salary – malayalees.ch https://malayalees.ch Malayalam Online News Portal Sat, 29 Jul 2023 10:34:15 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png salary – malayalees.ch https://malayalees.ch 32 32 എന്‍എച്ച്എം ജീവനക്കാര്‍ക്ക് ശമ്പള പരിഷ്‌കരണം https://malayalees.ch/salary-revision-for-nhm-employees/ Sat, 29 Jul 2023 10:34:05 +0000 https://malayalees.ch/?p=85291 കേരളത്തിലെ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജീവനക്കാര്‍ക്കുള്ള ശമ്പള പരിഷ്‌കരണം അംഗീകരിച്ച് ഉത്തരവിട്ടതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ജീവനക്കാരുടെ ദീര്‍ഘനാളായുള്ള ആവശ്യമാണ് സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയത്. 12,500ല്‍പ്പരം വരുന്ന എന്‍എച്ച്എം ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

എന്‍.എച്ച്.എമ്മിന് കീഴിലുള്ള എല്ലാ കരാര്‍ ജീവനക്കാരും നിശ്ചിത ബോണസിന് അര്‍ഹരാണ്. 30,000 രൂപയോ അതില്‍ കൂടുതലോ മാസ ശമ്പളമുള്ള നിലവിലുള്ള ജീവനക്കാര്‍ക്ക് 15 ശതമാനം ഗുണന ഘടകം കണക്കാക്കുകയും നിലവിലുള്ള ശമ്പളത്തോടൊപ്പം നിശ്ചിത ബോണസായി ചേര്‍ക്കുകയും ചെയ്യും. കുറഞ്ഞത് 6000 രൂപ വര്‍ധനവുണ്ടാകും. 30,000 രൂപയില്‍ താഴെ മാസ ശമ്പളമുള്ള നിലവിലെ ജീവനക്കാര്‍ക്ക് 20 ശതമാനം ഗുണന ഘടകം കണക്കാക്കി നിലവിലുള്ള ശമ്പളത്തിനൊപ്പം നിശ്ചിത ബോണസായി നല്‍കും.

2023 ജൂണ്‍ 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പള പരിഷ്‌കരണം വരിക. 2023-24 സാമ്പത്തിക വര്‍ഷം 5 ശതമാനം ഇന്‍ക്രിമെന്റിന് ജീവനക്കാര്‍ക്ക് അര്‍ഹതയുണ്ട്. ഓരോ തസ്തികയുടെയും മിനിമം വേതനത്തിനുള്ള ഉത്തരവ് പ്രത്യേകം പുറപ്പെടുവിക്കും.

]]>
കെഎസ്ആർടിസിയിൽ വരുമാനത്തിനനുസരിച്ച് ശമ്പളം; തൊഴിലാളി യൂണിയനുകളുമായി മാനേജ്മെൻ്റിൻ്റെ ചർച്ച ഇന്ന് https://malayalees.ch/ksrtc-meeting-labour-union/ Wed, 15 Feb 2023 05:59:02 +0000 https://malayalees.ch/?p=76275 കെഎസ്ആർടിസിയിൽ വരുമാനത്തിനനുസരിച്ച് ശമ്പളം എന്ന നിർദ്ദേശം തൊഴിലാളി യൂണിയനുകളുമായി ചർച്ച ചെയ്യാൻ മാനേജ്‌മെന്റ് വിളിച്ച അടിയന്തിര യോഗം ഇന്ന്. ഇന്ന് ഉച്ചയ്ക്കാണ് യോഗം ചേരുക. രാജ്യത്തെ തൊഴിൽ നിയമങ്ങൾക്ക് വിരുദ്ധമായ നിർദ്ദേശം അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് തൊഴിലാളി യൂണിയനുകൾ.

ബസും ജീവനക്കാരുടെ എണ്ണവും കണക്കിലെടുത്ത് ടാർഗറ്റ് നിശ്ചയിച്ചു നൽകുക എന്നതാണ് മാനേജ്‌മെന്റ് നിർദ്ദേശം.100 ശതമാനം ലക്ഷ്യം കൈവരിച്ചാൽ അഞ്ചാം തീയതി മുഴുവൻ ശമ്പളവും ലഭിക്കും. ടാർഗറ്റിന്റെ 50 ശമാനമാണ് വരുമാനമെങ്കിൽ പകുതി ശമ്പളമേ ആദ്യ ഘട്ടം ലഭിക്കൂ. പ്രതിമാസ വരുമാനം 240 കോടിയാക്കുകയാണ് ഇത്‌ കൊണ്ടു ലക്ഷ്യം വെയ്ക്കുന്നത്.

]]>
കഴിഞ്ഞ മാസത്തെ ശമ്പളം ലഭിച്ചില്ല; കെഎസ്ആർടിസി ജീവനക്കാർ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു https://malayalees.ch/salary-problem-ksrtc-employees-strike/ Fri, 06 Jan 2023 07:39:15 +0000 https://malayalees.ch/?p=74052 കഴിഞ്ഞ മാസത്തെ ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി ജീവനക്കാർ പ്രതിഷേധത്തിലേക്ക്. പ്രതിപക്ഷ യൂണിയനായ ടി ഡി എഫ് ചീഫ് ഓഫീസിനു മുന്നിൽ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു. ഭരണകക്ഷി യൂണിയനായ സിഐടിയു മേഖലാതലത്തിൽ പ്രതിഷേധ ജാഥകളും നടത്തുകയാണ്. എല്ലാമാസവും അഞ്ചാം തീയതി ശമ്പളം നൽകാമെന്ന മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ ധാരണ ഇതുവരെ പാലിക്കാൻ ആയിട്ടില്ല. ഇതിൽ പ്രതിഷേധിച്ചാണ് സമരം. 

ശമ്പളം ഔദാര്യമല്ല അവകാശമാണെന്ന് മനസ്സിലാക്കാത്തത്പിണറായി സർക്കാരിനും കെഎസ്ആർടിസി മാനേജ്മെൻ്റിനും മാത്രമാണെന്ന് ടി.ഡി.എഫ് സംസ്ഥാന തമ്പാനൂർ രവി ആരോപിച്ചു. ശമ്പളം കിട്ടുന്നതുവരെ നിരാഹാര സമരം തുടരുമെന്നും കൂടുതൽ പ്രവർത്തകരെ അണിനിരത്തുമെന്നും വിൻസൻ്റ് എംഎൽഎ യോഗത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു.

ക്രിസ്‌മസ്‌ അവധിക്കാലത്ത്‌ റെക്കോർഡ്‌ കളക്‌ഷനാണ് കെഎസ്‌ആർടിസിക്ക് ലഭിച്ചത്. 12 ദിവസംകൊണ്ട്‌ 90.41 കോടി വരുമാനമാണ്‌ നേടിയത്‌. ഡിസംബർമാസ വരുമാനം 222.32 കോടിയെന്ന സർവകാല റെക്കോഡിലുമെത്തി. ചരിത്രത്തിൽ ഇതുവരെ കെഎസ്‌ആർടിസി 200 കോടി തികച്ചിട്ടില്ല. 2022 സെപ്‌തംബറിലായിരുന്നു ഇതിന്‌ മുമ്പ്‌ കൂടിയ കലക്‌ഷൻ. 198 കോടി.

ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള സ്വിഫ്‌റ്റ്‌ സർവീസും നേട്ടമായി. ക്രിസ്‌മസ്‌ തലേന്ന്‌ 8.3 കോടി രൂപയാണ്‌ കളക്‌ഷൻ. ഓണാവധിക്കുശേഷം 2022 സെപ്‌തംബർ 12ന്‌ നേടിയ 8.41 കോടിയാണ്‌ പ്രതിദിന റെക്കോഡ്‌. ഡിസംബർ 23ന്‌ 8.13 കോടിയും ജനുവരി രണ്ടിന്‌ 8.2 കോടിയും കളക്‌ഷൻ നേടിയിരുന്നു.

]]>
വേതനം വർധിപ്പിക്കണം; സ്വകാര്യ ആശുപത്രിയിലെ നഴ്സുമാ‍ർ വീണ്ടും സമരത്തിലേക്ക്, തൃശൂരിൽ നാളെ സൂചനാ പണിമുടക്ക് https://malayalees.ch/private-sector-nurses-strike-kerala/ Wed, 04 Jan 2023 04:35:00 +0000 https://malayalees.ch/?p=73868 സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സിംഗ് ജീവനക്കാർ വീണ്ടും സമരത്തിലേക്ക്. പ്രതിദിന വേതനം 1500 രൂപയാക്കി വർധിപ്പിക്കണം എന്ന് ആവശ്യപ്പെട്ടാണ് നഴ്സിംഗ് ജീവനക്കാർ വീണ്ടും സമരത്തിന് ഇറങ്ങുന്നത്. സമരത്തിൻ്റെ ആദ്യപടിയായി നാളെ തൃശൂർ ജില്ലയിൽ സ്വകാര്യ നഴ്സിംഗ് ജീവനക്കാർ സൂചനാ പണിമുടക്ക് നടക്കും. ഒ.പി ബഹിഷ്കരിക്കും അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കും. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി സമരത്തിനിറങ്ങാൻ ആണ് നഴ്സിംഗ് ജീവനക്കാരുടെ സംഘടനയായ യുഎൻഎയുടെ തീരുമാനം.

വേതന വർധനവിൽ രണ്ട് തവണ കൊച്ചി ലേബർ കമ്മീഷണർ ഓഫീസിലും തൃശ്ശൂർ ലേബർ കമ്മീഷണർ ഓഫീസിലും ചർച്ചകൾ നടന്നിരുന്നു. കൊച്ചിയിലെ ചർച്ച സമവായമാവതെ പിരിയുകയും തൃശൂരിലെ ചർച്ചയിലെ ആശുപത്രി മാനേജ്മെൻ്റ് പ്രതിനിധികൾ എത്താതിരിക്കുകയും ചെയ്തതോടെയാണ് പ്രത്യക്ഷ സമരത്തിലേക്ക് കടക്കാൻ യുഎൻഎ തീരുമാനിച്ചത്.

സംസ്ഥാന തൊഴിൽ വകുപ്പിൻ്റെ നിയമങ്ങളെ വെല്ലുവിളിച്ചാണ് സ്വകാര്യ ആശുപത്രികൾ പ്രവർത്തിക്കുന്നതെന്നും ആവശ്യപ്പെട്ട വേതന വർധനവിൻ്റെ അൻപത് ശതമാനം അനുവദിക്കുന്ന ആശുപത്രികളെ സമരത്തിൽ നിന്നും ഒഴിവാക്കുന്ന കാര്യം പരിഗണിക്കുമന്നും യുഎൻഎ വ്യക്തമാക്കി.

]]>
സംസ്ഥാനത്തെ ചൈൽഡ്‌ലൈൻ കരാർ പ്രകാരമുള്ള ജീവനക്കാർക്ക് ശമ്പളം മുടങ്ങിയിട്ട് മൂന്ന് മാസം https://malayalees.ch/kasargod-childline-workers-no-salary/ Sat, 26 Nov 2022 04:07:54 +0000 https://malayalees.ch/?p=71902 സംസ്ഥാനത്തെ ചൈൽഡ്‌ലൈൻ കരാർ പ്രകാരമുള്ള ജീവനക്കാർക്ക് ശമ്പളം മുടങ്ങിയിട്ട് മൂന്ന് മാസം പിന്നിടുന്നു.എൻ.ജി.ഒകൾ സാമ്പത്തിക പിന്തുണ നൽകാത്തതാണ് ശബളം മുടങ്ങാൻ കാരണം. ഈ മാസം 30 നകം ശമ്പളം നൽകിയില്ലെങ്കിൽ ഫീൽഡ് സന്ദർശനം ബഹിഷ്‌ക്കരിക്കാനാണ് ജീവനക്കാരുടെ തീരുമാനം. 

ഒരു ജില്ലയിൽ 4 എൻജിഒകളുടെ എങ്കിലും പിന്തുണയോടെയാണ് ചൈൽഡ്‌ലൈൻ സംവിധാനം പ്രവർത്തിക്കുന്നത്. മിക്ക ജില്ലകളിലും എൻജിഒകൾ പൂർണ മായോ ഭാഗികമായോ സാമ്പത്തിക സഹായം നൽകുന്നത് അവസാനിപ്പിച്ചതാണ് പ്രതിസന്ധിക്ക് കാരണം. നിലവിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഓരോ കേസുകൾക്കും സ്വയം പണം കണ്ടെത്തേണ്ട അവസ്ഥയിലാണ് ജീവനക്കാർ. ഒട്ടേറെപ്പേർ ഇതിനിടെ ജോലി ഉപേക്ഷിക്കുകയും ചെയ്തു.

കേന്ദ്രസർക്കാർ ചൈൽഡ് ലൈൻ ഇന്ത്യ ഫൗണ്ടേഷനുമായും , തിരഞ്ഞെടുക്കപ്പെട്ട എൻജി കളുമായും ഉണ്ടാക്കിയ കരാർ പ്രകാരം എൻജിഒകളിൽ നിന്ന് മുൻകൂർ ഫണ്ട് സ്വീകരിക്കുകയും കേന്ദ്ര ഫണ്ട് വരുമ്പോൾ ആ തുക തിരികെ നൽകുകയും ചെയ്യുന്ന രീതിയിലായിരുന്നു പ്രവർത്തനം.എന്നാൽ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലേക്ക് ചൈൽഡ്‌ലൈൻ മാറ്റാനുള്ള വിവാദ തീരുമാനത്തിന് പിന്നാലെ കേന്ദ്രഫണ്ട് നിർത്തിവച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധി രൂക്ഷമാക്കിയത്.

ഈ വർഷം ഇതുവരെ ഫണ്ട് ലഭിക്കാത്തതിനെത്തുടർന്ന് ലക്ഷക്കണക്കിന് രൂപ എൻജികൾക്ക് കുടിശികയുണ്ട്.കൂടാതെ സർക്കാർ നൽകുന്ന ഫണ്ടിൽ കാലാനുസൃതമായ വർധനവും ഇല്ല. ഈ സാഹചര്യത്തിൽ ഈമാസം 30 നകം കുടിശ്ശിക കൊടുത്ത് തീർത്തിട്ടില്ലങ്കിൽ അടുത്ത മാസം മുതൽ ഫീൽഡ് സർവ്വീസ് അവസാനിപ്പിക്കുമെന്ന് ചൂണ്ടി കാണിച്ച് ജീവനക്കാർ സർക്കാരിന് നോട്ടീസ് നൽകി.

]]>
2023-ൽ ഇന്ത്യയിൽ വൻ ശമ്പള വർധനയുണ്ടായേക്കും; ഏറ്റവും കുറവ് പാകിസ്താനിലും ശ്രീലങ്കയിലും https://malayalees.ch/india-to-witness-highest-salary-hike-in-2023/ Thu, 27 Oct 2022 07:01:51 +0000 https://malayalees.ch/?p=70292 2023-ൽ വൻ ശമ്പള വർധനവിന് ഇന്ത്യ സാക്ഷ്യം വഹിക്കുമെന്ന് റിപ്പോർട്ട്. കുതിച്ചുയരുന്ന പണപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തിൽ 2023ലും ശമ്പള വർധനവിൽ വലിയ കുറവുണ്ടാകുമെന്ന് വർക്ക്ഫോഴ്സ് കൺസൽട്ടൻസി ഇന്റർനാഷണൽ (ഇ.സി.എ) നടത്തിയ സർവേയിൽ പറയുന്നു. ശമ്പളം വർധിക്കുമെന്ന് സർവ്വേ പ്രവചിക്കുന്ന 37 രാജ്യങ്ങളിൽ ആദ്യത്ത എട്ടെണ്ണം ഏഷ്യൻ രാജ്യങ്ങളാണ്.

68 രാജ്യങ്ങളിലെയും നഗരങ്ങളിലെയും 360-ലധികം മൾട്ടിനാഷണൽ കമ്പനികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ECA സാലറി ട്രെൻഡ് സർവേ ഫലം. ആഗോളതലത്തിൽ 37 ശതമാനം രാജ്യങ്ങളിലും വേതന വർധനവ് ഉണ്ടാകുമെന്നാണ് സർവേയിൽ പ്രതീക്ഷിക്കുന്നത്. പണപ്പെരുപ്പം കൂടുതൽ ബാധിച്ചത് യൂറോപ്പിനെയാണ്. ഇവിടെ ശരാശരി ശമ്പളനിരക്ക് 1.5 ശതമാനം കുറയും.

2000ൽ സർവേ ആരംഭിച്ച ശേഷം യു.കെയിലെ ജീവനക്കാർക്ക് വലിയ തിരിച്ചടിയാണുണ്ടായത്. യു.എസിൽ 2023-ൽ പണപ്പെരുപ്പം കുറയുന്നത് മൂലം ഒരു ശതമാനം ശമ്പള വർധനവിന് കാരണമാകും.

2023-ൽ ശമ്പള വർധനവ് പ്രവചിക്കപ്പെടുന്ന മികച്ച 10 രാജ്യങ്ങൾ:

  • ഇന്ത്യ (4.6 ശതമാനം)
  • വിയറ്റ്നാം (4.0 ശതമാനം)
  • ചൈന (3.8 ശതമാനം)
  • ബ്രസീൽ (3.4 ശതമാനം)
  • സൗദി അറേബ്യ (2.3 ശതമാനം)
  • മലേഷ്യ (2.2 ശതമാനം)
  • കംബോഡിയ (2.2 ശതമാനം)
  • തായ്‌ലൻഡ് (2.2 ശതമാനം)
  • ഒമാൻ (2.0 ശതമാനം)
  • റഷ്യ (1.9 ശതമാനം)

2023ൽ ശമ്പള വർധനവിൽ ഏറ്റവും താഴെയുള്ള അഞ്ച് രാജ്യങ്ങൾ:

  • പാകിസ്താൻ (-9.9 ശതമാനം)
  • ഘാന (-11.9 ശതമാനം)
  • തുർക്കി (-14.4 ശതമാനം)
  • ശ്രീലങ്ക (-20.5 ശതമാനം)
  • അർജന്റീന (-26.1 ശതമാനം)
]]>
കെഎസ്ആർടിസി ശമ്പളവിതരണം ശനിയാഴ്ച ആരംഭിക്കും; ആദ്യം ശമ്പളം നൽകുക ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും https://malayalees.ch/ksrtc-salary-distribution-saturday/ Thu, 21 Jul 2022 04:38:31 +0000 https://malayalees.ch/?p=65180 കെഎസ്ആർടിസി ശമ്പളവിതരണം ഈ ശനിയാഴ്ച ആരംഭിക്കുമെന്ന് മാനേജ്മെൻ്റ്. ജൂൺ മാസത്തെ ശമ്പളവും ഘട്ടം ഘട്ടമായി വിതരണം ചെയ്യും. ആദ്യം ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുമാണ് ശമ്പളം നൽകുക. സർക്കാർ സഹായമായി 50 കോടി രൂപ ലഭിച്ചു. മുഴുവൻ ജീവനക്കാർക്കും ശമ്പളം നൽകാൻ 79 കോടി രൂപ ആവശ്യമുണ്ടെന്ന് കെഎസ്ആർടിസി പറയുന്നു.

ആദ്യ ഘട്ടത്തിൽ 65 കോടി രൂപ ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ ഫയൽ മടക്കിയിരുന്നു. വീണ്ടും സർക്കാരിനെ സമീപിച്ചപ്പോഴാണ് അടിയന്തിര സഹായമായി കെഎസ്ആർടിസിയ്ക്ക് 50 കോടി രൂപ അനുവദിച്ചത്. ഈ മാസത്തെ ശമ്പളം അടുത്ത മാസം അഞ്ചിനു മുൻപ് നൽകണമെന്നാണ് കോടതി ഉത്തരവ്.

കെഎസ്ആർടിസി ശമ്പള വിതരണത്തിൽ ധനവകുപ്പിനോട് സഹായം തേടിയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ധനസഹായം കിട്ടുന്ന മുറയ്ക്ക് വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. നഷ്ടമില്ലാത്ത റൂട്ടുകളിൽ നിർത്തിവച്ച സർവീസ് ഘട്ടങ്ങളായി പുനരാരംഭിക്കും. തീരെ നഷ്ടമുള്ളവ ഓടിക്കാൻ നിലവിലെ സാഹചര്യത്തിൽ കഴിയില്ല എന്നും മന്ത്രി നിയമസഭയിൽ പറ‌ഞ്ഞു.

]]>
കെ.എസ്.ആർ.ടി.സി ശമ്പള പ്രതിസന്ധി പരിഹരിക്കാൻ ഇടപെട്ട് ഗതാഗത വകുപ്പ് https://malayalees.ch/transport-department-intervenes-to-resolve-ksrtc-salary-crisis/ Sat, 25 Jun 2022 04:26:56 +0000 https://malayalees.ch/?p=63872 കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാൻ മാനേജ്‌മെന്റിന്റെ ചുമതലപ്പെടുത്തി ഗതാഗത വകുപ്പ്. ഹൈക്കോടതയിയുടെ ഇടപെടലിന് പിന്നാലെയാണ് തിരക്കിട്ട നീക്കം. ധനവകുപ്പിൽ നിന്ന് കൂടുതൽ തുക അനുവദിക്കുന്ന കാര്യം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ അടുത്തയാഴ്ച പ്രത്യേക യോഗം ചേരും.

അതേസമയം കെഎസ് ആർ ടിസിയിലെ ശമ്പള പ്രതിസന്ധിയിൽ ഗതാഗതമന്ത്രി ആന്റണി രാജു റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി ഉത്തരവിൽ സ്വീകരിക്കേണ്ട നടപടികളിൽ റിപ്പോർട്ട് നൽകാൻ കെഎസ് ആർ ടി സി എം ഡിക്ക് നിർദേശം നൽകി. യൂണിയനുകളുടെ അസൗകര്യത്തെ തുടർന്ന് മന്ത്രിതല ചർച്ച തിങ്കളാഴ്ചത്തേക്ക് മാറ്റി.

മെയ് മാസത്തിലെ ശമ്പള വിതരണം ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്ക് തത്സ്തികയ്ക്ക് പുറമേയുള്ളവർക്ക് മെയ് മാസത്തിലെ ശമ്പളം ഇതേവരെ നൽകിയിട്ടില്ല. മെയ് മാസത്തിലെ ശന്പള വിതരണം പൂർത്തിയാക്കാൻ 35 കോടി രൂപ കൂടി വേണമെന്നാണ് മാനേജ്മെൻറ് നിലപാട്.

]]>
അഞ്ചാംതീയതിക്ക് മുമ്പ് കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് https://malayalees.ch/ksrtc-employees-must-be-paid-before-the-fifth-date-kerala-high-court/ Tue, 21 Jun 2022 12:39:19 +0000 https://malayalees.ch/?p=63690 എല്ലാ മാസവും അഞ്ചാംതീയതിക്ക് മുമ്പ് കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകണമെന്ന് ഹൈക്കോടതി. കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ നല്‍കിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്ന കാര്യത്തിനാണ് പ്രഥമ പരിഗണന നൽകേണ്ടതെന്നും ഭരിക്കുന്നവര്‍ ഇത് ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വായ്പ തിരിച്ചടവ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അതിനുശേഷം മതിയെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കുന്നു.

കെഎസ്ആര്‍ടിസിയില്‍ ഉന്നത തലത്തിലുള്ള ഓഡിറ്റ് വേണമെന്നും കോടതി ആവശ്യപ്പെട്ടു. ശമ്പള വിതരണത്തിന് സര്‍ക്കാര്‍ ശക്തമായ നടപടികളെടുക്കണം. കെഎസ്ആർടിസി വായ്പാ കുടിശികയായി നൽകാനുള്ള തുക 12,100 കോടി രൂപയാണെന്ന് നേരത്തേ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. കെഎസ്ആർടിസിയുടേതായി നിരത്തിൽ 5,255 ബസുകളാണ് ഓടുന്നതെന്നും 300 ബസുകൾ ഉപയോഗശൂന്യമായെന്നും സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.

]]>
നാളെ ശമ്പളം നൽകാനാവില്ലെന്ന് സൂചന നൽകി മന്ത്രി ആന്റണി രാജു https://malayalees.ch/ksrtc-employees-will-not-be-paid-tomorrow/ Mon, 09 May 2022 06:40:12 +0000 https://malayalees.ch/?p=61513 കെഎസ്ആർടിസി ജീവനക്കാർക്ക് നാളെ ശമ്പളം നൽകുന്നത് അസാധ്യമാണെന്ന സൂചന നൽകി ഗതാ​ഗത മന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം. സർക്കാരിന്റെ അഭ്യർത്ഥന കേൾക്കാതെ പണിമുടക്കിയതോടെ 10ന് ശമ്പളം നൽകുകയെന്ന കാര്യം അപ്രസക്തമായി. പണിമുടക്ക് നടത്തിയവർ തന്നെയാണ് ശമ്പളം വൈകുന്നതിന് മറുപടി പറയേണ്ടത്. സമരം മൂലം സാമ്പത്തിക നഷ്ടമുണ്ടാവുകയും പത്തിന് ശമ്പളം കൊടുക്കാമെന്ന മാനേജ്മെന്റിന്റെ കണട്ടുകൂട്ടൽ തെറ്റുകയും ചെയ്തു. സർക്കാർ 30 കോടിയുടെ സഹായമാണ് നൽകിയതെന്നും അധികസഹായം കൊടുക്കുന്നത് ആലോചനയിലില്ലെന്നും മന്ത്രി വ്യക്തമാക്കി.

കെ.എസ്.ആർ.ടി.സിയിലെ ശമ്പള പ്രതിസന്ധിയിൽ സിപിഐ സംസ്ഥാന സെക്രട്ടി കാനം രാജേന്ദ്രന് മറുപടിയുമായി ഗതാഗത മന്ത്രി ആന്റണി രാജു നേരത്തേ രം​ഗത്തെത്തിയിരുന്നു. ജോലി ചെയ്താൽ കൂലി കൊടുക്കണം എന്നത് കാനത്തിന്റെ മാത്രല്ല തന്റെയും അഭിപ്രായമാണെന്നും കൊവിഡ് സമയത്ത് ജോലി ചെയ്യാതിരുന്നപ്പോഴും സർക്കാർ കൂലി കൊടുത്തിട്ടുണ്ടെന്നും ആന്റണി രാജു പറഞ്ഞു.

കെഎസ്ആർടിസി പണിമുടക്കിന് പിന്നിൽ നിലവിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയമുണ്ട്. ശമ്പള പ്രതിസന്ധിയിൽ മാനേജ്‌മെന്റിനെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ല. നിരന്തരമായ പണിമുടക്കുകൾ കെഎസ്ആർടിസിയെ ബാധിക്കും. 10 -ാം തീയതി ശമ്പളം നല്‍കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടും ജീവനക്കാര്‍ സമരവുമായി മുന്നോട്ടുപോകുന്നതിനെ ഗതാഗതമന്ത്രി രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെ പത്തിന് ശമ്പളം നല്‍കാനാൻ ബുദ്ധിമുട്ടാണെന്ന് മാനേജ്‌മെന്റ് അറിയിച്ചിരുന്നു. സമരംമൂലം കെഎസ്ആര്‍ടിസിയ്ക്ക് ഉണ്ടാകുന്ന നഷ്ടം ചെറുതല്ലെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു.

സമരം അര്‍ധരാത്രി മുതലാണ് ആരംഭിച്ചതെങ്കിലും അതിന് 12 മണിക്കൂര്‍ മുമ്പ് തന്നെ സര്‍വീസ് അവസാനിപ്പിച്ചിരുന്നു. ഇനി സമരം രാത്രി അവസാനിച്ചാലും 12 മണിക്കൂര്‍ കഴിഞ്ഞേ സര്‍വീസ് പുനഃക്രമീകരിക്കപ്പെടൂ. ചുരുക്കത്തില്‍ ഒരു ദിവസത്തെ സമരം കാരണം മൂന്ന് ദിവസത്തെ നഷ്ടം കെഎസ്ആര്‍ടിസിയ്ക്ക് ഉണ്ടാകുന്ന സ്ഥിതിയാണുള്ളത്. ഈ മൂന്നു ദിവസത്തെ വരുമാനം കൂടി ഉപയോഗപ്പെടുത്തിയാണ് ശമ്പളം നല്‍കാമെന്ന് മാനേജ്മെന്റ് കരുതിയത്. എന്നാല്‍ ഇനി ആ തുക കൂടി മാനേജ്മെന്റ് കണ്ടെത്തേണ്ട സ്ഥിതിയാണുള്ളത്. സമരവുമായി ഇനിയും മുന്നോട്ട് പോകാനാണ് തീരുമാനമെങ്കില്‍ സര്‍ക്കാര്‍ ബദല്‍ സംവിധാനങ്ങള്‍ തേടുമെന്നും ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു.

]]>