Sabrimala – malayalees.ch https://malayalees.ch Malayalam Online News Portal Sat, 03 Apr 2021 07:16:01 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Sabrimala – malayalees.ch https://malayalees.ch 32 32 ശബരിമല വിഷയം: മുഖ്യമന്ത്രിയോട് രണ്ട് ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല https://malayalees.ch/sabarimala-issue-ramesh-chennithala-with-two-questions-to-the-chief-minister/ Sat, 03 Apr 2021 07:15:53 +0000 https://malayalees.ch/?p=42424 ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയോട് രണ്ട് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയില്‍ യുവതി പ്രവേശനം സാധ്യമാകത്തക്ക നിലയില്‍ നല്‍കിയ അഫിഡവിറ്റ് പിന്‍വലിക്കുമോ? ശബരിമലയുടെ കാര്യത്തില്‍ ചെയ്ത തെറ്റിന് മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് ചോദിക്കുമോ? എന്നും രമേശ് ചെന്നിത്തല ചോദിച്ചു. ഹരിപ്പാട് മാധ്യമങ്ങളെ കാണുകയായിരുന്നു രമേശ് ചെന്നിത്തല.

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാതെ ഭക്തജനങ്ങളെ കബളിപ്പിക്കുകയാണ്. ശബരിമല വിഷയം ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു പ്രധാനപ്പെട്ട വിഷയമാണ്. എന്നാല്‍ തൃപ്തികരമായ മറുപടി ശബരിമലയുടെ കാര്യത്തില്‍ മുഖ്യമന്ത്രി പറയുന്നില്ല. പാര്‍ട്ടിയുടെ നിലപാട് എന്താണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. അതിന്‌ശേഷം മുഖ്യമന്ത്രി ഇതുവരെ തന്റെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ശബരിമലയിലെ കോടികണക്കിന് വരുന്ന വിശ്വാസ സമൂഹത്തെ വേദനിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്ത മുഖ്യമന്ത്രിയുടെ അതേ നിലപാട് ഇപ്പോഴും തുടരുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

]]>
ആദ്യം പിൻവലിക്കുക കുറ്റപത്രം നൽകിയ 1500ലേറെ കേസുകൾ https://malayalees.ch/action-has-been-taken-to-withdraw-the-caa-and-sabarimala-cases/ Thu, 25 Feb 2021 05:59:10 +0000 https://malayalees.ch/?p=40657 ശബരിമല യുവതി പ്രവേശം, പൗരത്വഭേദഗതി എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാനുള്ള പ്രാഥമിക നടപടികൾ തുടങ്ങി. കുറ്റപത്രം നൽകിയ 1500 ലേറെ കേസുകളായിരിക്കും ആദ്യം പിൻവലിക്കുക. കേസുകളുടെ വിശദാംശങ്ങൾ ശേഖരിക്കാൻ പോലീസിനും നിയമവകുപ്പിനും സർക്കാർ നിർദ്ദേശം നൽകി.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സമരത്തിന്‍റെ പേരിൽ അയ്യായിരത്തിലേറെ കേസുകളാണ് നിലവിലുള്ളത്. ഇതിൽ നാമജപ ഘോഷയാത്ര, നിരോധനാജ്ഞ ലംഘനം, ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ തുടങ്ങി നിസ്സാര കേസുകൾക്കൊപ്പം പോലീസിനെ ആക്രമിച്ചതും, സ്റ്റേഷന് നേരെ ബോംബെറിഞ്ഞതുമടക്കം ഗുരുതര സ്വഭാവമുള്ള കേസുകളും ഉൾപ്പെടുന്നുണ്ട്. ഗുരുതര സ്വഭാവമില്ലാത്തതും, കുറ്റപത്രം നൽകിയ കേസുകളുമാണ് പിൻവലിക്കാൻ ആയി പരിഗണിക്കുന്നത്. നിയമസാധുത കൂടി കണക്കിലെടുത്താണിത്. ശബരിമല സമരവുമായി ബന്ധപ്പെട്ട് 1007 കേസുകളിൽ കുറ്റപത്രം നൽകിയിട്ടുണ്ടെന്നാണ് പോലീസ് കണക്ക്. 1163 പേർ പ്രതികളാണ്.

പൗരത്വ ഭേദഗതിക്കെതിരായ സമരങ്ങളിൽ 500 ഓളം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും കുറ്റപത്രം നൽകിയിരിക്കുന്നത് 311 കേസുകളിലാണ്. 1809 പേർ പ്രതികളായ ഈ കേസുകളാണ് ആദ്യ ഘട്ടത്തിൽ പിൻവലിക്കുക.

ഭൂരിഭാഗം കേസുകളും പോലീസ് സ്വമേധയാ എടുത്തതായതിനാൽ കേസ് പിൻവലിക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ അപേക്ഷ നൽകിയാൽ മതിയാകും. ഇത്തരം കേസുകളുടെ വിശദാംശങ്ങൾ ശേഖരിക്കാനും വകുപ്പുകൾ നോക്കി പിൻവലിക്കേണ്ട കേസുകളുടെ പട്ടിക തയ്യാറാക്കാനുമാണ് നടപടികൾ തുടങ്ങിയിരിക്കുന്നത്.

]]>