salary issue – malayalees.ch https://malayalees.ch Malayalam Online News Portal Sat, 12 Aug 2023 10:21:53 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png salary issue – malayalees.ch https://malayalees.ch 32 32 കെഎസ്ആർടിസി ശമ്പള പ്രതിസന്ധി: പണിമുടക്കിന് മുമ്പ് ശമ്പളം നൽകുമെന്ന് ആൻ്റണി രാജു https://malayalees.ch/ksrtc-salary-crisis-antony-raju-promises-to-pay-salary-before-strike/ Sat, 12 Aug 2023 10:21:48 +0000 https://malayalees.ch/?p=86076 ശമ്പള പ്രതിസന്ധിയെ തുടർന്നുള്ള കെഎസ്ആർടിസിയിലെ സമരം ഒഴിവാക്കാൻ പരമാവധി ശ്രമം നടത്തുമെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു. പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന ദിവസത്തിനു മുമ്പ് ശമ്പളം നൽകും. ചർച്ച നടത്തി പ്രശ്നം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

ഈ മാസം 26 നാണ് കെഎസ്ആർടിസി യൂണിയനുകൾ സംയുക്ത സമരം ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ് (ഐഎൻടിയുസി), സെന്‍റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയന്‍ (സിഐടിയു) സംഘടനകളുടെ സംയുക്ത സമര സമിതിയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന ദിവസത്തിനു മുമ്പ് ശമ്പളം നൽകും. കഴിഞ്ഞമാസം വരെയുള്ള ശമ്പളം നൽകി. ധനവകുപ്പ് 30 കോടി രൂപയാണ് ഈ മാസത്തേക്ക് അനുവദിച്ചിരിക്കുന്നത്. അത് മതിയാവാത്തതിനാൽ 70 കോടി രൂപ കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ടെന്ന് ആന്റണി രാജു വ്യക്തമാക്കി.

എല്ലാ മാസവും അഞ്ചാം തീയതി ശമ്പളം നല്‍കുക, ഓണം ആനുകൂല്യങ്ങള്‍ അനുവദിക്കുക, സ്ഥലം മാറ്റത്തിന് അപേക്ഷിച്ചവര്‍ക്ക് സ്ഥലം മാറ്റം അടിയന്തരമായി അനുവദിക്കുക, നിയമവിരുദ്ധമായി തൊഴിലാളികളില്‍ നിന്നും പിഴയീടാക്കുന്ന നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് ജീവനക്കാര്‍ ഉയര്‍ത്തുന്നത്. ആവശ്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ അനിശ്ചിത കാല പണിമുടക്കിലേക്ക് പോകുമെന്നും സംയുക്ത സമരസമിതി അറിയിച്ചു.

]]>
കെഎസ്ആർടിസിയിലെ ഗഡുക്കളായുള്ള ശമ്പള വിതരണത്തിനെതിരെ പണിമുടക്കും; മുന്നറിയിപ്പുമായി ബിഎംഎസ് https://malayalees.ch/ksrtc-salary-bms-strike-soon/ Mon, 17 Apr 2023 07:54:59 +0000 https://malayalees.ch/?p=79693 കെഎസ്ആർടിസിയിലെ ഗഡുക്കളായുള്ള ശമ്പള വിതരണത്തിനെതിരെ പണിമുടക്കുമെന്ന് ബിഎംഎസ് അറിയിച്ചു. അടുത്ത മാസം 5ന് കൃത്യമായി ശമ്പളം നൽകിയില്ലെങ്കിൽ മേയ് 8ന് സൂചനE പണിമുടക്കെന്ന് നടത്തുമെന്നാണ് മുന്നറിയിപ്പ്. അര ശമ്പളത്തിൽ ജോലി ചെയ്യാൻ വന്നവരല്ല തൊഴിലാളികളെന്നും ബിഎംഎസ് നേതൃത്വം അറിയിച്ചു. 

കെഎസ്ആർടിസി ശമ്പളം വൈകുന്നു എന്നത് അടിസ്ഥാന രഹിതമായ ആരോപണമാണെന്നാണ് മന്ത്രി ആന്റണി രാജു പറയുന്നത്. ശമ്പളം ഇതുവരെ മുടങ്ങിയിട്ടില്ല. അഞ്ചാം തിയതിക്ക് മുമ്പ് ആദ്യ ഗഡു നൽകിയിരുന്നു. ധനവകുപ്പ് പണം അനുവദിച്ചാൽ ശമ്പളം നൽകും. ഇതിൽ യൂണിയനുകൾ പ്രതിഷേധിക്കേണ്ട കാര്യമില്ല. യാഥാർഥ്യ ബോധത്തോടെ കാര്യങ്ങൾ ചിന്തിച്ചാൽ പ്രതിഷേധിക്കേണ്ടിവരില്ലെന്നും മന്ത്രി പറഞ്ഞു.

യൂണിയനുകൾക്കെതിരെയും മന്ത്രി പ്രതികരിച്ചു. പണം വച്ചിരുന്നിട്ട് കൊടുക്കാതിരിക്കുന്നതല്ലെന്ന് യൂണിയനുകൾ മനസിലാക്കണം. കേന്ദ്രസർക്കാരിന്റെ സ്ക്രാപ്പിങ് പോളിസി മൂലം കേരളത്തിൽ ആയിരക്കണക്കിന് സർക്കാർ വാഹനങ്ങൾ ഒഴിവാക്കേണ്ട സ്ഥിതിയാണ്. എല്ലാ വകുപ്പുകളിലെയും ഒഴിവാക്കേണ്ട വാഹനങ്ങളുടെ കണക്കുകൾ എടുത്തു കൊണ്ടിരിക്കുകയാണ്. പുതിയ വാഹനങ്ങൾ വാങ്ങാൻ 800 കോടി രൂപയോളം അധിക ബാധ്യത വരുമെന്നും കേന്ദ്രം കാര്യമായ സഹായം പ്രഖ്യാപിച്ചിട്ടില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.

]]>
കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണം; പ്രതിപക്ഷ തൊഴിലാളി സംഘടന ടിഡിഎഫ് പണിമുടക്കിലേക്ക് https://malayalees.ch/ksrtc-salary-issue-tdf-moves-to-strike/ Fri, 12 Nov 2021 12:55:43 +0000 https://malayalees.ch/?p=52427 കെഎസ്ആര്‍ടിസിയിലെ ശമ്പള പരിഷ്‌കരണം വൈകുന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ തൊഴിലാളി സംഘടനയായ ടിഡിഎഫ് അനിശ്ചിതകാല പണിമുടക്കിലേക്ക്. തിങ്കളാഴ്ച മുതല്‍ ചീഫ് ഓഫസിന് മുന്നിലാണ് സത്യാഗ്രഹം നടത്തുക. ശമ്പളപരിഷ്‌കരണം വേഗത്തില്‍ നടപ്പിലാക്കണമെന്നും കെ സ്വിഫ്റ്റ് ഉപേക്ഷിക്കണമെന്നുമാണ് ടിഡിഎഫ് മുന്നോട്ടുവയ്ക്കുന്ന ആവശ്യം.

കഴിഞ്ഞയാഴ്ച നടത്തിയ ദ്വിദിന പണിമുടക്കില്‍ ടിഡിഎഫും പങ്കെടുത്തിരുന്നു. സര്‍ക്കാര്‍ അവഗണന തുടര്‍ന്നാല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് പ്രതിപക്ഷ സംഘടനകള്‍ മുന്നറിയിപ്പുനല്‍കിയിരുന്നു.

രണ്ട് ദിവസത്തെ പണിമുടക്കില്‍ കെഎസ്ആര്‍ടിസിക്ക് 9.4കോടി രൂപയാണ് നഷ്ടമുണ്ടായത്. ജീവനക്കാര്‍ പണിമുടക്കിയെങ്കിലും ശമ്പള പരിഷ്‌കരണ ചര്‍ച്ച തുടരുമെന്ന നിലപാടാണ് മാനേജ്‌മെന്റ് സ്വീകരിച്ചത്. ഡയസ്നോണിന്റെ കാര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനം നടപ്പിലാക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചിരുന്നു.

ആദ്യദിവസം മാത്രം കെഎസ്ആര്‍ടിസിക്കുണ്ടായത് ഏകദേശ വരുമാന നഷ്ടം ഒന്നരക്കോടി രൂപയാണ്. 4,42,63,043 രൂപയാണ് ഈ മാസം നാലാം തീയതിയിലെ വരുമാനം. 3,307 സര്‍വീസുകളിലായി 10.27 ലക്ഷം കിലോമീറ്ററാണ് ഈ ദിവസം ഓപ്പറേറ്റ് ചെയ്തത്. ഇന്ധനത്തിനായി ഒരു ദിവസം വേണ്ടിവരുന്നത് 2.8 കോടിയാണ്. അതേസമയം ഒരു ദിവസത്തെ ശമ്പളം നല്‍കാന്‍ കെഎസ്ആര്‍ടിസിക്കു വേണ്ടത് 2.8 കോടി രൂപയാണ്.

]]>
ശമ്പളം കൊടുക്കാൻ പോലും പണമില്ല; ലോക്ഡൌണില്‍ പ്രതിസന്ധിയിലായി സംസ്ഥാനത്തെ നഗരസഭകള്‍ https://malayalees.ch/corporations-faces-crisis-due-to-lock-down/ Wed, 10 Jun 2020 04:42:18 +0000 https://malayalees.ch/?p=26833 നഗരസഭകളുടെ വരുമാനത്തില്‍ പ്രത്യക്ഷത്തിൽ തന്നെ വലിയ കുറവാണുണ്ടായത്

ലോക്ഡൌണിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായി സംസ്ഥാനത്തെ നഗരസഭകള്‍. നഗരസഭകളുടെ വരുമാനത്തില്‍ പ്രത്യക്ഷത്തിൽ തന്നെ വലിയ കുറവാണുണ്ടായത്. പ്രതിസന്ധി തുടര്‍ന്നാല്‍ നഗരസഭ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും ബുദ്ധിമുട്ടാകുമെന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍ ഭരണാധികാരികൾ പറയുന്നു. വരുമാനത്തിൽ 71 ശതമാനം കുറവാണ് നഗരസഭയ്ക്കുണ്ടായത്.

ലോക്ഡൌണ്‍ മൂലം വിനോദനികുതിയിലും കടമുറികള്‍, ഓഡിറ്റോറിയം, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള വരുമാനത്തിലും 405 ലക്ഷം രൂപയുടെ ഇടിവാണ് കോഴിക്കോട് കോര്‍പറേഷന് മാത്രം ഉണ്ടായത്. മറ്റ് വരുമാനങ്ങള്‍ കൂടി നോക്കുമ്പോള്‍ 2019 മാര്‍ച്ച് മുതല്‍ 31 വരെ കോഴിക്കോട് നഗരസഭയുടെ വരുമാനം എട്ട് കോടി അറുപത്തിയേഴ് ലക്ഷത്തി ഒന്‍പതിനായിരത്തി എഴുന്നൂറ്റി എഴുപത്തിയേഴ് രൂപയായിരുന്നു. 2020ല്‍ ഇതേ സമയമുള്ള വരുമാനം 4കോടി പതിനെട്ട് ലക്ഷത്തി തൊണ്ണൂറ്റി ഒന്നായിരത്തി അറുപത്തി രണ്ട് രൂപ. 51.77 ശതമാനം കുറവാണ് വരുമാനം. ഏപ്രില്‍മാസത്തില്‍ വരുമാനത്തിലുണ്ടായത് 71 ശതമാനം കുറവ്. ശമ്പളവിതരണമുള്‍പ്പെടെയുള്ളവ ഈ വരുമാനത്തില്‍ നിന്നാണ് നല്കുന്നത്. സമാനമായ അവസ്ഥയിലൂടെയാണ് മറ്റ് കോര്‍പ്പറേഷനുകളും കടന്ന് പോകുന്നത്.

]]>