Sai Pallavi – malayalees.ch https://malayalees.ch Malayalam Online News Portal Wed, 15 Jun 2022 12:30:34 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Sai Pallavi – malayalees.ch https://malayalees.ch 32 32 ‘കശ്മീർ കൂട്ടക്കൊലയും പശുക്കടത്തിന്റെ പേരിലുള്ള കൊലയും തമ്മിൽ വ്യത്യാസമില്ല’ : സായ് പല്ലവി https://malayalees.ch/sai-pallavi-about-cow-smuggling-kashmir-pandit/ Wed, 15 Jun 2022 12:30:22 +0000 https://malayalees.ch/?p=63421 പശുവിറച്ചി കേരളത്തിൽ കഴിക്കുന്നതിന് നിരോധനമില്ലെന്നും കോഴിക്കില്ലാത്ത പരിഗണന എന്തിനാണ് പശുവിന് മാത്രം നൽകുന്നതെന്നും ചോദിച്ച നിഖിലാ വിമലിന്റെ പ്രസ്താവന വലിയ വിവാദങ്ങൾക്കായിരുന്നു വഴി വച്ചത്. എന്നാൽ ഈ വിവാദങ്ങൾ കേരളത്തിൽ മാത്രം ഒതുങ്ങി നിന്നിരുന്നു. ഇപ്പോഴിതാ തെന്നിന്ത്യൻ താരം സായ് പല്ലവി നടത്തിയ സമാന പ്രസ്താവനയും വലിയ വിവാദങ്ങൾക്ക് വഴി വച്ചിരിക്കുകയാണ്.

ജൂൺ 17 ന് പുറത്തിറങ്ങാനിരിക്കുന്ന വിരാട പർവം എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലായിരുന്നു സായ് പല്ലവിയുടെ പരാമർശം. അഭിമുഖത്തിനിടെ താരത്തിന്റെ രാഷ്ട്രീയ നിലപാട് ചോദിച്ചപ്പോഴാണ് വിവാദങ്ങൾക്ക് വഴിവച്ച ഉത്തരം സായ് പല്ലവി നൽകിയത്.

‘ ഞാൻ നിഷ്പക്ഷമായ രാഷ്ട്രീയ നിലപാടുള്ള പശ്ചാത്തലത്തിലാണ് വളർന്നത്. ഇടത് പക്ഷമെന്നും വലത് പക്ഷമെന്നും ഞാൻ കേട്ടിട്ടുണ്ട്. പക്ഷേ ആരാണ് യഥാർത്ഥത്തിൽ ശരിയെന്നും തെറ്റെന്നും എനിക്കറിയില്ല. കശ്മീർ ഫയൽസ് എന്ന ചിത്രത്തിൽ കശ്മീരി പണ്ഡിറ്റുകളെ എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന് കാണിക്കുന്നുണ്ട്. അടുത്തിടെ, പശുവുമായി പോവുകയായിരുന്ന വ്യക്തിയെ മുസ്ലീമായതിന്റെ പേരിൽ കൊലപ്പെടുത്തിയ സംഭവവും നാം കണ്ടു. കൊലയ്ക്ക് ശേഷം ജയ് ശ്രീറാം എന്നാണ് അവർ വിളിച്ചത്. കശ്മീരിൽ നടന്ന സംഭവവും ഇതും തമ്മിൽ എവിടെയാണ് വ്യത്യാസം ?’- സായ് പല്ലവി ചോദിച്ചു.

തന്നെ നല്ലൊരു വ്യക്തിയായി വളരാനാണ് കുടുംബം പഠിപ്പിച്ചതെന്നും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും സായ് പല്ലവി പറഞ്ഞു.

വലിയ വിമർശനങ്ങളാണ് സായ് പല്ലവിക്ക് ഈ പ്രസ്താവനയുടെ പേരിൽ ലഭിക്കുന്നത്. ട്വിറ്ററിൽ നിരവധി പേരാണ് പരാമർശത്തിനെതിരെ ട്വീറ്റുമായി രംഗത്ത് വന്നത്.

]]>
‘പുരുഷന്‍റെ ഭാര്യയും മകളും മാത്രമല്ല സ്ത്രീ’ സായ് പല്ലവി https://malayalees.ch/i-feel-sad-that-a-woman-should-always-be-seen-as-a-daughter-or-wife-sai-pallavi/ Mon, 21 Dec 2020 04:39:14 +0000 https://malayalees.ch/?p=37243 പുരുഷാധിപത്യ സമൂഹം നിലനില്‍ക്കുന്നിടത്ത് സ്ത്രീകളുടെ ഇടം സംബന്ധിച്ച് വിമര്‍ശനം ഉന്നയിച്ച് നടി സായ് പല്ലവി. ‘ഒരു സ്ത്രീ എപ്പോഴും പുരുഷന്‍റെ മകളോ കാമുകിയോ ഭാര്യയോ ആയിരിക്കണം, ഈ രീതി എന്നെ വല്ലാതെ അസ്വസ്ഥയാക്കുന്നു. സ്ത്രീക്ക് അവളായി നിലനില്‍ക്കാന്‍ ഈ സമൂഹത്തില്‍ സാധിക്കില്ലേ? എല്ലാ സ്ത്രീകള്‍ക്കും അവരുടേതായ സ്വത്വമുണ്ട്.’ സായ് പല്ലവി പറഞ്ഞു.

‘ദ ന്യൂസ് മിനുറ്റിന്’ നല്‍കിയ അഭിമുഖത്തിലാണ് താരം തുറന്നടിച്ചത്. നെറ്റ്ഫ്ലിക്സിന് വേണ്ടി സുധ കൊങ്കാര, വിഗ്നേഷ് ശിവന്‍, ഗൗതം മേനോന്‍, വെട്രി മാരന്‍ എന്നിവര്‍ സംവിധാനം ചെയ്ത പാവ കഥൈകള്‍ മികച്ച പ്രതികരണം നേടി മുന്നേറുമ്പോഴാണ് സായ് പല്ലവിയുടെ പ്രതികരണം. ചിത്രത്തില്‍ മികച്ച പ്രകടനമാണ് സായ് പല്ലവി നടത്തിയിരിക്കുന്നത്. നാല് ഭാഗമുള്ള ആന്തോളജി ചിത്രമായ പാവൈ കഥകളിലെ ഊര്‍ ഇരവിലാണ് സായ് പല്ലവി കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

ആദിത്യ ഭാസ്‌കര്‍, ഭവാനി, ഹരി, പ്രകാശ് രാജ്, സായ് പല്ലവി, ശാന്തനു ഭാഗ്യരാജ്, കാളിദാസ് ജയറാം തുടങ്ങി നിരവധി പേരാണ് ആന്തോളജി ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. ആര്‍.എസ്.വി.പി മൂവീസും ഫ്ലൈയിംഗ് യൂണികോണ്‍ എന്‍റര്‍ടൈന്‍മെന്‍റ്സും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

]]>
ഫെയര്‍നെസ് ക്രീമിന്‍റെ പരസ്യത്തില്‍ അഭിനയിക്കില്ലന്ന് സായ് പല്ലവി https://malayalees.ch/%e0%b4%ab%e0%b5%86%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%86%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%8d%e0%b4%b0%e0%b5%80%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%aa/ Fri, 19 Apr 2019 04:30:53 +0000 https://malayalees.ch/?p=6080 ജീവിതത്തിലാണെങ്കിലും സിനിമയിലായാലും മേക്കപ്പിനോട് താല്‍പര്യം ഇല്ലാത്ത നടിയാണ് സായ് പല്ലവി. നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടും വളരെ അപൂര്‍വ്വമായി മാത്രം മേക്കപ്പ് ഉപയോഗിച്ചിട്ടുള്ളു. മേക്കപ്പ് ഇടേണ്ടി വരുമെന്നതിനാല്‍ തന്നെ തേടിയെത്തിയ രണ്ട് കോടിയോളം പ്രതിഫലത്തുകയുള്ള പരസ്യം സായ് പല്ലവി വേണ്ടെന്ന് വെച്ചിരിക്കുകയാണ്. പ്രശസ്ത ഫെയര്‍നെസ്സ് ക്രീം ബ്രാന്‍ഡിന്‍റെ പരസ്യത്തിലേക്കുള്ള ഓഫറാണ് സായ് പല്ലവി നിഷേധിച്ചിരിക്കുന്നത്. രണ്ടു കോടിയോളം രൂപ കമ്പനി ഓഫര്‍ ചെയ്‌തെങ്കിലും സായ് പല്ലവി ഓഫര്‍ സ്വീകരിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.

തന്‍റെ സിനിമകളില്‍ പോലും അപൂര്‍വ്വമായി മേക്കപ്പ് ഉപയോഗിക്കുന്ന നടി മുഖക്കുരുവിന്‍റെ പാടുകള്‍ മറയ്ക്കാതെ തന്നെയാണ് സ്‌ക്രീനിലെത്താറുള്ളത്. ഒരു ഫെയര്‍നെസ് ക്രീം പരസ്യ ബ്രാന്‍ഡ് നല്‍കുന്ന കോടികള്‍ക്ക് വേണ്ടി തന്‍റെ പോളിസികള്‍ മറക്കാന്‍ സായ് പല്ലവി തയ്യാറല്ലെന്നുള്ളതും ആരാധകരെ സന്തോഷിപ്പിച്ചിരിക്കയാണ്.

നിവിന്‍ പോളി നായകനായെത്തിയ പ്രേമം എന്ന ചിത്രത്തിലൂടെയാണ് സായ് പല്ലവി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ അവതരിപ്പിച്ച കലിയിലും അഭിനയിച്ചു. പിന്നീട് തമിഴ്,തെലുങ്ക് ഭാഷകളിലൂടെ സായ് താരമായി മാറി. ഫഹദ് ഫാസില്‍ നായകനായ അതിരനാണ് താരത്തിന്‍റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ മലയാള ചിത്രം. സൂര്യ, എന്‍ജികെ, റാണ ദഗ്ഗുപതി എന്നിവര്‍ ഒരുമ്മിച്ചെത്തുന്ന വിരാടപര്‍വയാണ് സായ് പല്ലവിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

]]>
സിനിമ പരാജയപ്പെട്ടു; നിര്‍മ്മാതാവിന് പ്രതിഫലത്തുക തിരികെ നൽകി സായ് പല്ലവി https://malayalees.ch/sail-pallavi-returns-remuneration/ Sat, 12 Jan 2019 15:40:00 +0000 https://malayalees.ch/?p=994 സിനിമ പരാജയപ്പെട്ടതിനെ തുടർന്ന് പ്രതിഫലത്തുക തിരികെ നൽകി നടി സായ് പല്ലവി. തെലുങ്ക് സംവിധായകൻ ഹനു രാഘവപുഡിന്റെ ‘പടി പടി ലെച്ചേ മനസു’ എന്ന ചിത്രത്തിലെ പ്രതിഫലത്തുകയാണ് താരം തിരികെ നൽകിയത്. പ്രദർശനത്തിന് എത്തും മുമ്പ് തന്നെ ചിത്രത്തിലെ പാട്ടുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍, 22 കോടി മുതല്‍മുടക്കില്‍ ഇറങ്ങിയ ചിത്രത്തിന് വെറും എട്ടു കോടി മാത്രമാണ് ലഭിച്ചത്.

പ്രതിഫലത്തില് നിന്നും ഒരു മുന്‍കൂര്‍ തുക സായ് കൈപ്പറ്റിയിരുന്നു. ബാക്കി തുക നല്‍കാനായി നിര്‍മ്മാതാക്കള്‍ സമീപിച്ചപ്പോഴാണ് താരം അത് വേണ്ടെന്ന് വച്ചത്. ഏകദേശം 40 ലക്ഷത്തോളം രൂപയാണ് സായ് പല്ലവിക്ക് പ്രതിഫലമായി ലഭിക്കേണ്ടിയിരുന്നത്. തുടർന്ന് താരത്തെ പ്രകീർത്തിച്ച് നിരവധി നിർമ്മാതാക്കളാണ് രംഗത്തെത്തിയത്. ചിത്രത്തിൽ സായ് പല്ലവിയും ശർവാനന്ദുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

]]>
പ്രേമം സിനിമയ്ക്ക് ശേഷമാണ് ഞാന്‍ സുന്ദരിയാണെന്ന ബോധ്യം എനിക്കുണ്ടായത് https://malayalees.ch/sai-pallavi-on-premam/ Sat, 05 Jan 2019 05:11:20 +0000 https://malayalees.ch/?p=266 പ്രേമത്തിലെ മലര്‍ മിസായി മലയാളികളുടെ മനം കവര്‍ന്ന നായികയാണ് സായ് പല്ലവി. നായികയെക്കുറിച്ചുള്ള പരമ്പരാഗത സങ്കല്‍പങ്ങളെ മാറ്റിമറിച്ചാണ് മുഖക്കുരുവുള്ള മേയ്ക്കപ്പില്ലാത്ത മലര്‍ മിസ് ആരാധകരുടെ മനസില്‍ ചേക്കേറിയത്. മലര്‍ മിസാണ് താന്‍ സുന്ദരിയാണെന്ന ബോധ്യം തനിക്ക് സമ്മാനിച്ചതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പല്ലവി.

മറ്റു പെണ്‍കുട്ടികളെപ്പോലെ സൗന്ദര്യത്തെപ്പറ്റി ഒരുപാടു സംശയങ്ങള്‍ എനിക്കും ഉണ്ടായിരുന്നു. ഏതെങ്കിലും ആണ്‍സുഹൃത്തുക്കള്‍ പറയുമ്പോഴായിരിക്കും ഒരു പെണ്‍കുട്ടി അവള്‍ സുന്ദരിയാണെന്ന് സ്വയം വിശ്വസിക്കുക. പ്രേമം സിനിമയ്ക്കു ശേഷമാണ് എനിക്ക് ഞാന്‍ സുന്ദരിയാണെന്ന തിരിച്ചറിവ് ഉണ്ടായത്. ആ സിനിമയ്ക്കു വേണ്ടി മെയ്ക്കപ്പ് ഇടാനും മുടി സെറ്റ് ചെയ്യാനുമൊക്കെ ഞാന്‍ തയ്യാറായിരുന്നു. പക്ഷേ അതിന്റെ ആവശ്യമില്ലെന്ന് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ പറഞ്ഞു.’ സായി പറഞ്ഞു.

]]>