salman khan – malayalees.ch https://malayalees.ch Malayalam Online News Portal Mon, 20 Mar 2023 09:12:48 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png salman khan – malayalees.ch https://malayalees.ch 32 32 സൽമാൻ ഖാന് വീണ്ടും വധഭീഷണി; താരത്തിന്റെ സുരക്ഷ വർധിപ്പിച്ച് മും​ബൈ പൊലീസ് https://malayalees.ch/salman-khan-again-gets-death-threats-from-lawrence-bishnoi/ Mon, 20 Mar 2023 09:12:33 +0000 https://malayalees.ch/?p=78274 ബോളിവുഡ് താരം സൽമാൻ ഖാനെതിരെ വധ ഭീഷണി. ഗുണ്ടതലവനായ ലോറൻസ് ബിഷ്ണോയ് സംഘത്തിൽ നിന്നാണ് സൽമാന് വധഭീഷണി ലഭിച്ചതെന്നാണ് സൂചന. സൽമാൻ ഖാന്റെ പി.എ ജോർഡി പട്ടേലിനാണ് ഇ മെയിൽ ഭീഷണി ലഭിച്ചത്. ബാന്ദ്ര പൊലീസ് സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.ഗുണ്ടതലവൻമാരായ ലോറൻസ് ബിഷ്ണോയ്, ഗോൾഡി ബ്രാർ എന്നിവർക്കെതിരെയാണ് എഫ്ഐആർ.

സംവിധായകൻ പ്രശാന്ത് ഗുഞ്ചാൽകറിന്റെ പരാതിയിൽ ആണ്‌ കേസെടുത്തിരിക്കുന്നത്. സൽമാനെ വധിക്കുമെന്ന് ലോറൻസ് ബിഷ്ണോയ് ജയിലിൽ നിന്നും ഭീഷണിപ്പെടുത്തിയിരുന്നു. പുതിയ ഭീഷണിയുടെ പശ്ചാത്തലത്തിൽ സൽമാന്റെ സുരക്ഷ വർധിപ്പിച്ചു. കഴിഞ്ഞ ജൂണിൽ സൽമാൻ ഖാന്റെ പിതാവിന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.

ഐപിസി സെക്ഷന്‍ 506 (2), 120(b), 34 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കടുത്ത സുരക്ഷയുള്ള തടവിലാണ് ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്‌ണോയിയെ പാര്‍പ്പിച്ചിരിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിക്കാനായാല്‍ ലോറന്‍സ് ബിഷ്‌ണോയി ഉടന്‍ സല്‍മാന്‍ ഖാനെ വധിക്കുമെന്നാണ് ഭീഷണി.

]]>
മാനനഷ്ടക്കേസ്: സല്‍മാന്‍ ഖാന് ഇടക്കാലാശ്വാസം അനുവദിക്കില്ലെന്ന് കോടതി https://malayalees.ch/bombay-high-court-reserves-order-on-actor-salman-khans-plea-against-neighbour/ Tue, 11 Oct 2022 12:58:21 +0000 https://malayalees.ch/?p=69413

യൂട്യൂബ് ചാനലിലൂടെ അയല്‍വാസി അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് നടൻ സൽമാൻ ഖാൻ സമർപ്പിച്ച മാനനഷ്ടക്കേസ് ബോംബെ ഹൈക്കോടതി വിധിപറയാൻ മാറ്റി. കേസിൽ ഇടക്കാല ഇളവ് നൽകാൻ കോടി വിസമ്മതിച്ചു. സൽമാൻ ഖാന്റെ ഫാം ഹൗസിന് സമീപം താമസിക്കുന്ന കേതൻ കക്കറിനെതിരെ നൽകിയ കേസിൽ സിവിൽ കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.

മുംബൈയിലെ മലാഡ് നിവാസിയായ കേതൻ കക്കറിനെതിരെ ബോളിവുഡ് നടൻ സൽമാൻ ഖാൻ ഏതാനും മാസങ്ങൾക്ക് മുമ്പ് മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു. പൻവേലിൽ സൽമാന്റെ ഫാംഹൗസിന് സമീപം കേതന് സ്ഥലമുണ്ട്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെ കേതൻ തന്നെ അപകീർത്തിപ്പെടുത്തുകയും തനിക്കെതിരെ ഇത്തരം നിരവധി പോസ്റ്റുകൾ ഇട്ടെന്നും അത് പ്രകോപനപരവും അപമാനകരവുമാണെന്ന് സൽമാൻ ആരോപിക്കുന്നു. ഷോയുടെ ഭാഗമായ മറ്റ് രണ്ട് പേരെയും ഇതേ കേസിൽ കക്ഷികളാക്കി.

ഇതിന് പുറമെ ഗൂഗിൾ, യൂട്യൂബ്, ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ കമ്പനികളെയും കക്ഷിചേർത്തു. എന്നാൽ സൽമാൻ ഖാൻ്റെ ഫാം ഹൗസിൽ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ നടക്കുന്നുടെന്നാണ് കേതൻ കക്കറിറിൻ്റെ ആരോപണം. ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട സൽമാൻ തന്റെ ഫാം ഹൗസിന് സമീപമുള്ള ഗണേശ ക്ഷേത്രം പിടിച്ചെടുക്കാൻ ശ്രമിക്കുന്നതായും കക്കാട് പറഞ്ഞു. കേസിൽ സെഷൻസ് കോടതിയിൽ നിന്ന് പോലും സൽമാൻ ഖാന് ഇളവ് ലഭിച്ചിരുന്നില്ല.

]]>
റിപ്പബ്ലിക് ടിവിക്കും ടൈംസ് നൗവിനുമെതിരെ ബോളിവുഡ്‍ https://malayalees.ch/top-bollywood-production-houses-move-court-against-republic-tv/ Tue, 13 Oct 2020 05:13:26 +0000 https://malayalees.ch/?p=33214 റിപ്പബ്ലിക് ടിവി, അര്‍ണബ് ഗോസ്വാമി, പ്രദീപ് ഭണ്ഡാരി, ടൈംസ് നൗ, രാഹുല്‍ ശിവശങ്കര്‍, നവിക കുമാര്‍ എന്നീ പേരുകള്‍ എടുത്തു പറഞ്ഞാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്

ബോളിവുഡ് വ്യവസായത്തെ അപകീര്‍ത്തിപ്പെടുത്തിയതിന് റിപ്പബ്ലിക് ടി.വിക്കും ടൈംസ് നൗവിനുമെതിരേ കേസ് ഫയല്‍ ചെയ്ത് സൂപ്പര്‍ താരങ്ങളായ ഷാറൂഖ് ഖാനും അമീര്‍ഖാനും ഉള്‍പ്പടെ 34 ബോളിവുഡ് നിര്‍മ്മാതാക്കളും ചലച്ചിത്ര സംഘടനകളും. ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ റിപ്പബ്ലിക് ടിവി, അര്‍ണബ് ഗോസ്വാമി, പ്രദീപ് ഭണ്ഡാരി, ടൈംസ് നൗ, രാഹുല്‍ ശിവശങ്കര്‍, നവിക കുമാര്‍ എന്നീ പേരുകള്‍ എടുത്തു പറഞ്ഞാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

ബോളിവുഡ് സിനിമ ലോകത്തിനെതിരെ അവഹേളനപരവും നിരുത്തരവാദപരവും അപകീര്‍ത്തിപരവുമായ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്ന് തടയണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോള്‍ ബോളിവുഡ് സിനിമ ലോകം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. നടന്‍ അമീര്‍ ഖാന്റെ അമീര്‍ ഖാന്‍ പ്രൊഡക്ഷന്‍സ്, സല്‍മാന്‍ ഖാന്റെ ഉടമസ്ഥതയിലുള്ള സല്‍മാന്‍ ഖാന്‍ ഫിലിംസ്, ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ് എന്നിവ ഉള്‍പ്പെടെയാണ് ദില്ലി ഹൈക്കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്.

”അഴുക്ക്”, ”മാലിന്യം”, ”കുംഭകോണം”, ”മയക്കുമരുന്ന്” എന്നിങ്ങനെയുള്ള അവഹേളനപരമായ വാക്കുകളും പദപ്രയോഗങ്ങളും ഉപയോഗിച്ചതിനെതിരാണ് കേസ് നല്‍കിയിരിക്കുന്നത്.

റിപ്പബ്ലിക് ടിവിക്കും ടൈംസ് നൗവിനുമെതിരെ
ബോളിവുഡ്‍
]]>
എ. ആര്‍ റഹ്‍മാന്‍ ആവറേജ് കലാകാരനെന്ന് സല്‍മാന്‍ ഖാന്‍; പരിഹാസം വേദനിപ്പിച്ചതിനാല്‍ കൈ കൊടുക്കാതെ റഹ്‍മാന്‍: വൈറലായി വീഡിയോ https://malayalees.ch/when-ar-rahman-reacts-strongly-to-salman-khan-troll-viral-video/ Thu, 02 Jul 2020 10:07:15 +0000 https://malayalees.ch/?p=27914 മാധ്യമപ്രവർത്തകർ ഈ ചോദ്യം ആവർത്തിച്ചപ്പോൾ, ”ആദ്യം സൽമാൻ എനിക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള സിനിമകൾ ചെയ്യട്ടെ…” എന്നായിരുന്നു റഹ്‍മാന്‍റെ മറുപടി.

പഴയ സിനിമകളുടെ പുതിയ കാലത്തെ വായനകളും, പഴയ കാലത്ത് നാം തമാശയാക്കി മറന്ന പല സംഭവങ്ങളുടെയും പുനര്‍വിചിന്തനങ്ങളും ഇന്നത്തെ കാലത്ത് ഉയര്‍ന്നുവരികയും അവ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. അവഗണിക്കപ്പെട്ടവരെല്ലാം തങ്ങളുടെ ശക്തി തിരിച്ചറിഞ്ഞ് പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുന്നു. വ്യാപകമായി കറുത്ത വംശജര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്കെതിരെ പ്രതികരണങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. സിനിമയിലാണെങ്കില്‍ സുശാന്ത് സിങ് രാജ്പുതിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വാദങ്ങളും പ്രതിവാദങ്ങളും അവസാനിക്കുന്നില്ല. ബോളിവുഡിലായാലും പ്രാദേശിക ഭാഷകളിലായാലും ചലച്ചിത്ര മേഖലയിലെ സ്വജനപക്ഷപാതം ചര്‍ച്ചയായിക്കഴിഞ്ഞു. അവഗണന സഹിക്കാന്‍ വയ്യാതെ, കലയെന്ന ആഗ്രഹം തന്നെ ഉപേക്ഷിച്ചവരും മരണത്തിന്‍റെ വഴി തെരഞ്ഞെടുത്തവരും ഏറെയാണെന്ന വാദങ്ങള്‍ ചൂടുപിടിച്ചിരിക്കുകയാണ്.

പുരസ്കാര വേദികളിലാണ്, നിര്‍ദോഷമെന്ന് നമ്മള്‍ കരുതുന്ന തമാശകളുടെ മറ്റൊരു വിളനിലം. രഞ്ജിനി ഹരിദാസ് എന്ന അവതാരകയെ ജഗതിയെന്ന നടന്‍ പൊതുവേദിയില്‍ അവഹേളിക്കുന്നത് കണ്ട് കയ്യടിച്ചവരാണ് അന്നത്തെ കാലം. സ്വന്തം കാലില്‍ ഉയര്‍ന്നുവന്ന ഒരു പെണ്‍കുട്ടിയുടെ മനോധൈര്യത്തെ പരസ്യമായി അവഹേളിക്കാന്‍ ജഗതി ആരാണ് എന്ന് ഇന്ന് അതേ കാലം തിരിച്ചു ചോദിക്കുകയും ചെയ്തു. ഇപ്പോള്‍ സുശാന്തിന്‍റെ മരണശേഷം ഇത്തരത്തിലുള്ള പഴയ പല സംഭവങ്ങളും ചര്‍ച്ചയാകുകയാണ്.

ഈ പശ്ചാത്തലത്തിൽ സൽമാൻ ഖാനും സംഗീത സംവിധായകന്‍ എ ആര്‍ റഹ്‍മാനുമൊത്തുള്ള ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുകയാണ്. 2014 ൽ നടന്ന സംഭവമാണിത്. ഒരു പുരസ്കാര ചടങ്ങോ മറ്റോ നടക്കുന്നതിനിടെയാണ് സംഭവം.

സ്റ്റേജില്‍ സല്‍മാന്‍ ഖാനും എ ആര്‍ റഹ്‍മാനുമുണ്ട്. ”നിങ്ങളെല്ലാവർക്കും അറിയാം, എ.ആർ റഹ്മാൻ ഒരു ആവറേജാണെന്ന്” എന്നായിരുന്നു റഹ്‍മാനെ പരിചയപ്പെടുത്തി കൊണ്ട് സല്‍മാന്‍ ഖാന്‍ അപ്പോള്‍ സദസ്സിനോട് പറഞ്ഞത്. അതിന് ശേഷം സൽമാൻ ഖാന്‍, റഹ്‍മാനെ നോക്കി താൻ പറഞ്ഞത് ശരിയല്ലേ എന്ന് ചോദിക്കുന്നുണ്ട്. റഹ്മാൻ തലയാട്ടുന്നു. പിന്നീട് സൽമാൻ, റഹ്മാന് കൈ കൊടുക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ, റഹ്‍മാന്‍ തന്‍റെ കൈ പോക്കറ്റില്‍ നിന്നെടുക്കാതെ, സല്‍മാന് കൈകൊടുക്കാതെ നിന്ന് തന്‍റെ അനിഷ്ടം പ്രകടമാക്കുന്നു. അതിന് തൊട്ടുപിന്നാലെ റഹ്മാനൊപ്പം ജോലി ചെയ്യാൻ തനിക്ക് ആ​ഗ്രഹമുണ്ടെന്ന് സൽമാൻ പറയുമ്പോഴും അദ്ദേഹം പ്രതികരിക്കുന്നില്ല.

കുറച്ച് സമയങ്ങൾക്ക് ശേഷം മാധ്യമപ്രവർത്തകർ ഈ ചോദ്യം ആവർത്തിച്ചപ്പോൾ, ”ആദ്യം സൽമാൻ എനിക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള സിനിമകൾ ചെയ്യട്ടെ…” എന്നായിരുന്നു റഹ്‍മാന്‍റെ മറുപടി. 2014 വീഡിയോ വീണ്ടും വൈറലായതോടെയാണ് സംഭവം വീണ്ടും ചര്‍ച്ചയാകുന്നത്. എന്തായാലും സംഭവം വീണ്ടും ചർച്ചയായതോടെ ആരാധകര്‍ റഹ്‍മാനോടൊപ്പമാണ്.

]]>
ലോക്ഡൌണ്‍ മൂലം ദുരിതത്തിലായ ആയിരം കുടുംബങ്ങള്‍ക്ക് അരിയും പച്ചക്കറികളും നല്‍കി സല്‍മാന്‍ ഖാന്‍ https://malayalees.ch/salman-khan-provided-vegetables-and-grains-to-over-1000-families-living-close-to-his-panvel-farmhouse/ Tue, 05 May 2020 08:20:30 +0000 https://malayalees.ch/?p=25139 ഫാം ഹൌസിന് സമീപം താമസിക്കുന്നവര്‍ക്കാണ് താരം അവശ്യസാധനങ്ങള്‍ നല്‍കിയത്

ലോക്ഡൌണ്‍ മൂലം ബുദ്ധിമുട്ടുന്ന ആയിരം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പച്ചക്കറികളും ഭക്ഷ്യധാന്യങ്ങളുമെത്തിച്ച് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. നിലവില്‍ പന്‍വേലിലെ ഫാം ഹൗസിലാണ് കുടുംബത്തോടൊപ്പം സല്‍മാന്‍ താമസിക്കുന്നത്. ഫാം ഹൌസിന് സമീപം താമസിക്കുന്നവര്‍ക്കാണ് താരം അവശ്യസാധനങ്ങള്‍ നല്‍കിയത്.

സല്‍മാന്റെ കുടുംബത്തോടൊപ്പമാണ് കാമുകി യൂലിയ വന്തൂരും നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസും താമസിക്കുന്നത്. കാളവണ്ടികളിലും ട്രക്കുകളിലും മറ്റു വാഹനങ്ങളിലുമായി ലോക്ഡൗണില്‍ കഷ്ടപ്പെടുന്ന ആളുകള്‍ക്ക് പലചരക്ക് സാധനങ്ങള്‍ അയക്കുന്ന താരത്തിന്റെയും കുടുംബാംഗങ്ങളുടെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. യൂലിയെയും ജാക്വിലിനെയും കുടുംബാംഗങ്ങളും വീഡിയോയിലുണ്ട്. അരി, മറ്റ് ഭക്ഷ്യധാന്യങ്ങള്‍, മുട്ട എന്നിവയാണ് പാവപ്പെട്ടവര്‍ക്കായി താരം നല്‍കിയതെന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.മാർച്ചിൽ ലോക്ക്ഡൗൺ ആരംഭിക്കുന്നതിനുമുമ്പ് താരം പൻവേൽ ഫാം ഹൌസിലേക്ക് മാറിയിരുന്നു.

പ്രദേശവാസികള്‍ക്കായി സല്‍മാന്‍ ഖാന്‍ സോപ്പുകളും സാനിറ്റൈസറുകളും ശേഖരിച്ച് വിതരണം ചെയ്തിരുന്നു. എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കില്‍ തന്നെ സമീപിക്കാനാണ് സല്ലു ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ലോക്ഡൗണ്‍ കാലത്ത് പാവങ്ങള്‍ക്ക് ഭക്ഷണമെത്തിക്കാനായി ‘അന്നാ ദാന്‍’ ചലഞ്ച് ഏറ്റെടുക്കണമെന്ന് സല്‍മാന്‍ ഖാന്‍ അഭ്യര്‍ഥിച്ചിരുന്നു. 25000 ദിവസ വേതനക്കാര്‍ക്കും സല്‍മാന്‍ സഹായധനം നല്‍കിയിരുന്നു. കല്യാണിലുള്ള ഒരു ചേരി സന്ദര്‍ശിച്ച് അവിടെയും താരം അവശ്യസാധനങ്ങളെത്തിച്ചിരുന്നു. സല്‍മാന്റെ പിതാവ് സലിംഖാനും സേവന പ്രവര്‍ത്തനങ്ങളുമായി മുന്നില്‍ തന്നെയുണ്ട്.

]]>