samantha ruth prabhu – malayalees.ch https://malayalees.ch Malayalam Online News Portal Sat, 17 Jun 2023 08:55:46 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png samantha ruth prabhu – malayalees.ch https://malayalees.ch 32 32 മരുന്നുകൾ ആഹാരമായിട്ട് ഒരു വർഷം, നിങ്ങളിൽ പലരും കഠിനമായ സമയത്തിലൂടെ കടന്നുപോകുന്നുണ്ടാകും; ജീവിതയാത്ര പങ്കുവെച്ച് സാമന്ത https://malayalees.ch/samantha-about-life-journey/ Sat, 17 Jun 2023 08:55:35 +0000 https://malayalees.ch/?p=82927 കഴിഞ്ഞകുറച്ചുനാളുകളായി ചികിത്സയിലാണ് സാമന്ത. താരം തന്നെയാണ് ഈ വിവരം ആരാധകരെ അറിയിച്ചത്. കഴിഞ്ഞ വർഷം തന്റെ ആരോഗ്യസ്ഥിതി വെളിപ്പെടുത്തിക്കൊണ്ട്, ഒരു റെക്കോർഡിംഗ് സ്റ്റുഡിയോയിൽ നിന്നുള്ള താരം പങ്കുവെച്ച ചിത്രം ആരാധകരെ അമ്പരപ്പിച്ചിരുന്നു. ‘കുറച്ച് മാസങ്ങൾക്ക് മുമ്പ് എനിക്ക് മയോസിറ്റിസ് എന്ന രോഗമാണെന്ന് കണ്ടെത്തി’ എന്നുതുടങ്ങുന്ന ദീർഘമായൊരു കുറിപ്പാണ് സാമന്ത പങ്കുവെച്ചത്. ഇപ്പോഴിതാ, ആ യാത്ര ആരംഭിച്ചിട്ട് ഒരു വർഷം പിന്നിട്ടെന്ന് പങ്കുവയ്ക്കുകയാണ് നടി.

‘രോഗനിർണയം നടന്നിട്ട് ഒരു വർഷമായി. ഒരു ന്യൂ നോർമൽ വർഷം. എന്റെ ശരീരവുമായി നിരവധി യുദ്ധങ്ങൾ… ഉപ്പ്, പഞ്ചസാര, ധാന്യങ്ങൾ എന്നിവ കൂടാതെ മെയിൻ കോഴ്‌സിനായി മരുന്നുകൾക്കൊപ്പം നിരവധി മാറ്റങ്ങൾ. അർത്ഥവും ആത്മപരിശോധനയും തേടുന്ന ഒരു വർഷം. പ്രൊഫഷണൽ പരാജയങ്ങളും… കാര്യങ്ങൾ കൂടുതൽ രസകരമാക്കാൻ പ്രാർത്ഥനകളുടെയും പൂജകളുടെയും ഒരു വർഷം… അനുഗ്രഹങ്ങൾക്കും സമ്മാനങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുന്നില്ല… മറിച്ച് ശക്തിയും സമാധാനവും കണ്ടെത്താൻ പ്രാർത്ഥിക്കുന്നു.

എല്ലാ സമയത്തും ജീവിതം നിങ്ങളുടെ വഴിക്ക് പോകുന്നില്ലെന്ന് എന്നെ പഠിപ്പിച്ച ഒരു വർഷം. എനിക്ക് നിയന്ത്രിക്കാൻ സാധിക്കുന്നവ നിയന്ത്രിക്കണം. ബാക്കിയുള്ളവ ഉപേക്ഷിക്കണം. ഓരോ ഘട്ടവും മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കണം. അത് ചിലപ്പോൾ മഹത്തായ വിജയങ്ങളെക്കുറിച്ചല്ല, ഒരുപക്ഷെ മുന്നോട്ട് നീങ്ങുന്നത് തന്നെ ഒരു വിജയമാണ്. കാര്യങ്ങൾ വീണ്ടും പൂർണ്ണമാകാൻ വേണ്ടിയോ ഭൂതകാലത്തെ കുറിച്ചോർത്തോ ഇരിക്കരുത്. ഞാൻ സ്നേഹിക്കുന്നവരേയും എന്നെ സ്നേഹിക്കുന്നവരേയും മുറുകെ പിടിക്കണം… നിങ്ങളിൽ പലരും വളരെ കഠിനമായ യുദ്ധങ്ങൾ ചെയ്യുന്നുണ്ടാകും. ഞാനും നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു. ദൈവങ്ങൾ കേൾക്കാൻ വൈകിയേക്കാം പക്ഷേ അവർ ഒരിക്കലും പ്രാർത്ഥന കേൾക്കാതിരിക്കില്ല’- ഇങ്ങനെയൊരു അടികുറിപ്പോടെയാണ് സാമന്ത ചിത്രം പങ്കിട്ടത്.

‘യശോദ’യെന്ന സിനിമയുടെ റിലീസ് സമയത്താണ് ഏറെനാളായി പോരാടുന്ന അസുഖത്തെകുറിച്ച് സാമന്ത പങ്കുവെച്ചത്. ഈ സ്നേഹവും ബന്ധവുമാണ് ഞാൻ നിങ്ങളുമായി പങ്കിടുന്നത്. അത് ജീവിതം എന്നിലേക്ക് എറിയുന്ന അവസാനിക്കാത്ത വെല്ലുവിളികളെ നേരിടാനുള്ള കരുത്ത് എനിക്ക് നൽകുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ് എനിക്ക് മയോസിറ്റിസ് എന്ന രോഗമാണെന്ന് കണ്ടെത്തി. അത് ഭേദമായതിന് ശേഷം ഇത് പങ്കിടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പക്ഷേ ഇതിന് കുറച്ച് സമയമെടുക്കുന്നു. ഞാൻ പ്രതീക്ഷിച്ചതിലും ദൈർഘ്യമേറിയതാണ്..- സാമന്ത അന്ന് കുറിച്ചതിങ്ങനെ. അതേസമയം, നിരവധി സിനിമകൾ സാമന്ത നായികയായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

]]>
സാമന്തയ്ക്ക് ക്ഷേത്രം പണിത് ‌ആരാധകന്‍; സ്വര്‍ണ നിറമുള്ള പ്രതിഷ്ഠ സ്ഥാപിച്ചു https://malayalees.ch/ardent-fan-builds-temple-for-samantha-ruth-prabhu-html/ Fri, 28 Apr 2023 08:57:35 +0000 https://malayalees.ch/?p=80378 ആന്ധ്രാപ്രദേശില്‍ സാമന്തയുടെ പേരില്‍ ക്ഷേത്രം ഒരുക്കി ആരാധകൻ. സാമന്തയുടെ പിറന്നാള്‍ ദിവസമായ ഇന്ന് ക്ഷേത്രം തുറക്കുമെന്നാണ് ആരാധകന്‍ പറയുന്നത്. സാമന്തയുടെ രൂപത്തിലുള്ള സ്വര്‍ണ നിറമുള്ള പ്രതിഷ്ഠയാണ് ക്ഷേത്രത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയുന്നത്.

ആരാധകന്‍റെ വീട്ടിലാണ് സാമന്തയുടെ കൂറ്റന്‍ പ്രതിമ ഒരുക്കിയത്. നിലവില്‍ താരത്തിന്റെ തലയുടെ ഭാഗമാണ് നിര്‍മിച്ചിരിക്കുന്നത്. സാമന്തയ്ക്കുള്ള തന്റെ പിറന്നാള്‍ സമ്മാനമാണിതെന്നാണ് ഇയാള്‍ പറയുന്നത്. ഇതിന്റെ ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

സാമന്ത ഏറ്റവും അവസാനം അഭിനയിച്ച ശാകുന്തളം എന്ന ചിത്രമാണ് ക്ഷേത്രം പണിയാന്‍ തനിക്ക് പ്രചോദനമായതെന്നാണ് ആരാധകന്‍ പറയുന്നത്. താന്‍ ഇന്നുവരെ സാമന്തയെ നേരിട്ട് കണ്ടിട്ടില്ല പക്ഷേ, അവരുടെ സിനിമ മാത്രമല്ല അവരെ മൊത്തത്തില്‍ തനിക്ക് ഇഷ്ടമാണെന്നും ഇയാള്‍ പറയുന്നു. സാമന്ത ചെയ്യുന്ന കാരുണ്യ പ്രവര്‍ത്തികള്‍ തന്നെ ആകര്‍ഷിക്കാറുണ്ടെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.

]]>