sachin pilot – malayalees.ch https://malayalees.ch Malayalam Online News Portal Fri, 09 Jun 2023 11:05:16 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png sachin pilot – malayalees.ch https://malayalees.ch 32 32 കോൺഗ്രസ് തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ തുടങ്ങി; രാജസ്ഥാനിൽ പാർട്ടി ഒറ്റക്കെട്ടെന്ന് കെ. സി. വേണുഗോപാൽ https://malayalees.ch/k-c-venugopal-says-congress-is-ready-for-assembly-elections/ Fri, 09 Jun 2023 11:02:38 +0000 https://malayalees.ch/?p=82449 രാജസ്ഥാൻ , മധ്യപ്രദേശ് , ഛത്തീസ്ഗഡ്, ഹരിയാന തെരഞ്ഞെടുപ്പുകൾക്ക് കോൺഗ്രസ് മുന്നൊരുക്കങ്ങൾ തുടങ്ങിയെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ഹരിയാന സർക്കാർ കർഷക വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നു. ജെ.ജെ.പി സർക്കാരിൽ നിന്ന് പുറത്ത് വന്ന്കര്ഷകര്ക്കൊപ്പം നിൽക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സച്ചിൻ പൈലറ്റിന്റെ പുതിയ പാർട്ടി ഊഹാപോഹം. നിരന്തരമായി സച്ചിൻ പൈലറ്റുമായി സംസാരിക്കുന്നുണ്ട്. പ്രശ്നം പരിഹരിച്ച് മുന്നോട്ട് പോകും. രാജസ്ഥാനിൽ പാർട്ടി ഒറ്റക്കെട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കാനഡയിൽ ഇന്ദിരാ ഗാന്ധി വധത്തിലെ പ്ലോട്ട് പ്രദർശിപ്പിച്ചതിൽ ഇന്ത്യ ശക്തമായി പ്രതിഷേധിക്കണം എന്നും എംപി ആവശ്യപ്പെട്ടു. ദേശീയ ബോധത്തിന് മേലുള്ള കടന്നാക്രമണമാണ് ഉണ്ടായത്. പ്രധാനമന്ത്രി പ്രതികരിക്കണം. കാനഡയുടെ നയതന്ത്ര പ്രതിനിധിയെ വിളിച്ച് വരുത്തുന്നതടക്കമുള്ള പ്രതിഷേധം ഉണ്ടാകണം. വിഷയത്തിൽ ശക്തമായ പ്രതികരണവും നടപടിയും ഉണ്ടാകണം എന്ന ആവശ്യം അദ്ദേഹം ഉന്നയിച്ചു.

സർക്കാരിനെ വിമർശിച്ച വേണുഗോപാൽ നെൽകർഷകർക്ക് കേരളം 521 കോടി നൽകാനുണ്ട്. എന്നാൽ, അത് ചെയ്യാതെ ലോക കേരള സഭക്ക് സർക്കാർ ശ്രദ്ധ നൽകുന്നു. കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇങ്ങനെ തുടങ്ങിയാൽ മൂക്കത്ത് വിരൽ വയ്ക്കാനേ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

കെ പി സി സി പുനസംഘടന കേരളത്തിലെ വിഷയത്തിൽ ഇടപെടുന്നില്ല എന്ന് വ്യക്തമാക്കിയ കെ സി വേണുഗോപാൽ എല്ലാവരേയും ബാലൻസ് ചെയ്ത് മുന്നോട്ട് കൊണ്ട് പോകാനാണ് ഹൈക്കമാൻഡ് നീക്കം എന്ന് അറിയിച്ചു. പ്രവർത്തക സമിതിയിൽ ആരെ ഉൾപ്പെടുത്തണമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ തീരുമാനിക്കുമെന്നും വ്യക്തമാക്കി.

]]>
സച്ചിൻ പൈലറ്റിനെതിരെ നടപടി വേണമെന്ന നിലപാടിലുറച്ച് ​ഗെഹ്ലോട്ട്; ആശയക്കുഴപ്പത്തിൽ കോൺ​ഗ്രസ് https://malayalees.ch/congress-top-leaders-discuss-sachin-pilots-defiance-in-rajasthan-html/ Fri, 14 Apr 2023 04:05:54 +0000 https://malayalees.ch/?p=79590 സച്ചിൻ പൈലറ്റിനെതിരെ കർശന നടപടി വേണമെന്ന നിലപാടിലുറച്ച് അശോക് ​ഗഹ്ലോട്ട്. സച്ചിനെതിരെ നടപടി ഉണ്ടായില്ലെങ്കിൽ അച്ചടക്കലംഘനം പ്രോത്സാഹിപ്പിക്കുകയാകും ചെയ്യുകയെന്ന് ​​ഗെഹ്ലോട്ട് വിമർശിച്ചു. ഈ പശ്ചാത്തലത്തിൽ സച്ചിൻ പൈലറ്റിനോട് ഹൈക്കമാൻഡ് വിശദീകരണം തേടിയേക്കുമെന്നാണ് വിവരം. അശോക് ​ഗെഹ്ലോട്ടിനെ ലക്ഷ്യമിട്ട് സച്ചിൻ പൈലറ്റ് നിരാഹാര സമരം നടത്തിയതിന് പിന്നാലെയാണ് നിലപാട് കടുപ്പിച്ച് ​ഗെഹ്ലോട്ട് രം​ഗത്തെത്തിയത്. എന്നാൽ സച്ചിനെതിരെ കടുത്ത നടപടികളിലേക്ക് കടക്കേണ്ടെന്നും സച്ചിനെ കൈവിടേണ്ടതില്ലെന്നുമുള്ള തീരുമാനത്തിലാണ് ​കോൺ​ഗ്രസ് നേതൃത്വം. 

നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ സച്ചിനെ പൂര്‍ണമായി കൈയൊഴിയാന്‍ നേതൃത്വം ആഗ്രഹിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അച്ചടക്ക ലംഘനമെന്ന ആരോപണത്തെ കാണാതിരിക്കാനുമാകില്ലെന്ന ആശയക്കുഴപ്പത്തിലാണ് ഹൈക്കമാന്‍ഡ്.

സച്ചിന്‍ പൈലറ്റിനോടും അശോക് ഗെഹ്ലോട്ടിനോടും ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു. രാജസ്ഥാന്‍ പ്രശ്‌നപരിഹാരം ഉണ്ടാകാത്ത സമസ്യയായ് കോണ്‍ഗ്രസിന് മുന്നില്‍ തുടരുകയാണ്. പരസ്പരം കലഹിച്ച് നില്ക്കുന്ന സച്ചിന്‍ ഗെഹ്ലോട്ട് വിഭാഗങ്ങളോട് പ്രകോപനപരമായ പ്രസ്താവനകള്‍ ഇനി നടത്തരുതെന്നായിരുന്നു ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം.

]]>
പ്രകോപനപരമായ പ്രസ്താവനകള്‍ ഇനിയും നടത്തരുത്’; രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രശ്‌നപരിഹാരത്തിന് ഹൈക്കമാന്‍ഡ് ഇടപെടല്‍ https://malayalees.ch/congress-high-command-intervene-in-rajasthan-congress-issue-html/ Wed, 12 Apr 2023 07:53:23 +0000 https://malayalees.ch/?p=79515 രാജസ്ഥാനിലെ സംഘടനാ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വീണ്ടും അനുനയ നീക്കവുമായ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. സച്ചിന്‍ പൈലറ്റിനോടും അശോക് ഗെഹ്ലോട്ടിനോടും ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു.

രാജസ്ഥാന്‍ പ്രശ്‌നപരിഹാരം ഉണ്ടാകാത്ത സമസ്യയായ് കോണ്‍ഗ്രസിന് മുന്നില്‍ തുടരുകയാണ്. പരസ്പരം കലഹിച്ച് നില്ക്കുന്ന സച്ചിന്‍ ഗെഹ്ലോട്ട് വിഭാഗങ്ങളോട് പ്രകോപനപരമായ പ്രസ്താവനകള്‍ ഇനി നടത്തരുതെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം.

മറുവശത്ത് അശോക് ഗഹ്ലോട്ടിനെ മുക്തകണ്ഠം അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണവും ഇന്ന് ശ്രദ്ധേയമായി. എന്ത് തിരക്കുണ്ടെങ്കിലും വികസനത്തിനായ് നിലകൊള്ളുന്ന നേതാവാണ് ഗെഹ്ലോട്ട് എന്ന് പ്രധാനമന്ത്രി പറഞ്ഞു. അജ്മീരില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള വന്ദേഭാരത് എക്‌സ്പ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

സച്ചിന്‍ പൈലറ്റിനെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ വിട്ടു വീഴ്ച ഇല്ലെന്ന നിലപാട് ഗെഹ്ലോട്ട് പക്ഷം വ്യക്തമാക്കി. സച്ചിനാകട്ടെ സത്യഗ്രഹത്തിന്റെ അടുത്ത ദിവസം ഡല്‍ഹിയിലാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗേ, പ്രിയങ്കാ ഗാന്ധി മുതലായവരുമായ് സച്ചിന്‍ ചര്‍ച്ച നടത്തും. താന്‍ പാര്‍ട്ടി വിടുമെന്നത് കേവലം അഭ്യൂഹം മാത്രമണെന്നാണ് സച്ചിന്റെ നിലപാട്.

]]>
സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടുന്നു?; നിരീക്ഷിച്ച് ദേശീയ നേതൃത്വം https://malayalees.ch/sachin-pilot-congress-exit-report/ Fri, 07 Oct 2022 04:02:27 +0000 https://malayalees.ch/?p=69157 സച്ചിൻ പൈലറ്റിന്റെ നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് ദേശീയ നേതൃത്വം. ബിജെപി നേതാവ് ജ്യോതിരാധിത്യ സിന്ധ്യയുമായി സച്ചിൻ പൈലറ്റ് ആശയവിനിമയം നടത്തി എന്ന വാർത്തകൾക്ക് പിന്നാലെയാണ് നടപടി. സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി അജയ് മാക്കൻ സച്ചിൻ പൈലറ്റുമായി ചർച്ച നടത്തും.

സച്ചിനും അനുയായികളും പാർട്ടി വിടും എന്ന അഭ്യൂഹം ശക്തമായ സാഹചര്യത്തിലാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നീക്കങ്ങൾ.

]]>
രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു; പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നത് വൈകും https://malayalees.ch/political-crisis-in-rajastan/ Mon, 26 Sep 2022 04:37:47 +0000 https://malayalees.ch/?p=68571 രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. നിയമസഭാ കക്ഷി യോഗത്തില്‍ നിന്ന് എംഎല്‍എമാര്‍ വിട്ടുനിന്നതോടെ രാജസ്ഥാനില്‍ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നത് വൈകും.പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള തിരക്കിട്ട് നീക്കത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. രാജി ഭീഷണി മുഴക്കിയ എംഎല്‍എമാര്‍ സ്പീക്കറുടെ വസതിയില്‍ നിന്നും ഇന്ന് പുലര്‍ച്ചയാണ് മടങ്ങിയത്.

നിലവിലെ സംഭവവികാസങ്ങളില്‍ കടുത്ത അതൃപ്തിയിലാണ് ഹൈക്കമാന്‍ഡ്. എംഎല്‍എമാരുമായി പ്രത്യേകം സംസാരിക്കാനാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കും, അജയ്മാക്കനും സോണിയ ഗാന്ധി നല്‍കിയ നിര്‍ദ്ദേശം. ഗെഹ്‌ലോട്ടിനെ മുഖ്യമന്ത്രി പദത്തില്‍ തുടരാന്‍ അനുവദിക്കണം അല്ലെങ്കില്‍ ഭൂരിഭാഗം പേര്‍ നിര്‍ദേശിക്കുന്നയാളെ മുഖ്യമന്ത്രിയാക്കണം എന്നാണ് ഗഹ്‌ലോട്ട് വിഭാഗം എംഎല്‍എമാരുടെ ആവശ്യം.

പുതിയ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് പിന്തുണ സച്ചിന്‍ പൈലറ്റിനാണ്.പഞ്ചാബില്‍ ഭരണം നഷ്ടപ്പെട്ട സാഹര്യം മുന്നില്‍കണ്ട് ഗെഹ്‌ലോട്ട് -സച്ചിന്‍ പക്ഷത്തെ ഒരുമിച്ചു കൊണ്ടുപോകാനാണ് ഹൈക്കമാന്റിന്റെ തിരക്കിട്ട നീക്കം.

]]>
ജനക്ഷേമം ഉറപ്പ് വരുത്തുന്നതില്‍ കേരളം പരാജയം; രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് സച്ചിന്‍ പൈലറ്റ് https://malayalees.ch/sachin-pilot-says-about-rajasthan-congress-and-kerala-politics/ Wed, 24 Nov 2021 08:06:00 +0000 https://malayalees.ch/?p=52982 രാജസ്ഥാനില്‍ വീണ്ടും കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് സച്ചിന്‍ പൈലറ്റ്. രാജസ്ഥാന്‍ കോണ്‍ഗ്രസിലെ ഭിന്നത സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയാണ്. നിലവിലെ മന്ത്രിസഭാ പുനസംഘടനയില്‍ സന്തോഷമുണ്ടെന്നും സച്ചിന്‍ പൈലറ്റ് ട്വന്റിഫോറിനോട് പറഞ്ഞു.

മന്ത്രിസഭാ പുനസംഘടന ഏറെ കാത്തിരുന്നതാണ്. നാല് ദളിത് പ്രാതിനിധ്യം ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ളവരെ ഉള്‍പ്പെടുത്താന്‍ സാധിച്ചു. 22 മാസങ്ങള്‍ക്കുശേഷം രാജസ്ഥാനില്‍ ജനങ്ങളുടെ മനസ് ജയിക്കുമെന്ന് ഉറപ്പുണ്ട്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ വലിയ പ്രതീക്ഷയാണ് കോണ്‍ഗ്രസിനുള്ളത്.

ഉത്തര്‍പ്രദേശിലടക്കം ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ട്. ജോതിരാദിത്യ സിന്ധ്യയടക്കം കോണ്‍ഗ്രസ് വിട്ട നടപടിയില്‍, ഏത് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കണമെന്നത് വ്യക്തിപരമായ കാര്യമാണെന്ന് സച്ചിന്‍ പറഞ്ഞു. പക്ഷേ തെരഞ്ഞെടുത്ത ജനങ്ങളോട് ഉത്തരവാദിത്തമാണ് ഉണ്ടാകേണ്ടത്. ജനങ്ങളുടെ പ്രശ്‌നമാണ് കോണ്‍ഗ്രസ് പ്ലാറ്റ്‌ഫോമില്‍ നിന്ന് തങ്ങളെപ്പോലുള്ളവര്‍ ഉയര്‍ത്തുന്നത്. സച്ചിന്‍ പൈലറ്റ് കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് ഇടത് അസ്തമയമായെന്ന് വിമര്‍ശിച്ച സച്ചിന്‍, പശ്ചിമ ബംഗാളിലും ത്രിപുരയിലും ഇക്കാര്യം വ്യക്തമാണെന്നും പറഞ്ഞു. ദേശീയ രാഷ്ട്രീയത്തില്‍ ഇടത് രാഷ്ട്രീയം കുറഞ്ഞുവരികയാണ്. ഈ വീക്ഷണം തന്റേത് മാത്രമാണ്. ജനക്ഷേമം ഉറപ്പുവരുത്തുന്നതില്‍ കേരളം പരാജയമാണ്. ഇന്ധനവിലയില്‍ ഇളവ് നല്‍കാത്ത ഏക സംസ്ഥാനം കേരളമാണെന്നും സച്ചിന്‍ പൈലറ്റ് പ്രതികരിച്ചു.

]]>
രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി; ഫോണ്‍ ചോര്‍ത്തുന്നുവെന്ന് സച്ചിന്‍ പൈലറ്റ് വിഭാഗം https://malayalees.ch/political-crisis-in-rajasthan-congress/ Mon, 14 Jun 2021 05:14:39 +0000 https://malayalees.ch/?p=45499 രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ വീണ്ടും ഭിന്നത രൂക്ഷമാവുന്നു. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും യുവനേതാവ് സച്ചിന്‍ പൈലറ്റും തമ്മിലുള്ള ഭിന്നതയാണ് വീട്ടും പരസ്യമായ പൊട്ടിത്തെറിയിലെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഇരുവരും തമ്മില്‍ തര്‍ക്കം പരസ്യമായത്. സന്ദര്‍ഭം മുതലെടുത്ത് സച്ചിന്‍ പൈലറ്റിനെ ചാക്കിട്ട് പിടിക്കാന്‍ ബി.ജെ.പിയും കിണഞ്ഞ് ശ്രമിച്ചിരുന്നു.

ഒടുവില്‍ ഹൈകമാന്റ് ഇടപെട്ടു. ഉടന്‍ പരിഹാരം കാണാമെന്ന ധാരണയായെങ്കിലും ഒരു വര്‍ഷം ആകാറായിട്ടും പ്രശ്‌നപരിഹാര ഫോര്‍മൂലയോ നടപടിയോ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് സച്ചിന്‍ പൈലറ്റ് ഡല്‍ഹിയില്‍ തങ്ങുന്നത് ഹൈകമാന്റിന് കടുത്ത തലവേദനയാകുന്നത്. പൈലറ്റുമായി ചര്‍ച്ച നടത്തിയെന്ന് ബി.ജെ.പി എം.പി റീത ബഹുഗുണ പ്രസ്താവന നടത്തിയോടെ പരിഹാര നീക്കങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് ദേശീയ നേതൃത്വം.

അതേസമയം അങ്ങനെയൊരു ചര്‍ച്ച നടന്നിട്ടില്ലെന്നാണ് സച്ചിന്‍ പൈലറ്റ് പറയുന്നത്. നിലവില്‍ ഒമ്പത് മന്ത്രി പദവികളുടെ ഒഴിവാണ് അശോക് ഗെഹ് ലോട്ട് മന്ത്രിസഭയിലുള്ളത്. ഇതില്‍ ആറ് മന്ത്രി പദവികളെങ്കിലും വേണമെന്നാണ് സച്ചിന്‍ പൈലറ്റ് പക്ഷത്തിന്റെ ആവശ്യം. മന്ത്രിസഭ ഉടന്‍ വികസിപ്പിക്കാനാണ് ദേശീയ നേതൃത്വത്തിന്റെ ആലോചന. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

ബി.എസ്.പിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ എം.എല്‍.എമാര്‍ക്കും മന്ത്രിസ്ഥാനം നല്‍കണമെന്നതാണ് പാര്‍ട്ടിയെ കുഴക്കുന്നത്. അതിനിടെയാണ് തന്റെ ഫോണ്‍ ചോര്‍ത്താന്‍ ശ്രമം നടക്കുന്നുണ്ടെന്ന് മറ്റൊരു എം.എല്‍.എയില്‍ നിന്ന് വിവരം ലഭഫിച്ചിട്ടുണ്ടെന്ന പരാമശര്‍വുമായി സച്ചിന്‍ പൈലറ്റ് പക്ഷത്തുള്ള ജയ്പൂര്‍ ചക്‌സു എം.എല്‍.എ വേദ് പ്രകാശ് സോളങ്കി രംഗത്തെത്തിയത്.

പരാമര്‍ശം പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. എന്നാല്‍ ആരോപണം നിഷേധിച്ച് കോണ്‍ഗ്രസ് ചീഫ് വിപ്പും ഗെഹ്‌ലോട്ട് പക്ഷത്തെ എം.എല്‍.എയുമായ മഹേഷ് ജോഷിയും രംഗത്തെത്തി. കഴിഞ്ഞ വര്‍ഷം ചില കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പി ഏജന്റുമാരുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്തുവന്നത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു.

]]>
കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിനു കൊവിഡ് https://malayalees.ch/congress-leader-sachin-pilot-tests-positive-for-covid-19/ Fri, 13 Nov 2020 04:26:32 +0000 https://malayalees.ch/?p=34995 കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിനു കൊവിഡ്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ പൈലറ്റ് തന്നെയാണ് വിവരം അറിയിച്ചത്. കൊവിഡ് പോസിറ്റീവായെന്നും കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ കൊവിഡ് ടെസ്റ്റ് നടത്തണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ താൻ പാലിക്കുകയാണെന്നും അസുഖം വേഗം മാറുമെന്ന് കരുതുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി കൊവിഡ് മുക്തയായിയിരുന്നു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് സ്മൃതി ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മാസം 28ആം തീയതിയാണ് സ്മൃതിയ്ക്ക് കൊവിഡ് ബാധിച്ചത്.

‘ഞാൻ കൊവിഡ് നെഗറ്റിവ് ആയി. എല്ലാവരുടെയും പ്രാർഥനയ്ക്കും അനുഗ്രഹത്തിനും നന്ദി’- സ്മൃതി ട്വിറ്ററിൽ കുറിച്ചു.

]]>
ത്യാഗമെന്തെന്ന് സോണിയയും രാഹുലും കാണിച്ചുതന്നു, രാഹുല്‍ പാര്‍ട്ടിയെ നയിക്കണം: സച്ചിന്‍ പൈലറ്റ് https://malayalees.ch/sachin-pilots-message-of-unity-and-praise-for-gandhis/ Mon, 24 Aug 2020 05:06:22 +0000 https://malayalees.ch/?p=30725 കോണ്‍ഗ്രസില്‍ അടിമുടി മാറ്റം ആവശ്യപ്പെട്ട് മുതിര്‍ന്ന 23 നേതാക്കള്‍ സോണിയ ഗാന്ധിക്ക് കത്ത് നല്‍കിയതിന് പിന്നാലെയാണ് സച്ചിന്‍ പൈലറ്റ് നിലപാട് വ്യക്തമാക്കിയത്.

രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ ഒരു മാസം മുള്‍മുനയില്‍ നിര്‍ത്തിയ ശേഷം തിരിച്ചെത്തിയ സച്ചിന്‍ പൈലറ്റ് നേതൃമാറ്റ ചര്‍ച്ചയില്‍ നിലപാട് വ്യക്തമാക്കി രംഗത്ത്. സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും സച്ചിന്‍ പൈലറ്റ് പിന്തുണ അറിയിച്ചു. കോണ്‍ഗ്രസില്‍ അടിമുടി മാറ്റം ആവശ്യപ്പെട്ട് മുതിര്‍ന്ന 23 നേതാക്കള്‍ സോണിയ ഗാന്ധിക്ക് കത്ത് നല്‍കിയതിന് പിന്നാലെയാണ് സച്ചിന്‍ പൈലറ്റ് നിലപാട് വ്യക്തമാക്കിയത്.

“ജനങ്ങളുടെയും പാര്‍ട്ടിയുടെയും നന്മയ്ക്കായി ത്യാഗം ചെയ്യുന്നതിന്‍റെ അര്‍ത്ഥമെന്താണെന്ന് ശ്രീമതി ഗാന്ധിയും രാഹുല്‍ജിയും കാണിച്ചുതന്നു. സമവായമുണ്ടാക്കേണ്ട, ഒന്നിച്ചുനില്‍ക്കേണ്ട സമയമാണിത്. നമ്മള്‍ ഒന്നിച്ചു നില്‍ക്കുമ്പോള്‍ നമ്മുടെ ഭാവി ശക്തമാണ്. മിക്ക കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാഹുല്‍ ജി അധികാരമേറ്റ് പാര്‍ട്ടിയെ നയിക്കണമെന്ന് ആഗ്രഹിക്കുന്നു”- എന്നാണ് സച്ചിന്‍ ട്വീറ്റ് ചെയ്തത്.

പാര്‍ട്ടിയോട് ഇടഞ്ഞ സച്ചിനെയും 18 എംഎല്‍എമാരെയും തിരിച്ചെത്തിച്ചതില്‍ രാഹുലിന്‍റെയും പ്രിയങ്കയുടെയും പങ്ക് നിര്‍ണായകമാണ്. കോണ്‍ഗ്രസിന്‍റെ അടുത്ത അധ്യക്ഷന്‍ ഗാന്ധി കുടുംബത്തില്‍ നിന്ന് തന്നെ വേണോ വേണ്ടയോ എന്ന ചര്‍ച്ച നടക്കുന്നതിനിടെയാണ് സച്ചിന്‍ പൈലറ്റ് നിലപാട് വ്യക്തമാക്കിയത്. പാര്‍ട്ടിക്ക് മുഴുവന്‍ സമയ നേതൃത്വം വേണമെന്നാണ് ഗുലാംനബി ആസാദ്, ആനന്ദ് ശർമ, കപിൽ സിബൽ, ശശി തരൂർ എംപി എന്നിവരടക്കമുള്ള നേതാക്കള്‍ സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടത്.

യുവാക്കള്‍ നരേന്ദ്ര മോദിക്ക് വോട്ടുചെയ്യുന്നതും യുവനേതാക്കളുടെ ആത്മവിശ്വാസം നഷ്ടപ്പെടുന്നതും ഗൗരവമായി പരിഗണിക്കണമെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കേണ്ടത് ദേശീയമായ അനിവാര്യതയാണ്. സ്വാതന്ത്ര്യത്തിന് ശേഷം ഏറ്റവും കടുത്ത സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ വെല്ലുവിളികളെ രാജ്യം അഭിമുഖീകരിക്കുകയാണ്. ഭയത്തിന്‍റേതായ അന്തരീക്ഷം, വര്‍ഗീയമായി ആളുകളെ ഭിന്നിപ്പിക്കുന്ന ബിജെപിയുടെ അജണ്ട, സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ, മഹാമാരിയെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍, അതിര്‍ത്തികളിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയ കാര്യങ്ങളും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഇടക്കാല അധ്യക്ഷ സ്ഥാനം ഒഴിയുന്ന കാര്യം സോണിയാ ഗാന്ധി ഇന്ന് ചേരുന്ന കോൺഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തെ അറിയിച്ചേക്കും. നേതൃസ്ഥാനത്തേക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് രാഹുൽ. ഈ സാഹചര്യത്തിൽ പ്രവ൪ത്തക സമിതി യോഗം ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള നേതാവിനെ കണ്ടെത്താനുള്ള നടപടികൾക്ക് തുടക്കം കുറിച്ചേക്കും.

]]>
ബി.ജെ.പിയില്‍ ചേരാന്‍ 35 കോടി വാഗ്ദാനം; കോണ്‍ഗ്രസ് എം.എല്‍.എക്ക് വക്കീല്‍ നോട്ടീസയച്ച് സച്ചിന്‍ പൈലറ്റ് https://malayalees.ch/sachin-pilot-sends-legal-notice-to-congress-mla/ Wed, 22 Jul 2020 05:02:29 +0000 https://malayalees.ch/?p=28901 തിങ്കളാഴ്ച മാധ്യമങ്ങളോടാണ് സച്ചിന്‍ പൈലറ്റ് തനിക്ക് 35 കോടി വാഗ്ദാനം ചെയ്തതായി കോണ്‍ഗ്രസ് എം.എല്‍.എ വെളിപ്പെടുത്തിയത്

തനിക്കെതിരെ ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് എംഎല്‍എക്ക് വക്കീല്‍ നോട്ടീസയച്ച് കോണ്‍ഗ്രസ് മുന്‍ പി.സി.സി പ്രസിഡന്റ് സച്ചിന്‍ പൈലറ്റ്. ബി.ജെ.പിയില്‍ ചേരുന്നതിന് മുന്‍ ഉപമുഖ്യമന്ത്രിയായ സച്ചിന്‍ പൈലറ്റ് തനിക്ക് 35 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് ആരോപണമുന്നയിച്ച എം.എല്‍.എ ഗിരിരാജ് സിങ് മലിംഗക്കെതിരെയാണ് നോട്ടീസ് അയച്ചത്‌.

തിങ്കളാഴ്ച മാധ്യമങ്ങളോടാണ് സച്ചിന്‍ പൈലറ്റ് തനിക്ക് 35 കോടി വാഗ്ദാനം ചെയ്തതായി കോണ്‍ഗ്രസ് എം.എല്‍.എ വെളിപ്പെടുത്തിയത്. ഡിസംബര്‍ മുതല്‍ തുടര്‍ച്ചയായി ഇക്കാര്യം പൈലറ്റ് തന്നോട് ആവശ്യപ്പെടുകയും ചര്‍ച്ച നടത്തിയിരുന്നതായും താന്‍ വാഗ്ദാനം നിരസിച്ചെന്നും മലിംഗ പറഞ്ഞു.

ആരോപണം നിഷേധിച്ചുകൊണ്ട് കഴിഞ്ഞ ദിവസം പൈലറ്റ് തന്നെ നേരിട്ട് പ്രതികരിച്ചിരുന്നു. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടിയുള്ള അടിസ്ഥാനരഹിതമായ ആരോപണമാണിതെന്നും നിയമനടപടി സ്വീകരിക്കുമെന്നും പൈലറ്റ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രസ്താവനയില്‍ വ്യക്തമാക്കി. സംസ്ഥാന നേതൃത്വത്തിനെതിരെ ഉന്നയിച്ച ”ന്യായമായ ആശങ്കകള്‍” തടയുന്നതിനായിട്ടാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കാന്‍ മലിംഗയെ പ്രേരിപ്പിച്ചതെന്നും സച്ചിന്‍ പറയുകയുണ്ടായി.

]]>