത്.

മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന ഏകദിന ഫൈനല്‍ കാണാന്‍ 43,000ത്തിലേറെ പേരാണ് കാണികളായി എത്തിയത്. കാണികളുടെ ബഹളം കൊണ്ട് തൊട്ടടുത്തുള്ള കളിക്കാരനുമായി പോലും സംസാരിക്കുക എളുപ്പമായിരുന്നില്ല. ഗാലറിയുടെ ബഹളത്തില്‍ ആദ്യം ടോസ് ഇട്ടപ്പോള്‍ ഹെഡ്‌സ് എന്ന് സംഗക്കാര വിളിച്ചത് കേട്ടില്ലെന്നാണ് ധോണി പറഞ്ഞത്.

സംഗകാര പറഞ്ഞത് കേട്ട മാച്ച് റഫറി ടോസ് ലങ്കക്ക് വിധിക്കുകയായിരുന്നു. എന്നാല്‍ ഇതിനെ ധോണി എതിര്‍ത്തു. തുടര്‍ന്ന് വീണ്ടും ടോസിട്ടു. അപ്പോഴും സംഗക്കാര ഹെഡ്‌സ് തന്നെയാണ് വിളിച്ചത്. ഇക്കുറിയും ടോസ് ലങ്കക്ക് തന്നെ കിട്ടി. ടോസ് നേടിയ ലങ്ക ബാറ്റിംഗിനിറങ്ങുകയും ചെയ്തു. അന്ന് ടോസ് ലഭിച്ചത് ഭാഗ്യമായിരുന്നോ എന്ന് പറയാനാവില്ലെന്നും സംഗക്കാര പറയുന്നു. ഇന്ത്യക്ക് ടോസ് ലഭിച്ചിരുന്നെങ്കില്‍ ബാറ്റിംഗിനെ തുണക്കുന്ന പിച്ചില്‍ ധോണിയും ചിലപ്പോള്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുമായിരുന്നുവെന്നാണ് തനിക്ക് തോന്നിയതെന്നാണ് സംഗക്കാര പറയുന്നു.

പരിക്ക് മൂലം ഫൈനലില്‍ ഓള്‍ റൗണ്ടര്‍ ഏഞ്ചലോ മാത്യൂസ് കളിക്കാതിരുന്നതും ശ്രീലങ്കക്ക് തിരിച്ചടിയായെന്ന് സംഗക്കാര പറയുന്നു. മാത്യൂസ് കളിച്ചിരുന്നെങ്കില്‍ ഉറപ്പായും ടോസ് നേടിയാല്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുമായിരുന്നെന്നും സംഗക്കാര വെളിപ്പെടുത്തി. ഏഴാം നമ്പറില്‍ മാത്യൂസിനെ പോലെ ഒരു ഹാര്‍ഡ് ഹിറ്ററുള്ളപ്പോള്‍ ചേസിംഗ് എളുപ്പമാണെന്നാണ് സംഗയുടെ വിലയിരുത്തല്‍.

]]>