salary challenge – malayalees.ch https://malayalees.ch Malayalam Online News Portal Wed, 28 Oct 2020 04:33:38 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png salary challenge – malayalees.ch https://malayalees.ch 32 32 സർക്കാർ ജീവനക്കാരുടെ ശമ്പളം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട വിജ്ഞാപനമിറങ്ങി https://malayalees.ch/govt-employee-salary-return-notification-released/ Wed, 28 Oct 2020 04:33:27 +0000 https://malayalees.ch/?p=33994 സംസ്ഥാന സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടേയും മാറ്റിവച്ച ശമ്പളം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട സർക്കാർ വിജ്ഞാപനമിറങ്ങി.

ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ മാറ്റി വച്ച ശമ്പളം 2021 ഏപ്രിൽ ഒന്നിന് പി.എഫിൽ ലയിപ്പിക്കും 2021 ജൂൺ ഒന്നിന് ശേഷം ജീവനക്കാർക്കിതു പിൻവലിക്കാം. പിഎഫ് നിക്ഷേപത്തിന് ലഭിക്കുന്ന പലിശ ഇതിനും ലഭിക്കും. പി.എഫ് ഇല്ലാത്തവർക്ക് 2021 ജൂൺ ഒന്നു മുതൽ തവണകളായി തിരിച്ചു നൽകും. ഓരോ മാസവും മാറ്റിവച്ച തുകയാണ് ജൂൺ മുതൽ ഒക്ടോബർ വരെ നൽകുന്നത്.

]]>
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റി വെയ്ക്കുന്നത് തുടരാന്‍ മന്ത്രിസഭ തീരുമാനം https://malayalees.ch/salary-challenge-continues/ Thu, 17 Sep 2020 04:39:38 +0000 https://malayalees.ch/?p=31931 സെപ്തംബര്‍ 1 മുതല്‍ ആറ് മാസത്തേക്കു കൂടിയാണ് തുടരുന്നത്. നേരത്തെ മാറ്റി വെച്ച അ‍ഞ്ച് മാസത്തെ ശമ്പളം ഏപ്രിലില്‍ പിഎഫില്‍ ലയിപ്പിക്കും

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റി വെയ്ക്കുന്നത് തുടരാന്‍ മന്ത്രിസഭ തീരുമാനം. സെപ്തംബര്‍ 1 മുതല്‍ ആറ് മാസത്തേക്കു കൂടിയാണ് തുടരുന്നത്. നേരത്തെ മാറ്റി വെച്ച അ‍ഞ്ച് മാസത്തെ ശമ്പളം ഏപ്രിലില്‍ പിഎഫില്‍ ലയിപ്പിക്കും.20 വര്‍ഷം ശൂന്യവേതന അവധി എന്നുള്ളത് 5 വര്‍ഷമായി ചുരുക്കാനും തീരുമാനിച്ചു.

കഴിഞ്ഞ അഞ്ച് മാസം പിടിച്ച തുക പണമായി തിരിച്ചു നല്‍കിയാല്‍ 2500 കോടി രൂപയുടെ അധിക ബാധ്യത വരും. ഇതിനാലാണ് പിടിച്ച തുക ഏപ്രില്‍ ഒന്നിന് പിഎഫില്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചത്.പി.എഫില്‍ ലയിപ്പിക്കുന്നതു വരെ 9 ശതമാനം പ്രതിവര്‍ഷ പലിശ നല്‍കും.ശമ്പളം മാറ്റിവയ്ക്കല്‍ സെപ്തംബര്‍ 1 മുതല്‍ 6 മാസത്തേക്കു കൂടി തുടരാനും തീരുമാനിച്ചു. ഇപ്രകാരം മാറ്റിവയ്ക്കപ്പെടുന്ന ശമ്പളത്തിന് 2021 ഏപ്രില്‍ 1ന് പി.എഫില്‍ ലയിപ്പിക്കുന്നതു വരെ 9 ശതമാനം പ്രതിവര്‍ഷ പലിശ നല്‍കും. പി.എഫില്‍ ലയിപ്പിച്ച ശേഷം പി.എഫ് നിരക്കില്‍ പലിശ നല്‍കും. മാറ്റിവയ്ക്കുന്ന ശമ്പളത്തിന് ‘കോവിഡ്-19 ഇന്‍കം സപ്പോര്‍ട്ട് സ്കീം’ എന്ന് പേര് നല്‍കാനാണ് തീരുമാനം. സര്‍ക്കാര്‍ ജീവനക്കാരുടെ അംഗീകൃത സംഘടനകളുമായി ചര്‍ച്ച നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചു.

പി.എഫ് ഇല്ലാത്ത പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് 2021 ജൂണ്‍ 1-നു ശേഷം ഓരോ മാസത്തെയും തുക തുല്യ തവണകളായി പണമായി തിരിച്ചു നല്‍കും.ഇപ്പോള്‍ മാറ്റി വെച്ചിരിക്കുന്ന ലീവ് സറണ്ടര്‍ ആനുകൂല്യം പിഎഫില്‍ ലയിപ്പിക്കും എന്ന വ്യവസ്ഥയില്‍ സെപ്തംബര്‍ മാസം മുതല്‍ അനുവദിക്കാനും തീരുമാനിച്ചു. 20 വര്‍ഷം ശൂന്യവേതന അവധി എന്നുള്ളത് 5 വര്‍ഷമായി ചുരുക്കും. 5 വര്‍ഷത്തിനുശേഷം ജോലിക്ക് ഹാജരാകാതിരുന്നാല്‍ കല്‍പ്പിത രാജി ആയി പരിഗണിക്കും.നിലവില്‍ അവധി ദീര്‍ഘിപ്പിച്ച് ഉത്തരവ് ലഭിച്ചവരുടെ കാര്യത്തില്‍ ഇത് ബാധകമല്ല.

]]>