sahal abdul samad – malayalees.ch https://malayalees.ch Malayalam Online News Portal Wed, 12 Jul 2023 11:49:45 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png sahal abdul samad – malayalees.ch https://malayalees.ch 32 32 ബ്ലാസ്റ്റേഴ്‌സ് താരം സഹൽ അബ്ദുൾ സമദ് വിവാഹിതനായി; വധു ബാഡ്മിന്റൺ താരം https://malayalees.ch/blasters-player-sahal-abdul-samad-got-married/ Wed, 12 Jul 2023 11:49:40 +0000 https://malayalees.ch/?p=84277
ഇന്ത്യൻ ഫുട്ബോളിലെ മിന്നും താരം സഹൽ അബ്ദുൾ സമദ് വിവാഹിതനായി. ബാഡ്മിന്റൺ താരം റെസ ഫർഹാത്തിയാണ് വധു. കേരള ബ്ലാസ്റ്റേഴ്‌സ് സഹതാരങ്ങളായ കെ.പി രാഹുൽ, ഗോൾ കീപ്പർ സച്ചിൻ സുരേഷ് തുടങ്ങി നിരവധി പേർ വിവാഹത്തിൽ പങ്കെടുത്തു. സമൂഹ മാധ്യമങ്ങളിലൂടെ വിവാഹത്തിന്റെ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്‌.

കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ‘എന്റെ പങ്കാളിയെ കണ്ടെത്തിക്കഴിഞ്ഞു. കാര്യങ്ങൾ ഔദ്യോഗികമാക്കി’ എന്ന അടിക്കുറിപ്പോടെ വിവാഹ നിശ്ചയ ചിത്രങ്ങൾ സഹൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. വധൂ വരന്മാർക്കൊപ്പം ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ നിൽക്കുന്നതിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ജീവിതത്തിലെ പുതിയ യാത്രയ്ക്ക് കിക്ക്‌ ഓഫ് ചെയ്ത സഹലിനും, വധുവിനും ആശംസകൾ അറിയിച്ച് ആരാധകരും രംഗത്തെത്തി.

കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ സഹൽ അബ്ദുൾ സമദ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിൽ ബ്ലാസ്റ്റേഴ്സ് നിരയിലുണ്ടാകില്ലെന്നാണ് പുറത്തുവരുന്ന സൂചന. ബ്ലാസ്റ്റേഴ്സുമായുള്ള ആറു വർഷത്തെ ബന്ധം അവസാനിപ്പിച്ച് താരം കൊൽക്കത്തൻ വമ്പൻ ക്ലബ്ബായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിലേക്ക് ചേക്കേറുകയാണെന്നാണ് വിവരം. കരാർ കാര്യത്തിൽ ബാക്കി നടപടികളെല്ലാം പൂർത്തിയായതായും ഔദ്യോഗിക പ്രഖ്യാപനം മാത്രമേ വരാനുള്ളൂവെന്നുമാണ് സൂചനകൾ.

]]>
സഹലിനെ വില്‍ക്കാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്? താരങ്ങളെ വാരിക്കൂട്ടാന്‍ മോഹന്‍ബഗാന്‍ https://malayalees.ch/mohun-bagan-set-to-record-transfer-fee-with-kerala-blasters-for-sahal-abdul-samad/ Mon, 10 Jul 2023 08:29:15 +0000 https://malayalees.ch/?p=84137
കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍താരം സഹല്‍ അബ്ദുള്‍ സമദിനെ ക്ലബ് വില്‍ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കേരള ബ്ലാസ്‌റ്റേഴ്‌സ് വിടാനൊരുങ്ങുന്ന താരത്തെ സ്വന്തമാക്കാന്‍ കോടികള്‍ മുടക്കാന്‍ മോഹന്‍ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് തയ്യാറായതായി ഐഎഫ്ടിഡബ്ല്യുസി റിപ്പോര്‍ട്ട് ചെയ്യുന്നു. 

ട്രാന്‍സ്ഫര്‍ ഫീയായി 2.5 കോടി രൂപയും ഒരു താരത്തെയും കേരള ബ്ലാസ്റ്റേഴ്‌സിന് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. സഹലിനെ മോഹന്‍ബഗാന്‍ സ്വന്തമാക്കിയാല്‍ പകരം ലിസ്റ്റന്‍ കൊളാസോയെ ബ്ലാസ്‌റ്റേഴ്‌സിന് ലഭിച്ചേക്കും. കൂടാതെ ബഗാന്‍ പ്രതിരോധ താരം പ്രീതം കോട്ടാലിനെ ബ്ലാസ്‌റ്റേഴ്‌സിലേക്ക് എത്തിക്കാന്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

നേരത്തെ ചെന്നൈ താരമായ അനിരുഥ് ഥാപ്പയെ പൊന്നുവിലക്ക് സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യയുടെ പ്രതിരോധ താരം അന്‍വര്‍ അലിയെ മോഹന്‍ബഗാന്‍ ടീമിലെത്തിച്ചിരുന്നു. അടുത്ത സീസണ് മുന്നോടിയായി ടീം മികച്ച താരങ്ങളെ എത്തിച്ച് ടീം ശക്തിപ്പെടുത്താനാണ് നിലവിലെ ചാമ്പ്യന്മാര്‍ ശ്രമിക്കുന്നത്. സഹലിനെ ക്ലബ് സ്വന്തമാക്കാന്‍ താത്പര്യപ്പെടുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

2017ലാണ് 26കാരനായ സഹല്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍ എത്തിയത്. ഐഎസ്എല്ലില്‍ ഇതുവരെ 90 മത്സരങ്ങള്‍ കളിച്ച സഹല്‍ ദേശീയ ടീമിലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. 2025 വരെ സഹലുമായി കേരള ബ്ലാസ്റ്റേഴ്‌സിന് കരാറുണ്ട്. 2.2 കോടി രൂപയാണ് താരത്തിന്റെ മാര്‍ക്കറ്റ് മൂല്യം.

]]>
സഹലിനെ ഐസ്‌ലൻഡ് ക്ലബ് ആവശ്യപ്പെട്ടു; നീക്കം നടന്നില്ലെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് https://malayalees.ch/ibv-vestmannaeyjar-sahal-abdul-samad/ Wed, 22 Jun 2022 12:36:57 +0000 https://malayalees.ch/?p=63736 മലയാളി താരം സഹൽ അബ്ദുൽ സമദിനെ ഐസ്‌ലൻഡ് ക്ലബായ ഐബിവി ആവശ്യപ്പെട്ടിരുന്നു എന്ന് കേരള ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടർ കരോളിസ് സ്കിൻകിസ്. വായ്പാടിസ്ഥാനത്തിൽ താരത്തെ ക്ലബ് ആവശ്യപ്പെട്ടിരുന്നു എന്നും വിസ പ്രശ്നങ്ങൾ കാരണമാണ് ഈ നീക്കം നടക്കാതിരുന്നതെന്നും സ്കിൻകിസ് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്

കേരള ബ്ലാസ്റ്റേഴ്സിൻ്റെ മുൻ പരിശീലകൻ ഡേവിഡ് ജെയിംസിൻ്റെ സഹ പരിശീലകനായിരുന്ന ഹെർമൻ ഹ്രെയോർസണാണ് ഐബിവിയുടെ നിലവിലെ പരിശീലകൻ. ചർച്ചകൾ നടന്നു, രണ്ട് ക്ലബുകളും താത്പര്യം പ്രകടിപ്പിച്ചു. എന്നാൽ, നീക്കം ഫലവത്തായില്ല എന്ന് സ്കിൻകിസ് അറിയിച്ചു.

“ഓഗസ്റ്റ് അവസാനം വരെ സഹലിനെ വായ്പയിൽ നൽകാൻ ഞങ്ങൾക്ക് താത്പര്യമുണ്ടായിരുന്നു. ഇത്ര ചുരുങ്ങിയ സമയത്തേക്ക് അയക്കുന്നതിൽ ചില വിസാ പ്രശ്നങ്ങളുണ്ടായിരുന്നു.”- സ്കിൻകിസ് പറഞ്ഞു.

]]>
സഹൽ ഇംഗ്ലീഷ് ക്ലബിലേക്ക്?; ട്രയൽസിനു ക്ഷണിച്ചു എന്ന് അഭ്യൂഹം https://malayalees.ch/sahal-abdul-samad-blackburn-rovers/ Tue, 29 Mar 2022 07:45:16 +0000 https://malayalees.ch/?p=59238 കേരള ബ്ലാസ്റ്റേഴ്സിൻ്റെ മലയാളി താരം സഹൽ അബ്ദുൽ സമദിന് ഇംഗ്ലീഷ് ക്ലബിലേക്ക് ക്ഷണമെന്ന് അഭ്യൂഹം. പ്രീമിയർ ലീഗിൻ്റെ രണ്ടാം ഡിവിഷനായ ഇഎഫ്എലിൽ കളിക്കുന്ന ബ്ലാക്ക്ബേൺ റോവേഴ്സ് താരത്തെ ഒരു മാസത്തെ ട്രയൽസിനു ക്ഷണിച്ചു എന്നാണ് സൂചനകൾ. ട്രയൽസിലെ പ്രകടനം തൃപ്തികരമാണെങ്കിൽ സഹലിനെ ബ്ലാക്ക്ബേൺ സൈൻ ചെയ്യും എന്നും സൂചനയുണ്ട്.

ഇന്ത്യൻ കമ്പനിയായ വിഎച്ച് ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള ക്ലബാണ് ബ്ലാക്ക്ബേൺ റോവേഴ്സ്. ക്ലബ് അധികൃതർ സഹലിൻ്റെ പ്രകടനത്തിൽ തൃപ്തരാണെന്നാണ് ലഭിക്കുന്ന വിവരം. പ്രമുഖ ഫുട്ബോൾ ഏജന്റായ ബൽജിത് റിഹാൽ സഹലിനെ ലണ്ടണിലേക്ക് ക്ഷണിച്ചിരുന്നു. ഇത് ബ്ലാക്ക്ബേൺ റോവേഴ്സിൽ ട്രയൽസിലെത്തുന്നതിനായാണെന്നും അഭ്യൂഹങ്ങളുയരുന്നുണ്ട്.

സഹലിൻ്റെ ഇതുവരെയുള്ളതിൽ മികച്ച ഐഎസ്എൽ സീസണായിരുന്നു കഴിഞ്ഞത്. ആകെ 6 ഗോൾ നേടിയ താരം ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ചു. പരുക്കേറ്റതിനെ തുടർന്ന് താരം ഹൈദരാബാദിനെതിരായ ഫൈനൽ മത്സരം കളിച്ചിരുന്നില്ല.

]]>
‘ഇതെന്റെ നാട്… കേരളത്തിനായി പൊരുതും’: സഹൽ ബ്ലാസ്റ്റേഴ്‌സിന് സ്വന്തം https://malayalees.ch/kerala-blasters-has-announced-the-contract-extension-of-the-midfielder-sahal-abdul-samad/ Thu, 13 Aug 2020 04:35:28 +0000 https://malayalees.ch/?p=30111 ആരാധകർ ആവേശത്തോടെ “ഇന്ത്യൻ ഓസിൽ’ എന്ന് വിളിക്കുന്ന സഹൽ രാജ്യാന്തര തലത്തിൽ കേരളത്തിൽ നിന്ന് ഉയർന്നുവരുന്ന താരങ്ങളിൽ ഒരാളാണ്

രാജ്യത്തെ ഏറ്റവും മികച്ച മിഡ് ഫീൽഡർമാരിൽ മുൻ നിരക്കാരനായ സഹൽ അബ്ദുൾ സമദ് കേരള ബ്ലാസ്റ്റേഴ്സിൽ തുടരും. 2025വരെയാണ് ആക്രമണകാരിയായ ഈ മിഡ്ഫീൽഡർ കരാർ ദീർഘിപ്പിച്ചത്. കണ്ണൂർ സ്വദേശിയായ 23 കാരൻ സഹൽ യുഎഇയിലെ അൽ-ഐനിലാണ് ജനിച്ചത്. എട്ടാം വയസ്സിൽ അബുദാബിയിലെ അൽ-ഇത്തിഹാദ് സ്പോർട്സ് അക്കാദമിയിൽ ഫുട്ബോൾ കളിക്കാൻ ആരംഭിച്ചു. ഇന്ത്യയിലെത്തിയതിന് ശേഷം കണ്ണൂരിലെ യൂണിവേഴ്സിറ്റി തലത്തിൽ ഫുട്ബോൾ കളിക്കുന്നത് തുടർന്നു. അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങളെ തുടർന്ന് അണ്ടർ 21 കേരള ടീമിലും, സന്തോഷ് ട്രോഫി ടീമിലും ഇടം ലഭിച്ചു. സഹലിന്റെ മൈതാനത്തെ സർഗ്ഗാത്മകതയും കഴിവും കണ്ടെത്തിയ കെബിഎഫ്സി അദ്ദേഹത്തെ ക്ലബ്ബിന്റെ ഭാഗമാക്കി.

തന്റെ ആദ്യത്തെ പ്രൊഫഷണൽ കരാർ ഒപ്പിട്ട ശേഷം 2017-18 ഐ-ലീഗ് രണ്ടാം ഡിവിഷനിൽ റിസർവ് ടീമിനായി കളിച്ച അദ്ദേഹം സീനിയർ ടീമിനായി ബെഞ്ചിൽ നിന്ന് കുറച്ച് മത്സരങ്ങൾ കളിച്ചു. 2018-19 ഐ‌എസ്‌എൽ സീസൺ ഈ യുവ പ്രതിഭക്ക് ഒരു വഴിത്തിരിവായിരുന്നു. എതിരാളികളായ ചെന്നൈയിൻ എഫ്‌സിക്കെതിരെ ക്ലബിനായി തന്റെ ആദ്യ ഗോൾ നേടിയ സഹൽ, ഇതുകൂടാതെ 37ഐ എസ് എൽ മത്സരങ്ങളിൽ നിന്നായി 2അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. ഐ‌എസ്‌എൽ എമർജിംഗ് പ്ലെയർ ഓഫ് ദി സീസൺ, എ ഐ എഫ് എഫ് എമർജിംഗ് പ്ലെയർ ഓഫ് ദ ഇയർ എന്നിവ നേടി സഹൽ ആരാധകരുടെ പ്രിയങ്കരനായി മാറി.

സഹലിന്റെ മികച്ച പ്രകടനങ്ങൾ അദ്ദേഹത്തെ ദേശീയ ടീമിലെത്തിച്ചു. 2019 മാർച്ചിൽ ദേശീയ അണ്ടർ 23 ടീമിനൊപ്പം ചേർന്ന സഹൽ, അതേ വർഷം ജൂണിൽ കുറകാവോയ്‌ക്കെതിരായ കിംഗ്സ് കപ്പ് മത്സരത്തിൽ സീനിയർ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ചു. ആരാധകർ ആവേശത്തോടെ “ഇന്ത്യൻ ഓസിൽ’ എന്ന് വിളിക്കുന്ന സഹൽ രാജ്യാന്തര തലത്തിൽ കേരളത്തിൽ നിന്ന് ഉയർന്നുവരുന്ന താരങ്ങളിൽ ഒരാളാണ്.

“കുട്ടിക്കാലം മുതലുള്ള ഏറ്റവും വലിയ അഭിനിവേശവും പ്രതിബദ്ധതയുമാണ് ഫുട്ബോൾ. എന്റെ പ്രൊഫഷണൽ കരിയറിന്റെ തുടക്കം മുതൽ, കെ‌ബി‌എഫ്‌സിയുടെ ജേഴ്സിയണിഞ്ഞ് ആവേശഭരിതരായ ആരാധകർക്ക് മുന്നിൽ കളിക്കുന്നത് ഞാൻ ശരിക്കും ആസ്വദിച്ചു. വരും വർഷങ്ങളിൽ ക്ലബിനും എനിക്കും വേണ്ടി കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇതാണ് എന്റെ നാട്, എന്റെ ആളുകൾ, എന്റെ വീട്. ഞാൻ ഇവിടെതന്നെ തുടരും.”, സഹൽ പറഞ്ഞു.

“ക്ലബ്ബിനൊപ്പം സഹൽ തുടരുന്നത് കേരളത്തിനോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ വീണ്ടും ഉറപ്പിക്കുന്നതാണ്. ഒപ്പം വലിയ ഉത്തരവാദിത്തവും. അടുത്ത അഞ്ചുവർഷത്തേക്ക് അദ്ദേഹത്തെ ക്ലബിന്റെ ഭാഗമാക്കുന്നതിലൂടെ ആരാധകർക്ക് വരാനിരിക്കുന്ന സീസണുകളിൽ പ്രിയപ്പെട്ട കളിക്കാരന്റെ കളി ആസ്വദിക്കാനുള്ള അവസരം ലഭിക്കും. ആരാധകരുടെ ഈ സന്തോഷത്തിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണ്. ഈ സംസ്ഥാനം നിരവധി ഫുട്ബോൾ ഇതിഹാസങ്ങളെ സൃഷ്ടിച്ചിട്ടിണ്ട്. യുവ പ്രാദേശിക പ്രതിഭകളെ വികസിപ്പിക്കുന്നതിലും, പരിപോഷിപ്പിക്കുന്നതിലും, വഴികാട്ടുന്നതിലും അതുവഴി കായികരംഗത്ത് കേരളത്തിന്റെ പാരമ്പര്യത്തെ ശക്തിപ്പെടുത്തുന്നതിലും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.” സഹലിന്റെ കരാർ വിപുലീകരണത്തെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞു.

]]>