SA Bobde – malayalees.ch https://malayalees.ch Malayalam Online News Portal Thu, 03 Dec 2020 04:56:55 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png SA Bobde – malayalees.ch https://malayalees.ch 32 32 മരങ്ങൾ നശിപ്പിച്ച് കൃഷ്ണ ക്ഷേത്രം പണിയേണ്ടതില്ലെന്ന് സുപ്രീംകോടതി https://malayalees.ch/cant-cut-thousands-of-trees-for-krishna-supreme-court/ Thu, 03 Dec 2020 04:56:45 +0000 https://malayalees.ch/?p=36214 ആയിരക്കണക്കിന് മരങ്ങൾ മുറിച്ചുകൊണ്ട് കൃഷ്ണ ക്ഷേത്രം പണിയേണ്ടതില്ലെന്ന് ഉത്തർപ്രദേശ് സർക്കാരിനോട് സുപ്രീംകോടതി. ക്ഷേത്രത്തിലേക്കുള്ള പാത പണിയാനായി അനുമതി തേടികൊണ്ടുള്ള യു.പി പി.ഡബ്ല്യു.ഡി കൗൺസിലിനോടാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ ബെഞ്ച് ഇക്കാര്യം അറിയിച്ചത്.

കൃഷ്ണ ദേവനായി ആയിരക്കണക്കിന് മരങ്ങൾ മുറിക്കുന്നത് അം​ഗീകരിക്കാനാവില്ലെന്നാണ് കോടതി പറഞ്ഞത്. മുറിക്കുന്ന മരങ്ങളേക്കാൾ കൂടുതൽ തെെകൾ നട്ടുപിടിപ്പിക്കുമെന്ന സർക്കാരിന്റെ വാഗ്ദാനം തള്ളിയ കോടതി, നൂറ് വർഷം പഴക്കമുള്ള മരങ്ങൾക്ക് അത് പകരമാകില്ലെന്നും ചൂണ്ടിക്കാട്ടി. മഥുരയിൽ പണിയുന്ന ക്ഷേത്രത്തിലേക്കുള്ള നൂറ്റി മുപ്പത്തിയെട്ട് കോടി രൂപ ചെലവ് വരുന്ന 25 കിലോമീറ്റർ റോഡ് നിർമിക്കാൻ 2,940 മരങ്ങൾ മുറിക്കാനാണ് യു.പി സർക്കാർ കോടതിയെ സമീപിച്ചത്.

മരങ്ങൾ മുറിക്കാനുള്ള അനുമതി തള്ളിയ ചീഫ് ജസ്റ്റിസ് ഉൾകൊള്ളുന്ന മൂന്നം​ഗ ബെഞ്ച്, നാലാഴ്ച്ചക്കകം പദ്ധതിയുടെ വിശദമായ വിവരങ്ങൾ സമർപ്പിക്കാനും ആവശ്യപ്പെട്ടു. എസ്.എ ബോബ്ഡെക്ക് പുറമെ ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ, വി രാമസുബ്രമണ്യം എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതായിരുന്നു നിരീക്ഷണം.

]]>
സമയം ഇന്നു തീരും; മാപ്പു പറയാനില്ലെന്ന് പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിയില്‍ https://malayalees.ch/prashant-bhushan-wont-apologise/ Mon, 24 Aug 2020 12:50:16 +0000 https://malayalees.ch/?p=30743 ജഡ്‌ജിമാരെ വിമർശിച്ചതുവഴി കോടതിയലക്ഷ്യക്കുറ്റം ചെയ്ത അഡ്വ. പ്രശാന്ത് ഭൂഷൺ മാപ്പ് പറയാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തിങ്കളാഴ്ചവരെയാണ് സുപ്രീംകോടതി സമയം നൽകിയത്

കോടതിയലക്ഷ്യമെന്നു സുപ്രീം കോടതി കണ്ടെത്തിയ ട്വീറ്റുകളുടെ പേരില്‍ ഖേദപ്രകടനം നടത്തില്ലെന്ന്, സീനിയര്‍ അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. ആ ട്വീറ്റുകള്‍ ഉത്തമ ബോധ്യത്തോടെ ചെയ്തതാണെന്നും അതില്‍ പറയുന്ന കാര്യങ്ങളില്‍ ഇപ്പോഴും വിശ്വസിക്കുന്നുവെന്നും ഭൂഷണ്‍ കോടതിയെ അറിയിച്ചു. ആത്മര്‍ഥമായി വിശ്വസിക്കുന്ന ഒരു കാര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നത് മനസ്സാക്ഷിയോടു ചെയ്യുന്ന വഞ്ചനയായിരിക്കുമെന്ന് കോടതിയില്‍ നല്‍കിയ പ്രസ്താവനയില്‍ പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി.

ജഡ്‌ജിമാരെ വിമർശിച്ചതുവഴി കോടതിയലക്ഷ്യക്കുറ്റം ചെയ്ത അഡ്വ. പ്രശാന്ത് ഭൂഷൺ മാപ്പ് പറയാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തിങ്കളാഴ്ചവരെയാണ് സുപ്രീംകോടതി സമയം നൽകിയത്. ഭൂഷൺ മാപ്പ് പറഞ്ഞാൽ കേസ് ചൊവ്വാഴ്ച ലിസ്റ്റ് ചെയ്യാനാണ് ജസ്റ്റിസ് അരുൺ മിശ്രയുടെ ഉത്തരവിട്ടിരുന്നത്. മാപ്പ് പറഞ്ഞില്ലെങ്കിൽ കോടതി എന്നാണ് കേസ് വീണ്ടും പരിഗണിക്കുന്നതെന്ന് വ്യക്തമല്ല. ജസ്റ്റിസ് അരുൺ മിശ്ര സെപ്റ്റംബർ രണ്ടിന് വിരമിക്കും.

മാപ്പ് പറയില്ലെന്ന് കഴിഞ്ഞദിവസം കോടതിയിൽത്തന്നെ ഭൂഷൺ സൂചിപ്പിച്ചിരുന്നു. ഇതിനുപിന്നാലെ, ശനിയാഴ്ച നടന്ന വെബിനാറിൽ പരോക്ഷമായി ഇക്കാര്യം ആവർത്തിക്കുകയും ചെയ്തു. അങ്ങനെയെങ്കിൽ ഭൂഷണ് എന്തു ശിക്ഷ നൽകുമെന്നതിലേക്ക് സുപ്രീംകോടതി കടക്കും. ചീഫ് ജസ്റ്റിസുമാരെ വിമർശിച്ച് ജൂണിൽ രണ്ട് ട്വിറ്റർ പരാമർശങ്ങൾ നടത്തിയതിലാണ് ഭൂഷൺ കുറ്റക്കാരനാണെന്നു കണ്ടെത്തിയത്.

2009-ൽ തെഹൽക മാഗസിന് നൽകിയ അഭിമുഖത്തിൽ, കഴിഞ്ഞ 16 സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാരിൽ പകുതിയും അഴിമതിക്കാരാണെന്ന് പറഞ്ഞ മറ്റൊരു കോടതിയലക്ഷ്യക്കേസും അദ്ദേഹം നേരിടുന്നുണ്ട്. ഈ കേസ് ചൊവ്വാഴ്ച ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ച് പരിഗണിക്കുന്നുണ്ട്.

]]>
‘വെർച്വൽ വാദം കേൾക്കൽ’ മഹാഭാരത കാലം മുതലെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് https://malayalees.ch/cji-refers-to-krishna-mahabharata-during-case-hearing/ Wed, 12 Aug 2020 13:25:52 +0000 https://malayalees.ch/?p=30090 വെര്‍ച്വല്‍ ഹിയറിങ് മഹാഭാരത കാലം മുതലേ ഉള്ളതാണെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെ. ഡോ. കഫീല്‍ ഖാന്റെ മാതാവ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.
ഡോ. കഫീല്‍ ഖാന്റെ മോചനവുമായി ബന്ധപ്പെട്ട് അലഹബാദ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജി വേഗത്തില്‍ തീര്‍പ്പാക്കാന്‍ സുപ്രിംകോടതി നിര്‍ദേശം നല്‍കിയിരുന്നു. കക്ഷികള്‍ ഹാജരായി 15 ദിവസത്തിനുള്ളില്‍ എന്നും കോടതി നിര്‍ദേശിച്ചു. ഹാജരാവല്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴിയായാലും മതിയെന്ന് കൂട്ടിച്ചേര്‍ക്കാനാവുമോ എന്ന് ഹരജിക്കാരിയ്ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജെയ്‌സിങ് ആരാഞ്ഞു.

വെര്‍ച്വല്‍ ഹിയറിങ് പുതിയ കാര്യമല്ലെന്ന് ഇതിന് ചീഫ് ജസ്റ്റിസ് മറുപടി നല്‍കി. മഹാഭാരത കാലം മുതല്‍ ഇതുണ്ട്. തനിക്കതറിയില്ലെന്നും കൊവിഡ് കാലം മുതലുള്ളതായി അറിയാമെന്നും ഇന്ദിരാ ജെയ്‌സിങ് മറുപടി നല്‍കി.

മറ്റൊരു കേസില്‍ ജാ​മ്യ ഹ​ർ​ജി വാ​ദം കേ​ൾ​ക്കു​ന്ന​തി​നി​ടെ കൃ​ഷ്ണ ജ​ന്മാ​ഷ്ട​മി സൂ​ചി​പ്പി​ച്ച് ശ്രീ​കൃ​ഷ്ണ​ൻ ജ​യി​ലി​ൽ‌ ആ​ണ് ജ​നി​ച്ച​തെ​ന്നാ​യി​രു​ന്നു ഒ​രു പ​രാ​മ​ർ​ശം. ഇ​ന്ന് കൃ​ഷ്ണ​ൻ ജ​യി​ലി​ൽ ജ​നി​ച്ചു? നി​ങ്ങ​ൾ​ക്ക് ജാ​മ്യം വേ​ണോ അ​തോ ജ​യി​ലി​ൽ ക​ഴി​യ​ണോ? ചീ​ഫ് ജ​സ്റ്റീ​സ് ചോ​ദി​ച്ചു. നി​ങ്ങ​ൾ​ക്ക് ജ​യി​ൽ വി​ട​ണോ? ശ്രീ​കൃ​ഷ്ണ​ൻ ജ​യി​ലി​ൽ ആ​ണ് ജ​നി​ച്ച​ത്- സി​.ജെ.​ഐ വീ​ണ്ടും ചോ​ദി​ച്ചു. ജാ​മ്യം വേ​ണ​മെ​ന്ന് ഹ​ർ​ജി​ക്കാ​ര​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യെ അ​റി​യി​ച്ചു. ന​ല്ല​ത്, മ​തം നി​ങ്ങ​ളെ തീ​വ്ര​മാ​യി ബാ​ധി​ക്കു​ന്ന ഒ​ന്ന​ല്ലെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് പ്ര​തി​ക​രി​ച്ചു. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ ധ​ര്‍​മേ​ന്ദ്ര വാ​ല്‍​വി​യു​ടെ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​മ്പോ​ഴാ​യി​രു​ന്നു ഹി​ന്ദു മി​ത്തി​ൽ ഊ​ന്നി​നി​ന്നു​ള്ള ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ പ​രാ​മ​ർ​ശം. വാ​ൽ​വി​ക്ക് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ധ​ര്‍​മേ​ന്ദ്ര വാ​ല്‍​വി​യേ​യും മ​റ്റ് അ​ഞ്ച് പേ​രെ​യും വി​ചാ​ര​ണ​ക്കോ​ട​തി ജീ​വ​പ​ര​ന്ത്യം ത​ട​വി​ന് ശി​ക്ഷി​ച്ചി​രു​ന്നു. 2017 ല്‍ ​ബോം​ബെ ഹൈ​ക്കോ​ട​തി വി​ധി ശ​രി​വ​ച്ചു. ഇ​തി​നെ​തി​രെ പ്ര​തി​ക​ള്‍ ന​ല്‍​കി​യ അ​പ്പീ​ല്‍ സു​പ്രീം കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. മ​റ്റൊ​രു കേ​സി​ൽ മ​ഹാ​ഭാ​ര​ത കാ​ലം മു​ത​ൽ വെ​ർ​ച്വ​ലാ​യി വാ​ദം കേ​ൾ​ക്ക​ൽ ഉ​ണ്ടാ​യി​രു​ന്നെ​ന്നാ​യി​രു​ന്നു ബോ​ബ്ഡെ​യു​ടെ പ​രാ​മ​ർ​ശം.

]]>