sadiq-ali-shihab-thangal-league-leaving-from-udf-not-even-under-discussion – malayalees.ch https://malayalees.ch Malayalam Online News Portal Fri, 11 Mar 2022 12:52:51 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png sadiq-ali-shihab-thangal-league-leaving-from-udf-not-even-under-discussion – malayalees.ch https://malayalees.ch 32 32 മുസ്ലിം ലീഗ് യുഡിഎഫ് വിടുന്ന കാര്യം ചര്‍ച്ചകളില്‍ പോലുമില്ല; സാദിഖലി ശിഹാബ് തങ്ങള്‍ 24നോട് https://malayalees.ch/sadiq-ali-shihab-thangal-league-leaving-from-udf-not-even-under-discussion/ Fri, 11 Mar 2022 12:52:41 +0000 https://malayalees.ch/?p=58416 യുഡിഎഫ് വിടുന്ന കാര്യത്തെക്കുറിച്ച് മുസ്ലീം ലീഗ് ആലോചിച്ചിട്ടേയില്ലെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടനത്തില്‍ നിരാശയുണ്ടെന്നും ദേശീയ തലത്തില്‍ മതേതര കക്ഷികള്‍ ഒന്നിച്ച് നില്‍ക്കണമെന്ന സന്ദേശമാണ് ഒടുവില്‍ വന്ന തിരഞ്ഞെടുപ്പ് ഫലമടക്കം നല്‍കുന്നതെന്നും സാദിഖലി തങ്ങള്‍ ട്വന്റി ഫോറിനോട് പറഞ്ഞു.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിന് പിന്നാലെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷ പദവി ഏറ്റടുത്ത് ആദ്യമായി നിലപാട് വ്യക്തമാക്കുകയാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായ അഞ്ചിടത്തെ നിയമസഭാ പോരാട്ടങ്ങളില്‍ കോണ്‍ഗ്രസ് ഇടറിയതിന്റെ നിരാശയും ലീഗ് മറച്ച് വെക്കുന്നില്ല. ആവശ്യമായ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായി ബിജെപിക്കെതിരെ ബദലായി മാറണമെന്നാണ് ലീഗിന്റെ താത്പര്യം.

]]>