sandalwood smuggling – malayalees.ch https://malayalees.ch Malayalam Online News Portal Mon, 11 Sep 2023 07:58:21 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png sandalwood smuggling – malayalees.ch https://malayalees.ch 32 32 തൃശൂരിൽ ചന്ദനക്കൊള്ള സംഘം പിടിയിൽ https://malayalees.ch/sandalwood-robbery-gang-arrested-in-thrissur/ Mon, 11 Sep 2023 07:58:16 +0000 https://malayalees.ch/?p=87547 തൃശ്ശൂർ ചേലക്കരയിൽ ചന്ദനമരം മോഷ്ടാക്കളെ പിടികൂടി. പാഞ്ഞാൽ പഞ്ചായത്ത് തൊഴിൽ പാടം ഭാഗത്ത് നിന്നാണ് നാട്ടുകാർ മൂന്നംഗ സംഘത്തെ പിടികൂടിയത്. ശനിയാഴ്ച പുലർച്ചെ അഞ്ച് അംഗ സംഘത്തെ സംശയാസ്പദമായി കാണുകയും ചോദ്യം ചെയ്തതിനെ തുടർന്ന് കാട്ടിലേക്ക് ഓടി രക്ഷപ്പെടുകയും ചെയ്തിരുന്നു. അതിൽ പെട്ട മൂന്നു തമിഴ്നാട് സ്വദേശികളെയാണ് ഇന്ന് രാവിലെ ഇവിടെ നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചത്. തമിഴ്നാട് സ്വദേശികളായ നീലിമല, ശങ്കർ, കുബേന്ദ്രൻ എന്ത് എന്നീ തമിഴ് നാട് സ്വദേശികളാണ് പിടിയിലായത്. പിടിയിലായ വരെ ചോദ്യം ചെയ്യുന്നു.

]]>
മലപ്പുറത്ത് വൻ ചന്ദനവേട്ട: അരക്കോടിയുടെ ചന്ദനമരത്തടിയുമായി രണ്ട് പേർ അറസ്റ്റിൽ https://malayalees.ch/two-arrested-with-sandal-wood-worth-lakhs-from-malappuram/ Wed, 15 Mar 2023 04:10:30 +0000 https://malayalees.ch/?p=77996 മലപ്പുറം കൊളത്തൂരിൽ വൻ ചന്ദനവേട്ട. കാറില്‍ ഒളിപ്പിച്ചുകടത്തിയ ഒരു ക്വിന്‍റല്‍ ചന്ദനശേഖരവുമായി രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി സ്വദേശി അലവിക്കുട്ടി ഏറ്റുമാനൂർ സ്വദേശി സന്തോഷ് എന്നിവരാണ് പിടിയിലായത്. അന്താരാഷ്ട്ര വിപണിയില്‍ അരക്കോടിയോളം രൂപ വിലവരുന്ന, മൂല്യം കൂടിയ ചന്ദനമാണ് പിടികൂടിയത്.

ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്ന് ആഡംബര വാഹനങ്ങളില്‍ ചന്ദനമരത്തടികള്‍ കേരളത്തിലെത്തിച്ച് രൂപമാറ്റം വരുത്തി വില്‍പ്പന നടത്തുന്ന കള്ളക്കടത്ത് സംഘം ജില്ലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് പെരിന്തല്‍മണ്ണ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്.

കാറിന്‍റെ ബാക്ക് സീറ്റിനടിയില്‍ രഹസ്യ അറയുണ്ടാക്കി ഒളിപ്പിച്ച നിലയിലായിരുന്നു ചന്ദനമരത്തടികള്‍. തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണ് ചന്ദനം കൈമാറിയതെന്നും സംഘത്തിലെ മറ്റുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും കേസ് രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ അന്വേഷണത്തിനായി വനം വകുപ്പിന് കൈമാറുമെന്നും മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് സുജിത്ത് ദാസ് ഐപിഎസ് അറിയിച്ചു.

]]>