sandeep warrier – malayalees.ch https://malayalees.ch Malayalam Online News Portal Sat, 15 Oct 2022 12:27:18 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png sandeep warrier – malayalees.ch https://malayalees.ch 32 32 ‘പുറത്താക്കിയത് ആഭ്യന്തര വിഷയം’; അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായി തുടരുമെന്ന് സന്ദീപ് വാര്യര്‍ https://malayalees.ch/continue-as-ordinary-bjp-worker-didnt-harm-party-sandeep-warrier/ Sat, 15 Oct 2022 12:27:09 +0000 https://malayalees.ch/?p=69711 ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് പുറത്താക്കിയത് ആഭ്യന്തര വിഷയമെന്നും കാരണം പുറത്തുപറയുന്നില്ലെന്നും സന്ദീപ് വാര്യര്‍. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായി തുടരുമെന്നും സന്ദീപ് വാര്യര്‍ വ്യക്തമാക്കി. തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന വാർത്താ സമ്മളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോൾ താൻ ഒരു സാധാരണ ബിജെപി പ്രവർത്തകനാണെന്നും ബിജെപിക്ക് കോട്ടം തട്ടുന്ന ഒരു വാക്കും തന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു. താൻ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് പാർട്ടിയിലെ എല്ലാരുമായി നല്ല ബന്ധം. വിമത നീക്കം നടത്തിയെന്നത് അടിസ്ഥാന രഹിതമായ ആരോപണമാണെന്നും സന്ദീപ് വാര്യർ പറഞ്ഞു.

ആദ്യം രാജ്യം, രണ്ടാമത് പാർട്ടി, സ്വയം പിന്നീട് എന്നാണ് നിലപാട്. അച്ചടക്കമുള്ള പാർട്ടി ഭടനാണ് താനെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. തനിക്ക് എതിരായ ആരോപണങ്ങൾ ഉണ്ടയില്ലാ വെടിയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന നേതൃത്വവുമായി ദീര്‍ഘകാലമായി നിലനിന്നിരുന്ന അഭിപ്രായ ഭിന്നതകള്‍ക്കൊടുവില്‍ സന്ദീപ് വാര്യരെ ദിവസങ്ങള്‍ക്ക് മുമ്പാണ് ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയത്.

]]>
എസ്ഡിപിഐ വോട്ടിനായി ഇടതും വലതും വിലപേശുകയാണ്; വേണ്ടെന്ന് പറയാന്‍ തയ്യാറാണോ? സന്ദീപ് വാര്യര്‍ https://malayalees.ch/sandeep-warrier-on-sdpi-vote-thrikkakara/ Thu, 12 May 2022 05:04:02 +0000 https://malayalees.ch/?p=61732 തൃക്കാക്കരയിലെ എസ്ഡിപിഐ വോട്ടിനു വേണ്ടി എൽഡിഎഫും യുഡിഎഫും വിലപേശുകയാണെന്ന് സന്ദീപ് വാര്യർ. പോപ്പുലർ ഫ്രണ്ടിനെതിരായി നടക്കുന്ന അന്വേഷണങ്ങൾ അട്ടിമറിക്കാമെന്ന ഉറപ്പിൽ ആ വോട്ട് എൽഡിഎഫ് സ്വന്തമാക്കാൻ കരാറുറപ്പിച്ചിരിക്കുന്നു. പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാക്കൾ ഉൾപ്പെടെ ശ്രീനിവാസൻ കൊലക്കേസിലെ ഗൂഢാലോചനയിൽ പങ്കാളികളായിട്ടും അവരെ പ്രതികളാക്കാത്തത് തൃക്കാക്കര ഡീലിന്റെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു.

എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറയില്ലെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പറഞ്ഞതും തൃക്കാക്കരയെ മുന്നിൽ കണ്ടാണ്ടാണ്. എസ്ഡി പി ഐ തൃക്കാക്കരയിൽ സ്ഥാനാർത്ഥിയെ നിർത്താത്തതും ഈ ലക്ഷ്യം മുൻ നിർത്തിയാണ്. എസ്ഡിപിഐ വോട്ട് തൃക്കാക്കരയിൽ വേണ്ടെന്ന് പറയാൻ എൽഡിഎഫും യുഡിഎഫും തയ്യാറുണ്ടോയെന്ന് സന്ദീപ് വാര്യർ ചോദിച്ചു.ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ചോദ്യം ഉയർത്തിയത്.

ഇതിനിടെ ട്വന്റി-20 വോട്ട് സര്‍ക്കാരിനെതിരാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ പറഞ്ഞു. ക്രൈസ്തവ സമൂഹത്തെ യു ഡി എഫ് സഹായിച്ചില്ലെന്നും ക്രൈസ്തവ വോട്ട് ബി ജെ പിക്ക് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ എൻ ഡി എ മൂന്നാം ബദലാണ്. ആ ആദ്മി വോട്ട് എൻ ഡി എയ്ക്ക് ലഭിക്കും. പിസി ജോർജ് പ്രചാരണത്തിനെത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

]]>