sand mining – malayalees.ch https://malayalees.ch Malayalam Online News Portal Thu, 11 Nov 2021 04:45:50 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png sand mining – malayalees.ch https://malayalees.ch 32 32 തോട്ടപ്പള്ളിയിലെ കരിമണൽ നീക്കത്തിൽ അഴിമതിയുണ്ടെന്ന പരാതി; അന്വേഷിക്കണമെന്ന് ലോകായുക്ത https://malayalees.ch/sand-mining-thottappalli-lokayukta/ Thu, 11 Nov 2021 04:45:41 +0000 https://malayalees.ch/?p=52332 തോട്ടപ്പള്ളിയിലിലെ കരിമണൽ നീക്കത്തിൽ അഴിമതിയുണ്ടെന്ന പരാതി അന്വേഷിക്കണമെന്ന് ലോകായുക്ത. ഖനനത്തിനെതിരായ പരാതി ലോകായുക്ത ഫയലിൽ സ്വീകരിച്ചു. മത്സ്യത്തൊഴിലാളി യൂണിയൻ നൽകിയ പരാതിയിലാണ് നടപടി. പരാതിയിൽ വിശദീകരണം തേടി യോകായുക്ത സർക്കാരിന് നോട്ടീസ് അയച്ചു.

ആലപ്പുഴ തോട്ടപ്പള്ളിയിൽ ഒരു വർഷത്തിലധികമായി കരിമണൽ ഖനനം തുടരുകയാണ്. എന്നാൽ, ഇത് കരിമണൽ ഖനനം അല്ലെന്നും പ്രളയമുന്നൊരുക്കത്തിൻ്റെ ഭാഗമായ മണൽ നീക്കമാണെന്നാണ് സർക്കാർ വാദം. പക്ഷേ, ഇക്കാര്യത്തിൽ സമരസമിതിയും മത്സ്യത്തൊഴിലാളി യൂണിയനും പൊഴിമുഖത്ത് ഖനനം നടത്തുകയാണെന്ന് പറയുന്നു. ഇക്കാര്യത്തിൽ അഴിമതിയുണ്ടെന്നതിനു തെളിവുണ്ടെന്നും അന്വേഷണം വേണമെന്നും ലോകായുക്ത പറയുന്നു. ചീഫ് സെക്രട്ടറി ഉൾപ്പെടെ ഏഴ് സെക്രട്ടറിമാർക്ക് ലോകായുക്ത നോട്ടീസ് അയച്ചു.

]]>