sabu m jacob – malayalees.ch https://malayalees.ch Malayalam Online News Portal Fri, 09 Dec 2022 04:19:02 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png sabu m jacob – malayalees.ch https://malayalees.ch 32 32 വ്യവസായി സാബു എം.ജേക്കബിനെതിരെ പട്ടികജാതി പീഡന നിരോധന നിമയപ്രകാരം കേസ് https://malayalees.ch/case-against-sabu-m-jacob/ Fri, 09 Dec 2022 04:17:34 +0000 https://malayalees.ch/?p=72555 വ്യവസായി സാബു എം.ജേക്കബിനെതിരെ പട്ടികജാതി പീഡന നിരോധന നിമയപ്രകാരം കേസ്. കുന്നത്തുനാട് എംഎൽഎ പി.വി.ശ്രീനിജിന്റെ പരാതിയിലാണ് കേസെടുത്തത്.

എംഎൽഎയെ വേദിയിൽ പരസ്യമായി അപമാനിച്ചെന്നാണ് പരാതി. കേസിൽ ഐക്കരനാട് പഞ്ചായത്ത്‌ പ്രസിഡന്റ് ദീന ദീപക് രണ്ടാം പ്രതിയാണ്.

]]>
ഞങ്ങള്‍ മത്സരരംഗത്തുണ്ടായിരുന്നെങ്കില്‍ ഇതാകില്ല ചിത്രം:സാബു എം ജേക്കബ് https://malayalees.ch/sabu-m-jacob-response-after-uma-thomas-victory/ Fri, 03 Jun 2022 08:24:48 +0000 https://malayalees.ch/?p=62848 തങ്ങള്‍ മത്സരരംഗത്തുണ്ടായിരുന്നെങ്കില്‍ തെരഞ്ഞെടുപ്പ് ചിത്രം മറ്റൊന്നാകുമായിരുന്നെന്ന് ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്. ഇടതും വലതുമല്ലാതെ കേരളത്തിലെ ജനങ്ങള്‍ക്ക് മുന്‍പില്‍ മറ്റൊരു ഓപ്ഷനില്ല എന്നതിനാലാണ് ഉമ തോമസ് വിജയിച്ചതെന്ന് സാബു എം ജേക്കബ് പറഞ്ഞു. കോണ്‍ഗ്രസിനെ സഹായിക്കാനല്ല ട്വന്റി ട്വന്റി മത്സരത്തില്‍ നിന്ന് വിട്ടുനിന്നത്. കേരളത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പ് യാതൊരു മാറ്റവുമുണ്ടാക്കില്ലെന്ന വിശ്വാസത്തിലാണ് മാറി നിന്നതെന്നും സാബു എം ജേക്കബ് കൂട്ടിച്ചേര്‍ത്തു.

‘ട്വന്റി ട്വന്റി മത്സരിക്കാത്തതുകൊണ്ട് പലരും തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാത്ത സാഹചര്യമുണ്ടായി. ആര്‍ക്ക് വോട്ടുചെയ്തിട്ടും കാര്യമില്ല എന്ന് ഒരു വിഭാഗം ജനങ്ങള്‍ക്ക് തോന്നലുണ്ടായി. ആരെയും സഹായിക്കാനല്ല തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് തീരുമാനിച്ചത്. ആരെയും പ്രീതിപ്പെടുത്തേണ്ട കാര്യം ഞങ്ങള്‍ക്കില്ല. ഇഷ്ടമുണ്ടായിട്ടല്ല ജനം ഏതെങ്കിലും മുന്നണിക്ക് വോട്ടുചെയ്യുന്നത്. വേറെ ഓപ്ഷനില്ലാത്ത നിവൃത്തികേടുകൊണ്ടാണ്. ട്വന്റി ട്വന്റി മത്സര രംഗത്തുണ്ടായിരുന്നെങ്കില്‍ ചിത്രം മാറിയേനെ’. സാബു എം ജേക്കബ് പറഞ്ഞു.

]]>
സാബു എം ജേക്കബിനെ ആക്രമിച്ച ഇരുമുന്നണികളും ട്വന്റി ട്വന്റിക്ക് പിന്നാലെ; കെ സുരേന്ദ്രൻ https://malayalees.ch/bjp-has-always-stood-with-sabu-jacob-k-surendran/ Wed, 18 May 2022 04:48:34 +0000 https://malayalees.ch/?p=61981 മത്സരം കടുക്കുന്തോറും ഇരുമുന്നണികളും ട്വന്റി ട്വന്റിക്ക് പിന്നാലെയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. മുഖ്യമന്ത്രി പ്രചാരണത്തിനെത്തിയത് തൃക്കാക്കരയിൽ എൽഡിഎഫിന് ​ഗുണം ചെയ്യില്ല. എൽഡിഎഫ് സർക്കാർ സാബു എം ജേക്കബിനെ വേട്ടയാടിയപ്പോൾ കോൺ​ഗ്രസും അവർക്കൊപ്പമാണ് നിന്നത്. പിവി ശ്രീനിജിൻ എംഎൽഎ ആയ ശേഷം സാബു ജേക്കബ് അദ്ദേഹത്തിനെതിരെ പലതവണ പരാതി ഉന്നയിച്ചിരുന്നു. അപ്പോഴെല്ലാം ബെന്നി ബെഹനാനും പിടി തോമസും ഉൾപ്പടെയുള്ളവർ എൽഡിഎഫിനൊപ്പം നിന്ന് സാബു ജേക്കബിനെ ആക്രമിക്കാനാണ് ശ്രമിച്ചത്. ആ സമയത്ത് ട്വന്റി ട്വന്റിക്കൊപ്പം നിന്നത് ബിജെപി മാത്രമാണെന്നും അതുകൊണ്ട് അവരുടെ വോട്ടുകൾ എൻഡിഎയ്ക്ക് ലഭിക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

തൃക്കാക്കരയിൽ മന്ത്രിമാർ ജാതി നോക്കി വോട്ട് പിടിക്കുന്നെന്ന ആരോപണം വീണ്ടും ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രം​ഗത്തെത്തി. വലിയ മാർജിനിൽ എൽഡിഎഫ് തോൽക്കുന്നത് മുഖ്യമന്ത്രിക്ക് അപമാനമാണ്. അതുകൊണ്ടുതന്നെ ജാതി പറ‍‍ഞ്ഞ് വോട്ട് പിടിച്ച് ഉമ തോമസിന്റെ ഭൂരിപക്ഷം കുറയ്ക്കാനാണ് എൽഡിഎഫ് നേതാക്കളുടെ ശ്രമം. ഇതുശരിയായ മാർ​ഗമല്ലെന്നും അദ്ദേഹം ആരോപിച്ചു.
സോഷ്യൽ എൻജിനീയറിം​ഗ് എന്ന ഓമനപ്പേരിൽ ജാതി പറ‍ഞ്ഞ് വോട്ടു തേടുകയാണ്. അവരവരുടെ ജാതി നോക്കിയാണ് മന്ത്രിമാർ വീടുകളിൽ കയറി വോട്ട് ചോദിക്കുന്നത്. സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുകയാണ് എൽഡിഎഫ്. മതേതര കേരളത്തിന് അപമാനമാണ് മന്ത്രിമാരുടെ നടപടിയെന്ന് വിഡി സതീശന്‍ വീണ്ടും വിമർശിച്ചു.

മുഖ്യമന്ത്രി നായയാണെന്നല്ല താന്‍ പറഞ്ഞതെന്നും ചങ്ങല പൊട്ടിയ നായ എന്നത് മലബാറിലുള്ള ഒരു ഉപമയാണെന്നും വിശദീകരിച്ച് കെ സുധാകരന്‍ രം​ഗത്തെത്തി. അങ്ങനെ മുഖ്യമന്ത്രിക്ക് തോന്നുന്നെങ്കില്‍ പരാമര്‍ശം പിന്‍വലിക്കുന്നു. ഭരണ സംവിധാനം ദുരുപയോഗം ചെയ്തതിനെ കുറ്റപ്പെടുത്തുകയാണ് താന്‍ ചെയ്തതെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തെല്ലാം പദങ്ങളാണ് മലയാളത്തിന് നല്‍കിയിട്ടുള്ളത്? കുലംകുത്തി, നികൃഷ്ടജീവി, മുതലായ പ്രയോഗങ്ങളെല്ലാം മലയാളത്തിന് മുഖ്യമന്ത്രി നല്‍കിയ സംഭാവനയാണ്. ഇങ്ങനെയുള്ള മുഖ്യമന്ത്രിക്ക് ഞാന്‍ പറഞ്ഞ ഉപമ കേട്ട് അദ്ദേഹത്തെ ഞാന്‍ നായയെന്ന് വിളിച്ചതായി തോന്നിയെങ്കില്‍ ഞാന്‍ പരാമര്‍ശം പിന്‍വലിക്കുന്നു. മുഖ്യമന്ത്രിയെ വ്യക്തിപരമായി അപമാനിക്കുന്ന ഒരു വാക്കും ഞാന്‍ ഉപയോഗിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

]]>
തൃക്കാക്കരയിൽ മുന്നണികൾ നേരിട്ട് വോട്ടഭ്യർത്ഥിച്ചു : സാബു എം ജേക്കബ് https://malayalees.ch/sabu-m-jacob-about-thrikakkara-election/ Tue, 17 May 2022 04:37:45 +0000 https://malayalees.ch/?p=61924 തൃക്കാക്കരയിൽ മുന്നണികൾ നേരിട്ട് വോട്ടഭ്യർത്ഥിച്ചെന്ന് സമ്മതിച്ച് ട്വന്റി-ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ്.

മൂന്ന് മുന്നണികളുടേയും സംസ്ഥാന തലത്തിലുള്ള നേതാക്കൾ നേരിട്ടും അല്ലാതെയും ട്വന്റി-20യുടെ സഹായം തേടി. ഈ നേതാക്കൾ ആരെന്ന് ഇപ്പോൾ പറയുന്നില്ലെന്നും സാബു ജേക്കബ് ട്വന്റിഫോറിനോട് പറഞ്ഞു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പതിനായിരത്തോളം വരുന്ന ട്വന്റി -ട്വന്റി വോട്ടുകൾ എങ്ങോട്ട് പോകുമെന്നതാണ് ചോദ്യം. ട്വന്റി-ട്വന്റിയെ പരസ്യമായി എതിർത്ത പലരും പിന്നീട് നിലപാട് മാറ്റിയതായി കണ്ടിട്ടുണ്ട്. ട്വന്റി-ട്വന്റി വോട്ടഭ്യർത്ഥന നടത്തിയിട്ടില്ലെന്ന സിപിഐമ്മിന്റേയും കോൺഗ്രസിന്റേയും വാദത്തെ തള്ളിക്കൊണ്ടാണ് ഇപ്പോൾ സാബു എം ജേക്കബിന്റെ പ്രതികരണം വന്നിരിക്കുന്നത്.

]]>