SAMEER WANKHEDE – malayalees.ch https://malayalees.ch Malayalam Online News Portal Tue, 23 Nov 2021 04:20:41 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png SAMEER WANKHEDE – malayalees.ch https://malayalees.ch 32 32 ട്വീറ്റ് ചെയ്യുന്നതിൽ നിന്ന് നവാബ് മാലിക്കിനെ വിലക്കാനാവില്ലെന്ന് കോടതി; സമീർ വാംഖഡെക്ക് തിരിച്ചടി https://malayalees.ch/court-against-sameer-wankhede-nawab-malik/ Tue, 23 Nov 2021 04:20:31 +0000 https://malayalees.ch/?p=52898 മന്ത്രി നവാബ് മാലിക്കിനെതിരായ മാനനഷ്ട കേസിൽ എൻസിബി സോണൽ ഡയറക്ടർ സമീർ വാംഖഡെക്ക് കനത്ത തിരിച്ചടി. വാംഖഡെക്കെതിരായി ട്വീറ്റ് ചെയ്യുന്നതിൽ നിന്ന് നവാബ് മാലിക്കിനെ വിലക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി പറഞ്ഞു. സർക്കാർ സംവിധാനത്തിന് തിരുത്തൽ നടപടികൾ എടുക്കാൻ പ്രേരണയായതും സമീർ വാംഖഡെക്കെതിരായ അന്വേഷണത്തിന് കാരണമായതും നവാബ് മാലിക്കിന്റെ പോസ്റ്റുകളാണ് എന്ന് കോടതി ചൂണ്ടിക്കാട്ടി. സർക്കാർ ഉദ്യോഗസ്ഥരെ നിരീക്ഷിക്കാനും, എതിരായി അഭിപ്രായം പറയാനും പൊതു ജനത്തിന് അവകാശമുണ്ടെന്നും കോടതി പറഞ്ഞു. ധ്യാൻ ദേവ് വാംഖഡെ നൽകിയ മാന നഷ്ടക്കേസിലാണ് കോടതിയുടെ പരാമർശം.

അതേ സമയം എൻസിബി മുംബൈ യൂണിറ്റ് അടച്ചു പൂട്ടണമെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു. മുഖപത്രമായ സാംനയിലെ മുഖപ്രസംഗത്തിലാണ് ആവശ്യം. എൻസിബിയെ തുറന്നുകാട്ടിയ നവാബ് മാലിക്കിനെ പ്രകീർത്തിച്ചു കൊണ്ടാണ് മുഖപ്രസംഗം.

]]>
അന്വേഷണ സംഘത്തില്‍ നിന്ന് പുറത്താക്കിയിട്ടില്ല; ആര്യന്റെ കേസ് കേന്ദ്ര ഏജന്‍സി തന്നെ അന്വേഷിക്കണമെന്ന് സമീര്‍ വാംഖഡെ https://malayalees.ch/sameer-wankhede-says-about-mumbai-drug-case-investigation/ Sat, 06 Nov 2021 07:41:40 +0000 https://malayalees.ch/?p=52119 ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട മുംബൈ ലഹരിമരുന്ന് കേസില്‍ തന്നെ അന്വേഷണ സംഘത്തില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡെ. താന്‍ ഇപ്പോഴും എന്‍സിബി ഉദ്യോഗസ്ഥനായി തുടരുകയാണ്. അന്വേഷണ സംഘത്തില്‍ നിന്ന് ആരും പുറത്താക്കിയിട്ടില്ല. ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരി കേസും നവാബ് മാലിക്കിന്റെ ആരോപണങ്ങളും കേന്ദ്ര ഏജന്‍സി തന്നെ അന്വേഷിക്കണമെന്നും സമീര്‍ വാംഖഡെ പറഞ്ഞു.

ഇപ്പോള്‍ ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക സംഘം മയക്കുമരുന്ന് കേസ് അന്വേഷിക്കുമെന്ന റിപ്പോര്‍ട്ടില്‍ സന്തോഷമുണ്ട്. കേന്ദ്ര ഏജന്‍സി തന്നെ കേസ് അന്വേഷിക്കണമെന്നുകാട്ടി കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയിരുന്നു. അതുകൊണ്ടാണ് ആര്യന്റെ കേസ് ഡല്‍ഹി എന്‍സിബി അന്വേഷിക്കാന്‍ തീരുമാനിച്ചത്. ഡല്‍ഹിയിലെയും മുംബൈയിലെയും എന്‍സിബി സംഘങ്ങള്‍ സഹകരണം കൊണ്ടാണിതെന്നും സമീര്‍ വാംഖഡെ പറഞ്ഞു

വെള്ളിയാഴ്ച ആര്യന്റേതുള്‍പ്പെടെ ആറുകേസുകളാണ് എന്‍സിബി മുംബൈ സോണില്‍ നിന്നും ഡല്‍ഹിയിലേക്ക് മാറ്റിയത്. അഞ്ചുകേസുകളുടെയും മേല്‍നോട്ട ചുമതല ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സഞ്ജയ് സിംഗിനാണ്. ഒഡിഷ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ് സഞ്ജയ് സിംഗ്.

മുംബൈ സോണല്‍ ഡയറക്ടറായ സമീര്‍ വാംഖഡെ പക്ഷേ അന്വേഷണ സംഘത്തിലില്ല. മയക്കുമരുന്നിനെതിരായ തന്റെ അന്വേഷണങ്ങള്‍ തുടരുമെന്നും സമീര്‍ വാംഖഡെ വ്യക്തമാക്കി. എന്‍സിബിയുടെ സാക്ഷിയായിരുന്നു പ്രഭാകര്‍ സെയില്‍ ഉന്നയിച്ച കോഴ ആരോപണം ഉള്‍പ്പെടെ നേരത്തെ തന്നെ സമീര്‍ വാംഖഡെയ്ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ലഹരിപാര്‍ട്ടി കേസ് ഒത്തുതീര്‍ക്കാനായി എട്ടുകോടി രൂപ സമീര്‍ ചോദിച്ചെന്നും 25 കോടി രൂപയ്ക്ക് കേസ് ഒതുക്കാന്‍ ധാരണയായി എന്നുമാണ് ഉയര്‍ന്ന ആരോപണം.

]]>
കോഴ ആരോപണം; സമീർ വാങ്കഡെയെ ഇന്ന് വിജിലൻസ് ചോദ്യം ചെയ്യും https://malayalees.ch/ncbs-vigilance-dept-to-quiz-sameer-wankhede-over-extortion-charge/ Wed, 27 Oct 2021 04:14:18 +0000 https://malayalees.ch/?p=51611 മുംബൈ ലഹരികേസിലെ കോഴ ആരോപണത്തിൽ എൻ.സി.ബി സോണൽ ഡയറക്ടര്‍ സമീർ വാങ്കഡെയെ വിജിലൻസ് ഇന്ന് ചോദ്യം ചെയ്യും. ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിക്കേസ് ഒത്തുതീർപ്പാക്കാൻ പണം ആവശ്യപ്പെട്ടെന്നായിരുന്നു വാങ്കഡെയ്ക്കെതിരായ ആരോപണം. അതേസമയം ആര്യന്റെ ജാമ്യാപേക്ഷയിൽ ബോംബെ ഹൈക്കോടതിയിൽ ഇന്നും വാദം തുടരും.

ഉന്നത ഉദ്യോഗസ്ഥനും ഇടനിലക്കാരനും 25 കോടി രൂപ ഷാറുഖിൽ നിന്ന് ആവശ്യപ്പെട്ടെന്നാണ് സാക്ഷിയുടെ വെളിപ്പെടുത്തൽ. 25 കോടി ചോദിച്ചെങ്കിലും 18 നു തീർപ്പാക്കാമെന്നും 8 കോടി സമീർ വാങ്കഡെയ്ക്ക് ഉള്ളതാണെന്നും ഒത്തുതീർപ്പിനു മുൻകൈ എടുത്ത പ്രധാന സാക്ഷി കെ.പി.ഗോസാവി ഫോണിൽ പറയുന്നതു കേട്ടു എന്നാണു മറ്റൊരു സാക്ഷിയായ പ്രഭാകർ സയിലിന്റെ വെളിപ്പെടുത്തൽ.

നിയമ നടപടികളെ തകിടം മറിക്കാനും തന്നെ കുടുക്കാനുമാണ് നീക്കം നടക്കുന്നതെന്നാരോപിച്ച് സമീർ വാങ്കഡെ മുംബൈ പൊലീസ് മേധാവിക്ക് കത്തയച്ചു. ഏജൻസിയെ അപകീർത്തിപ്പെടുത്താനാണ് പ്രഭാകറിന്റെ മൊഴിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം ആര്യന്റെ ജാമ്യാപേക്ഷയിൽ ഇന്നും വാദം തുടരും. ആര്യൻ ഖാന് വേണ്ടി ഹാജരായ മുൻ അറ്റോർണി ജനറൽ മുകൾ റോത്തഗി ഇന്നലെ വാദം പൂർത്തിയാക്കിയിരുന്നു. എൻ.സി.ബിയുടെ വാദം ഇന്ന് നടക്കും.

]]>