samastha – malayalees.ch https://malayalees.ch Malayalam Online News Portal Thu, 01 Sep 2022 08:12:58 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png samastha – malayalees.ch https://malayalees.ch 32 32 സർക്കാരിന്റെ ജൻഡർ ന്യൂട്രൽ പരിപാടിക്കെതിരെ സമസ്ത https://malayalees.ch/samasta-against-governments-gender-neutral-programme/ Thu, 01 Sep 2022 08:12:49 +0000 https://malayalees.ch/?p=67423 സംസ്ഥാന സർക്കാരിന്റെ ജെൻഡർ ന്യൂട്രൽ പരിപാടിക്കെതിരെ പ്രചാരണം നടത്തുമെന്ന് സമസ്ത. സംസ്ഥാന വ്യാപകമായി മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബയോഗം നടത്താനാണ് സമസ്തയുടെ തീരുമാനം. തുല്യതയുടെ പേരിൽ മതനിരാസം ഒളിച്ചു കടത്തുന്നു എന്ന് ജനറൽ സെക്രട്ടറി നാസർ ഫൈസൽ കൂടത്തായി പറഞ്ഞു.

മതവിശ്വാസങ്ങളുടെ ധാർമിക ചുറ്റുപാടും അതിർവരമ്പുകളും പൊളിക്കുന്ന നിലപാടിലേക്കാണ് ചിലർ എത്തുന്നത്. ഇത് വലിയൊരു അപകടത്തിലേക്ക് നയിക്കും. ഇത്തരം നീക്കങ്ങൾ കേരളത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ സർക്കാർ ചെലവിൽ വേണ്ടെന്നും നാസർ ഫൈസൽ കൂട്ടിച്ചേർത്തു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ എന്ന ഉസ്താദുമാരുടെ സംഘടനയാണ് ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന ക്യാമ്പയിൻ നടത്തുക. മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഴുവൻ മഹല്ലുകളിലും കുടുംബ സംഗമം നടത്തും. ജൻഡർ ന്യൂട്രാലിറ്റിക്കെതിരായ ബോധവൽക്കരണമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. കൂടാതെ വിവിധ പ്രദേശങ്ങളിൽ ശില്പശാലകളും സംഘടിപ്പിക്കും.

]]>
പ്രവാചക നിന്ദ; കേന്ദ്ര സർക്കാർ മാപ്പ് പറയണമെന്ന് സമസ്ത https://malayalees.ch/central-govt-should-apologize-says-jifri-thangal/ Tue, 07 Jun 2022 04:38:36 +0000 https://malayalees.ch/?p=62998 ബിജെപി നേതാക്കളുടെ പ്രവാചക അധിക്ഷേപത്തിൽ കേന്ദ്രം മാപ്പ് പറയണമെന്ന സമസ്ത. പ്രവാചക നിന്ദയും വിദ്വേഷ പ്രചാരണവും തടയണമെന്ന് സമസ്ത ആവശ്യപ്പെട്ടു. വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്നും സമസ്ത പറഞ്ഞു.

രാജ്യത്തിന്റെ യശസിന് കളങ്കം വരുത്തുന്ന വിധത്തിൽ ഉത്തരവാദപ്പെട്ടവരിൽ നിന്ന് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രവാചക നിന്ദയും പരമത വിദ്വേഷ പ്രചാരണവും തടയാൻ കർശന നിയമ നടപടി സ്വീകരിക്കണമെന്നാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ എന്നിവർ ആവശ്യപ്പെട്ടത്.

ബി.ജെ.പി വാക്താവ് നുപൂർ ശർമയുടെ പ്രസ്താവന അത്യന്തം അപലപനീയവും ഖേദകരവുമാണെന്ന് സമസ്ത പറയുന്നു. ഭരിക്കുന്ന പാർട്ടിയുടെ നേതാക്കന്മാരുടെ പ്രസ്താവന ആയത്‌കൊണ്ട് അതിനെ ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ല. മറിച്ച് കേന്ദ്ര സർക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെയും പ്രസ്താവനകളുടെയും തുടർച്ചയായി വേണം ഇതിനെ കരുതാൻ. അതുകൊണ്ട് പാർട്ടി നടപടി കൊണ്ട് മാത്രം ഈ പ്രശ്‌നം തീർക്കാൻ സാധിക്കില്ല. കേന്ദ്ര സർക്കാറിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി മാപ്പുപറയുകയും പ്രവാചക നിന്ദ നടത്തിയവർക്കെതിരേ മാതൃകാപരമായി നടപടി സ്വീകരിക്കുകയും വേണെന്ന് സമസ്ത പറയുന്നു.

ഇന്ത്യൻ ശിക്ഷാനിയമ പ്രകാരമുള്ള കുറ്റങ്ങൾ ചാർത്തിക്കൊണ്ട് പ്രവാചക നിന്ദ നടത്തിയ കുറ്റക്കാർക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിച്ച് ശിക്ഷ ഉറപ്പു വരുത്താനുള്ള നീക്കം കേന്ദ്ര സർക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും സമസ്ത ആവശ്യപ്പെടുന്നു.

]]>
സമസ്ത വിവാദം; പരാതി ഉണ്ടെങ്കിൽ അന്വേഷിക്കും, നടപടി സ്വീകരിക്കും: വിദ്യാഭ്യാസമന്ത്രി https://malayalees.ch/v-sivankutty-on-samastha-controversy/ Fri, 13 May 2022 12:03:52 +0000 https://malayalees.ch/?p=61809 മലപ്പുറത്ത് സമസ്ത നേതാവ് വേദിയിൽ വച്ച് പെൺകുട്ടിയെ അപമാനിച്ച സംഭവത്തിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ പരാതി ലഭിച്ചാൽ അന്വേഷിച്ച് നടപടി സ്വീകരിക്കും. വിദ്യാർത്ഥികളെല്ലാം എന്റെ കുട്ടികളാണ്. സമസ്ത നേതാവിനെതിരെ കേസെടുക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. വിവാദവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിൽ പരാതി ലഭിച്ചാൽ നടപടി സ്വീകരിക്കാനാണ് കേരള ഗവണ്മന്റ് തീരുമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

വിഷയത്തില്‍ മന്ത്രി പ്രതികരിക്കാത്തത് വ്യാപക വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. പ്രതിപക്ഷനേതാവ് വി ഡി സതീശൻ വിമർശിച്ചതിന് പിന്നാലെ കേന്ദ്രമന്ത്രി വി മുരളീധരൻ പരിഹാസവുമായി രംഗത്തെത്തി. മന്ത്രി അപ്പൂപ്പൻ എന്നാണ് വിദ്യാഭ്യാസ മന്ത്രി സ്വയം വിശേഷിപ്പിക്കുന്നത്. എന്നാൽ അപ്പൂപ്പൻ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്നും വി മുരളീധരൻ ചോദിച്ചു.

വി മുരളീധരൻറെ ഈ പരിഹാസത്തോട് വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം ആരാഞ്ഞെങ്കിലും അദ്ദേഹം പ്രതികരിക്കാൻ തയാറായില്ല. കേന്ദ്ര മന്ത്രി പറഞ്ഞതിന്റെ പേരിൽ താൻ പ്രതികരിക്കേണ്ട കാര്യമില്ലെന്ന് വി .ശിവൻകുട്ടി വ്യക്തമാക്കി. വിഷയത്തെക്കുറിച്ച് പരിശോധിക്കുകയാണ്. പഠിച്ചശേഷം പ്രതികരിക്കും. പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

]]>
‘എല്ലാ കാര്യങ്ങളും അറിഞ്ഞ ശേഷം മാത്രം പ്രതികരണം’; സമസ്ത വിവാദത്തില്‍ ഒന്നും പറയാതെ വിദ്യാഭ്യാസമന്ത്രി https://malayalees.ch/v-sivan-kutty-avoid-questions-about-samastha-row/ Fri, 13 May 2022 08:09:02 +0000 https://malayalees.ch/?p=61796 സമസ്ത അവാര്‍ഡ് വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വിഷയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയാനുണ്ടെന്നും പ്രതികരണം അതിനുശേഷമാകാമെന്നുമുള്ള നിലപാടിലാണ് വിദ്യാഭ്യാസമന്ത്രി. കേന്ദ്രമന്ത്രി പറഞ്ഞതുകൊണ്ട് മിണ്ടേണ്ടതില്ലെന്ന് വിദ്യാഭ്യാസമന്ത്രി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ അപ്പൂപ്പനെന്ന് സ്വയം വിശേഷിപ്പിക്കുന്ന വിദ്യാഭ്യാസമന്ത്രി പൊതുവേദിയില്‍ വിദ്യാര്‍ത്ഥിനി അപമാനിതയായ സംഭവത്തില്‍ പ്രതികരിക്കാത്തതെന്തെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ് വിദ്യാഭ്യാസമന്ത്രിയുടെ പരാമര്‍ശങ്ങള്‍.

സംഭവത്തെ അപലപിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയനെതിരെയും കേന്ദ്രമന്ത്രി രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു. ഈ വിധമൊരു സംഭവം നടന്നിട്ടും മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ കെപിസിസി അധ്യക്ഷനോ അതിനെതിരെ ശബ്ദിക്കാത്തത് എന്തുകൊണ്ടാണെന്ന് വി മുരളീധരന്‍ ചോദിച്ചു. ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രിയ്ക്ക് ബാധ്യതയുണ്ടെന്നിരിക്കെ ശക്തമായ നടപടി സ്വീകരിക്കണമായിരുന്നുവെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. കേരളം ഭരിക്കുന്നത് താലിബാനല്ലെന്ന് പറയാനുള്ള ആര്‍ജവമെങ്കിലും മുഖ്യമന്ത്രി കാണിക്കണമെന്നും വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

സമസ്ത വേദിയിലെ അപമാനകരമായ സംഭവത്തെ തള്ളിപ്പറയാന്‍ മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നത്? ഇതിലൊന്നും പ്രതികരിക്കാന്‍ ഒന്നുകില്‍ മുഖ്യമന്ത്രിക്ക് താല്‍പര്യമില്ലെന്നോ അല്ലെങ്കില്‍ അദ്ദേഹം ആരെയെങ്കിലും ഭയപ്പെടുന്നുണ്ടെന്നോ വേണം മനസിലാക്കാന്‍. കുട്ടികളുടെ അപ്പൂപ്പന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന വിദ്യാഭ്യാസ മന്ത്രിയും മൗനം പാലിക്കുകയാണ്. കെപിസിസി അധ്യക്ഷനെ കാണാനുമില്ല. യോഗി ആദിത്യനാഥിനേയും നരേന്ദ്രമോദിയേയും പൗരാവകാശം പഠിപ്പിക്കുന്ന പ്രതിപക്ഷ നേതാവ് തന്നെ ഈ സംഭവത്തെ തള്ളിപ്പറഞ്ഞത് വളരെ ബുദ്ധിമുട്ടിയാണ്. വി മുരളീധരന്‍ പറഞ്ഞു.

പെരിന്തല്‍മണ്ണ പനങ്കാങ്കരക്കടുത്തുള്ള മദ്രസാ വാര്‍ഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങാണ് വിവാദമായത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പുരസ്‌കാരം ഏറ്റുവാങ്ങാനായി സംഘാടകര്‍ വേദിയിലേക്ക് ക്ഷണിച്ചു. ഇത് വേദിയിലുണ്ടായിരുന്ന സമസ്ത വൈസ് പ്രസിഡണ്ട് എം.ടി അബ്ദുല്ല മുസല്യാര്‍ സംഘാടകര്‍ക്ക് നേരെ തിരിഞ്ഞു. പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ആരാണ് സ്റ്റേജിലേക്ക് ക്ഷണിച്ചതെന്ന് ചോദിച്ചായിരുന്നു രോഷപ്രകടനം. പെണ്‍കുട്ടിക്ക് പകരം രക്ഷിതാവിനോട് വരാന്‍ പറയാനും ആവശ്യപ്പെട്ടതാണ് വിവാദമായത്.

]]>
കേരളം ഭരിക്കുന്നത് താലിബാനല്ല എന്ന് പറയാനുള്ള ആര്‍ജവമെങ്കിലും മുഖ്യമന്ത്രി കാണിക്കണം: വി മുരളീധരന്‍ https://malayalees.ch/v-muraleedharan-slams-pinarayi-vijayan-over-samastha-row/ Fri, 13 May 2022 08:03:35 +0000 https://malayalees.ch/?p=61788 സമസ്ത വേദിയില്‍ പെണ്‍കുട്ടി അപമാനിക്കപ്പെട്ട സംഭവം കേരളത്തിന് അപമാനമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ഈ വിധമൊരു സംഭവം നടന്നിട്ടും മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ കെപിസിസി അധ്യക്ഷനോ അതിനെതിരെ ശബ്ദിക്കാത്തത് എന്തുകൊണ്ടാണെന്ന് വി മുരളീധരന്‍ ചോദിച്ചു. ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രിയ്ക്ക് ബാധ്യതയുണ്ടെന്നിരിക്കെ ശക്തമായ നടപടി സ്വീകരിക്കണമായിരുന്നുവെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. കേരളം ഭരിക്കുന്നത് താലിബാനല്ലെന്ന് പറയാനുള്ള ആര്‍ജവമെങ്കിലും മുഖ്യമന്ത്രി കാണിക്കണമെന്നും വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

സമസ്ത വേദിയിലെ അപമാനകരമായ സംഭവത്തെ തള്ളിപ്പറയാന്‍ മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നത്? ഇതിലൊന്നും പ്രതികരിക്കാന്‍ ഒന്നുകില്‍ മുഖ്യമന്ത്രിക്ക് താല്‍പര്യമില്ലെന്നോ അല്ലെങ്കില്‍ അദ്ദേഹം ആരെയെങ്കിലും ഭയപ്പെടുന്നുണ്ടെന്നോ വേണം മനസിലാക്കാന്‍. കുട്ടികളുടെ അപ്പൂപ്പന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന വിദ്യാഭ്യാസ മന്ത്രിയും മൗനം പാലിക്കുകയാണ്. കെപിസിസി അധ്യക്ഷനെ കാണാനുമില്ല. യോഗി ആദിത്യനാഥിനേയും നരേന്ദ്രമോദിയേയും പൗരാവകാശം പഠിപ്പിക്കുന്ന പ്രതിപക്ഷ നേതാവ് തന്നെ ഈ സംഭവത്തെ തള്ളിപ്പറഞ്ഞത് വളരെ ബുദ്ധിമുട്ടിയാണ്. വി മുരളീധരന്‍ പറഞ്ഞു.

പെരിന്തല്‍മണ്ണ പനങ്കാങ്കരക്കടുത്തുള്ള മദ്രസാ വാര്‍ഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങാണ് വിവാദമായത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പുരസ്‌കാരം ഏറ്റുവാങ്ങാനായി സംഘാടകര്‍ വേദിയിലേക്ക് ക്ഷണിച്ചു. ഇത് വേദിയിലുണ്ടായിരുന്ന സമസ്ത വൈസ് പ്രസിഡണ്ട് എം.ടി അബ്ദുല്ല മുസല്യാര്‍ സംഘാടകര്‍ക്ക് നേരെ തിരിഞ്ഞു. പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ആരാണ് സ്റ്റേജിലേക്ക് ക്ഷണിച്ചതെന്ന് ചോദിച്ചായിരുന്നു രോഷപ്രകടനം. പെണ്‍കുട്ടിക്ക് പകരം രക്ഷിതാവിനോട് വരാന്‍ പറയാനും ആവശ്യപ്പെട്ടതാണ് വിവാദമായത്.

]]>
‘ആണുങ്ങളും പെണ്ണുങ്ങളും രാവും പകലും അഴിഞ്ഞാടുന്നതാണോ സ്വാതന്ത്ര്യം?’; സമസ്ത വിവാദത്തില്‍ സുന്നി നേതാവ് https://malayalees.ch/sunni-leader-anti-women-comments-in-row/ Fri, 13 May 2022 04:57:33 +0000 https://malayalees.ch/?p=61770 സമസ്ത വേദിയില്‍ പെണ്‍കുട്ടി അപമാനിക്കപ്പെട്ട സംഭവത്തോട് പ്രതികരിച്ചുകൊണ്ട് സുന്നി യുവജന നേതാവ് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദത്തില്‍. കാലിക്കറ്റ് സര്‍വകലാശാലയില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അഴിഞ്ഞാടുകയാണ് എന്നതുള്‍പ്പെടെ നിരവധി വിവാദ പരാമര്‍ശങ്ങളാണ് സുന്നി നേതാവ് സത്താര്‍ പന്തലൂരിന്റെ ഭാഗത്തുനിന്നുണ്ടായത്. ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും ഒരുമിച്ച് അഴിഞ്ഞാടാന്‍ അവസരം നല്‍കുന്നതിനെ സ്വാതന്ത്ര്യമെന്ന് വിളിക്കാനാകുമോ എന്നും സ്വന്തം മക്കള്‍ക്ക് ഇത്തരം സ്വാതന്ത്ര്യം അനുവദിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ എന്നും സത്താര്‍ പന്തലൂര്‍ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശങ്ങള്‍.

സത്താര്‍ പന്തലൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

മലപ്പുറത്തെ ഒരു ഗ്രാമപ്രദേശത്ത് നടന്ന മത ചടങ്ങില്‍ അവാര്‍ഡ് വാങ്ങാന്‍ മുതിര്‍ന്ന പെണ്‍കുട്ടിയെ വേദിയിലേക്ക് വിളിച്ചതിനെ വിമര്‍ശിച്ചുവെന്നതാണ് മാധ്യമങ്ങള്‍ക്ക് ചാകരയായിട്ടുള്ളത്. അന്യ സ്ത്രീ പുരുഷന്‍മാര്‍ തമ്മില്‍ ഇടകലരാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുക എന്നതാണ് ഇതിന്റെ മത താത്പര്യം. പിന്നെ വിമര്‍ശനത്തിന്റെ ശൈലി, ഉപയോഗിച്ച വാക്കുകള്‍, ശരീരഭാഷ ഇതൊക്കെ ഓരോ വ്യക്തികള്‍ക്കനുസരിച്ച് വ്യത്യാസപ്പെട്ടെന്ന് വരാം.

ആര് അപരിഷ്‌കൃതം എന്ന് വിളിച്ചാലും ഇതാണ് മത നിയമം എന്ന് അഭിമാനത്തോടെ പറയും. അത് സ്വീകരിക്കാനും നിരാകരിക്കാനും എല്ലാവര്‍ക്കും സ്വാതന്ത്ര്യവുമുണ്ട്. സാമൂഹ്യ മാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും ആകാശ ഭൂമികള്‍ക്കിടയിലെ ഏറ്റവും വലിയ മഹാപാതകമായി ഇതിനെ അവതരിപ്പിച്ചാലും അതിലെ അവതാരകര്‍ അപസ്മാരം ബാധിച്ചവരെപ്പോലെ കയ്യും കാലുമിട്ടടിച്ചാലും വിശ്വാസികള്‍ മോഹാലസ്യപ്പെട്ട് വീഴുമെന്ന് ആരും വിചാരിക്കേണ്ട. നിങ്ങളുടെ ഇസ് ലാമോഫോബിക് അജണ്ടകളൊക്കെ സമുദായം തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. ഈ സംഭവത്തിന്റെ മറവില്‍ ഇസ് ലാമിനെ തന്നെ മോശമായി ചിത്രീകരിക്കാന്‍ പലരും രംഗത്ത് വന്നിട്ടും തലക്കു മുകളില്‍ തൂങ്ങിക്കിടന്നിരുന്ന ഫാഷിസം അല്പം മുകളിലോട്ട് പൊങ്ങിയതും നമുക്ക് തിരിച്ചറിയും.

മത പണ്ഡിതര്‍ വിശ്വാസികള്‍ക്കിടയില്‍ നടത്തുന്ന ഉദ്‌ബോധനങ്ങളും ശാസനകളും പുറമെയുള്ളവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പ്രയാസമാവുക സ്വാഭാവികം. തിരിച്ചും അങ്ങിനെയാണന്ന് ബന്ധപ്പെട്ടവര്‍ മനസ്സിലാക്കുക. ആണ്‍കുട്ടികളും പെണ്‍കുട്ടികളും കാമ്പസുകളില്‍ ധാര്‍മികതയുടെ അതിരുകള്‍ ലംഘിക്കാതിരിക്കണമെന്ന് അവര്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ആഗ്രഹിക്കാവുന്നതും അതിനാവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാവുന്നതുമാണ്. ഇതിനെ പെണ്ണിനെ തളച്ചിടാനുള്ള നീക്കമായി പറയുന്നവര്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ സ്റ്റുഡന്റ്‌സ് ഹോസ്റ്റലില്‍ പോലും ഏത് പാതിരാത്രിയിലും ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഒരുമിച്ച് അഴിഞ്ഞാടാന്‍ അവസരം നല്‍കുന്നതിനെ എന്താണ് വിളിക്കുക? ഇത് സ്ത്രീ സ്വാതന്ത്ര്യമാണോ ? ഈ സ്വാതന്ത്ര്യം നിങ്ങളുടെ മക്കള്‍ക്ക് നിങ്ങള്‍ വകവെച്ചു കൊടുക്കുമോ ? ആ സ്വാതന്ത്ര്യം നിങ്ങളുടെ മക്കള്‍ അനുഭവിക്കുന്നതില്‍ നിങ്ങള്‍ അഭിമാനിക്കുന്നവരാണോ ?


വിവാദ വിഷയത്തെ മറച്ചുവെക്കാന്‍ മറ്റു സമുദായങ്ങളിലോ രാഷ്ട്രീയ പാര്‍ട്ടികളിലോ നടക്കുന്ന സ്ത്രീ വിരുദ്ധ നടപടികള്‍ ചര്‍ച്ചയാക്കേണ്ട ഗതികേടൊന്നും മുസ് ലിം സമുദായത്തിനില്ല. അടിസ്ഥാന പരമായി, വിവാദമാക്കിയ സംഭവത്തില്‍ തെറ്റുപറ്റിയിട്ടില്ല, തിരുത്തേണ്ടതുമില്ല. അതു കൊണ്ട് തന്നെ നിങ്ങളും അങ്ങനെ ചെയ്തില്ലേ എന്ന് തിരിച്ച് പറയുന്ന തറവേലക്ക് നമ്മളില്ല. മത സ്ഥാപനങ്ങളില്‍ മത നിയമങ്ങള്‍ പഠിപ്പിക്കാനും പരിശീലിപ്പിക്കാനും ഇനിയും ശ്രമങ്ങള്‍ തുടരും. ഒറ്റപ്പെട്ട കേന്ദ്രങ്ങളില്‍ അത് ലംഘിക്കപ്പെടുമ്പോള്‍ ഇത്തരം ശാസനകള്‍ തുടരുകയും ചെയ്യും. പബ്ലിസിറ്റി മോഹിയായ ഗവര്‍ണര്‍ മുതല്‍ ആളും തരവും നോക്കി മാത്രം പ്രതികരിക്കുന്ന വനിതാ കമ്മീഷനടക്കം പിന്തുടരാം. ഇനിയും അവസരങ്ങള്‍ ലഭിക്കും.

]]>
എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല?; പെണ്‍കുട്ടിയെ അപമാനിച്ച സമസ്തയ്‌ക്കെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍ https://malayalees.ch/arif-mohammad-khan-against-samasta/ Thu, 12 May 2022 08:08:41 +0000 https://malayalees.ch/?p=61741 വിദ്യാര്‍ത്ഥിനിയെ പൊതുവേദിയില്‍ അപമാനിച്ച സംഭവത്തില്‍ സമസ്തയ്‌ക്കെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്ത്രീകളെ നാല് ചുവരുകള്‍ക്കുള്ളില്‍ അടച്ചിടാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് സംഭവമെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചു. താന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സമസ്തയുടെ നടപടി അപമാനമാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ തുറന്നടിച്ചു.

പെണ്‍കുട്ടിയെ വേദിയില്‍ അപമാനിച്ച സമസ്തയുടെ നടപടിയില്‍ താന്‍ അങ്ങേയറ്റം നിരാശനാണ്. സംഭവത്തില്‍ കോടതി സ്വമേധയാ കേസെടുക്കണമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്തുകൊണ്ടാണ് ഇത്തരം പ്രസ്താവന നടത്തിയിട്ടും സമസ്തയ്‌ക്കെതിരെ നടപടിയെടുക്കാത്തത്? സമസ്ത നേതാവിന്റെ ഭാഗത്തുനിന്നുണ്ടായത് മൗലികാവകാശങ്ങളുടെ ലംഘനമാണ്.

കേസെടുക്കാത്തതില്‍ തനിക്ക് അതിശയം തോന്നുന്നുവെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ അടക്കം സ്വീകരിച്ച ഈ മൗനം ദുഖകരമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ കുറ്റപ്പെടുത്തി. തന്റെ വിമര്‍ശനം കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക നേതൃത്വത്തിനെതിരെയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെയും വിഷയത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ രംഗത്തെത്തിയിരുന്നു. മുസ്ലിം സമുദായത്തില്‍ പിറന്നതിനാലാണ് പെണ്‍കുട്ടി അപമാനിക്കപ്പെട്ടതെന്ന് ഗവര്‍ണര്‍ പറഞ്ഞു. മുസ്ലിം പുരോഹിതര്‍ പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണിത്. മുസ്ലിം സ്ത്രീകള്‍ക്ക് പുരഷന്മാരുടേതിന് തുല്യമായ അവകാശമെന്ന് ഖുര്‍ആനില്‍ പറയുന്നുണ്ടെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

മദ്രസാ വാര്‍ഷിക പരിപാടിയുടെ ഭാഗമായി സമസ്ത നേതാവ് പെണ്‍കുട്ടിയെ അപമാനിച്ചത് അപലപനീയമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവിയും പ്രസ്താവിച്ചിരുന്നു. വിദ്യാര്‍ത്ഥിനിയെ പുരസ്‌കാരം ഏറ്റുവാങ്ങാനായി വേദിയിലേക്ക് ക്ഷണിച്ചപ്പോള്‍ വേദിയിലുണ്ടായിരുന്ന സമസ്ത വൈസ് നേതാവ് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം തീര്‍ത്തും അപലപനീയമാണെന്ന് കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു.

]]>