sachy – malayalees.ch https://malayalees.ch Malayalam Online News Portal Fri, 22 Jul 2022 12:17:09 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png sachy – malayalees.ch https://malayalees.ch 32 32 ദേശീയ ചലച്ചിത്ര പുരസ്കാരം: മികച്ച സഹനടൻ ബിജു മേനോൻ, മികച്ച നടി അപർണ ബാലമുരളി; കൈനിറഞ്ഞ് മലയാളം https://malayalees.ch/national-film-awards-malayalam-movies/ Fri, 22 Jul 2022 12:16:57 +0000 https://malayalees.ch/?p=65263 ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുകയാണ്. മികച്ച സിനിമാ ഗ്രന്ധത്തിനുള്ള പുരസ്കാരം അനൂപ് രാമകൃഷ്ണനു ലഭിച്ചു. എം.ടി. അനുഭവങ്ങളുടെ പുസ്തകം എന്ന കൃതിയ്ക്കാണ് പുരസ്കാരം. മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം നിഖിൽ എസ് പ്രവീണിനു ലഭിച്ചു. ജയരാജ് സംവിധാനം ചെയ്ത ‘ശബ്ദിക്കുന്ന കലപ്പ’ എന്ന ചിത്രത്തിലെ ഛായാഗ്രഹണത്തിനാണ് പുരസ്കാരം. അദ്ദേഹത്തിൻ്റെ രണ്ടാം ദേശീയ പുരസ്കാരമാണിത്. ‘വാങ്ക്’ എന്ന സിനിമയിലൂടെ സംവിധായകൻ കാവ്യാ പ്രകാശിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു. ശോഭ തരൂർ ശ്രീനിവാസൻ മികച്ച വിവരണത്തിനുള്ള പുരസ്കാരം നേടി. മികച്ച വിദ്യാഭ്യാസ ചിത്രം നന്ദൻ ഒരുക്കിയ ഡ്രീമിങ് ഓഫ് വേർഡ്സിനാണ്.

മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത ‘തിങ്കളാഴ്ച നിശ്ചയ’ത്തിനാണ്. മികച്ച സംഘട്ടനം മാഫിയ ശശിക്ക് ലഭിച്ചു. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന സിനിമയിൽ സംഘട്ടനം ഒരുക്കിയതിനാണ് അവാർഡ്. കപ്പേള എന്ന ചിത്രത്തിലൂടെ അനീസ് നാടോടി മികച്ച പ്രൊഡക്ഷൻ ഡിസൈനർ പുരസ്കാരം നേടി. മികച്ച ശബ്ദമിശ്രണം മാലിക്കിലൂടെ ശ്രീശങ്കറിനും വിഷ്ണു ഗോവിന്ദിനും ലഭിച്ചു. മികച്ച ഗായികയ്ക്കുള്ള പുരസ്കാരം നഞ്ചിയമ്മ നേടി. അയ്യപ്പനും കോശിയും എന്ന സിനിമയിലെ ഗാനത്തിനാണ് പുരസ്കാരം. മികച്ച നടിയ്ക്കുള്ള പുരസ്കാരം അപർണ ബാലമുരളിയ്ക്ക് ലഭിച്ചു. തമിഴ് സിനിമ സൂരരൈ പോട്രുവിലെ അഭിനയത്തിനാണ് അവാർഡ്. ബിജു മേനോനാണ് മികച്ച സഹനടൻ. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെയാണ് ബിജു മേനോന് അവാർഡ് ലഭിച്ചത്. സിനിമയുടെ സംവിധായകനായ സച്ചിയാണ് മികച്ച സംവിധായകൻ.

സുധ കൊങ്ങര ഒരുക്കിയ ‘സൂരരൈ പോട്രു’ എന്ന ചിത്രമാണ് മികച്ച സിനിമ. സൂര്യ, അജയ് ദേവ്ഗൺ എന്നിവർ മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. സൂര്യയ്ക്ക് സൂരരൈ പോട്രു പുരസ്കാരം സമ്മാനിച്ചപ്പോൾ തൻഹാജി എന്ന ചിത്രത്തിലൂടെയാണ് അജയ് ദേവ്ഗൺ പുരസ്കാരം നേടിയത്.

]]>
‘എന്തൊക്കെ സംഭവിച്ചാലും തളരാതിരുന്ന കണ്ണമ്മയെ നിങ്ങൾ കരയിച്ചു, മരണം വരെ’ https://malayalees.ch/actress-gowri-nanda-about-director-sachy/ Sat, 20 Jun 2020 05:23:30 +0000 https://malayalees.ch/?p=27371 സച്ചിയെ കുറിച്ച് അയ്യപ്പനും കോശിയും എന്ന സിനിമയിലെ കരുത്തുറ്റ കഥാപാത്രമായ കണ്ണമ്മയായി അഭിനയിച്ച ഗൗരി നന്ദ..

സംവിധായകന്‍ സച്ചിക്ക് ആദരാഞ്ജലികളുമായി അയ്യപ്പനും കോശിയും എന്ന സിനിമയിലെ കരുത്തുറ്റ കഥാപാത്രമായ കണ്ണമ്മയായി അഭിനയിച്ച ഗൗരി നന്ദ. എന്തൊക്കെ ജീവിതത്തിൽ സംഭവിച്ചാലും തളരാതിരുന്ന കണ്ണമ്മയെ നിങ്ങൾ കരയിച്ചു അവളുടെ മരണം വരെ എന്ന് ഗൗരി നന്ദ ഫേസ് ബുക്കില്‍ കുറിച്ചു.

തന്‍റെ ഉള്ളിലെ കലാകാരിയെ ലോകത്തിന് കാണിച്ചുകൊടുത്തത് സച്ചിയാണെന്ന് ഗൗരി അനുസ്മരിക്കുന്നു. ഇനിയും ഒരുപാട് പേരെ അവരുടെ സ്വപ്നങ്ങളിൽ എത്തിക്കാൻ ഉളള കൈകൾ ആയിരുന്നില്ലേ? എന്തിനാ ഇത്ര വേഗത്തിൽ പോയെ? എല്ലാവരും പറയുന്നു നന്മയുള്ളവരെ ആണ് ദൈവത്തിന് കൂടുതൽ ഇഷ്ടമെന്ന്. അതെ ഒരു കൊടുമുടിയോളം നന്മ ഉണ്ടായിരുന്നുവെന്ന് ഗൗരി നന്ദ എഴുതി

ഗൗരി നന്ദയുടെ കുറിപ്പിന്‍റെ പൂര്‍ണരൂപം

എന്റെ ലക്ഷ്യത്തിലെത്താൻ ഉള്ള ആ വലിയ പടികൾ ഒരിക്കലും എന്തൊക്കെ സംഭവിച്ചാലും തകരാത്ത അത്ര ബലമുള്ളത് നിർമ്മിച്ച് അതിൽ എന്നെ കയറ്റി നിർത്തി നീ ഇനി ധൈര്യമായി മുൻപോട്ടു പൊക്കോ എന്നും പറഞ്ഞ്‌ അതിലൂടെ എന്നെ നടത്തിച്ചു .. നിന്റെ എല്ലാം ഉയർച്ചകളും കാണാൻ ഞാൻ ഇവിടെ ഉണ്ട്‌ എന്ന് പറഞ്ഞിട്ട്? എപ്പോഴും പറയുന്ന വാക്കുകൾ ” ടാ നീ രക്ഷപെടും “.. ശരിയാ എന്നെ രക്ഷപെടുത്താൻ ആരും അറിയാതിരുന്ന എന്റെയുള്ളിലെ കലാകാരിയെ ലോകത്തിന് മുമ്പിൽ കാണിച്ചു കൊടുക്കാൻ സച്ചിയേട്ടാ നിങ്ങൾ തന്നെ വേണ്ടി വന്നു… പക്ഷേ ഒരിക്കലും എന്തൊക്കെ ജീവിതത്തിൽ സംഭവിച്ചാലും തളരാതിരുന്ന കണ്ണമ്മയെ നിങ്ങൾ കരയിച്ചു അവളുടെ മരണംവരെ… ഇനിയും എന്നെ പോലെ ഉള്ളവരെ അവരുടെ സ്വപ്നങ്ങളിൽ എത്തിക്കാൻ ഉളള കൈകൾ ആയിരുന്നില്ലേ അത് എന്തിനാ ഇത്ര വേഗത്തിൽ പോയേ?… എല്ലാവരും പറയുന്നു നന്മയുള്ളവരെ ആണ് ദൈവത്തിന് കൂടുതൽ ഇഷ്ട്ടം എന്ന് അതെ ഒരു കൊടുമുടിയോളം നന്മ ഉണ്ടായിരുന്നു.

]]>
“രാമലീലയിലൂടെ എനിക്ക്‌ ജീവിതം തിരിച്ച്‌ തന്ന നീ വിടപറയുമ്പോൾ വാക്കുകൾ മുറിയുന്നു”; സച്ചിയുടെ ഓര്‍മയില്‍ ദിലീപ് https://malayalees.ch/actor-dileep-remembers-sachi/ Fri, 19 Jun 2020 08:47:18 +0000 https://malayalees.ch/?p=27323 എന്ത്‌ പറയാൻ… ഒരിക്കലും മറക്കാനാവാത്ത സഹോദരന്‍റെ വേർപാടിൽ കണ്ണീർ അഞ്ജലികൾ

തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ ഓര്‍മകളിലാണ് മലയാള സിനിമാ ലോകം. കരിയറിന്‍റെ ഉന്നതിയില്‍ നില്‍ക്കുമ്പോള്‍ അപ്രതീക്ഷിതമായിട്ടായിരുന്നു സച്ചിയുടെ വിയോഗം. സിനിമാ ലോകത്തെ നിരവധി പ്രമുഖര്‍ സച്ചിയുടെ മരണത്തില്‍ അനുശോചിച്ചു. ”പ്രിയപ്പെട്ട സച്ചി, രാമലീലയിലൂടെ എനിക്ക്‌ ജീവിതം തിരിച്ച്‌ തന്ന നീ വിടപറയുമ്പോൾ വാക്കുകൾ മുറിയുന്നു, എന്ത്‌ പറയാൻ… ഒരിക്കലും മറക്കാനാവാത്ത സഹോദരന്‍റെ വേർപാടിൽ കണ്ണീർ അഞ്ജലികൾ” നടന്‍ ദിലീപ് ഫേസ്ബുക്കില്‍ കുറിച്ചു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിന് ശേഷം റിലീസ് ചെയ്ത ചിത്രമായിരുന്നു രാമലീല. ദിലീപിന്‍റെ കരിയറിലെ ഹിറ്റ് ചിത്രങ്ങളിലൊന്നു കൂടിയായിരുന്നു രാമലീല.

”കാതലും കഴമ്പുമുള്ള ഒരു എഴുത്തുകാരൻ… പ്രതിഭയാർന്ന സംവിധായകൻ… അതിലെല്ലാം ഉപരി മലയാള സിനിമാലോകത്തിന്റെ പകരം വെക്കാനില്ലാത്ത ഒരു സമ്പത്ത്” എന്നായിരുന്നു സംവിധായകന്‍ ഷാജി കൈലാസ് സച്ചിയെക്കുറിച്ച് പറഞ്ഞത്. “ആട് മാട് മേച്ച് നടന്ന എന്നെ, സച്ചി സാറാണ് നാട്ടിൽ അറിയുന്ന ആളാക്കി മാറ്റിയത്. എനിക്കറിയില്ല എന്ത് പറയണമെന്ന്, കുറച്ച് ദിവസം മുൻപ് കാണാൻ വരുമെന്ന് പറഞ്ഞിരുന്നു. ഈ മരണം സഹിക്കാനാവുന്നില്ല.” സച്ചി എന്ന കലാകാരന്‍ കണ്ടെടുത്ത കലാകാരി നഞ്ചമ്മ പറഞ്ഞു.

”നിങ്ങളോടൊപ്പം കഴിച്ചുകൂട്ടിയ ആ ചുരുക്കം നാളുകൾ മതിയെനിക്കീ ജന്മം മുഴുവൻ …നിങ്ങളെ മറക്കാതിരിക്കാന്‍” കലാസംവിധായകന്‍ മനു ജഗത് ഫേസ്ബുക്കില്‍ കുറിച്ചു. ജനപ്രിയ സിനിമയുടെ മാജിക്ക് സച്ചിയെപ്പോലെ അറിയാവുന്ന മറ്റൊരു എഴുത്തുകാരന്‍ മലയാള സിനിമയ്ക്ക് ഇല്ല. പ്രേക്ഷകരെ സിനിമയിലേക്ക് കൊളുത്തി ഇടാനുള്ള വൈദഗ്ധ്യം മറ്റാര്‍ക്കും ഇന്ന് അവകാശപ്പെടാനാവില്ലെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.സച്ചിയുടെ മരണവാർത്തയിൽ തകർന്നു പോയെന്നും അദ്ദേഹത്തിന് ആത്മശാന്തി ലഭിക്കട്ടെയെന്നും ബോളിവുഡ് നടൻ ജോൺ എബ്രഹാം ട്വീറ്റ് ചെയ്തു. പൃഥ്വിരാജ്-ബിജു മേനോൻ ഒന്നിച്ച അയ്യപ്പനും കോശിയും ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനിരിക്കുകയായിരുന്നു. ജോൺ അബ്രഹാമിന്റെ ജെ.എ എന്റർടൈന്മെന്റ്സാണ് ചിത്രത്തിന്‍റെ റീമേയ്ക്ക് അവകാശം സ്വന്തമാക്കിയത്.

]]>
ഹിറ്റ് മേക്കര്‍ പോയത് പറയാന്‍ കഥകള്‍ ബാക്കിയാക്കി https://malayalees.ch/director-sachy-profile/ Fri, 19 Jun 2020 05:17:48 +0000 https://malayalees.ch/?p=27309 എട്ട് വര്‍ഷം നീണ്ട അഭിഭാഷക ജോലി ഒഴിവാക്കിയാണ് സച്ചി സിനിമയിലേക്കെത്തിയത്.

വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ സംവിധാന മോഹവുമായി നടന്ന കലാകാരനാണ് കെ ആര്‍ സച്ചിദാനന്ദനെന്ന സച്ചി. അഭിഭാഷക ജോലി ഒഴിവാക്കിയാണ് സച്ചി സിനിമയില്‍ വരുന്നതും മലയാളികളുടെ മനസ്സ് കീഴടക്കുന്നതും.

സ്കൂളിലും കോളജിലും നാടകം സംവിധാനം ചെയ്തും അഭിനയിച്ചും നടന്ന കെ ആര്‍ സച്ചിദാനന്ദനെന്ന സച്ചിക്ക് സിനിമാ സംവിധായകനാകുക എന്നതായിരുന്നു മോഹം. എട്ട് വര്‍ഷം നീണ്ട അഭിഭാഷക ജോലി ഒഴിവാക്കിയാണ് സിനിമയിലേക്കെത്തിയത്. 2007ല്‍ പൃഥ്വിരാജിനെ നായകനാക്കി ഷാഫി സംവിധാനം ചെയ്ത ചോക്ക്‌ലേറ്റിലൂടെയാണ് സിനിമാ അരങ്ങേറ്റം.

സേതുവിനൊപ്പമായിരുന്നു തിരക്കഥ. പിന്നീട് സേതുവിനൊപ്പം റോബിന്‍ഹുഡ്, മേക്കപ്പ്മാന്‍, സീനിയേഴ്സ്, ഡബിള്‍സ് തുടങ്ങി നാല് ചിത്രങ്ങള്‍. 2012ല്‍ ജോഷിയുടെ മോഹന്‍ലാല്‍ ചിത്രം റണ്‍ബേബി റണ്ണിലൂടെയാണ് സ്വതന്ത്ര തിരക്കഥാകൃത്തായുള്ള രംഗപ്രവേശം. പിന്നീട് ചേട്ടായീസ്, അനാര്‍ക്കലി, രാമലീല, അയ്യപ്പനും കോശി തുടങ്ങിയ ചിത്രങ്ങളുട തിരക്കഥയൊരുക്കി ഹിറ്റ് മേക്കര്‍ തിരക്കഥാകൃത്തായി. 2015ല്‍ അനാര്‍ക്കലിയിലൂടെ സംവിധായകനുമായി.

ഈ വര്‍ഷം പുറത്തിറങ്ങിയ അയ്യപ്പനും കോശിയും ഹിറ്റായതോടെ സംവിധായകനെന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടു. പൃഥ്വിരാജിനെ നായകനാക്കിയുള്ള ചിത്രത്തിന്റെ തിരക്കഥാ തയ്യാറെടുപ്പുകള്‍ക്കിടെയാണ് അപ്രതീക്ഷിത മരണം. ചേട്ടായീസ് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളുമായിരുന്നു. തൃശൂരിലെ കൊടുങ്ങല്ലൂരാണ് ജന്‍മസ്ഥലം.

സംസ്കാരം ഇന്ന്

ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് സച്ചിയുടെ നില ഗുരുതരമായത്. തുടർന്ന് 16ആം തിയ്യതി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ അദ്ദേഹത്തിന്‍റെ തലച്ചോറിലേക്ക് ഓക്സിജന്‍ എത്താത്ത അവസ്ഥ സംഭവിച്ചിട്ടുണ്ടെന്ന് ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് സച്ചി മരണത്തിന് കീഴടങ്ങിയത്.

രാവിലെ കൊച്ചിയിലേക്ക് എത്തിക്കുന്ന മൃതദേഹം 9.30 മുതൽ ഹൈക്കോടതി പരിസരത്ത് പൊതുദർശനത്തിന് വെക്കും. പിന്നീട് തമ്മനത്തെ ഫ്ലാറ്റിലേക്ക് കൊണ്ടുപോകും. 4.30ന് രവിപുരം ശ്മശാനത്തിലാണ് സംസ്കാരം.

]]>
‘ആ ഒറ്റ വാക്കിലുണ്ട് എല്ലാം’; സച്ചിയുടെ മരണത്തില്‍ വേദന പങ്കുവെച്ച് പൃഥിരാജ് https://malayalees.ch/sachy-prithviraj-fb-post/ Fri, 19 Jun 2020 04:40:16 +0000 https://malayalees.ch/?p=27297 പൃഥിയുടെ സിനിമാജീവിതത്തില്‍ വളരെ നിര്‍ണായകമായ പങ്കുവെച്ച വൃക്തിയാണ് അന്തരിച്ച സച്ചി.

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ മരണത്തില്‍ വേദന പങ്കുവെച്ച് നടന്‍ പൃഥിരാജ്. ഒറ്റ വരിയില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് വികാരഭരിതമായിരുന്നു. പൃഥിയുടെ സിനിമാജീവിതത്തില്‍ വളരെ നിര്‍ണായകമായ പങ്കുവെച്ച വൃക്തിയാണ് അന്തരിച്ച സച്ചി. പൃഥിരാജിന് യുവനിരയില്‍ സ്ഥാനം നേടികൊടുത്ത ചോക്ലേറ്റിലൂടെയാണ് സച്ചി മലയാള സിനിമയില്‍ രംഗപ്രവേശം ചെയ്യുന്നത്. അവസാനമായി സച്ചിയുടെതായി പുറത്തിറങ്ങിയ അയ്യപ്പനും കോശിയും, ഡ്രൈവിംഗ് ലൈസന്‍സ് എന്നീ ചിത്രങ്ങള്‍ പൃഥിരാജിന്‍റെ അഭിനയ ജീവിതത്തില്‍ അടയാളപ്പെടുത്തുന്ന വേഷങ്ങളാണ്. അവസാന ചിത്രം അയ്യപ്പനും കോശിയും ബോക്സ് ഓഫീസില്‍ മികച്ച വിജയം നേടുകയും ദക്ഷിണേന്ത്യയില്‍ പ്രശസ്തി ആര്‍ജിച്ച ചിത്രം കൂടിയായിരുന്നു. സച്ചിയുടെ ആദ്യ സംവിധാന ചിത്രമായ അനാര്‍ക്കലിയിലും പൃഥിരാജായിരുന്നു നായകന്‍. ജീന്‍ പോള്‍ ലാലിന്‍റെ സംവിധാനത്തില്‍ മികച്ച വിജയം നേടിയ ഡ്രൈവിംഗ് ലൈസന്‍സിന്‍റെ തിരക്കഥ സച്ചിയുടെതായിരുന്നു.

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി(സച്ചിദാനന്ദന്‍) ഇന്ന് തൃശൂർ ജൂബിലി മിഷന്‍ ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം സച്ചിക്ക് നടുവിന് രണ്ട് സര്‍ജറികള്‍ നടത്തിയിരുന്നു. സര്‍ജറിക്കായി അനസ്തേഷ്യ നല്‍കിയപ്പോള്‍ ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ നിന്നുള്ള വിവരം. തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായ സച്ചിയുടെ തലച്ചോർ പ്രതികരിച്ചിരുന്നില്ല. ഹൈപോക്സിക് ബ്രെയിന്‍ ഡാമേജ് (എന്തെങ്കിലും കാരണത്താല്‍ തലച്ചോറിലേക്ക് ഓക്സിജന്‍ എത്താത്ത അവസ്ഥ) സംഭവിച്ചിട്ടുണ്ടെന്നും ജൂബിലി മിഷന്‍ ആശുപത്രി 16ന് പുറത്തിറക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. അനസ്ത്യേഷ്യ നല്‍കിയതിലെ പിഴവാണ് ഗുരുതരാവസ്ഥയിലാകാന്‍ കാരണമെന്നും ആരോപണമുണ്ട്.

]]>
സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അന്തരിച്ചു. https://malayalees.ch/director-sachy-died/ Fri, 19 Jun 2020 04:38:06 +0000 https://malayalees.ch/?p=27293 തൃശൂർ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയിലായിരിക്കെയാണ് മരണം.

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി(സച്ചിദാനന്ദന്‍) അന്തരിച്ചു. തൃശൂർ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയിലായിരിക്കെയാണ് മരണം. ഇക്കഴിഞ്ഞ ദിവസം സച്ചിക്ക് നടുവിന് രണ്ട് സര്‍ജറികള്‍ നടത്തിയിരുന്നു. സര്‍ജറിക്കായി അനസ്തേഷ്യ നല്‍കിയപ്പോള്‍ ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ നിന്നുള്ള വിവരം. തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായ സച്ചിയുടെ തലച്ചോർ പ്രതികരിച്ചിരുന്നില്ല. ഹൈപോക്സിക് ബ്രെയിന്‍ ഡാമേജ് (എന്തെങ്കിലും കാരണത്താല്‍ തലച്ചോറിലേക്ക് ഓക്സിജന്‍ എത്താത്ത അവസ്ഥ) സംഭവിച്ചിട്ടുണ്ടെന്നും ജൂബിലി മിഷന്‍ ആശുപത്രി 16ന് പുറത്തിറക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. അനസ്ത്യേഷ്യ നല്‍കിയതിലെ പിഴവാണ് ഗുരുതരാവസ്ഥയിലാകാന്‍ കാരണമെന്നും ആരോപണമുണ്ട്.

2007ൽ ചോക്കലേറ്റ് എന്ന സിനിമയിലൂടെ സേതുവിനൊപ്പം തിരക്കഥാകൃത്തായി രംഗപ്രവേശനം ചെയ്ത സച്ചി 2012ൽ റൺ ബേബി റൺ എന്ന ചിത്രത്തിലൂടെ ഒറ്റക്ക് തിരക്കഥ എഴുതാൻ ആരംഭിച്ചു. അനാർക്കലി, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങൾ എഴുതി സംവിധാനം ചെയ്തു. ദിലീപിനെ നായകനായി പുറത്തിറങ്ങിയ രാമലീല, പൃഥിരാജും സുരാജ് വെഞ്ഞാറമൂടും തകര്‍ത്തഭനയിച്ച ഡ്രൈവിംഗ് ലൈസന്‍സ് എന്നീ ചിത്രങ്ങളുടെ തിരക്കഥകള്‍ സച്ചിയുടേതായിരുന്നു. സഹരചയിതാവ് സേതുവിനൊപ്പം അഞ്ച് തിരക്കഥകള്‍ ഒരുക്കിയിട്ടുണ്ട് സച്ചി. സംവിധാനം ചെയ്ത സിനിമകളുടേതുള്‍പ്പെടെ സ്വന്തമായി രചിച്ചത് ഏഴ് തിരക്കഥകളാണ്.

]]>