Sachin Tendulkar – malayalees.ch https://malayalees.ch Malayalam Online News Portal Mon, 22 Jan 2024 08:37:45 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Sachin Tendulkar – malayalees.ch https://malayalees.ch 32 32 ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാകാൻ അയോധ്യയിൽ സച്ചിനുമെത്തി; അമിതാഭ് ബച്ചൻ, രജനികാന്ത് തുടങ്ങി വൻ താരനിര https://malayalees.ch/sachin-tendulkar-reached-ayodhya-pranprathishta/ Mon, 22 Jan 2024 08:37:21 +0000 https://malayalees.ch/?p=95083 പ്രാണപ്രതിഷ്ഠ ചടങ്ങിന് സാക്ഷിയാകാൻ രാമജന്മഭൂമിയിലെത്തി മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെൻഡ‍ുൽക്കർ. പ്രാണപ്രതിഷ്ഠ ചടങ്ങിന് ആദ്യം ക്ഷണം ലഭിച്ച കായിക താരം സച്ചിൻ തെൻഡ‍ുൽക്കറായിരുന്നു.

സച്ചിൻ തെൻഡുൽക്കർ ചടങ്ങിൽ പങ്കെടുക്കാൻ മഹാഋഷി വാൽമികി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിയതിന്റെ വീഡിയോയാണ് സോഷ്യൽ മീ‍ഡിയയിൽ വൈറലായത്. വിരാട് കോലി,വിരേന്ദർ സെവാഗ്,​ഗൗതം ​ഗംഭീർ, വെങ്കിടേഷ് പ്രസാദ് അടക്കമുള്ളവർക്ക് ക്ഷണം ലഭിച്ചിരുന്നു.

അമിതാഭ് ബച്ചൻ ,ചിരഞ്ജീവി, രാം ചരൺ, മാധുരി ദിക്ഷിത്, രജനികാന്ത്, ധനുഷ്, രൺബീർ കപൂർ, ആയുഷ്മാൻ ഖുറാന, ആലിയ ഭട്ട്, കത്രീന കൈഫ് രാജ് കുമാർ ഹിറാനി, രോഹിത് ഷെട്ടി, രാം നെനെ, മഹാവീർ ജെയിൻ വിക്കി കൗശൽ, എന്നി താരങ്ങളാണ് പ്രാണ പ്രതിഷ്‌ഠ ചടങ്ങിന് എത്തിയത്.ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കലാകായിക പ്രതിഭകൾ എന്നിവർ അയോദ്ധ്യയിലെത്തി.

“ഇന്ന് മുതൽ രാമരാജ്യം പ്രാണപ്രതിഷ്ഠയോടെ ആരംഭിക്കും. എല്ലാ അസമത്വങ്ങളും അവസാനിക്കും. എല്ലാവരും സ്നേഹത്തോടെ പെരുമാറും. അയോധ്യയിൽ നിന്ന് രാജ്യം മുഴുവൻ വരുന്ന മാറ്റം വളരെ മനോഹരമായിരിക്കും. ഒപ്പം എല്ലാവരും ഒത്തൊരുമയോടെ ജീവിക്കുകയും ചെയ്യും. ഞങ്ങൾ നല്ല മനസ്സോടെ ജീവിക്കും. ഭഗവാൻ ശ്രീരാമന്റെ അനുഗ്രഹവും എല്ലാവരിലും പതിക്കട്ടെ,” രാമജന്മഭൂമി മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു.

]]>
സംഭവബഹുലമായ ഫിഫ്റ്റി നോട്ട്ഔട്ട്; ക്രിക്കറ്റ് ദൈവത്തിന് ഇന്ന് പിറന്നാൾ https://malayalees.ch/cricket-legend-sachin-tendulkar-celebrates-his-50th-birthday/ Mon, 24 Apr 2023 06:29:28 +0000 https://malayalees.ch/?p=80125 സച്ചിൻ… സച്ചിൻ… സച്ചിൻ… സച്ചിൻ… ക്രിക്കറ്റ് ദൈവത്തിന് ഇന്ന് അമ്പതാം പിറന്നാൾ. ആരായിരുന്നു സച്ചിൻ, അല്ലെങ്കിൽ ആരാണ് നമുക്ക് സച്ചിൻ. വിശേഷണങ്ങളുടെ അകമ്പടി ഇല്ലാതെ ഒരു ഇന്ത്യക്കാരനെ വിവരിക്കാനാവുമെങ്കിൽ അതിന് പേര് ഒന്ന് മാത്രമാണ്. കളിക്കാരനായി മാത്രം രേഖപ്പെടുത്തിയ ഒരാളല്ല അയാൾ. അയാളുടെ ജീവിതം ഒരു മാതൃകയായിരുന്നു. ഉയരങ്ങളുടെ കൊടുമുടിയിലും ഒന്നുമല്ലാത്ത ഒരുവനെ പോലെരു സാധാരണക്കാരനായി നിന്നു. 22വാര അകലത്തിൽ 3 അടി മാത്രം നീളമുള്ള ഒരു ബാറ്റ് കൊണ്ട് തീർത്ത വിസ്മയത്തിന് നൂറ്റാണ്ടുകളിൽ പറഞ്ഞ് തീർക്കാനാകാത്ത ഭംഗിയാണ്. ബാറ്റ് കൊണ്ട് കനത്ത പ്രഹരം ഏൽപ്പിക്കുമ്പോഴും മുഖത്തെ നിഷ്കളങ്കതയും വിനയവും അയാളെ വിട്ട് പോയിരുന്നില്ല. കളിക്കളത്തിലെ മാന്യതയുടെ മുഖമായിരുന്നു സച്ചിൻ.

സച്ചിനോളം പ്രശസ്തി ക്രിക്കറ്റിനുണ്ടായിരുന്നോ? ഉത്തരം കണ്ടെത്താൻ പലവട്ടം ചിന്തിക്കേണ്ടി വരും. പ്രായഭേദമന്യേ ലോകം ആഘോഷിച്ച ഒരുവൻ തീർത്ത മാന്ത്രികതയിൽ രൂപപ്പെട്ടത് കൂടിയാണ് ക്രിക്കറ്റിന്റെ ചരിത്രം. ക്രിക്കറ്റ് ചോരയിൽ കലർന്ന ഇന്ത്യൻ ജനത വന്ദേ ഭാരതം പാടുന്നതിനോളം ഉച്ചത്തിൽ സച്ചിന് വേണ്ടിയും ആർത്തു വിളിച്ചിട്ടുണ്ടാകും. കളിക്കളത്തിന് പുറത്തും അയൊളൊരു വിസ്മയമായിരുന്നു. സച്ചിനോളം വിലമതിപ്പും മൂല്യവും ഉള്ളൊരു ബ്രാൻഡ് ഇന്ത്യയിൽ ഉണ്ടായിട്ടില്ല. കായിക ലോകത്ത് ഇന്ത്യയിൽ നിന്നുള്ള ആദ്യ സൂപ്പർ ബ്രാൻഡ്. ലോകത്തിലെ ഏറ്റവും വലിയ ഡെമോക്രസിയിലെ ഏറ്റവും ഇൻഫ്ലുവൻഷ്യലായ മനുഷ്യൻ. ക്രിക്കറ്റിനെ ഒരു പാഠ്യപദ്ധതിയോളം വലുതാക്കാൻ സച്ചിനായി.

അയാളുടെ സന്തോഷത്തിലും സങ്കടത്തിലും നമ്മളും പങ്കുചേർന്നു. പ്രവർത്തികൾ മാതൃകയാക്കി. ഭിന്നശേഷിക്കാർക്കും കുട്ടികൾക്കും വൃദ്ധജനങ്ങൾക്കും ഒക്കെ വേണ്ടി സച്ചിൻ നടത്തിയ പ്രവർത്തനങ്ങൾ കാട്ടുതീ പോലെയാണ് പടർന്നത്. നിറത്തിന്റെയോ കൊടിയുടേയോ പണത്തിന്റെയോ വ്യത്യാസമില്ലാതെ ലോകം അയാളെ കൊണ്ടാടി. വിശ്വാസികൾ അല്ലാത്തവർക്കും അയാൾ ദൈവമായി. പാഡണിഞ്ഞ് ക്രിസീലിറങ്ങുമ്പോൾ തിരുവസ്ത്രം അണിഞ്ഞ് നിൽക്കുന്ന ദൈവത്തിനെ പോലെയായി സച്ചിൻ.

ഒരു ഇതിഹാസം പിറന്നിട്ട് ഇന്ന് അൻപതാണ്ട് പിന്നിടുകയാണ്. വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. കാരണം അയാളെ ഇന്നും നാം കൊണ്ടാടുകയാണ്. ആഘോഷിക്കുകയാണ്. കുറിച്ച റെക്കോർഡുകളോട്, പിന്നിട്ട നാഴികകല്ലുകളോട് എല്ലാം പുതു തലമുറ മത്സരിക്കുകയാണ്. കാലം കടന്ന് പോകുമ്പോഴും പ്രായമാകാതെ നിഷ്കളങ്കതയുടെ വിനയത്തിന്റെ ആൾരൂപമായി സച്ചിൻ നമുക്കിടയിൽ വീണ്ടും വീണ്ടും ആഘോഷിക്കപ്പെടും. കളത്തിലും പുറത്തും തലമുറകളെ പ്രചോദിപ്പിച്ച ഇതിഹാസ താരത്തിന് പിറന്നാൾ ആശംസകൾ.

]]>
“മനോഹരമായ യാത്രയുടെ തുടക്കം”; ചരിത്രമെഴുതിയ മകന് ആശംസയുമായി സച്ചിൻ ടെൻഡുൽക്കർ https://malayalees.ch/sachin-tendulkar-on-his-son-arjuns-ipl-debut-html/ Mon, 17 Apr 2023 05:16:27 +0000 https://malayalees.ch/?p=79680 അരങ്ങേറ്റ മത്സരം അവിസ്മരണീയമാക്കി ഇന്ത്യയുടെ ഇതിഹാസതാരം സച്ചിൻ ടെൻഡുൽക്കറിന്റെ മകൻ അർജുൻ ടെൻഡുൽക്കർ. ഐപിഎല്ലിൽ സച്ചിൻ അണിഞ്ഞ ഏക കുപ്പായം മുംബൈ ഇന്ത്യൻസിന്റെ ആയിരുന്നു. വളരെ കാലത്തെ കാത്തിരിപ്പിന് ശേഷമാണ് അർജുൻ മുംബൈയുടെ ആ നീല ജേഴ്‌സിയിൽ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരെ അരങ്ങേറ്റം നടത്തിയത്. ഇന്ന് അർജുൻ അരങ്ങേറ്റം കുറിച്ചതോടെ ഐപിഎല്ലിൽ കളിക്കുന്ന ആദ്യ അച്ഛനും മകനും എന്ന റെക്കോർഡ് ഇരുവരുടെയും പേരിലായി. ഇന്നിങ്സിലെ ആദ്യ ഓവർ എറിയാൻ ഇന്നലെ ക്യാപ്റ്റൻ ആയിരുന്ന സൂര്യകുമാർ യാദവ് അർജുനിനെ ക്ഷണിച്ചിരുന്നു. രണ്ട് ഓവറുകൾ മാത്രമെറിഞ്ഞ അർജുൻ വിക്കറ്റുകൾ എടുക്കാതെ വിട്ടുകൊടുത്തത് 17 റണ്ണുകൾ മാത്രമാണ്. മത്സരശേഷം മകന് ആശംസയുമായി രംഗത്ത് വന്നിരിക്കുകയാണ് സച്ചിൻ.

” അർജുൻ, ഒരു ക്രിക്കറ്റ് താരമാകാനുള്ള യാത്രയിൽ മറ്റൊരു സുപ്രധാന ചുവടുവയ്പ്പ് നടത്തിയിരിക്കുന്നു നീ. ക്രിക്കറ്റിനോട് ഇഷ്ടമുള്ള, നിന്നെ സ്നേഹിക്കുന്ന ഒരു പിതാവെന്ന നിലയിൽ ഈ മത്സരത്തിന് അർഹിക്കുന്ന ബഹുമാനം നൽകിയാൽ അത് നിന്നെ തിരിച്ചു സ്നേഹിക്കുമെന്ന് എനിക്കറിയാം. വളരെയധികം കഠിനാധ്വാനം ചെയ്താണ് നീ ഇവിടെയെത്തിയത്. അത് ഇനിയു തുടരുമെന്നും ഉറപ്പാണ്. ഇതൊരു മനോഹരമായ യാത്രയുടെ തുടക്കമാണ്. എല്ലാ ആശംസകളും,” സച്ചിൻ തന്റെ ട്വീറ്റിൽ കുറിച്ചു.

കൊൽക്കത്തയ്ക്ക് എതിരെ അഞ്ച് വിക്കറ്റുകൾക്ക് മുംബൈ മത്സരം കൈപ്പിടിയിലൊതുക്കി. ഒറ്റയാൾ പോരാളിയായി കൊൽക്കത്തയിൽ നിറഞ്ഞാടി സെഞ്ച്വറി നേടിയ വെങ്കിടേഷ് അയ്യരുടെ സെഞ്ച്വറിയ്ക്കും മുംബൈ വിജയം തടയാനായില്ല. ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 51 പന്തിൽ 104 റൺസ് നേടിയ അയ്യരുടെ കരുത്തിൽ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 185 റൺസ് അടിച്ചെടുത്തു.

]]>
ഐസിസി ടൂർണമെൻ്റുകളിൽ ഏറ്റവുമധികം ഫിഫ്റ്റി പ്ലസ് സ്കോറുകൾ; സച്ചിനെ മറികടന്ന് കോലി https://malayalees.ch/virat-kohli-icc-tournaments-fifty/ Mon, 24 Oct 2022 04:37:50 +0000 https://malayalees.ch/?p=70084 ഐസിസി ടൂർണമെൻ്റുകളിൽ ഏറ്റവുമധികം ഫിഫ്റ്റി പ്ലസ് സ്കോറുകൾ നേടുന്ന താരമെന്ന റെക്കോർഡ് ഇന്ത്യൻ മുൻ നായകൻ വിരാട് കോലി. ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറെ മറികടന്നാണ് കോലി ഈ നേട്ടത്തിലെത്തിയത്. ഇന്നലെ ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ 82 റൺസ് നേടി പുറത്താവാതെ നിന്ന കോലി ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചിരുന്നു.

ഇന്നലെ പാകിസ്താനെതിരെ കോലി നേടിയത് ഐസിസി ടൂർണമെൻ്റുകളിലെ തൻ്റെ 24ആം ഫിഫ്റ്റി പ്ലസ് സ്കോർ ആയിരുന്നു. സച്ചിനാവട്ടെ 23 ഫിഫ്റ്റി പ്ലസ് സ്കോറുകളാണ് ഉള്ളത്. 60 ഐസിസി മത്സരങ്ങളിൽ നിന്ന് 60.63 ശരാശരിയിൽ 22 അർധസെഞ്ചുറികളും 2 സെഞ്ചുറികളും സഹിതം 2486 റൺസാണ് കോലി നേടിയിട്ടുള്ളത്. 61 മത്സരങ്ങളിൽ നിന്ന് 49.43 ശരാശരിയിൽ ഏഴ് സെഞ്ചുറികളും 16 അർധസെഞ്ചുറികളും അടക്കം 2719 റൺസാണ് സച്ചിൻ്റെ സമ്പാദ്യം.

ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യ ത്രസിപ്പിക്കുന്ന ജയമാണ് നേടിയത്. 4 വിക്കറ്റിനാണ് പാകിസ്താനെ ഇന്ത്യ കീഴടക്കിയത്. പാകിസ്താൻ മുന്നോട്ടുവച്ച 160 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ അവസാന പന്തിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം കണ്ടു. 53 പന്തിൽ 82 റൺസെടുത്ത് പുറത്താവാതെ നിന്ന വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. പാകിസ്താനു വേണ്ടി ഹാരിസ് റൗഫും മുഹമ്മദ് നവാസും 2 വിക്കറ്റ് വീതം വീഴ്ത്തി.

]]>
റോഡ് സേഫ്റ്റി സീരീസ്; ഇന്ത്യൻ ടീമിനെ സച്ചിൻ നയിക്കും https://malayalees.ch/sachin-road-safety-world-series/ Thu, 01 Sep 2022 12:41:07 +0000 https://malayalees.ch/?p=67438 റോഡ് സേഫ്റ്റി വേൾഡ് സീരീസിൻ്റെ രണ്ടാം എഡിഷനിൽ ഇന്ത്യൻ ലെജൻഡ്സിനെ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കർ നയിക്കും. കഴിഞ്ഞ സീസണിൽ സച്ചിൻ്റെ തന്നെ നായകത്വത്തിൽ ജേതാക്കളായ ഇന്ത്യ കിരീടം നിലനിർത്താനായാണ് ഇറങ്ങുന്നത്. കാൺപൂർ, റായ്‌പൂർ, ഇൻഡോർ, ഡെറാഡൂൺ എന്നീ നഗരങ്ങളിൽ സെപ്തംബർ 10 മുതൽ ഒക്ടോബർ 1 വരെയാണ് ടൂർണമെൻ്റ്, കാൺപൂരിലാണ് ഉദ്ഘാടന മത്സരം. റായ്പൂരിൽ രണ്ട് സെമിയും ഫൈനലും നടക്കും.

ഇത്തവണ ന്യൂസീലൻഡ് ലെജൻഡ്സ് ടീമും ടൂർണമെൻ്റിൽ മത്സരിക്കും. ഇന്ത്യ, ഓസ്ട്രേലിയ, ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ഇംഗ്ലണ്ട് എന്നീ ടീമുകളാണ് കഴിഞ്ഞ സീസണിൽ കളിച്ചത്.

]]>
‘കോൾ ഹിം സർ’; സച്ചിനെ പേരെടുത്ത് വിളിച്ച ഓസ്‌ട്രേലിയന്‍ യുവ താരത്തിനെതിരെ ആരാധകർ https://malayalees.ch/twitter-blasts-marnus-labuschagne-for-his-reply-to-sachin-tendulkar/ Sat, 30 Jul 2022 13:05:11 +0000 https://malayalees.ch/?p=65658 ആധുനിക ക്രിക്കറ്റിലെ മികച്ച കളിക്കാരിലൊന്നായ സ്റ്റീവ് സ്മിത്തിന്റെ പകരക്കാരൻ എന്ന നിലയിലാണ് ഓസ്‌ട്രേലിയയുടെ യുവ ബാറ്റ്‌സ്മാൻ മാർനസ് ലാബുഷാഗ്നെ അറിയപ്പെടുന്നത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇന്ത്യൻ ആരാധകരുടെ രോഷം ഏറ്റുവാങ്ങുകയാണ് താരം. ക്രിക്കറ്റ് ദൈവം സച്ചിൻ ടെണ്ടുൽക്കറെ ‘സർ’ എന്ന് അഭിസംബോധന ചെയ്യാതെ പേരെടുത്ത് വിളിച്ചതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച മുതലാണ് സംഭവങ്ങളുടെ തുടക്കം. കോമൺവെൽത്ത് ഗെയിംസിൽ ക്രിക്കറ്റിന്റെ തിരിച്ചുവരവിനെക്കുറിച്ച് സച്ചിൻ ടെണ്ടുൽക്കർ ട്വീറ്റ് ചെയ്യുകയും ഇന്ത്യൻ വനിതാ ക്രിക്കറ്റ് എല്ലാ ആശംസകളും നേരുകയും ചെയ്തിരുന്നു. “കോമൺവെൽത്ത് ഗെയിംസിൽ ക്രിക്കറ്റിന്റെ തിരിച്ചുവരവ് കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഈ മനോഹരമായ ഗെയിമിന് പുതിയ പ്രേക്ഷകരെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കോമൺവെൽത്ത് ഗെയിംസിലേക്കുള്ള യാത്രയിൽ ഇന്ത്യൻ വനിതാ ടീമിന് ഹൃദയം നിറഞ്ഞ ആശംസകള്‍” എന്നായിരുന്നു സച്ചിന്‍ ട്വീറ്റ് ചെയ്തത്.

“സച്ചിൻ പറഞ്ഞതിനോട് അനുകൂലിക്കുന്നു. ഓസീസ്-ഇന്ത്യ ഓപ്പണിംഗ് മത്സരം ഗംഭീര പോരാട്ടമായിരിക്കും” എന്ന് ലാബുഷാഗ്നെ ട്വീറ്റിന് മറുപടി നൽകി. മർനസ് ലാബുഷാഗ്‌നെയുടെ ഈ ട്വീറ്റ് ആരാധകർക്ക് ഇഷ്ടപ്പെട്ടില്ല, സച്ചിനെ പേരെടുത്ത് വിളിച്ചത് അവരെ ചൊടിപ്പിച്ചു. സച്ചിന്‍ ആരാണെന്ന് ഓര്‍ക്കുന്നത് നല്ലതാണെന്നും അദ്ദേഹം അര്‍ഹിക്കുന്ന ബഹുമാനം നല്‍കണമെന്നുമാണ് ആരാധകര്‍ പറയുന്നത്. ക്രിക്കറ്റിന്റെ തമ്പുരാൻ എന്ന് വിളിക്കപ്പെടുന്ന സച്ചിൻ ടെൻഡുൽക്കർ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞിട്ട് ഒരു ദശാബ്ദത്തോളമായെങ്കിലും ആരാധകർക്ക് ഇപ്പോഴും അദ്ദേഹം ഒരു വികാരമാണ്.

]]>
ഗതാഗതക്കുരുക്കിനെ എങ്ങനെ ആസ്വദിക്കാം? ക്രിക്കറ്റ് ദൈവം പറയുന്നു… https://malayalees.ch/how-to-enjoy-while-on-a-long-drive-sachin-tendulkar-shows-in-this-video/ Wed, 06 Apr 2022 11:36:20 +0000 https://malayalees.ch/?p=59668 ദീർഘദൂര യാത്ര ഇഷ്ടപ്പെടാത്തവർ ചുരുക്കമാണ്. മനോഹര കാഴ്ചകൾ കണ്ടുള്ള യാത്ര ഏവർക്കും ഉന്മേഷം പകരും. ചിലപ്പോഴെങ്കിലും യാത്രകൾ വിരസമായി തോന്നാം. പ്രത്യേകിച്ചും ഗതാഗതക്കുരുക്കിൽ അകപ്പെടുമ്പോൾ. അത്തരം സാഹചര്യങ്ങളിൽ എന്തുചെയ്യണം? സാക്ഷാൽ ക്രിക്കറ്റ് ദൈവം പറയുന്നത് കേൾക്കൂ.

സച്ചിൻ ടെണ്ടുൽക്കർ പോസ്റ്റ് ചെയ്ത ഒരു വിഡിയോ ആണ് ട്വിറ്ററിലെ ഇപ്പോഴത്തെ ചർച്ച. രണ്ട് ദിവസം മുൻപാണ്‌ വിഡിയോ ഷെയർ ചെയ്തത്. ദൃശ്യങ്ങൾ പ്രകാരം സച്ചിനും കൂട്ടരും കാർ യാത്രയിലാണ്. പിന്നണിയിൽ മനോഹരമായ മറാത്തി ഗാനവും അതിനൊത്ത് നൃത്തം ചെയുന്ന സച്ചിനെയും കാണാൻ കഴിയും. പൂനെയിലേക്കുള്ള വഴിമധ്യ വാഹനം ഗതാഗതക്കുരുക്കിൽ കുടുങ്ങുന്നു. പിന്നാലെയാണ് സച്ചിൻ്റെ പോസ്റ്റ്.

‘പൂനെയിലേക്കുള്ള യാത്രാമധ്യ ഗതാഗതക്കുരുക്കിൽ കുടുങ്ങി, ഒരു മനോഹരമായ ഗാനം ആസ്വദിക്കാമെന്ന് വിചാരിച്ചു!’ – എന്ന തലക്കെട്ടോടെ സച്ചിൻ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചു. വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി. ലക്ഷ കണക്കിന് ആളുകൾ ഇതിനോടകം വിഡിയോ കണ്ടുകഴിഞ്ഞു. ട്വീറ്റിന് കീഴിൽ കമെന്റുകളുടെ പ്രവാഹമാണ്. സച്ചിൻ കേൾക്കുന്ന പാട്ടിന്റെ തമിഴ്, ബംഗാളി പതിപ്പുകൾ ചിലർ പോസ്റ്റ് ചെയ്തു.

“കുട്ടിക്കാലത്തെ ഓർമ്മപ്പെടുത്തുന്നു…പഴയ ആംചി മുംബൈയെ ശരിക്കും മിസ് ചെയ്യുന്നു. മഹാരാഷ്ട്രയിലെ പരമ്പരാഗത ഉത്സവങ്ങളും മനോഹരമായ ശിവജിയുടെ ജയന്തിയും ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന അതിമനോഹരമായ മഴയും ഓർമ്മവരുന്നു. ആ നാളുകൾ തിരികെ കിട്ടിയിരുന്നെങ്കിൽ…”ഒരു ട്വിറ്റർ ഉപയോക്താവ് പോസ്റ്റ് ചെയ്തു. “ഹേമന്ത് മുഖർജിയുടെ ഐതിഹാസിക ഗാനം” മറ്റൊരാൾ അഭിപ്രായപ്പെട്ടു.

]]>
‘മിഷൻ ഓക്സിജൻ’ പദ്ധതിയിലേക്ക് ഒരു കോടി രൂപ സംഭാവന നൽകി സച്ചിൻ https://malayalees.ch/sachin-tendulkar-donates-rs-1-crore-to-mission-oxygen/ Fri, 30 Apr 2021 04:09:22 +0000 https://malayalees.ch/?p=43544 ‘മിഷൻ ഓക്സിജൻ’പദ്ധതിയിലേക്ക് ഒരു കോടി രൂപ സംഭാവന നൽകി മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കർ. രാജ്യത്തെ ആശുപത്രികളിൽ ഓക്സിജൻ സൗകര്യം ഒരുക്കുന്നതിനായി ഒരു കോടി രൂപ സംഭാവന നൽകുകയാണെന്ന് അദ്ദേഹം അറിയിച്ചു. പൗരന്മാരോട് ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് സംഭാവന നൽകിയ വിവരം അദ്ദേഹം അറിയിച്ചത്.

‘കൊവിഡ് രണ്ടാം തരംഗം രാജ്യത്തിൻ്റെ ആരോഗ്യമേഖലയ്ക്ക് വലിയ സമ്മർദ്ദം ഉണ്ടാക്കിയിരിക്കുകയാണ്. കൊവിഡ് രോഗികൾക്ക് ആവശ്യമായ ഓക്സിജൻ എത്തിക്കുന്ന എന്നതാണ് ഇപ്പോഴത്തെ ധർമ്മം. പൊതുജനങ്ങൾ ആവശ്യത്തിനൊത്ത് ഉയരുന്നത് ഹൃദയഹാരിയാണ്. 25 പേരടങ്ങുന്ന യുവ വ്യവസായികൾ രാജ്യത്തെ ആശുപത്രികളിൽ ഓക്സിജൻ സൗകര്യം ഒരുക്കാനായി മിഷൻ ഓക്സിജൻ എന്ന സംരംഭത്തിനു തുടക്കമിട്ടിരിക്കുന്നു. അവരുടെ ശ്രമം രാജ്യത്തെ വിവിധ ആശുപത്രികളിൽ എത്താനായി ഞാൻ ഒരു സംഭാവന കൊണ്ട് അവരെ സഹായിച്ചു. ഞാൻ കളിച്ചുകൊണ്ടിരുന്നപ്പോൾ നിങ്ങളുടെ പിന്തുണ വിലമതിക്കാനാവാത്തതായിരുന്നു. അത് എന്നെ വിജയി ആവാൻ സഹായിച്ചു. കൊവിഡിനെതിരെ പോരാടുന്ന എല്ലാവർക്കും പിന്നിൽ ഇന്ന് നമ്മൾ അണിനിരക്കേണ്ടതുണ്ട്.’- സച്ചിൻ കുറിച്ചു.

]]>
വിഷാദരോഗിയായിരുന്നു; മറികടക്കാൻ സഹായിച്ചത് സച്ചിൻ; വെളിപ്പെടുത്തലുമായി കോലി https://malayalees.ch/after-talking-about-depression-virat-kohli-reveals-how-sachin-tendulkar-helped-him-recover/ Sat, 20 Feb 2021 08:06:57 +0000 https://malayalees.ch/?p=40468 2014ലെ ഇംഗ്ലണ്ട് പരമ്പരയിൽ വിഷാദരോഗത്തിന് അടിപ്പെട്ടിരുന്നു എന്ന ടീം ഇന്ത്യ നായകൻ വിരാട് കോലിയുടെ തുറന്നുപറച്ചിൽ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട മനുഷ്യൻ താനാണ് എന്നു തോന്നിയെന്നും ആ അവസ്ഥയെ എങ്ങനെ മറികടക്കുമെന്ന് ഒരു പിടിയുമില്ലായിരുന്നു എന്നും കോലി പറഞ്ഞിരുന്നു.

വിഷാദാവസ്ഥയിൽ നിന്ന് പുറത്തുകടക്കാൻ തന്നെ സഹായിച്ചത് ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കറുടെ ഉപദേശമായിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് കോലി. നെഗറ്റീവ് ചിന്തകളോട് പൊരുതരുത് എന്നായിരുന്നു സച്ചിന്റെ ഉപദേശമെന്നും കോലി പറഞ്ഞു.

കാര്യങ്ങളുടെ മാനസികസ്ഥിതിയെ കുറിച്ച് അദ്ദേഹവുമായി (സച്ചിൻ) ചാറ്റ് നടത്തിയിരുന്നു. ക്രിക്കറ്റിൽ അനുഭവിച്ച കാര്യങ്ങൾ അദ്ദേഹമെന്നോട് പറഞ്ഞു. നെഗറ്റീവ് ചിന്തകളിലൂടെ കടന്നു പോകുകയോ അല്ലെങ്കിൽ സ്ഥിരമായി അത്തരം ചിന്തകൾ ഉണ്ടാകുകയോ ആണെങ്കിൽ അത് വിട്ടു കളയൂ എന്നാണ് അദ്ദേഹം പറഞ്ഞത്. ആ ചിന്തകളോട് പൊരുതിയിൽ അത് കൂടുതൽ വളരും. ആ ഉപദേശമാണ് പിന്നീട് ഞാൻ മനസ്സിൽ വച്ചത്.

വിരാട് കോലി/ ടീം ഇന്ത്യ നായകൻ

വിഖ്യാത ബ്രോഡ്കാസ്റ്റർ മാർക്ക് നിക്കോളാസിന്റെ നോട്ട് ജസ്റ്റ് ക്രിക്കറ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു കോലി.

2014ൽ ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് കോലി കളിച്ചത്. പത്ത് ഇന്നിങ്സുകളിൽ നിന്നും താരത്തിന്റെ ബാറ്റിങ് ശരാശരി വെറും 13.40 മാത്രമായിരുന്നു. 1, 8, 25, 0, 39, 28, 0, 7, 6, 20 എന്നിങ്ങനെയായിരുന്നു കോലി തുടർച്ചയായ ഇന്നിങ്‌സുകളിൽ നേടിയ സ്‌കോറുകൾ. ആ പരമ്പരയ്ക്ക് ശേഷം കോലി അവിസ്മരണീയമായ തിരിച്ചുവരവാണ് നടത്തിയത്.

]]>
സെലിബ്രിറ്റികളെ ബിജെപി സമ്മര്‍ദത്തിലാക്കിയോ? മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷിക്കും https://malayalees.ch/maharashtra-govt-to-probe-if-celebrities-cricketers-tweeted-under-pressure/ Mon, 08 Feb 2021 13:07:49 +0000 https://malayalees.ch/?p=39878 നമ്മള്‍ എന്തുകൊണ്ട് കര്‍ഷക സമരത്തെ പിന്തുണക്കുന്നില്ലെന്ന ഗായിക റിഹാനയുടെ ചോദ്യത്തിന് പിന്നാലെ ഇന്ത്യയിലെ സെലിബ്രിറ്റികള്‍ നടത്തിയ പ്രതികരണം സംബന്ധിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷിക്കും. ഒരേ സമയത്ത് ഒരേ ആശയമടങ്ങിയ സമാനമായ ഹാഷ് ടാഗുള്ള ട്വീറ്റുകള്‍ വന്നതോടെയാണ് അന്വേഷണം. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യം ഉന്നയിച്ചതിന് പിന്നാലെയാണ് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് അന്വേഷണം നടത്താമെന്ന് അറിയിച്ചത്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൈന നേവാള്‍, അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി തുടങ്ങിയവരുടെ ട്വീറ്റുകള്‍ ഒരേ സ്വഭാവത്തിലുള്ളതായിരുന്നു. ഇതില്‍ നിന്ന് വ്യക്തമാകുന്നത് സെലിബ്രിറ്റികളും ഭരിക്കുന്ന പാര്‍ട്ടിയും തമ്മില്‍ ആശയവിനിമയം നടന്നെന്നാണ്. ബിജെപി സെലിബ്രിറ്റികളെ സമ്മര്‍ദത്തിലാക്കി കേന്ദ്ര സര്‍ക്കാരിന് അനുകൂലമായി ട്വീറ്റ് ചെയ്യിച്ചതാണോ എന്നാണ് ഇനി അറിയാനുള്ളത്. അങ്ങനെയെങ്കില്‍ സെലിബ്രിറ്റികള്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കണം.

കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത്

ഒരേ സ്വഭാവത്തിലുള്ള ട്വീറ്റുകള്‍ ആസൂത്രണം ചെയ്തതാണോ എന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുമെന്നാണ് അനില്‍ ദേശ്മുഖ് വ്യക്തമാക്കിയത്. സുനില്‍ ഷെട്ടി പോസ്റ്റില്‍ ഒരു ബിജെപി നേതാവിനെ ടാഗ് ചെയ്തിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫെബ്രുവരി 3നാണ് ഇന്ത്യ എഗെയിന്‍സ്റ്റ് പ്രൊപഗണ്ട, ഇന്ത്യ ടുഗെദര്‍ എന്നീ ഹാഷ് ടാഗുകള്‍ക്കൊപ്പം കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ട്വീറ്റ് ചെയ്തത്- “ഇന്ത്യയുടെ പരമാധികാരത്തിൽ വിട്ടുവീഴ്‌ച ചെയ്യരുത്. പുറത്തുനിന്നുള്ളവർക്ക് കാഴ്‌ചക്കാരായി നിൽക്കാം, പക്ഷേ ഇന്ത്യയുടെ കാര്യത്തില്‍ ഇടപെടരുത്. ഇന്ത്യക്കാർക്ക് ഇന്ത്യയെ അറിയാം. ഇന്ത്യയ്‌ക്ക് വേണ്ടി തീരുമാനങ്ങളെടുക്കാനും. ഒരു രാജ്യം എന്ന നിലയിൽ നമുക്ക് ഐക്യത്തോടെ നിൽക്കാം” എന്നായിരുന്നു സച്ചിന്‍റെ ട്വീറ്റ്. ലത മങ്കേഷ്കര്‍, അക്ഷയ് കുമാര്‍, കരണ്‍ ജോഹര്‍, അജയ് ദേവഗണ്‍, സുനില്‍ ഷെട്ടി തുടങ്ങി നിരവധി സെലിബ്രിറ്റികള്‍ സമാന നിലപാടുമായി രംഗത്തെത്തി. പിന്നാലെയാണ് ബിജെപി സമ്മര്‍ദം ചെലുത്തി ട്വീറ്റ് ചെയ്യിച്ചതാണെന്ന ആരോപണം ഉയര്‍ന്നത്.

“രാജ്യത്തെ സെലിബ്രിറ്റികളുടെ നിലപാടിനോട് സാധാരണക്കാര്‍ രൂക്ഷമായി പ്രതികരിച്ചു. തന്‍റെ മേഖലക്ക് പുറത്തുള്ള കാര്യങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ഞാൻ സച്ചിനെ ഉപദേശിക്കുന്നു”- എന്‍സിപി നേതാവ് ശരദ് പവാര്‍ ഇങ്ങനെ പ്രതികരിച്ചു.

ലതാ മങ്കേഷ്കര്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നീ പ്രമുഖ വ്യക്തിത്വങ്ങളുടെ യശസ്സ് വെറുമൊരു‌ ട്വീറ്റിലൂടെ കേന്ദ്ര സര്‍ക്കാര്‍ കവർന്നെടുക്കാൻ പാടില്ലായിരുന്നുവെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെ പറഞ്ഞു. അക്ഷയ് കുമാറിനെ പോലെയുള്ള താരങ്ങളെ കേന്ദ്രത്തിന് ഉപയോഗിക്കാം. ലതാ മങ്കേഷ്കര്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവര്‍ ഭാരത് രത്ന പുരസ്കാര ജേതാക്കളാണ്. കേന്ദ്രം അവരോട് ട്വീറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. അവര്‍ അത് ചെയ്യുകയും ഇപ്പോള്‍ ട്രോളിന് ഇരയാവുകയും ചെയ്യുന്നുവെന്ന് രാജ് താക്കറെ അഭിപ്രായപ്പെട്ടു.

Image
]]>