sabarimala pilgrims – malayalees.ch https://malayalees.ch Malayalam Online News Portal Wed, 29 Nov 2023 05:33:27 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png sabarimala pilgrims – malayalees.ch https://malayalees.ch 32 32 അരങ്ങുണര്‍ത്തി സന്നിധാനത്ത് മേജര്‍സെറ്റ് കഥകളി https://malayalees.ch/majorset-kathakali-at-sannidhanam/ Wed, 29 Nov 2023 05:33:15 +0000 https://malayalees.ch/?p=91978 ശബരിമലയില്‍ കഥകളിയുടെ കേളികൊട്ടുണര്‍ത്തി വലിയ നടപ്പന്തലിലെ ശ്രീ ശാസ്താ ഓഡിറ്റോറിയത്തില്‍ ‘മണികണ്ഠ ചരിതം’ അരങ്ങേറി. അയ്യപ്പസന്നിധിയില്‍ മേജര്‍സെറ്റ് കഥകളി അരങ്ങേറിയപ്പോള്‍ കാണികളായി വന്ന ഭക്തര്‍ക്കും കൗതുകം. കൊല്ലം കരുനാഗപ്പള്ളി മണ്ണൂര്‍ക്കാവ് കഥകളി കേന്ദ്രത്തില്‍ നിന്നും 30 പേരടങ്ങുന്ന കഥകളി സംഘമാണ് ശബരിമലയില്‍ കഥകളി അവതരിപ്പിച്ചത്.

കൊല്ലം പരവൂർ സ്വദേശി ബിജു വനമാലി രചിച്ച മണികണ്ഠ ചരിതം ആട്ടക്കഥയാണ് സന്നിധാനത്തെ അരങ്ങില്‍ അവതരിപ്പിച്ചത്. അഞ്ചു വയസുകാരനായ കന്നി സ്വാമി അദ്വൈത് പ്രശാന്ത് ശബരിമല ധർമ്മശാസ്താവിൻ്റെ പ്രതിഷ്ഠാ രൂപത്തിൽ അരങ്ങിൽ നിറഞ്ഞാടി.

മക്കളില്ലാതിരുന്ന പന്തള രാജാവിനു മണികണ്‌ഠനെ ലഭിക്കുന്നതു മുതൽ ശബരിമലയിൽ പ്രതിഷ്ഠ നടത്തുന്നതു വരെയുള്ള കഥാസന്ദർഭമാണ് അവതരിപ്പിച്ചത്. പന്തള രാജാവായി കലാമണ്ഡലം ബാലകൃഷ്ണനും, റാണിയായി കലാമണ്ഡലം വിശാഖും, മാളികപ്പുറമായി അഭിജിത്ത് പ്രശാന്ത് മണ്ണാർകാവ് എന്നിവരും വേഷമിട്ടു. കലാമണ്ഡലം യശ്വന്ത്, കലാമണ്ഡലം വിനീഷ്, കലാമണ്ഡലം ജീവൻ, ആദിത്യൻ അനിൽഎന്നിവര്‍ കഥകളി സംഗീതം അവതരിപ്പിച്ചു.

]]>
മീനമാസ പൂജ; ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും https://malayalees.ch/meenamasa-puja-sabarimala-temple-will-open-today/ Tue, 14 Mar 2023 04:22:18 +0000 https://malayalees.ch/?p=77937 മീനമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. വൈകുന്നേരം 5 ന് തുറക്കുന്ന ക്ഷേത്ര നട മാർച്ച് 19 ന് രാത്രി ഹരിവരാസനം പാടി അടക്കുന്നതോടെ മീനമാസ ചടങ്ങുകൾ അവസാനിക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിക്കും.

നട തുറക്കുന്ന ദിവസം പൂജകള്‍ ഒന്നും ഉണ്ടാകില്ല. മീനം ഒന്നായ മാർച്ച് 15 ന് പുലര്‍ച്ചെ 5 മണിക്ക് ക്ഷേത്ര നടതുറക്കും. ശേഷം നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടക്കും. തുടർന്ന് 5.30ന് മഹാഗണപതിഹോമം. നെയ്യഭിഷേകം, ഉഷപൂജ എന്നിവ നടക്കും.15 മുതല്‍ 19 വരെയുള്ള 5 ദിവസങ്ങളില്‍ ഉദയാസ്‌തമയപൂജ, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്‌പാഭിഷേകം എന്നിവ ഉണ്ടാകും.

ദര്‍ശനത്തിനായി വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്യണം. നിലയ്ക്കലില്‍ സ്‌പോട്ട് ബുക്കിംഗ് സംവിധാനവുമുണ്ട്.

]]>
ഇടവേളയ്ക്ക് ശേഷം ശബരിമലയില്‍ ഇന്നെത്തുക ഒരുലക്ഷത്തിലധികം അയ്യപ്പഭക്തര്‍ https://malayalees.ch/more-than-one-lakh-devotees-will-reach-sabarimala-today/ Mon, 19 Dec 2022 04:14:23 +0000 https://malayalees.ch/?p=73023 ഒരിടവേളയ്ക്ക് ശേഷം ശബരിമലയില്‍ വീണ്ടും ഒരു ലക്ഷത്തിലധികം ഭക്തര്‍ ഇന്ന് ദര്‍ശനത്തിന് എത്തും. വെര്‍ച്ച്വല്‍ ക്യൂ വഴി 1,04,478 പേരാണ് ഇന്ന് ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. തിരക്ക് കണക്കിലെടുത്ത് പൊലീസ് ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ പമ്പ മുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും

അനിയന്ത്രിതമായ തിരക്ക് ഉണ്ടാവുകയാണെങ്കില്‍ മരക്കൂട്ടം മുതല്‍ ക്യു കോംപ്ലക്‌സുകള്‍ ഉപയോഗപ്പെടുത്തുന്നതും പൊലീസ് പരിഗണിക്കുന്നുണ്ട്. കുട്ടികള്‍ക്കും പ്രായമേറിയവര്‍ക്കുമായി പ്രത്യേകം ക്യൂ ഏര്‍പ്പെടുത്തി. വരും ദിവസങ്ങളിലും തിരക്ക് വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.
ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപ്പന്തല്‍ മുതല്‍ പ്രത്യേക ക്യൂ സൗകര്യം ഒരുക്കുന്നത്.

കുട്ടികളുമായി വരുന്ന രക്ഷിതാക്കള്‍ക്ക് പ്രത്യേക ക്യൂവിലൂടെ പതിനെട്ടാം പടിക്കു താഴെ വരെയെത്താം. തുടര്‍ന്ന് അവിടെ വിശ്രമിക്കാം. അതിനുശേഷം ദര്‍ശനം നടത്തി പുറത്തിറങ്ങി വിശ്രമിക്കാം. അവിടെയെത്തി സംഘാംഗങ്ങള്‍ക്ക് ഇവരോടൊപ്പം ചേരാന്‍ കഴിയുന്ന തരത്തിലാണ് ക്യൂ ക്രമീകരിച്ചിരിക്കുന്നത്.

]]>
കണ്ണൂരിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; നിരവധിപേർക്ക് പരുക്ക് https://malayalees.ch/sabarimala-pilgrims-bus-accident-kannur/ Thu, 24 Nov 2022 10:48:00 +0000 https://malayalees.ch/?p=71812 കണ്ണൂരിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. പാനൂർ തങ്ങൾപീടികയിൽവെച്ചാണ് അപകടമുണ്ടായത്. ഭക്തർ സഞ്ചരിച്ച ബസും മിനി ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
നിരവധിപേർക്ക് പരുക്കേറ്റു.

കർണാടകയിലെ രാംനഗറിൽ നിന്നുമെത്തിയ അയ്യപ്പ ഭക്തരാണ് അപകടത്തിൽപെട്ടത്. പരുക്കേറ്റവരെ തലശ്ശേരിയിലെ ആശുപത്രിയിലേക്ക് മാറ്റി.

]]>
മണ്ഡല മകരവിളക്ക് മഹോത്സവം; ശബരിമല നട ഇന്ന് തുറക്കും https://malayalees.ch/sabarimala-pilgrims/ Wed, 16 Nov 2022 04:07:41 +0000 https://malayalees.ch/?p=71336 മണ്ഡല മകര വിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരിയാണ് നട തുറക്കുക. പുതിയ ശബരിമല – മാളികപ്പുറം മേല്‍ശാന്തിമാരും ഇന്ന് ചുമതലയേല്‍ക്കും. കൊവിഡ് നിയന്ത്രണങ്ങളെല്ലാം നീക്കിയശേഷമുള്ള ആദ്യ തീര്‍ത്ഥാടനകാലമാണിത്.

നിയുക്ത ശബരിമല മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരിയുടെയും മാളികപ്പുറം മേല്‍ശാന്തി ഹരിഹരന്‍ നമ്പൂതിരിയുടെയും അഭിഷേക, അവരോധിക്കല്‍ ചടങ്ങുകളും വൈകിട്ട് നടക്കും. കൊവിഡ് നിയന്ത്രണങ്ങളെല്ലാം നീക്കിയശേഷമുള്ള ആദ്യ തീര്‍ത്ഥാടനകാലമാണ് തിരിച്ചെത്തുന്നത്. എന്നാല്‍ ബുക്കു ചെയ്യാത്തവര്‍ക്ക് ഇത്തവണ ശബരിമലയിലേക്ക് പ്രവേശനം ഇല്ല. ഓണ്‍ലൈനിലും സ്പോട്ട് ബുക്കിങ്ങ് കൗണ്ടറുകള്‍ വഴിയും തീര്‍ത്ഥാടകര്‍ക്ക് ബുക്കു ചെയ്യാം.

കെഎസ്ആര്‍ടിസിയുടെ 500 സര്‍വീസ് പമ്പയിലേക്ക് നടത്തും. പമ്പ- നിലയ്ക്കല്‍ റൂട്ടില്‍മാത്രം 200 ബസ് ഓരോ മിനിറ്റ് ഇടവേളയിലുണ്ടാകും.
സുരക്ഷയ്ക്കായി മൊത്തം 13,000 പൊലീസുകാരെയാണ് ശബരിമലയില്‍ വിന്യസിക്കുന്നത്. സന്നിധാനം, പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ 134 സിസിടിവി കാമറകളും സ്ഥാപിച്ചു. ഇടത്താവളങ്ങളിലും പ്രത്യേക സുരക്ഷാസംവിധാനം ഉണ്ടാകും.
ഡിസംബര്‍ 27 വരെയാണ് മണ്ഡല ഉത്സവ കാലം. ജനുവരി 14നാണ് മകരവിളക്ക്.

]]>