samantha-ruth-prabhu-12-years-in-film-industry-tweet-fans-wishes-r7whq4 – malayalees.ch https://malayalees.ch Malayalam Online News Portal Sat, 26 Feb 2022 08:31:31 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png samantha-ruth-prabhu-12-years-in-film-industry-tweet-fans-wishes-r7whq4 – malayalees.ch https://malayalees.ch 32 32 Samantha Ruth Prabhu : സിനിമയിലെ 12 വര്‍ഷങ്ങള്‍; ആരാധകര്‍ക്ക് നന്ദി പറഞ്ഞ് സാമന്ത https://malayalees.ch/samantha-ruth-prabhu-12-years-in-film-industry-tweet-fans-wishes-r7whq4/ Sat, 26 Feb 2022 08:31:27 +0000 https://malayalees.ch/?p=57671 ബിഗ് സ്ക്രീനില്‍ 12 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന വേളയില്‍ ആരാധകരോടുള്ള നന്ദി അറിയിച്ച് നടി സാമന്ത റൂത്ത് പ്രഭു (Samantha Ruth Prabhu). വിണ്ണൈ താണ്ടി വരുവായായുടെ തെലുങ്ക് പതിപ്പ് യേ മായ ചേസവേയിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് സാമന്ത സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. വിണ്ണൈ താണ്ടി വരുവായായില്‍ അതിഥിതാരമായും സാമന്ത പ്രത്യക്ഷപ്പെട്ടിരുന്നു. 2010 ഫെബ്രുവരി 26നാണ് ഇരു ചിത്രങ്ങളും റിലീസ് ചെയ്യപ്പെട്ടത്. ഏറ്റവും വിശ്വസ്തത പുലര്‍ത്തുന്ന ആരാധകരാണ് തന്‍റേതെന്ന് ട്വിറ്ററില്‍ സാമന്ത കുറിച്ചു.

ചലച്ചിത്ര രംഗത്ത് ഇന്നു ഞാന്‍ 12 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു. ലൈറ്റിനും ക്യാമറയ്ക്കും ആക്ഷനും താരതമ്യം ചെയ്യാനാവാത്ത നിമിഷങ്ങള്‍ക്കും ചുറ്റുന്ന 12 വര്‍ഷത്തെ ഓര്‍മ്മകളാണ് അത്. അനുഗ്രഹിക്കപ്പെട്ട ഈ യാത്രയും ലോകത്തെ ഏറ്റവും മികച്ച, വിശ്വസ്തതയുള്ള ആരാധകരെയും ലഭിച്ചതിന് എന്നില്‍ കൃതജ്ഞത നിറയുന്നു, എന്നാണ് സാമന്തയുടെ ട്വീറ്റ്. ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവരും ആരാധകരുമായി നിരവധി പേര്‍ സാമന്തയ്ക്ക് ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തുന്നുണ്ട്.

]]>