Saiju – malayalees.ch https://malayalees.ch Malayalam Online News Portal Mon, 06 Dec 2021 04:29:29 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Saiju – malayalees.ch https://malayalees.ch 32 32 കൊച്ചി മോഡലുകളുടെ മരണം; സൈജുവിന്റെ ഫ്ലാറ്റിൽ ചൂതാട്ട കേന്ദ്രം കണ്ടെത്തി https://malayalees.ch/police-raid-in-saiju-flat/ Mon, 06 Dec 2021 04:29:20 +0000 https://malayalees.ch/?p=53541 കൊച്ചിയിലെ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് സൈജു ഡിജെ പാർട്ടി നടത്തിയ ഫ്ലാറ്റുകളിൽ പൊലീസ് പരിശോധന. ചെലവന്നൂരിലെ ഫ്ലാറ്റിൽ പൊലീസാണ് ചൂതാട്ട കേന്ദ്രം കണ്ടെത്തിയത്. ഫ്ലാറ്റിൽ താമസിക്കുന്ന ടിപ്സനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ചെലവന്നൂർ, മരട്, പനങ്ങാട് മേഖലകളിലാണ് പരിശോധന നടന്നത്. എറണാകുളം ടൗൺ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായാണ് പരിശോധന.

അതേസമയം തിരുവനന്തപുരം പൂവാർ കരിക്കാത്ത് റിസോർട്ടിൽ എക്‌സൈസ് പരിശോധന. ലഹരി പാർട്ടി നടന്നതായി കണ്ടെത്തി. റെയിഡിൽ എംഡിഎംഎ, ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു. നാലു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലഹരി പാർട്ടി നടന്നുവെന്ന സംശയത്തിലാണ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പരിശോധന നടത്തിയത്. ഇന്നലെ രാത്രി തുടങ്ങിയ പാർട്ടി ഇന്നു ഉച്ചവരെ നടന്നിട്ടുണ്ട്. നിർവാണ എന്ന സംഘമാണ് പാർട്ടി സംഘടിപ്പിച്ചിരിക്കുന്നത്. കസ്റ്റഡിയിലെടുത്തവരെ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചോദ്യം ചെയ്ത് വരികയാണ്.

]]>
സൈജു ലഹരിക്ക് അടിമ; കാറിനെ പിന്തുടര്‍ന്നതാണ് അപകടകാരണമെന്ന് കമ്മീഷണര്‍ https://malayalees.ch/saiju-is-addicted-to-alcohol-the-commissioner-said-the-accident/ Tue, 30 Nov 2021 08:35:12 +0000 https://malayalees.ch/?p=53257 മോഡലുകളുടെ മരണത്തിൽ അറസ്റ്റിലായ സൈജു തങ്കച്ചൻ ലഹരിക്കടിയെന്ന് കമ്മീഷണര്‍ സി.എച്ച് നാഗരാജു. സൈജുവിന്‍റെ ഉപദ്രവത്തിന് ഇരയായവർ പരാതി നൽകിയാൽ കേസ് എടുക്കും. സൈജു നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നയാളാണ്. മോഡലുകളുടെ കാറിനെ പിന്തുടർന്നതാണ് അപകടകാരണമെന്നും കമ്മീഷണർ. സൈജുവിനെതിരെ സ്വമേധയാ കേസ് എടുക്കുന്നത് പരിഗണനയിലെന്ന് കമ്മീഷണർ പറഞ്ഞു.

ഡിജെ പാർട്ടികളിൽ സൈജു എം.ഡി.എം.എ ഉൾപ്പടെയുള്ള ലഹരിമരുന്നുകൾ എത്തിച്ചിരുന്നു. മാരാരിക്കുളത്ത് നടന്ന ലഹരി പാർട്ടിയുടെ ഇൻസ്റ്റഗ്രാം ചാറ്റുകളും പൊലീസിന് ലഭിച്ചു. ഇന്നലെ അന്വേഷണസംഘം സൈജുവിന്‍റെ ഫോണ്‍ വിശദമായി പരിശോധിച്ചിരുന്നു. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് മോഡലുകള്‍ പങ്കെടുത്ത ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ സൈജുവിന്‍റെ ഫോണില്‍ നിന്ന് ലഭിച്ചു.

സ്ഥിരമായി ഡിജെ പാര്‍ട്ടികളില്‍ പങ്കെടുക്കാറുണ്ടെന്നും ലഹരി മരുന്ന് ഇടപാടുകള്‍ ഉണ്ടായിരുന്നു എന്നും സൈജു മൊഴി നല്‍കിയതായി പൊലീസ് വ്യക്തമാക്കിയിരുന്നു. പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ വരുന്ന പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും സൈജുവിന്‍റെ മൊഴിയിലുണ്ട്. ഈ ഉദ്ദേശത്തില്‍ തന്നെയാണ് മരിച്ച മോഡലുകളെയും സൈജു സമീപിച്ചത്.

]]>
സൈജുവിന് ലഹരി ഇടപാട്, യുവതികൾ സഞ്ചരിച്ച കാർ പിന്തുടർന്നിരുന്നു; പൊലീസ് https://malayalees.ch/death-of-models-audi-car-driver-saiju-has-drug-dealing-and-crucial-information/ Mon, 29 Nov 2021 07:39:49 +0000 https://malayalees.ch/?p=53196 കൊച്ചി മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി സൈജു തങ്കച്ചന് ലഹരിമരുന്ന് ഇടപാടുണ്ടെന്ന് പൊലീസ്. സൈജു തങ്കച്ചൻ യുവതികൾ സഞ്ചരിച്ച കാർ പിന്തുടർന്നിരുന്നു. ദുരുദ്ദേശത്തോടെയാണ് സൈജു കാർ പിന്തുടർന്നത് എന്നതിന് കൃത്യമായ സൂചനകളുള്ള വാട്സാപ്പ് സന്ദേശങ്ങളടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് നിർണായകമായ നിരവധി വിവരങ്ങൾ സൈജു സമ്മതിച്ചത്.

ഡി ജെ പാർട്ടി നടന്ന ഹോട്ടലിൽ വച്ച് സൈജുവും ഇരുയുവതികളുമായി വാക്കുതർക്കമുണ്ടായിരുന്നു. അതിന് ശേഷം സുഹൃത്തുക്കൾക്കൊപ്പം ഹോട്ടലിൽ നിന്ന് ഇറങ്ങിയ യുവതികളെ സൈജു കാറിൽ പിന്തുടർന്നു. കുണ്ടന്നൂരിൽ വച്ച് അവരുടെ കാർ സൈജു തടഞ്ഞുനിർത്തി. അവിടെ വച്ചും തർക്കം നടന്നു. പിന്നീടും യുവതികളുടെ കാറിനെ സൈജു പിന്തുടർന്നപ്പോഴാണ് അതിവേഗത്തിൽ കാറോടിച്ചതും അപകടമുണ്ടായതും എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

കുണ്ടന്നൂർ വരെ സാധാരണ വേഗതയിലാണ് കാറുകള്‍ സഞ്ചരിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ സൈജു പിന്തുടരുന്നത് കണ്ട് കുണ്ടന്നൂരിൽ വെച്ച് മോഡലുകള്‍ സഞ്ചരിച്ച കാർ ഓടിച്ചിരുന്ന അബ്ദുറഹ്മാന്‍ കാര്‍ നിര്‍ത്തി. ഇവിടെ വച്ച് സൈജുവുമായി തര്‍ക്കമുണ്ടായി. ഇതിന് ശേഷമാണ് ഇരുകാറുകളും അമിത വേഗതയില്‍ പായുന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. പല തവണ ഇരുകാറുകളും പരസ്പരം ഓവര്‍ടേക് ചെയ്തു. ഇതാണ് അപകടത്തിനിടയാക്കിയതെന്നും പൊലീസ് പറയുന്നു.

]]>
മോഡലുകളുടെ മരണം; ഒളിവിലായിരുന്ന ഔഡി കാർ ഡ്രൈവർ ചോദ്യം ചെയ്യലിന് ഹാജരായി https://malayalees.ch/models-death-saiju-appeared-for-questioning/ Fri, 26 Nov 2021 08:12:23 +0000 https://malayalees.ch/?p=53085 കൊച്ചിയിൽ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന സൈജു തങ്കച്ചൻ ചോദ്യം ചെയ്യലിന് ഹാജരായി. മോഡലുകളുടെ വാഹനത്തെ പിന്തുടർന്ന ഔഡി ഡ്രൈവറാണ് സൈജു തങ്കച്ചൻ. ഇത് രണ്ടാം തവണയാണ് ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്.

മോഡലുകളുടെ വാഹനം പിന്തുടർന്ന ഔഡി കാർ ഡ്രൈവർ സൈജുവിന് ക്രൈം ബ്രാഞ്ച് നോട്ടിസ് അയച്ചിരുന്നു. 24 മണിക്കൂറിനകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നായിരുന്നു നോട്ടിസിൽ ആവശ്യപ്പെട്ടത് . സൈജു ഒളിവിലായതിനാൽ സഹോദരനാണ് ക്രൈംബ്രാഞ്ച് നോട്ടിസ് നൽകിയിരുന്നത്.

ഇതിനിടെ കൊച്ചിയിൽ മോഡലുകളുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളുള്ള ഡിവിആർ കണ്ടെത്താനുള്ള തെരച്ചിൽ കഴിഞ്ഞ ദിവസം അവസാനിപ്പിച്ചു. മൂന്ന് ദിവസം തെരച്ചിൽ നടത്തിയിട്ടും ഹാർഡ് ഡിസ്‌ക് കണ്ടെത്താനായില്ല. കായലിൽ ചെളിയടിഞ്ഞു കിടക്കുന്നത് വലിയ പ്രതിസന്ധിയായി. ഇതേ തുടർന്നാണ് തെരച്ചിൽ അവസാനിപ്പിച്ചത്.

]]>