Samantha – malayalees.ch https://malayalees.ch Malayalam Online News Portal Fri, 31 Mar 2023 06:09:11 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Samantha – malayalees.ch https://malayalees.ch 32 32 ‘ഓരോ ദിവസവും അതിജീവിക്കുന്നത് കഠിനമായ വേദനയിലൂടെ’; രോഗാവസ്ഥയെ കുറിച്ച് സാമന്ത https://malayalees.ch/samantha-opens-about-her-myositis/ Fri, 31 Mar 2023 06:08:29 +0000 https://malayalees.ch/?p=78926 തെന്നിന്ത്യന്‍ നടി സാമന്തയ്ക്ക് മയോസൈറ്റിസ് ബാധിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ ഈയിടെയാണ് പുറത്തുവന്നത്. അപൂര്‍വ്വ രോഗത്തിന്റെ പട്ടികയിലുള്ള മയോനൈറ്റിസ് രോഗത്തോട് എങ്ങനെയാണ് തന്റെ ശരീരവും മനസും പോരാടുന്നതെന്ന് തുറന്നുപറയുകയാണ് സാമന്ത. തന്റെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ശാകുന്തളം എന്ന ചിത്ത്രിന്റെ പ്രമോഷന്റെ ഭാഗമായി ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘മയോസൈറ്റിസ് ബാധിച്ചതോടെ വലിയ പോരാട്ടങ്ങളിലൂടെയാണ് താന്‍ കടന്നുപോകുന്നത്. ഒരുപാട് യാതനകളും ബുദ്ധിമുട്ടുകളും അനുഭവിച്ചു. ഒരു നടിയെന്ന നിലയില്‍ എന്റെ സോഷ്യല്‍ മിഡിയയിലും അഭിമുഖങ്ങളിലും സിനിമകളിലുമെല്ലാം പൂര്‍ണത വേണമെന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. പക്ഷേ ഇവയൊന്നും എനിക്ക് എളുപ്പത്തില്‍ മറികടക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ആരാണെന്ന് തിരിച്ചറിഞ്ഞ് അത് അംഗീകരിക്കുകയായിരുന്നു.

ഓരോ സമയവും കൂടുതല്‍ കൂടുതല്‍ മികച്ചതാകാനായിരുന്നു എന്റെ ശ്രമങ്ങള്‍. ഒടുവില്‍ എന്റെ നിയന്ത്രണത്തിനപ്പുറത്തേക്ക് കാര്യങ്ങള്‍ എത്തി. മരുന്നുകള്‍ കഴിക്കുന്നതിനൊപ്പം പാര്‍ശ്വഫലങ്ങളും അനുഭവിക്കേണ്ടിവന്നു.

കണ്ണുകളാണ് വികാരം പ്രകടിപ്പിക്കാനുപയോഗിക്കുന്ന മാധ്യമം. എന്നാല്‍ മിക്ക ദിവസങ്ങളിലും രാവിലെ ഉണരുമ്പോള്‍ കണ്ണുകളില്‍ സൂചികുത്തുന്നതുപോലെയാണ് വേദന അനുഭവിക്കുന്നത്. നിങ്ങള്‍ കണ്ടിട്ടുണ്ടാകും ഞാന്‍ കണ്ണട ഉപയോഗിക്കുന്നത്. അത് സ്‌റ്റൈലിന് വേണ്ടിയോ തമാശയക്ക് വേണ്ടിയോ അല്ല. ലൈറ്റുള്ള പ്രതലത്തിലേക്ക് നോക്കുമ്പോള്‍ വലിയ ബുദ്ധിമുട്ടാണ്. അതിനോടൊപ്പം കടുത്ത മൈഗ്രേനും വേദനിപ്പിക്കുന്നു. കഴിഞ്ഞ എട്ടുമാസത്തോളമായി ഈ ദുരിതങ്ങളിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്’. സാമന്ത പറഞ്ഞു.

ഏത് പ്രായക്കാരെയും, കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ വ്യത്യാസമില്ലാതെ ബാധിക്കാവുന്ന രോഗമാണ് മയോസൈറ്റിസ്. ശ്വസിക്കാനും ഭക്ഷണം വിഴുങ്ങാനും ഇത്തരക്കാര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. പേശികളുടെ ബലക്കുറവ്, വേദന എന്നിവയാണ് മയോസൈറ്റിസിന്റെ പ്രധാന ലക്ഷണം. ഇടയ്ക്കിടെ വീഴുക, കുറച്ച് സമയം നില്‍ക്കുകയോ നടക്കുകയോ ചെയ്താല്‍ ക്ഷീണം അനുഭവപ്പെടുക എന്നിവയാണ് മറ്റ് ലക്ഷ്ണങ്ങള്‍. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം. നിരവധി തരം മയോസൈറ്റിസുകളാണ് ഉള്ളത്. അതില്‍ പ്രധാനം പോളി മയോസൈറ്റിസും ഡെര്‍മാമയോസൈറ്റിസുമാണ്.

]]>
ഷൂട്ടിംഗിനിടയില്‍ നടി സാമന്തയ്‍ക്ക് പരുക്കേറ്റു https://malayalees.ch/actor-samantha-injured-on-the-citadel-sets-hrk-rqvktw/ Thu, 02 Mar 2023 04:47:09 +0000 https://malayalees.ch/?p=77185 ഷൂട്ടിംഗിനിടയില്‍ പരുക്കേറ്റെന്ന് നടി സാമന്ത. ‘സിറ്റാഡല്‍’ എന്ന ഹിന്ദി വെബ് സീരീസിന്റെ ചിത്രീകരണത്തിനിടെയാണ് സാമന്തയ്‍ക്ക് പരുക്കേറ്റത്. കൈക്ക് മുറിവേറ്റതിന്റെ ഫോട്ടോ സാമന്ത തന്നെ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. പ്രിയങ്ക ചോപ്ര അഭിനയിക്കുന്ന ഹോളിവുഡ് സീരീസിന്റെ ഇന്ത്യൻ പതിപ്പിലാണ് വരുണ്‍ ധവാനൊപ്പം സാമന്ത പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സാമന്തയുടേതായി ‘ശാകുന്തളം’ എന്ന പുതിയ ചിത്രമാണ് ഇനി റിലീസ് ചെയ്യാനുള്ളത്. കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്‍പദമാക്കിയുള്ള സിനിമയില്‍ സാമന്ത ‘ശകുന്തള’യാകുമ്പോള്‍ ‘ദുഷ്യന്തനാ’കട്ടെ മലയാളത്തിന്റെ യുവ താരം ദേവ് മോഹനാണ്. ‘ശകുന്തള’യുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഏപ്രില്‍ 14ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്ുകന്നത്

ബോളിവുഡിലും ഒരു കൈനോക്കാൻ തയ്യാറെടുക്കുകയാണ് സാമന്ത. ദിനേഷ് വിജൻ നിര്‍മിക്കുന്ന ചിത്രത്തിലാണ് സാമന്ത ഹിന്ദിയില്‍ നായികയാകുകയെന്നും ആയുഷ്‍മാൻ ഖുറാനെയായിരിക്കും നായകൻ എന്നും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തില്‍ സാമന്ത ഇരട്ടവേഷത്തിലായിരിക്കും അഭിനയിക്കുക എന്നും റിപ്പോര്‍ട്ടുണ്ട്. ബോളിവുഡിലെ ആദ്യ ചിത്രത്തിന് വേണ്ടി സാമന്ത ഒരു ശില്‍പശാലയില്‍ പങ്കെടുക്കുന്നുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

വിജയ് ദേവെരകൊണ്ടയുടെ നായികയായി തെലുങ്കിലും ഒരു പ്രധാന പ്രൊജക്റ്റ് സാമന്തയുടേതായിട്ടുണ്ട്. ശിവ നിര്‍വാണ സംവിധാനം ചെയ്‍ത ‘ഖുഷി’  എന്ന ചിത്രമാണ് സാമന്തയുടേതായി പുറത്തിറങ്ങാനുള്ളത്. ‘ഖുഷി’ എന്ന ചിത്രത്തിന്റെ തിരക്കഥയും ശിവ നിര്‍വാണയുടേത് തന്നെ. സാമന്തയ്‍ക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ഇത്. ജയറാമും വിജയ് ദേവെരകൊണ്ടയ്‍ക്കൊപ്പം പ്രധാന കഥാപാത്രമായി എത്തുന്നു. സച്ചിൻ ഖെഡേക്കര്‍, മുരളി ശര്‍മ, വെണ്ണെല കിഷോര്‍, രാഹുല്‍ രാമകൃഷ്‍ണ, ശ്രീകാന്ത് അയ്യങ്കാര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ‘ഹൃദയം’ എന്ന ചിത്രത്തിലൂടെ പ്രിയങ്കരനായി മാറിയ ഹിഷാം അബ്‍ദുല്‍ വഹാബാണ് സംഗീത സംവിധാനം. ഹിഷാം അബ്‍ദുള്‍ വഹാബ് ആദ്യമായി സംഗീത സംവിധാനം നിര്‍വഹിക്കുന്ന തെലുങ്ക് ചിത്രവുമാണ് ഇത്.

]]>
പരസ്യ ചിത്രങ്ങളിൽ തെലുങ്ക് താരങ്ങൾക്ക് വൻ ഡിമാൻഡ്; ബോളിവുഡ് താരങ്ങൾക്ക് വിലയിടിയുന്നു https://malayalees.ch/telugu-actors-conquer-ad-film-industry/ Mon, 05 Sep 2022 08:05:26 +0000 https://malayalees.ch/?p=67596 ഇന്ത്യൻ പരസ്യ ചിത്ര രംഗം അടക്കി വാണിരുന്ന ബോളിവുഡ് എന്നത് പഴങ്കഥയാകുന്നു. ഇന്ന് മുൻനിര ബ്രാൻഡുകളെല്ലാം തെലുങ്ക് താരങ്ങൾക്ക് പിന്നാലെയാണ്. അല്ലു അർജുൻ, മഹേഷ് ബാബു, രശ്മിക മന്ദാന, സാമന്ത്, പ്രഭാസ്, വിജയ് ദേവരക്കൊണ്ട എന്നിങ്ങനെ ദക്ഷിണേന്ത്യൻ താര നിരയ്ക്കാണ് പരസ്യ ലോകത്ത് ഇന്ന് ഡിമാൻഡ്.

കൊക്കോ കോള, ഫ്രൂട്ടി, കിംഗ്ഫിഷർ, റെഡ്ബസ്, മക്ക്‌ഡോണൾഡ്‌സ്, ബോട്ട് എന്നീ മുൻനിര ബ്രാൻഡുകളിലെല്ലാം തെലുങ്ക് താരങ്ങളാണ് അഭിനയിച്ചിരിക്കുന്നത്. ബ്രാൻഡ് അംബാസിഡർമാരെ തെരഞ്ഞെടുക്കുമ്പോൾ കമ്പനികൾ ഒരിക്കലും ഇവരുടെ ജന്മദേശം നോക്കില്ലെന്നും താരമൂല്യമാണ് പരിഗണിക്കുകയെന്നും ടിഎഎം ആഡെക്‌സ് മീഡിയ റിസർച്ച് ചീഫ് എക്‌സിക്യൂട്ടിവ് എൽവി കൃഷ്ണൻ എക്കണോമിക് ടൈംസിനേട് പറഞ്ഞു.

കൊക്കോ കോളയുടെ അടുത്ത പരസ്യ ചിത്രത്തിൽ അല്ലു അർജുനാകും എത്തുക. അല്ലുവിന്റെ മുഖം തന്നെയാകും ഹിന്ദിയിലെ പരസ്യത്തിലും നൽകുകയെന്ന് കൊക്കൊ കോളയുടെ മാർക്കറ്റിംഗ് മേധാവി അർണബ് റോയ് പ്രതികരിച്ചു.

365 കോടി രൂപയാണ് അല്ലു അർജുന്റെ പുഷ്പ ബോക്‌സ് ഓഫിസിൽ നിന്ന് നേടിയത്. ഇതിന് പിന്നാലെ കോക്കോ കോള താരത്തെ വച്ച് ഒരു പരസ്യചിത്രം പുറത്തിറക്കിയിരുന്നു. ഈ ഗാനത്തിന് മാത്രം 30 മില്യൺ കാഴ്ച്ചക്കാരേയാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്.

]]>
ട്വിറ്ററിൽ ട്രെൻഡായി #ShameonYouSamantha: കാരണം ഇതാണ്.. https://malayalees.ch/family-man-season-2-samantha-anti-tamil-controversy-trending/ Wed, 02 Jun 2021 14:01:49 +0000 https://malayalees.ch/?p=45026 പുറത്തിറങ്ങാനിരിക്കുന്ന ആമസോൺ പ്രൈം സീരീസ് ‘ഫാമിലി മാൻ’ രണ്ടാം ഭാ​ഗത്തിനെതിരെ വിമർശനം വ്യാപകം. മനോജ് ബാജ്പായും സാമന്തയും പ്രിയാമണിയും പ്രധാനകഥാപാത്രങ്ങളായി വരുന്ന വെബ് സീരീസ്, തമിഴ് ജനതയെ ആക്ഷേപിക്കുന്നതാണെന്ന ആരോപണത്തെ തുടർന്നാണ് സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നത്. സീരീസിൽ അഭിനയിച്ച നടി സാമന്തക്കെതിരായ #ShameonYouSamantha എന്ന ഹാഷ്ടാ​ഗ് ട്വിറ്റർ ട്രെൻഡിങ് ആയിമാറി.

‌ശ്രീലങ്കയിലെ വിമത വിഭാ​ഗമായ എൽ.ടി.ടി.ഇയെ തീവ്രവാദ സംഘടനയായി വെബ് സീരീസിൽ ചിത്രീകരിച്ചിരിക്കുന്നവെന്നാണ് ആരോപണം. തമിഴ് പുലികൾക്കെതിരെ ഏറ്റുമുട്ടാനെത്തുന്ന എൻ.ഐ.എ ഉദ്യോ​ഗസ്ഥനായ ശ്രീകാന്ത് ത്രിവേദിയെന്ന കഥാപാത്രമായി മനോജ് ബാജ്പായ് എത്തുമ്പോൾ, സീരീസിൽ തമിഴ് പുലിയുടെ വേഷത്തിൽ എത്തുന്നത് സാമന്തയാണ്.

തമിഴ്നാട്ടില്‍ ജനിച്ച്, തമിഴ് ജനതയുടെ പിന്തുണയോടെ താരമായിത്തീർന്ന നടി, തമിഴ് ജനതയെ അധിക്ഷേപിച്ചു എന്ന വിമർശനമാണ് ഇപ്പോൾ ട്വിറ്ററിൽ പ്രചരിക്കുന്നത്. ജൂൺ അഞ്ചിനാണ് ഫാമിലി മാന്റെ രണ്ടാം ഭാ​ഗം പുറത്തിറങ്ങുന്നത്. എന്നാൽ സീരീസ് റിലീസ് ചെയ്യുന്നത് തടയണമെന്നും വിമർശകർ ആവശ്യപ്പെടുന്നുണ്ട്.

ഫാമിലി മാന്റെ ആദ്യ ഭാ​ഗത്തിന് വലിയ തരത്തിൽ സ്വീകാര്യത ലഭിച്ചതിനെ തുടർന്നാണ് സീരീസിന്റെ രണ്ടാം ഭാ​ഗം എത്തുന്നത്. ആദ്യ ഭാ​ഗത്തിൽ മലയാളി താരം നീരജ് മാധവ് പ്രധാനകഥാപാത്രമായി എത്തിയിരുന്നു.

]]>