S Jaishankar – malayalees.ch https://malayalees.ch Malayalam Online News Portal Wed, 06 Apr 2022 11:28:02 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png S Jaishankar – malayalees.ch https://malayalees.ch 32 32 യുക്രൈനിൽ മെഡിക്കൽ പഠനം മുടങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ഇളവ് നൽകി യുക്രൈൻ സർക്കാർ https://malayalees.ch/education-for-medical-students-in-ukraine/ Wed, 06 Apr 2022 11:27:57 +0000 https://malayalees.ch/?p=59663 യുക്രൈനിൽ മെഡിക്കൽ പഠനം മുടങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആശ്വാസ വാർത്ത. മെഡിക്കൽ വിദ്യാഭ്യാസത്തിൽ ഇളവു നൽകാൻ യുക്രൈൻ സർക്കാർ തീരുമാനിച്ചതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു. മൂന്നാം വർഷ പരീക്ഷ അടുത്ത അക്കാദമിക് വർഷത്തേക്ക് മാറ്റി.

അവസാന വർഷ വിദ്യാർത്ഥികളെ പഠന മികവിന്റെ അടിസ്ഥാനത്തിൽ പാസാക്കാൻ യുക്രൈൻ തീരുമാനം അറിയിച്ചു. വിദ്യാർത്ഥികൾക്ക് തുടർ പഠനമൊരുക്കാൻ ഹംഗറി, റൊമാനിയ, ചെക് റിപ്പബ്ലിക്ക്, പോളണ്ട് എന്നീ രാജ്യങ്ങളുമായി ചർച്ച തുടരുന്നതായും അദ്ദേഹം പറഞ്ഞു.

അതേസമയം രക്തചൊരിച്ചിൽ ഒന്നിനും പരിഹാരമല്ല പ്രശ്നം പരിഹരിക്കാനുള്ള ചർച്ചയാണ് ആവശ്യമെന്ന് യുക്രൈൻ കൂട്ടക്കൊലയെ അപലപിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. യുക്രൈന്‍ കൂട്ടക്കൊലയില്‍ സ്വതന്ത്ര അന്വേഷണം വേണം. ഇന്ത്യ നിന്നത് സമാധാനത്തിന്‍റെ പക്ഷത്താണ്. ഓപ്പറേഷൻ ഗംഗയെ മറ്റ് ഒഴിപ്പിക്കൽ നടപടികളുമായി താരതമ്യം ചെയ്യാനാകില്ല. സുമിയിൽ വലിയ പ്രതിസന്ധി നേരിട്ടു. നേരിട്ടുള്ള ഇടപെടലാണ് പ്രധാനമന്ത്രി നടത്തിയതെന്നും ജയശങ്കര്‍ പാർലമെന്റിൽ പറഞ്ഞു.

റഷ്യൻ സൈന്യം പിന്മാറിയ മേഖലകളിൽനിന്ന് ഇതുവരെ കണ്ടെടുത്തത് 420 മൃതദേഹങ്ങൾ ആണ്.മിക്കതും കൈകാലുകൾ ബന്ധിച്ച നിലയിൽ ആയിരുന്നു.കുടുംബത്തെ ഒന്നാകെ കുഴിച്ചുമൂടിയ കൂട്ടകുഴിമാടങ്ങളും കണ്ടെത്തി.

യുദ്ധകാലത്തെ എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചുളള കൊടും ക്രൂരത പുറത്തുവന്നതോടെ റഷ്യക്ക് എതിരെ പ്രതിഷേധം ഇരമ്പുകയാണ്. കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ അമേരിക്കയും യൂറോപ്യൻ യൂണിയനും റഷ്യക്കുമേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തി.

]]>
അഫ്ഗാനില്‍ നിന്ന് മുഴുവന്‍ ഇന്ത്യക്കാരെയും തിരികെയെത്തിക്കും; സര്‍വകക്ഷി യോഗത്തിന് ശേഷം എസ് ജയശങ്കര്‍ https://malayalees.ch/s-jaishankar-should-bring-back-all-indians-from-afgan/ Thu, 26 Aug 2021 13:21:19 +0000 https://malayalees.ch/?p=48652 അഫ്ഗാനിസ്ഥാനില്‍ നിന്ന് മുഴുവന്‍ ഇന്ത്യക്കാരെയും തിരികെയെത്തിക്കുമെന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രി എസ്.ജയശങ്കര്‍. സര്‍വകക്ഷി യോഗത്തന് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അഫ്ഗാനില്‍ നിന്ന് മുഴുവന്‍ ഇന്ത്യക്കാരെയും തിരികെ എത്തിക്കാത്ത സാഹചര്യത്തിലാണ് സര്‍വകക്ഷി യോഗത്തിന് ശേഷം എസ് ജയശങ്കറിന്റെ പ്രതികരണം. യോഗത്തില്‍ പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയും പിയുഷ് ഗോയലും പങ്കെടുത്തു. 31 പാര്‍ട്ടികളില്‍ നിന്നായി 37 നേതാക്കളാണ് യോഗത്തില്‍ ആകെ പങ്കെടുത്തത്.

അഫ്ഗാനില്‍ നിന്ന് ബാക്കി ഇന്ത്യക്കാരെ കൂടി തിരികെ എത്തിക്കുന്നതിനെ സംബന്ധിച്ച ചര്‍ച്ചകളാണ് പ്രധാനമായും സര്‍വകക്ഷിയോഗത്തില്‍ ഉയര്‍ന്നത്. കോണ്‍ഗ്രസ് നേതാക്കളായ അധിര്‍ രജ്ഞന്‍ ചൗധരി, മല്ലികാര്‍ജുന്‍ ഖാര്‍,െ ആനന്ദ് ശര്‍മ എന്നിവരും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായ സുഖേന്ദു ശേഖര്‍, പ്രൊ.സൗഗത റോയ്, ഡിഎംകെ എംപിമാരായ ടിആര്‍ ബാലു, തിരുച്ചി ശിവ, എഐഡിഎംകെയില്‍ നിന്ന് എ.നവനീത് കൃഷ്ണന്‍ എന്നിവരും സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്തു.

ദോഹ ധാരണ ലംഘിച്ചാണ് താലിബാന്‍ കാബൂള്‍ പിടിച്ചെടുത്തത് എന്നും താലിബാനോടുള്ള നയം കാത്തിരുന്ന സ്വീകരിക്കുമെന്നും ദില്ലയില്‍ ചേര്‍ന്ന യോഗത്തില്‍ എസ് ജയശങ്കര്‍ വ്യക്തമാക്കി. ഇതുവരെ 532 പേരെ അഫ്ഗാനില്‍ നിന്ന് തിരികെയെത്തിച്ചിട്ടുണ്ട്.

]]>
അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യ-ചൈന സമാധാന ചര്‍ച്ച ഇന്ന് മോസ്കോയില്‍ https://malayalees.ch/india-china-border-tension/ Thu, 10 Sep 2020 04:20:47 +0000 https://malayalees.ch/?p=31605 ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഇരു രാജ്യങ്ങളുടെയും ചര്‍ച്ച ഇന്ന് മോസ്കോയില്‍ നടക്കും. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി, വാങ്ങ്‍യിയും ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ചരക്ക് കൂടിക്കാഴ്ച നടത്തും.

മോസ്കോയില്‍ ഷാങ്ഹായ് ഉച്ചകോടിക്കിടെ ആണ് വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച. പ്രകോപനം സൃഷ്ടിക്കാനും അതിർത്തിയില്‍ ഏകപക്ഷീയ മാറ്റത്തിനും ശ്രമിക്കുന്ന നീക്കങ്ങളില്‍നിന്ന് ചൈന പിന്നോട്ട് പോകണമെന്നാണ് ഇന്ത്യയുടെ നിലപാട്. ഇക്കാര്യം മന്ത്രി എസ്. ജയശങ്കർ ആവർത്തിക്കും. ധാരണകൾ പാലിക്കാനും സേനാപിന്മാറ്റം പൂർണമായ അർഥത്തിൽ നടപ്പാക്കാനും പ്രതിരോധമന്ത്രിമാരുടെ ചർച്ചയിൽ തീരുമാനമായിരുന്നു. 45 വർഷത്തിനിടയിലെ സങ്കീർണ സാഹചര്യമാണ് ഇന്ത്യ- ചൈന അതിർത്തിയിൽ. റെയിന്‍ ലാ, റെസാംഗ്ലെ, മുഖ്പാരി, മഗർ കുന്നുകള്‍ എന്നീവിടങ്ങളില്‍ ഇരു സേനകളും അടുത്തടുത്താണ്.

മുഖ്പാരിയിലാണ് തിങ്കളാഴ്ച ചൈനീസ് സൈന്യം ആകാശത്തേക്ക് വെടി ഉതിർത്തത്. പാങ്കോങ്സോ തീരത്ത് ഇന്ത്യന്‍ സൈനികർക്ക് മുഖാമുഖമായി കുന്തങ്ങളും ഓട്ടോമാറ്റിക് റൈഫിളുകളുമായാണ് ചൈനീസ് സൈന്യമുള്ളത്. സമാധാനം പുനഃസ്ഥാപിക്കുന്നതിനായി കമാണ്ടർതല ചർച്ചയും ഉടന്‍ ഉണ്ടായേക്കും.

]]>
ഇന്ത്യ- ചൈന അതിര്‍ത്തിയിലെ നിലവിലെ സാഹചര്യം അതീവ ഗുരുതരമെന്ന് വിദേശകാര്യമന്ത്രി https://malayalees.ch/ladakh-situation-very-serious-need-very-very-deep-political-conversation-india-on-china/ Tue, 08 Sep 2020 09:57:00 +0000 https://malayalees.ch/?p=31521 ഇന്ത്യന്‍ സൈന്യം അതിര്‍ത്തി ലംഘിക്കുകയോ ആയുധമുപയോഗിക്കുകയോ ചെയ്തിട്ടില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള രാഷ്ട്രീയ ചര്‍ച്ചയിലൂടെ മാത്രമേ പ്രശ്നപരിഹാരം സാധ്യമാകൂവെന്ന് അദ്ദേഹം പറഞ്ഞു

ഇന്ത്യ- ചൈന അതിര്‍ത്തിയിലെ നിലവിലെ സാഹചര്യം അതീവ ഗുരുതരമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ഇന്ത്യന്‍ സൈന്യം അതിര്‍ത്തി ലംഘിക്കുകയോ ആയുധമുപയോഗിക്കുകയോ ചെയ്തിട്ടില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള രാഷ്ട്രീയ ചര്‍ച്ചയിലൂടെ മാത്രമേ പ്രശ്നപരിഹാരം സാധ്യമാകൂവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വെടിവെയ്പുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വിദേശകാര്യമന്ത്രിയുടെ ഈ പ്രതികരണം.

ഇന്ത്യയാണ് പ്രകോപനം സൃഷ്ടിച്ചതെന്നും വെടിയുതിര്‍ത്തതെന്നുമാണ് ചൈനയുടെ ആരോപണം. എന്നാല്‍, വിദേശകാര്യമന്ത്രിയും കരസേനയും ഇക്കാര്യം നിഷേധിച്ചു. അതിര്‍ത്തിയില്‍ ചൈന നിരന്തരം പ്രകോപനം സൃഷ്ടിക്കുകയാണെന്ന് കരസേന അറിയിച്ചു. രണ്ടുമാസം മുന്പ് ചൈന സൈനിക വിന്യാസം നടത്തിയ പാംഗോങ് സോ തടാകക്കരയുടെ തെക്ക് ഭാഗത്ത് കൂടുതല്‍ സൈനിക വിന്യാസം നടത്തിയിരിക്കുകയാണ്. നാളെ മോസ്കോയില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രിയും ചൈനീസ് വിദേശകാര്യമന്ത്രിയും തമ്മിലുള്ള ചര്‍ച്ച നടക്കും.

]]>