Saffronisation – malayalees.ch https://malayalees.ch Malayalam Online News Portal Wed, 25 Nov 2020 06:48:25 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Saffronisation – malayalees.ch https://malayalees.ch 32 32 ചായക്കാരന്‍ മൂവര്‍ണക്കൊടിയെ കാവിനിറത്തിലേക്ക് മാറ്റുകയാണ്: ട്വീറ്റില്‍ വിശദീകരണവുമായി തരൂര്‍ https://malayalees.ch/shashi-tharoor-new-tweet-saffronisation/ Wed, 25 Nov 2020 06:48:11 +0000 https://malayalees.ch/?p=35714 താന്‍ ട്വിറ്ററില്‍ പങ്കുവെച്ച ചിത്രത്തില്‍ രാഷ്ട്രീയ ചര്‍ച്ച ചൂടുപിടിക്കുന്നതിനിടെ വിശദീകരണ കമന്‍റുമായി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. കെറ്റിലില്‍ നിന്ന് ത്രിവര്‍ണ പതാകയുടെ നിറത്തില്‍ അരിപ്പയിലേക്ക് ഒഴിക്കുന്ന ‘ചായ’, അരിപ്പയില്‍ നിന്ന് പുറത്തേക്ക് വരുമ്പോള്‍ കാവി നിറം മാത്രമായി മാറുന്ന ഒരു പ്രതീകാത്മക ചിത്രമായിരുന്നു ശശി തരൂര്‍ ട്വീറ്റില്‍ പങ്കുവെച്ചിരുന്നത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കലാകാരന്‍ അഭിനവ് കഫാരെയുടെ ഗംഭീരമായ ഈ സൃഷ്ടി രാജ്യത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥയെ സൂചിപ്പിക്കുന്ന എന്ന കുറിപ്പോടെയായിരുന്നു തരൂര്‍ ചിത്രം പങ്കുവെച്ചിരുന്നത്.

എന്നാല്‍ രാജ്യം കാവിവത്കരിക്കുന്നു എന്നാണോ, കോണ്‍ഗ്രസ് പാര്‍ട്ടി കാവിവത്കരിക്കപ്പെടുന്നു എന്നാണോ തരൂര്‍ ഉദ്ദേശിച്ചത് എന്ന അര്‍ത്ഥത്തിലേക്ക് തരൂര്‍ ചിത്രം പങ്കുവെച്ചതോടെ സോഷ്യല്‍ മീഡിയ ചര്‍ച്ച മാറുകയായിരുന്നു. കോണ്‍ഗ്രസ്സില്‍ നിന്ന് ബി.ജെ.പിയിലേക്കുള്ള കൂടുമാറ്റമാണോ തരൂര്‍ ഉദ്ദേശിക്കുന്നത് എന്ന അര്‍ത്ഥത്തിലും കമന്‍റുകള്‍ ഉയര്‍ന്നുവന്നു.

ചായക്കാരന്‍ മൂവര്‍ണക്കൊടിയെ കാവിനിറത്തിലേക്ക് മാറ്റുകയാണ്: ട്വീറ്റില്‍ വിശദീകരണവുമായി തരൂര്‍

തുടര്‍ന്നാണ് വിശദീകരണവുമായി തരൂര്‍ തന്നെ രംഗത്തെത്തിയത്. എന്‍റെ ട്വീറ്റിന്‍റെ അര്‍ത്ഥത്തിന് ചിലര്‍ ആര്‍.എസ്.എസ് അനുകൂല വ്യാഖ്യാനം നല്‍കുന്നുവെന്നത് ഏറെ അസഹനീയമാണ്. അഭിനവ് കഫാരെ എന്ന കലാകാരനെ എനിക്കറിയില്ല. പക്ഷേ, ഞാന്‍ ഇത് പോസ്റ്റ് ചെയ്തതിന് കാരണം, ചായക്കാരന്‍ ഇന്ത്യയുടെ മൂവര്‍ണ്ണക്കൊടിയെ കാവിനിറത്തിലേക്ക് മാത്രമായി മാറ്റുകയാണ്. നമ്മള്‍ അതിനെ ശക്തമായി ചെറുക്കണം. അതുതന്നെയാണ് എന്‍റെ പുസ്തകങ്ങള്‍ നല്‍കുന്ന സന്ദേശവും എന്നായിരുന്നു തരൂരിന്‍റെ വിശദീകരണ കമന്‍റ്. ഇംഗ്ലീഷിലും മലയാളത്തിലും തരൂര്‍ കമന്‍റ് പങ്കുവെച്ചിട്ടുണ്ട്.

]]>
യു.പിയിൽ സമ്മതമില്ലാതെ വീടുകളില്‍ കാവി നിറം പൂശി, വ്യാപക പ്രതിഷേധം https://malayalees.ch/homes-on-street-painted-saffron-in-up-city/ Tue, 14 Jul 2020 12:44:39 +0000 https://malayalees.ch/?p=28495 തി​ങ്ക​ളാ​ഴ്ച പ്ര​യാ​ഗ് രാ​ജി​ലെ ബ​ഹ​ദൂ​ർ​ഗ​ഞ്ച് പ്ര​ദേ​ശ​ത്ത് നി​ന്നും വ്യാ​പാ​രി​യാ​യ ര​വി ഗു​പ്ത സംഭവത്തിന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യി​രു​ന്നു

ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് സമ്മതം വാങ്ങാതെ തങ്ങളുടെ വീടുകള്‍ക്ക് കാവിനിറം പൂശിയതിനെതിരേ പരാതിയുമായി വ്യാപാരി രംഗത്ത്. ഒ​രു സം​ഘം ആ​ളു​ക​ളാ​ണ് വീ​ടു​ക​ളി​ല്‍ കാ​വി നി​റം പൂ​ശി​യ​ത്. ഇ​ത് ത​ട​യാ​ന്‍ ശ്ര​മി​ച്ച ത​ന്നെ അ​വ​ര്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അ​പ​മാ​നി​ക്കു​ക​യും ചെ​യ്തു​വെ​ന്നും അ​ദ്ദേ​ഹം പ​രാ​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി. യു.പി മ​ന്ത്രി​യാ​യ ന​ന്ദ​ഗോ​പാ​ല്‍ ന​ന്ദി താ​മ​സി​ക്കു​ന്ന​തും ഈ ​പ്ര​ദേ​ശ​ത്താ​ണ്. ഈ ​മേ​ഖ​ല​യി​ൽ വി​ക​സ​ന​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യാ​ണെ​ന്നും വി​വാ​ദം അ​നാ​വ​ശ്യ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

തി​ങ്ക​ളാ​ഴ്ച പ്ര​യാ​ഗ് രാ​ജി​ലെ ബ​ഹ​ദൂ​ർ​ഗ​ഞ്ച് പ്ര​ദേ​ശ​ത്ത് നി​ന്നും വ്യാ​പാ​രി​യാ​യ ര​വി ഗു​പ്ത സംഭവത്തിന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യി​രു​ന്നു. ഒ​രു സം​ഘ​മാ​ളു​ക​ൾ വീ​ടി​ന്‍റെ പു​റം ഭാ​ഗ​ത്ത് കാ​വി നി​റം പൂ​ശു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. എ​ത്ര​ത്തോ​ളം ഗു​ണ്ടാ​യി​സ​മാ​ണ് ഇ​വി​ടെ വ​ർ​ധി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ഞാ​ൻ പ​റ​യു​മ്പോ​ൾ നി​ങ്ങ​ൾ നി​ർ​ത്ത​ണ​മെ​ന്നും പ​റ​യു​ന്ന​ത് വീ​ഡി​യോ​യി​ൽ കേ​ൾ​ക്കാം. എ​ന്നാ​ൽ അവിടെ വന്ന സംഘം ഇ​തൊ​ന്നും ശ്ര​ദ്ധി​ക്കാ​തെ കാ​വി നി​റം പൂ​ശു​ക​യാ​യി​രു​ന്നു. ‘എന്റെ വീടിനു പെയിന്റടിക്കണ്ട എന്ന് പറഞ്ഞതിന് എന്നെ അവര്‍ അപമാനിച്ചു. എന്റെ വീടിനും എന്റെ സമ്മതമില്ലാതെ അവര്‍ ചായം പൂശി. ഒരു പൗരനെന്ന നിലയില്‍ സ്വതന്ത്രമായി ജീവിക്കാനുള്ള എന്റെ അവകാശത്തിലാണ് അവര്‍ കൈ കടത്തിയത്’, രവി ഗുപ്ത കുറ്റപ്പെടുത്തി.

പ്രയാഗ് രാജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മന്ത്രി നന്ദഗോപാലിന്റെ ബന്ധുവായ കേശാര്‍വാണിയാണ് കേസിലെ പ്രധാന പ്രതി.

എന്നാല്‍ ഇതില്‍ ഗൂഡാലോചന നടന്നുവെന്നാണ് മന്ത്രി ആരോപിക്കുന്നത്. ‘ഇതില്‍ കാവി നിറം മാത്രമല്ല ഉള്ളത്. പച്ചയും ചുവപ്പും ചോക്കലേറ്റ് നിറവുമെല്ലാം നിങ്ങള്‍ക്ക് കാണാം. എതിര്‍ക്കുന്നവരെല്ലാം വികസനവിരോധികളാണ്’, നന്ദഗോപാല്‍ കുറ്റപ്പെടുത്തി.

]]>