Sachin – malayalees.ch https://malayalees.ch Malayalam Online News Portal Fri, 14 Aug 2020 09:43:16 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Sachin – malayalees.ch https://malayalees.ch 32 32 ബ്രാഡ്മാന്‍റെ അവസാന മത്സരവും സച്ചിന്‍റെ കന്നി സെഞ്ചുറിയും… https://malayalees.ch/on-this-day-sachin-first-century-and-bradman-last-match/ Fri, 14 Aug 2020 09:42:59 +0000 https://malayalees.ch/?p=30206 1928 മുതല്‍ 1948 വരെ നീണ്ടുനീന്ന ക്രിക്കറ്റ് കരിയറില്‍ 52 മത്സരങ്ങളിലെ 80 ഇന്നിങ്സുകളിലായി 6996 റണ്‍സാണ് ‘ദി ഡോണ്’‍ എന്ന വിളിപേരുള്ള ബ്രാഡ്മാന്‍ സ്വന്തമാക്കിയത്.

ക്രിക്കറ്റ് ചരിത്രത്തിലെ അത്യപൂർവ ദിനങ്ങളിൽ ഒന്നാണ് ആഗസ്ത് 14. രണ്ട് ക്രിക്കറ്റ് ഇതിഹാസങ്ങൾ ചരിത്രത്തിൻെറ രണ്ട് വഴികളിലായി കൂട്ടിമുട്ടിയ ദിനം. ക്രിക്കറ്റിലെ ഇതിഹാസ താരം ഡൊണാള്‍ഡ് ബ്രാഡ്മാൻ കളി അവസാനിപ്പിച്ചതും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആദ്യ സെഞ്ചുറി നേടിയതും 72 വര്‍ഷം മുന്‍പ് ഇതേ ദിവസമാണ്.

1928 മുതല്‍ 1948 വരെ നീണ്ടുനീന്ന ക്രിക്കറ്റ് കരിയറില്‍ 52 മത്സരങ്ങളിലെ 80 ഇന്നിങ്സുകളിലായി 6996 റണ്‍സാണ് ‘ദി ഡോണ്’‍ എന്ന വിളിപേരുള്ള ബ്രാഡ്മാന്‍ സ്വന്തമാക്കിയത്. അവസാന മത്സരം കളിക്കുപ്പോള്‍ അദ്ദേഹത്തിന് പ്രായം 40 വയസ്സ്. 52 ടെസ്ററുകളില് നിന്ന് 29 സെഞ്ചുറികളും 13 അര്‍ധ സെഞ്ചുറികളും,101.39 ശരാശരിയും. എന്നാല്‍ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ പൂജ്യത്തിന് പുറത്തായതോടെ 99.94 എന്ന ബാ​​​​​റ്റിം​​​​​ഗ് ശരാശരിയോടെ അദ്ദേഹത്തിന് കളം വിടേണ്ടിവന്നു. ബാ​​​​​റ്റിം​​​​​ഗ് ശ​​​​​രാ​​​​​ശ​​​​​രി​​​​​യി​​​​​ൽ 100 എ​​​​​ന്ന മാ​​​​​ജി​​​​​ക് സം​​​​​ഖ്യ​​​​​യി​​​​​ലേ​​​​​ക്ക് എ​​​​​ത്തി​​​​​ക്കാ​​​​​ൻ ബ്രാ​​​​​ഡ്മാ​​​​​ന് അ​​​​​പ്പോ​​​​​ൾ വേ​​​​​ണ്ടി​​​​​യി​​​​​രു​​​​​ന്ന​​​​​ത് ഒ​​രേ​​യൊ​​രു ബൗ​​​​​ണ്ട​​​​​റി മാ​​​​​ത്രം. ടെസ്റ്റ് ക്രിക്കറ്റിലെ ഈ അപൂര്‍വ ബാ​​​​​റ്റിം​​​​​ഗ് റെക്കോര്‍ഡ് ഇതുവരെ ആരും മറികടന്നിട്ടില്ല.

ബ്രാഡ്മാന്‍ യുഗത്തിന് 41 വര്‍ഷത്തിന് ശേഷം പാകിസ്താനിലെ കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ പാകിസ്താന്റെ ലോകോത്തര പേസ് പടക്കെതിരെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന 16 വയസുകാരന്‍ പാഡണിഞ്ഞു. ആദ്യകളിയില്‍ പക്ഷെ 15 റണ്‍സുമായി അയാള്‍ക്ക് മടങ്ങേണ്ടിവന്നു. എന്നാല്‍ ആ പതിനാറുകാരന്‍ സാക്ഷാല്‍ ബ്രാഡ്മാന്റെ പിന്മുറക്കാരനായി വളര്‍ന്നത് പിന്നീടുള്ള ചരിത്രം. ഇംഗ്ലണ്ടിനെതിരെ സച്ചിൻ ടെണ്ടുൽക്കറുടെ ആദ്യ സെഞ്ച്വറി. 1990 ആഗസ്ത് 14ന്, ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ 119 റൺസാണ് സച്ചിൻ നേടിയത്. ടെസ്റ്റിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി സച്ചിൻ റെക്കോർഡിട്ടു. ആ മത്സരത്തില്‍ ഇന്ത്യക്കായിരുന്നു ജയവും.

വിരമിക്കുമ്പോഴേക്കും ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാനായി സച്ചിൻ മാറി. ടെസ്റ്റിൽ 15921 റൺസും ഏകദിനത്തിൽ 18426 റൺസുമാണ് സച്ചിൻ നേടിയത്. ഏറ്റവും കൂടുതൽ സെഞ്ച്വറികൾ എന്ന റെക്കോർഡും അദ്ദേഹം സ്വന്തം പേരിലാക്കി. ഏകദിന ക്രിക്കറ്റില്‍ ആദ്യമായി ഇരട്ട സെഞ്ചുറി കുറിച്ച താരവും സച്ചിന്‍തന്നെ.

ബ്രാഡ്മാന്‍ 2001 ല്‍ തന്റെ ലോക ഇലവനെ പ്രഖ്യാപിച്ചപ്പോള്‍ സച്ചിന്‍ ഇടം നേടുകയും ചെയ്തു. തന്റെ പിന്മുറക്കാരനെ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചാണ് ബ്രാഡ്മാന്‍ സച്ചിനിലെ പ്രതിഭയെ അംഗീകരിച്ചത്.

]]>
“മൂന്നാമനായിറങ്ങാന്‍ നിര്‍ദേശിച്ചത് ചാപ്പലല്ല, സച്ചിന്‍” ഇര്‍ഫാന്‍ പത്താന്‍ https://malayalees.ch/it-was-sachin-tendulkars-idea-to-send-me-at-no3-not-greg-chappells-irfan-pathan/ Wed, 01 Jul 2020 04:35:36 +0000 https://malayalees.ch/?p=27826 ‘എന്റെ കരിയര്‍ നശിപ്പിച്ചത് ഗ്രഗ് ചാപ്പലാണെന്ന ആരോപണത്തില്‍ അടിസ്ഥാനമില്ല. ഇന്ത്യക്കാരനല്ലാത്തതുകൊണ്ട് ചാപ്പലിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുക എളുപ്പമാണ്

തന്നെ വണ്‍ഡൗണായി ബാറ്റിംഗിന് ഇറക്കണമെന്ന് നിര്‍ദേശിച്ചത് ചാപ്പലല്ല സച്ചിന്‍ ടെണ്ടുല്‍ക്കറാണെന്ന് ഇര്‍ഫാന്‍ പത്താന്‍. പേസ് ബൗളറായി ഇന്ത്യന്‍ ടീമിലെത്തിയ ഇര്‍ഫാന്‍ പത്താന്‍ ബാറ്റിംഗിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ബൗളിംഗിലെ പ്രകടനത്തെ ബാധിച്ചിരുന്നു. ഇര്‍ഫാന്‍ പത്താന്റെ കരിയര്‍ നശിപ്പിച്ചത് ഗ്രഗ് ചാപ്പലാണെന്ന വിമര്‍ശങ്ങള്‍ തള്ളിക്കളയുന്നതാണ് പത്താന്റെ പ്രതികരണം. റോണക് കപൂറിന്റെ ബിയോണ്ട് ദ ഫീല്‍ഡ് ചാനലില്‍ സംസാരിക്കവേയാണ് ഇര്‍ഫാന്‍ പത്താന്‍ ഇക്കാര്യം തുറന്നു പറഞ്ഞത്.

27ാം വയസില്‍ അവസാനമത്സരം കളിക്കേണ്ടി വന്ന പത്താന്‍ ഈവര്‍ഷം ആദ്യമാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. അവസാനം കളിച്ച ഏകദിന മത്സരത്തില്‍ മാന്‍ ഓഫ് ദമാച്ചായിട്ട് പോലും ടീമിലേക്ക് തിരിച്ചുവരാന്‍ ഇര്‍ഫാന്‍ പത്താന് അവസരം നല്‍കാതിരുന്നത് വര്‍ഷങ്ങള്‍ക്കു ശേഷം വിവാദമായിരുന്നു. ഇതിനിടെയാണ് പത്താന്റെ കരിയര്‍ നശിപ്പിച്ചത് 2005-2007 കാലത്ത് ഇന്ത്യയുടെ പരിശീലകനായിരുന്ന ഗ്രഗ് ചാപ്പലാണെന്ന വിമര്‍ശനം ഉയര്‍ന്നത്.

2005ല്‍ ശ്രീലങ്കക്കെതിരായാണ് പത്താന്‍ മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ 70 പന്തില്‍ 83 റണ്‍സെടുത്ത പത്താന്റെ മികവില്‍ ഇന്ത്യ 6ന് 350 എന്ന കൂറ്റന്‍സ്‌കോര്‍ നേടുകയും ലങ്കയെ 152 റണ്‍സിന് തോല്‍പിക്കുകയും ചെയ്തിരുന്നു. അന്ന് ക്യാപ്റ്റനായിരുന്ന രാഹുല്‍ ദ്രാവിഡിന് മുന്നില്‍ ഈ നിര്‍ദേശം വെക്കുന്നത് സച്ചിനാണെന്നാണ് പത്താന്റെ വെളിപ്പെടുത്തല്‍.

"മൂന്നാമനായിറങ്ങാന്‍ നിര്‍ദേശിച്ചത് ചാപ്പലല്ല, സച്ചിന്‍" ഇര്‍ഫാന്‍ പത്താന്‍

പത്താനെ മൂന്നാമനായി ഇറക്കാന്‍ വ്യക്തമായ കാരണങ്ങളും സച്ചിന്‍ നിരത്തിയിരുന്നു. പേസര്‍മാരെ നന്നായി കളിക്കുന്ന ഇര്‍ഫാന്‍ പത്താന് സിക്‌സറടിക്കാനും ശേഷിയുണ്ട്. മികച്ച ഫോമിലുള്ള മുരളീധരനെ ആക്രമിക്കുകയെന്നതും ലക്ഷ്യമായിരുന്നുവെന്നും പത്താന്‍ പറയുന്നു.

59 ഏകദിനങ്ങളില്‍ നിന്നും 100 വിക്കറ്റെടുത്ത ബൗളറാണ് ഇര്‍ഫാന്‍ പത്താന്‍. എന്നാല്‍ ബാറ്റിംഗിലേക്ക് കൂടി ശ്രദ്ധ തിരിഞ്ഞതോടെ പിന്നീട് കളിച്ച 61 ഏകദിനങ്ങളില്‍ നിന്നും 73 വിക്കറ്റ് മാത്രമേ അദ്ദേഹത്തിന് വീഴ്ത്താനായുള്ളൂ. ഓപണിംഗ് പേസ് ബൗളര്‍ എന്ന നിലയില്‍ നിന്നും ആദ്യ ബൗളിംഗ് മാറ്റമായെത്തുന്ന ഓള്‍റൗണ്ടര്‍ എന്ന നിലയിലേക്കുള്ള മാറ്റവും തന്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ടെന്ന് ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞിട്ടുണ്ട്. അവസരം ലഭിച്ചിരുന്നെങ്കില്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓള്‍റൗണ്ടറാകാന്‍ തനിക്ക് കഴിയുമായിരുന്നുവെന്നും ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞിട്ടുണ്ട്.

]]>
‘സച്ചിന്‍ മോശം ക്യാപ്റ്റനായത് സ്വന്തം പ്രകടനത്തില്‍ ഏറെ ശ്രദ്ധിച്ചതുകൊണ്ട്’ https://malayalees.ch/sachin-tendulkar-wasnt-a-great-captain-as-he-was-so-involved-in-his-own-performance-madan-lal/ Thu, 18 Jun 2020 12:51:43 +0000 https://malayalees.ch/?p=27268 നായകനെന്ന നിലയില്‍ സച്ചിന്‍ പരാജയമായിരുന്നു. അതിന്റെ കാരണം വെളിപ്പെടുത്തുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകനും കളിക്കാരനുമായ മദന്‍ലാല്‍…

ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളാണ് സച്ചിന്‍ തെണ്ടുല്‍ക്കറെന്ന് പറഞ്ഞാല്‍ അധികമാരും എതിര്‍ക്കാനുണ്ടാവില്ല. ഏറെ ആഘോഷിക്കപ്പെട്ട കരിയറിനിടെ സച്ചിന്‍ തകര്‍ത്ത റെക്കോഡുകളും നിരവധി. ടെസ്റ്റിലും ഏകദിനത്തിലും കൂടുതല്‍ റണ്‍സ്, അന്താരാഷ്ട്ര സെഞ്ചുറിയില്‍ സെഞ്ചുറി തുടങ്ങി ഏതൊരു ബാറ്റ്‌സ്മാനും സ്വപ്‌നം കാണുന്ന റെക്കോഡുകള്‍ മാസ്റ്റര്‍ ബ്ലാസ്റ്ററുടെ പേരിലുണ്ട്. പക്ഷേ, നായകനെന്ന നിലയില്‍ സച്ചിന്‍ പരാജയമായിരുന്നു. അതിന്റെ കാരണം വെളിപ്പെടുത്തുകയാണ് മുന്‍ പരിശീലകനും കളിക്കാരനുമായ മദന്‍ലാല്‍.

രണ്ട് സമയത്ത് സച്ചിന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകനായിട്ടുണ്ട്. രണ്ട് അവസരങ്ങളും ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹം പരാജയമായിരുന്നു. 25 ടെസ്റ്റുകളില്‍ സച്ചിനു കീഴില്‍ ഇറങ്ങിയ ഇന്ത്യക്ക് ഒമ്പതെണ്ണത്തില്‍ തോല്‍ക്കേണ്ടി വന്നു 12 എണ്ണം സമനിലയായപ്പോള്‍ നാലെണ്ണം മാത്രമാണ് വിജയിച്ചത്. ഏകദിനത്തില്‍ 73 കളികളില്‍ 23 എണ്ണത്തില്‍ മാത്രമാണ് ടീം ഇന്ത്യക്ക് സച്ചിന് കീഴില്‍ വിജയിക്കാനായത്.

ഇന്ത്യയെ 1996-97 കാലയളവില്‍ പരിശീലിപ്പിച്ച മുന്‍ ഓള്‍ റൗണ്ടര്‍ കൂടിയായ മദന്‍ലാല്‍ അതിന്റെ കാരണം വെളിപ്പെടുത്തുന്നു. സ്വന്തം പ്രകടനം മെച്ചപ്പെടുത്തുന്നതില്‍ അതീവ ശ്രദ്ധാലുവായതിനാലാണ് സച്ചിനു കീഴില്‍ ഇന്ത്യ മെച്ചപ്പെടാതിരുന്നതെന്നാണ് മദന്‍ലാല്‍ സ്‌പോര്‍ട്‌സ്‌കീടക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.മദന്‍ലാല്‍

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനേയും സച്ചിന്‍ നയിച്ചിട്ടുണ്ട്. സച്ചിന് കീഴില്‍ 55 മത്സരങ്ങള്‍ കളിച്ച മുംബൈ ഇന്ത്യന്‍സ് 32 എണ്ണത്തില്‍ വിജയിച്ചിരുന്നു.

]]>
വനിതാ ക്രിക്കറ്ററുടെ വെല്ലുവിളി സ്വീകരിച്ചു, സച്ചിന്‍ വീണ്ടും ബാറ്റിംങിനിറങ്ങും https://malayalees.ch/sachin-tendulkar-accepts-ellyse-perry-s-challenge/ Sat, 08 Feb 2020 14:35:38 +0000 https://malayalees.ch/?p=22903 ആസ്‌ട്രേലിയയില്‍ പടര്‍ന്ന കാട്ടുതീയില്‍ ദുരിതം നേരിടുന്നവരെ സഹായിക്കാനായി പണം കണ്ടെത്താനാണ് ക്രിക്കറ്റിലെ ഇതിഹാസ താരങ്ങള്‍ ഒത്തു ചേര്‍ന്ന് കളിക്കാനിറങ്ങുന്നത്. ബുഷ്ഫയര്‍ ക്രിക്കറ്റ് ബാഷ് ക്ലാഷ് എന്ന് പേരിട്ടിരിക്കുന്ന പ്രദര്‍ശന മത്സരത്തില്‍ പോണ്ടിംങ് ഇലവനും ഗില്‍ക്രിസ്റ്റ് ഇലവനുമാണ് നേരിടുന്നത്. ഇതില്‍ പോണ്ടിംങ് ഇലവന്റെ പരിശീലകനായാണ് സച്ചിന്‍ എത്തുകയെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴിതാ സച്ചിന്‍ താല്‍കാലികമായി ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ അവസാനിപ്പിച്ച് ബാറ്റ് ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നു.

തോളെല്ലിലെ പരിക്ക് കാരണം ബാറ്റിംങ് അരുതെന്ന് ഡോക്ടര്‍ കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും എല്ലിസിന്റെ വെല്ലുവിളി സ്വീകരിക്കുന്നുവെന്നാണ് സച്ചിന്‍ മറുപടി നല്‍കിയത്. ഈയൊരു കാര്യത്തിന് പരമാവധി പണം ലഭിക്കുമെന്ന് ഉറപ്പാക്കാന്‍ സാധിക്കുന്നത് ചെയ്യുമെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

സച്ചിന്‍ ടെണ്ടുല്‍ക്കറും യുവരാജ് സിംങും ലാറയും വസിം അക്രമും കോട്‌നി വാല്‍ഷും സിമ്മണ്‍സും ബ്രറ്റ് ലീയും അടക്കമുള്ള നിരവധി താരങ്ങളാണ് ടി10 മത്സരത്തില്‍ കളിക്കാനിറങ്ങുക. പത്ത് ഓവര്‍ വീതമുള്ള മത്സരമാണ് നടക്കുക. സിഡ്‌നിയില്‍ നാളെ മത്സരം നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ മഴ ഭീഷണിയെ തുടര്‍ന്ന് ഒമ്പതിന് മെല്‍ബണിലേക്ക് മാറ്റി. ദിവസം മാറ്റിയതിനെ തുടര്‍ന്ന് ഷെയ്ന്‍ വോണ്‍, സ്റ്റീവ് വോ, മൈക്കല്‍ ക്ലാര്‍ക്ക്, മൈക്ക് ഹസി എന്നിവര്‍ക്ക് കളിക്കാനെത്താനാവില്ല.

]]>
“ഓപ്പണറാകാൻ കാലുപിടിച്ച കാലമുണ്ടായിരുന്നു”: സച്ചിന്റെ വെളിപ്പെടുത്തൽ https://malayalees.ch/sachin-tendulkar-reveals-why-he-had-to-beg-and-plead/ Thu, 26 Sep 2019 12:43:56 +0000 https://malayalees.ch/?p=16087 ഓപ്പണിങ് ബാറ്റ്‌സ്മാനായി കളിക്കാന്‍ താന്‍ ടീം അധികൃതരോട് യാചിച്ചിരുന്ന കാലമുണ്ടായിരുന്നെന്ന് ബാറ്റിങ് ഇതിഹാസം സചിന്‍ തെണ്ടുല്‍ക്കര്‍. സമൂഹമാധ്യമ വെബ്‌സൈറ്റായ ലിങ്ക്ഡ് ഇന്നില്‍ വീഡിയോ പങ്കുവെച്ചാണ് സചിന്‍ പഴയകാല അനുഭവം ഓര്‍ത്തെടുത്തത്. പരാജയം നേരിടുമോയെന്ന് ഭയന്ന് പിന്മാറരുതെന്ന് ആരാധകരെ ഉപദേശിച്ചുകൊണ്ടാണ് സചിന്‍ വീഡിയോ പോസ്റ്റ് ചെയ്തത്.

1994ല്‍ ന്യൂസിലാന്‍ഡിനെതിരെ ഓക്‍ലന്‍ഡില്‍ നടന്ന ഏകദിന മത്സരത്തിലായിരുന്നു അത്. തുടക്കത്തിലേ വിക്കറ്റ് നഷ്ടപ്പെടുത്താതെ കളിക്കുന്ന രീതിയായിരുന്നു അന്ന് എല്ലാ ടീമുകളും പ്രയോഗിച്ചിരുന്നത്. എന്നാല്‍, ആക്രമിച്ച് മുന്നേറി കളിക്കുകയായിരുന്നു തന്റെ രീതി. ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനായി അനുവദിക്കണമെന്ന് താന്‍ അപേക്ഷിച്ചു. പരാജയപ്പെടുകയാണെങ്കില്‍ പിന്നീട് ഈ ആവശ്യവുമായി വരില്ലെന്നും താന്‍ പറഞ്ഞു. അങ്ങനെ ഓപ്പണറായി ഇറങ്ങിയ ആദ്യ മത്സരത്തില്‍ തന്നെ 49 പന്തില്‍ നിന്ന് 82 റണ്‍സ് അടിച്ചെടുത്തു. പിന്നീട് തനിക്ക് യാചിക്കേണ്ടി വന്നില്ല -സചിന്‍ പറയുന്നു.

ഏകദിനത്തില്‍ 49 സെഞ്ച്വറി പൂര്‍ത്തിയാക്കിയ സചിന് പക്ഷേ തന്റെ ആദ്യ സെഞ്ച്വറി നേടാന്‍ അഞ്ച് വര്‍ഷം കാത്തിരിക്കേണ്ടി വന്നിരുന്നു. 1994ല്‍ ഓസ്‌ട്രേലിയക്കെതിരെയാണ് സചിന്‍ തന്റെ ആദ്യ ഏകദിന സെഞ്ച്വറി നേടുന്നത്. 1994ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ പിറന്ന ഈ സെഞ്ചുറി, മധ്യനിരയില്‍നിന്ന് സച്ചിന്‍ ഓപ്പണറുടെ വേഷത്തിലേക്കു മാറിയതിനു ശേഷമാണ് പിറന്നത്. ഓപ്പണറെന്ന നിലയിലുള്ള ആദ്യ അഞ്ച് ഇന്നിങ്‌സുകളില്‍ 82, 63, 40, 63, 73 എന്നിങ്ങനെയായിരുന്നു സച്ചിന്റെ സ്‌കോറുകള്‍. രാജ്യാന്തര ഏകദിനത്തില്‍ 463 മല്‍സരങ്ങളില്‍നിന്ന് 18,426 റണ്‍സ് നേടിയാണ് സച്ചിന്‍ വിരമിച്ചത്. ഇന്നും ഏറ്റവും കൂടുതല്‍ ഏകദിന റണ്‍സുകളുടെ റെക്കോര്‍ഡ് സച്ചിന്റെ പേരില്‍ തന്നെ.

]]>