RussiaUkraineConflict – malayalees.ch https://malayalees.ch Malayalam Online News Portal Mon, 27 Feb 2023 08:20:30 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png RussiaUkraineConflict – malayalees.ch https://malayalees.ch 32 32 യുക്രൈന് 400 മില്യൺ ഡോളറിന്റെ സഹായവുമായി സൗദി അറേബ്യ; ഇരുരാജ്യങ്ങളും തമ്മിൽ കരാറും ധാരണാപത്രവും ഒപ്പുവച്ചു https://malayalees.ch/saudi-arabia-ukraine-sign-400m-deals-in-kyiv-for-aid/ Mon, 27 Feb 2023 08:19:50 +0000 https://malayalees.ch/?p=76956 യുദ്ധക്കെടുതിയിൽ വലയുന്ന യുക്രൈന് 400 മില്യൺ ഡോളറിന്റെ സഹായവുമായി സൗദി അറേബ്യ. യുക്രൈന് സാമ്പത്തിക സഹായം നൽകുമെന്ന് 2022 ഒക്ടോബറിൽ യുക്രൈൻ പ്രസിഡന്റുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വാ​ഗ്ദാനം ചെയ്തിരുന്നു. സൗദി അറേബ്യയുടെ ആ വാ​ഗ്ദാനമാണ് ഇപ്പോൾ യാഥാർത്ഥ്യമായത്.

സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും യുക്രൈൻ പ്രസിഡന്റിന്റെ ഓഫീസ് മേധാവി ആൻഡ്രി യെർമക്കും കരാർ ഒപ്പിടൽ ചടങ്ങിൽ പങ്കെടുത്തു. യുക്രൈന് 100 മില്യൺ ഡോളറിന്റെ മാനുഷിക സഹായം നൽകുന്നതിനുള്ള സംയുക്ത സഹകരണവും കരാറിൽ ഉൾപ്പെടുന്നുണ്ട്.

റോയൽ കോർട്ടിന്റെ ഉപദേശകനും കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ സൂപ്പർവൈസർ ജനറലുമായ അബ്ദുള്ള അൽ റബീയയും യുക്രൈൻ ഉപപ്രധാനമന്ത്രി ഒലെക്‌സാണ്ടർ കുബ്രാക്കോവും ചേർന്നാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. സാമൂഹികവും സാമ്പത്തികവുമായ വെല്ലുവിളികൾ അഭിമുഖീകരിന്ന യുക്രൈന് സൗദി നൽകുന്ന പിന്തുണയാണ് ഈ കരാറെന്ന് സൗദി പ്രസ് ഏജൻസി വ്യക്തമാക്കി.

ഞായറാഴ്ച കീവിലെത്തിയ ഫൈസൽ രാജകുമാരനെ യുക്രൈൻ പ്രസിഡന്റ് വ്ലാഡിമർ സെലൻസ്കി സ്വീകരിച്ചിരുന്നു. രാജ്യത്തെ സംഘർഷത്തിന്റെ ഫലമായുണ്ടായ സാമ്പത്തിക പ്രത്യാഘാതങ്ങൾ ലഘൂകരിക്കാൻ സൗദി യുക്രൈനുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ഫൈസൽ രാജകുമാരൻ പറഞ്ഞു. യുക്രൈനുമായി നിക്ഷേപ സഹകരണം തുടരുന്നതിനുള്ള കാര്യങ്ങൾ ചർച്ച ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

]]>
‘ആരെങ്കിലും പോര’; യുദ്ധം അവസാനിപ്പിക്കുന്നതില്‍ ചര്‍ച്ച റഷ്യന്‍ പ്രസിഡന്റുമായി മാത്രമേയുള്ളുവെന്ന് യുക്രൈന്‍ പ്രസിഡന്റ് https://malayalees.ch/%e0%b4%86%e0%b4%b0%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%aa%e0%b5%8b%e0%b4%b0-%e0%b4%af%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%82/ Tue, 24 May 2022 04:13:51 +0000 https://malayalees.ch/?p=62315 റഷ്യ യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റുമായി ചര്‍ച്ചയ്ക്ക് സന്നദ്ധതയറിയിച്ച് യുക്രൈന്‍ പ്രസിഡന്റ് വ്‌ലോഡിമിര്‍ സെലന്‍സ്‌കി. റഷ്യന്‍ ഫെഡറേഷന്റെ പ്രസിഡന്റാണ് എല്ലാം തീരുമാനിക്കുന്നത്. യുദ്ധം അവസാനിപ്പിക്കുന്നതിന് നമ്മള്‍ സംസാരിക്കുമ്പോള്‍ അദ്ദേഹത്തെ വ്യക്തിപരമായി പരിഗണിക്കാതെ തീരുമാനം എടുക്കാനാകുന്നില്ലെന്ന് സെലന്‍സ്‌കി പറഞ്ഞു. ദാവോസില്‍ നടക്കുന്ന വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ പങ്കെടുക്കുന്നവരെ വീഡിയോ ലിങ്ക് വഴി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റിനോട് അല്ലാതെ റഷ്യന്‍ ഫെഡറേഷനിലെ ആരുമായും താന്‍ ചര്‍ച്ചക്ക് തയ്യാറല്ലെന്ന് സെലന്‍സ്‌കി അറിയിച്ചു. യുദ്ധം അവസാനിപ്പിക്കുക. ഈ ഒരു കാര്യത്തില്‍ മാത്രം ചര്‍ച്ചയാകാം. യോഗത്തിന് ഇതല്ലാതെ മറ്റൊരു കാരണങ്ങളുമില്ലെന്നും സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സാധാരണക്കാര്‍ക്കുനേരെ റഷ്യയുടെ നടപടികളുടെ പശ്ചാത്തലത്തില്‍ ഏതുതരം ചര്‍ച്ചകളും ബുദ്ധിമുട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധത്തിന്റ ആദ്യഘട്ടങ്ങളില്‍ റഷ്യന്‍ സൈന്യം കൈവശപ്പെടുത്തിയ പ്രദേശങ്ങളില്‍, പ്രത്യേകിച്ച് കീവിന് പുറത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ കണ്ടെത്തിയത് ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചകള്‍ ക്രമീകരിക്കുന്നതിന് ബുദ്ധിമുട്ടായി എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം യുക്രൈനില്‍ സാധാരണക്കാരെ ലക്ഷ്യംവെച്ച് നടത്തുന്ന സ്‌പെഷ്യല്‍ ഓപറേഷന്‍ റഷ്യ നിഷേധിക്കുന്നുണ്ടെന്നും സെലന്‍സ്‌കി പറഞ്ഞു.

]]>
നോബേൽ ജേതാവായ റഷ്യൻ മാധ്യമ പ്രവർത്തകൻ ദിമിത്രി മുറാറ്റോവിന് നേരെ ആക്രമണം; ദേഹത്ത് ചുവന്ന പെയിന്റൊഴിച്ചു https://malayalees.ch/russian-journalist-dmitry-muratov-attacked-with-red-paint/ Fri, 08 Apr 2022 04:40:48 +0000 https://malayalees.ch/?p=59738 സമാധന നോബേൽ ജേതാവും റഷ്യൻ മാധ്യമ പ്രവർത്തകനുമായ ദിമിത്രി മുറാറ്റോവിന് നേരെ ആക്രമണം. ട്രെയിനിൽ സഞ്ചരിക്കവേ അസെറ്റോൺ സോൾവെന്റ് പുരട്ടിയ ചുവന്ന പെയിന്റ് ഒഴിച്ചാണ് അജ്ഞാതന്റെ ആക്രമണമുണ്ടായത്. റഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന നൊവായ ​ഗസറ്റ് എന്ന അന്വേഷണാത്മക പത്രത്തിന്റെ എഡിറ്ററാണ് ദിമിത്രി മുറാറ്റോവ്.

മുറാറ്റോവ്, ഈ ആക്രമണം ഞങ്ങളുടെ ആൺകുട്ടികൾക്ക് വേണ്ടിയാണെന്ന്’ ആക്രമണകാരി ആക്രോശിച്ച് പറഞ്ഞതായും, അദ്ദേഹം പറഞ്ഞു. യുക്രൈനെതിരായ യുദ്ധത്തിൽ റഷ്യൻ അധികാരികളെ നിശിതമായി വിമർശിക്കുന്ന പത്രമാണ് നൊവായ ​ഗസറ്റ്.

ആക്രമണത്തിന്റെ ചിത്രങ്ങൾ നൊവായ ​ഗസറ്റ് അവരുടെ ടെലിഗ്രാം ചാനലിൽ പ്രസിദ്ധീകരിച്ചു. റഷ്യക്ക് പുറത്തും പ്രസിദ്ധീകരിക്കുമെന്ന് പത്രം അറിയിച്ചു. റഷ്യയിലെ ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തെ മാനിച്ചാണ് 2021-ൽ മുറാറ്റോവിന് സമാധാന നോബേൽ സമ്മാനിച്ചത്.

മോസ്‌കോ-സമാര ട്രെയിനിൽ വ്യാഴാഴ്ചയാണ് സംഭവം. റഷ്യ യുക്രൈൻ യുദ്ധത്തെക്കുറിച്ച് വാർത്തകൾ നൽകുന്നത് മോസ്കോയിൽ നിന്ന് മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് നിർത്തിവച്ചിരുന്നു. ‘എന്റെ കണ്ണുകൾ ഭയങ്കരമായി കത്തുന്നു, അവർ കമ്പാർട്ടുമെന്റിൽ ഓയിൽ പെയിന്റ് ഒഴിച്ചു.’ എന്നും മുറാറ്റോവിനെ ഉദ്ധരിച്ച് പത്രത്തിൽ ചൂണ്ടിക്കാട്ടി. റഷ്യൻ അനുകൂലിയാണ് ആക്രമിച്ചെതെന്നാണ് റിപ്പോർട്ട്.

യുക്രൈനിലെ റഷ്യയുടെ പ്രത്യേക സൈനിക നടപടി അവസാനിക്കുന്നതുവരെ അതിന്റെ പ്രിന്റ്, ഓൺലൈൻ പ്രവർത്തനം താത്കാലികമായി നിർത്തിവയ്ക്കുന്നതായി കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. യുക്രെയ്നിലെ റഷ്യയുടെ പ്രവർത്തനങ്ങളെ “യുദ്ധം” എന്ന് വിശേഷിപ്പിക്കുന്ന ആർക്കും കനത്ത പിഴയോ അടച്ചുപൂട്ടലോ നേരിടേണ്ടിവരുമെന്ന് റഷ്യൻ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.

]]>
യുക്രൈനിൽ മെഡിക്കൽ പഠനം മുടങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ഇളവ് നൽകി യുക്രൈൻ സർക്കാർ https://malayalees.ch/education-for-medical-students-in-ukraine/ Wed, 06 Apr 2022 11:27:57 +0000 https://malayalees.ch/?p=59663 യുക്രൈനിൽ മെഡിക്കൽ പഠനം മുടങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആശ്വാസ വാർത്ത. മെഡിക്കൽ വിദ്യാഭ്യാസത്തിൽ ഇളവു നൽകാൻ യുക്രൈൻ സർക്കാർ തീരുമാനിച്ചതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു. മൂന്നാം വർഷ പരീക്ഷ അടുത്ത അക്കാദമിക് വർഷത്തേക്ക് മാറ്റി.

അവസാന വർഷ വിദ്യാർത്ഥികളെ പഠന മികവിന്റെ അടിസ്ഥാനത്തിൽ പാസാക്കാൻ യുക്രൈൻ തീരുമാനം അറിയിച്ചു. വിദ്യാർത്ഥികൾക്ക് തുടർ പഠനമൊരുക്കാൻ ഹംഗറി, റൊമാനിയ, ചെക് റിപ്പബ്ലിക്ക്, പോളണ്ട് എന്നീ രാജ്യങ്ങളുമായി ചർച്ച തുടരുന്നതായും അദ്ദേഹം പറഞ്ഞു.

അതേസമയം രക്തചൊരിച്ചിൽ ഒന്നിനും പരിഹാരമല്ല പ്രശ്നം പരിഹരിക്കാനുള്ള ചർച്ചയാണ് ആവശ്യമെന്ന് യുക്രൈൻ കൂട്ടക്കൊലയെ അപലപിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. യുക്രൈന്‍ കൂട്ടക്കൊലയില്‍ സ്വതന്ത്ര അന്വേഷണം വേണം. ഇന്ത്യ നിന്നത് സമാധാനത്തിന്‍റെ പക്ഷത്താണ്. ഓപ്പറേഷൻ ഗംഗയെ മറ്റ് ഒഴിപ്പിക്കൽ നടപടികളുമായി താരതമ്യം ചെയ്യാനാകില്ല. സുമിയിൽ വലിയ പ്രതിസന്ധി നേരിട്ടു. നേരിട്ടുള്ള ഇടപെടലാണ് പ്രധാനമന്ത്രി നടത്തിയതെന്നും ജയശങ്കര്‍ പാർലമെന്റിൽ പറഞ്ഞു.

റഷ്യൻ സൈന്യം പിന്മാറിയ മേഖലകളിൽനിന്ന് ഇതുവരെ കണ്ടെടുത്തത് 420 മൃതദേഹങ്ങൾ ആണ്.മിക്കതും കൈകാലുകൾ ബന്ധിച്ച നിലയിൽ ആയിരുന്നു.കുടുംബത്തെ ഒന്നാകെ കുഴിച്ചുമൂടിയ കൂട്ടകുഴിമാടങ്ങളും കണ്ടെത്തി.

യുദ്ധകാലത്തെ എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചുളള കൊടും ക്രൂരത പുറത്തുവന്നതോടെ റഷ്യക്ക് എതിരെ പ്രതിഷേധം ഇരമ്പുകയാണ്. കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ അമേരിക്കയും യൂറോപ്യൻ യൂണിയനും റഷ്യക്കുമേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തി.

]]>
‘യുക്രൈൻ വിഷയത്തിൽ പക്ഷം പിടിക്കാത്ത നിലപാട്’; ഇന്ത്യയെ പ്രശംസിച്ച് റഷ്യ https://malayalees.ch/russia-congratulates-indias-stand-on-ukraine-crisis/ Fri, 01 Apr 2022 12:06:34 +0000 https://malayalees.ch/?p=59424 യുക്രൈൻ വിഷയത്തിൽ പക്ഷം പിടിക്കാത്ത ഇന്ത്യൻ നിലപാടിനെ പ്രശംസിച്ച് റഷ്യന്‍ വിദേശകാര്യമന്ത്രി സെർജി ലാവ്‍റോവ്. ഇന്ത്യയുമായുള്ള തന്ത്ര പ്രധാന മേഖലകളിലെ സഹകരണത്തിന് പ്രഥമ സ്ഥാനം റഷ്യ നൽകുന്നു. അന്താരാഷ്ട്ര പ്രശ്നങ്ങൾ എല്ലാം യുക്രൈൻ പ്രതിസന്ധിയിലേക്ക് ചുരുക്കാൻ ആണ് പടിഞ്ഞാറൻ രാജ്യങ്ങൾക്ക് താല്പര്യം. റഷ്യ ഒന്നിനോടും യുദ്ധം ചെയ്യുന്നില്ല എന്നും ലാവ്റോവ് പറഞ്ഞു.

കടുത്ത എതിര്‍പ്പിനിടയിലും റഷ്യ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്റോവുമായി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ കൂടിക്കാഴ്ച്ച നടത്തി. ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പലമേഖലകളിലും വളർന്നു കൊണ്ടിരിക്കുകയാണെന്ന് എസ് ജയശങ്കർ അഭിപ്രായപ്പെട്ടു. നയതന്ത്രത്തിലൂടെ തർക്കങ്ങൾ പരിഹരിക്കുന്നതിൽ ഇന്ത്യ എപ്പോഴും അനുകൂലമാണെന്നും ജയശങ്കർ പറഞ്ഞു.

യുക്രെയ്നിലെ അധിനിവേശത്തിന് ശേഷം ആദ്യമായി ഇന്ത്യയിലെത്തുന്ന റഷ്യന്‍ നേതാവാണ് ലാവ്റോവ്. റഷ്യയ്ക്കെതിരെയുള്ള ഉപരോധം മറികടക്കാന്‍ രാജ്യങ്ങള്‍ ശ്രമിച്ചാല്‍ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഇന്ത്യയിലെത്തിയ യുഎസ് ഉപദേശീയ സുരക്ഷാ ഉപദേഷ്ടാവ് ദലീപ് സിങ് സമ്മര്‍ദസ്വരത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതിന് മണിക്കൂറുകള്‍ക്കുള്ളിലാണ് ഇന്ത്യ, റഷ്യ വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ച്ച. ഇന്ത്യയുമായി വ്യാപാരബന്ധം കൂടുതല്‍ ശക്തമാക്കാനാണ് ലാവ്റോവിന്‍റെ സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്. റഷ്യ കുറഞ്ഞ വിലയ്ക്ക് ഇന്ത്യക്ക് ക്രൂഡ് ഓയില്‍ നല്‍കാന്‍ ധാരണയായിട്ടുണ്ട്.ഐക്യരാഷ്ട്രസഭയില്‍ റഷ്യയെ തള്ളാത്ത നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.

]]>
റഷ്യ-യുക്രൈന്‍ സമാധാനചര്‍ച്ചകള്‍ നാളെ പുനരാരംഭിക്കും; പുടിനും സെലന്‍സ്‌കിയും നേരിട്ട് ചര്‍ച്ച നടത്തിയേക്കും https://malayalees.ch/russia-ukraine-peace-talks-tomorrow-putin-and-selensky-may-hold-direct-talks/ Thu, 31 Mar 2022 07:58:56 +0000 https://malayalees.ch/?p=59362 റഷ്യന്‍ അധിനിവേശം തുടരുന്നതിനിടെ റഷ്യ-യുക്രൈന്‍ സമാധാനചര്‍ച്ചകള്‍ നാളെ പുനരാരംഭിക്കും. സമാധാന ഉടമ്പടിയില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്നാണ് റഷ്യന്‍ നിലപാട്. വ്‌ളാഡിമിര്‍ പുടിനും സെലന്‍സ്‌കിയുമായി നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്കുള്ള നീക്കവും പുരോഗമിക്കുകയാണ്.

തുര്‍ക്കിയില്‍ നടന്ന ചര്‍ച്ചകള്‍ പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും ആക്രമണത്തിന് ശക്തി കൂട്ടുമെന്ന റഷ്യയുടെ അവകാശവാദം ആശങ്കയോടെയാണ് ലോകരാജ്യങ്ങള്‍ നോക്കിക്കാണുന്നത്. അതേസമയം ഡൊണാസ്‌കില്‍ റഷ്യ ആക്രമണം തുടരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. രാജ്യം ഒരു വഴിത്തിരിവിന്റെ വക്കിലാണെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി പറഞ്ഞു. സൈന്യത്തെ പിന്‍വലിക്കുമെന്ന റഷ്യയുടെ ഉറപ്പ് വാക്കുകളില്‍ മാത്രമാണെന്നും സെലന്‍സ്‌കി പറഞ്ഞു.

ഇതിനിടെ റഷ്യന്‍ ഹാക്കര്‍മാര്‍ നാറ്റോയുടെ നെറ്റ്വര്‍ക്കുകളിലേക്കും നിരവധി കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ പ്രതിരോധ മന്ത്രാലയങ്ങളിലേക്കും നുഴഞ്ഞുകയറാന്‍ ശ്രമിച്ചതായി ഗൂഗിള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഏത് സൈന്യത്തെയാണ് ലക്ഷ്യം വച്ചതെന്ന് റിപ്പോര്‍ട്ടിലില്ല. പുതുതായി സൃഷ്ടിച്ച ജിമെയില്‍ അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് ഇവരുടെ പ്രവര്‍ത്തനം.

അതേസമയം പാശ്ചാത്യ ലക്ഷ്യങ്ങള്‍ക്കെതിരെ സൈബര്‍ ആക്രമണം വര്‍ധിക്കുന്നുവെന്ന ആരോപണം റഷ്യ നിഷേധിച്ചു. യുക്രൈനിലെ പുരോഗതിയെക്കുറിച്ച് വ്ളാഡിമിര്‍ പുടിനെ സ്വന്തം ജനറല്‍മാര്‍ തെറ്റായി അറിയിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരണവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ രംഗത്തെത്തി. അധികാരത്തോട് സത്യം പറയുന്നതില്‍ പരാജയപ്പെടുന്നത് സ്വേച്ഛാധിപത്യ സര്‍ക്കാരുകളുടെ അടയാളമാണെന്ന് ബ്ലിങ്കന്‍ പറഞ്ഞു.

രാജ്യത്തിന്റെ തന്ത്രപ്രധാനമായ കരുതല്‍ ശേഖരത്തില്‍ നിന്ന് പ്രതിദിനം ഏകദേശം ഒരു ദശലക്ഷം ബാരല്‍ എണ്ണ പുറത്തുവിടുന്നത് അമേരിക്ക പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. റഷ്യയുടെ യുക്രൈന്‍ ആക്രമണത്തിന് ശേഷം വര്‍ധിക്കുന്ന പെട്രോള്‍ വില കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.

]]>
യുക്രൈന്‍ ജനതയ്ക്കായി സഹായഹസ്തം; ഗുജറാത്തി ഗായകര്‍ പാട്ടുപാടി ശേഖരിച്ചത് 2.5 കോടി രൂപ https://malayalees.ch/gujarati-folk-singers-perform-in-us-raise-rs-2-5-crore-for-ukrainians/ Thu, 31 Mar 2022 05:15:56 +0000 https://malayalees.ch/?p=59347 റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുക്രൈന്‍ ജനതയ്ക്ക് പിന്തുണ നല്‍കിയും അഭയാര്‍ത്ഥികളാകുന്നവര്‍ക്ക് സഹായം നല്‍കിയും നിരവധി പേരാണ് ലോകത്തെമ്പാടുനിന്നും മുന്നോട്ടുവരുന്നത്. ദശലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം യുക്രൈനില്‍ നിന്ന് പലായനം ചെയ്തത്. നിരവധി ലോകരാജ്യങ്ങളും ഈ ജനതയ്ക്ക് സഹായങ്ങള്‍ നല്‍കിവരുന്നു. ഒപ്പം വിവിധ സംഘടനകളുടെ സാമ്പത്തിക സഹായവും.

ഇപ്പോള്‍ യുക്രൈനില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് സഹായം നല്‍കുന്നതിനായി പാട്ടുപാടി ധനസമാഹരണം നടത്തുകയാണ് രണ്ട് ഗുജറാത്തി ഗായകര്‍. ഗായകരായ ഗീതാബെന്‍ റബാരിയും സണ്ണി ജാദവും നാടോടികളായി, പരമ്പരാഗത വേഷത്തില്‍ പാട്ടുപാടുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഗുജറാത്ത് സ്വദേശികളാണെങ്കിലും അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ ഇവര്‍ പാടുന്ന വിഡിയോകളാണ് വൈറലായിരിക്കുന്നത്. പാട്ടുപാടുന്നതിനിടെ ഇവര്‍ക്ക് മുന്‍പില്‍ ധാരാണം പണം ആളുകള്‍ ഇട്ടുകൊടുക്കുന്നതും കാണാം. 2.5 കോടി രൂപയാണ് ഇവര്‍ പാട്ടുപാടി ശേഖരിച്ചത്.

മന്‍പസത്ത് എന്ന സംഘടന നയിക്കുന്ന മ്യൂസിക്കല്‍ ടൂറിന്റെ ഭാഗമായാണ് ഇവര്‍ യുഎസിലെത്തിയത്. യുഎസിലെ ഡാലസിലെ ദൃശ്യങ്ങള്‍ വൈറലായതോടെ അറ്റലാന്റ, ജോര്‍ജിയ എന്നിവിടങ്ങളില്‍ ഇരുവരും പരിപാടികള്‍ നടത്തിയതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു. ചിതറിക്കിടക്കുന്ന നോട്ടുകള്‍ക്കിടയില്‍ താനും ജാദവും ഇരിക്കുന്നതിന്റെ ചിത്രങ്ങള്‍ റാബാരി തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്.

ലോകമെമ്പാടും യുക്രൈന്‍ ജനതയെ സഹായിക്കാന്‍ നിരവധി പേരാണ് ഇത്തരത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. അടുത്തിടെ, എഡ് ഷീറന്‍, കാമില കാബെല്ലോ തുടങ്ങിയ പോപ്പ് സൂപ്പര്‍സ്റ്റാറുകള്‍ ഇത്തരത്തില്‍ ധനസഹായം സ്വരൂപിക്കാന്‍ ബ്രിട്ടണില്‍ പരിപാടി നടത്തിയിരുന്നു. ഏതാണ്ട 12.2 ദശലക്ഷം പൗണ്ടാണ് അവര്‍ സമാഹരിച്ചത്.

]]>
യുക്രൈനിൽ നിന്ന് 2,389 കുട്ടികളെ റഷ്യൻ സൈന്യം തട്ടിക്കൊണ്ട് പോയി; ആരോപണവുമായി യുഎസ് എംബസി https://malayalees.ch/russian-forces-kidnapped-2389-children/ Wed, 23 Mar 2022 04:55:18 +0000 https://malayalees.ch/?p=58944 യുദ്ധം ഇരുപത്തിയെട്ട് ദിവസം പിന്നിടുമ്പോൾ റഷ്യയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി യുഎസ് എംബസി രംഗത്ത്. യുക്രൈനിൽ നിന്ന് 2,389 കുട്ടികളെ റഷ്യൻ സൈന്യം തട്ടിക്കൊണ്ട് പോയെന്ന് യുഎസ് എംബസി ആരോപിച്ചു. റഷ്യന്‍ വിമതരുടെ നിയന്ത്രണത്തിലുള്ള ലുഹാന്‍സ്‌ക്, ഡൊണാട്ക്‌സ് മേഖലകളില്‍ നിന്നാണ് നിയമവിരുദ്ധമായി നീക്കം ചെയ്തതെന്ന് യുക്രൈൻ വിദേശകാര്യമന്ത്രാലയത്തെ ഉദ്ധരിച്ച് അമേരിക്കന്‍ എംബസി ട്വീറ്റ് ചെയ്തു. റഷ്യയിലേയ്ക്കാണ് ഇവരെ കൊണ്ടുപോയതെന്നും എംബസി പറയുന്നു.

റഷ്യയുടെ നടപടി അന്താരാഷ്‌ട്ര നിയമത്തിന്റെ കടുത്ത ലംഘനമാണെന്നും യുക്രൈൻ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. വിഷയവുമായി ബന്ധപ്പെട്ട് യുക്രൈൻ പ്രോസിക്യൂട്ടർ ജനറൽ ഐറിന വെനെഡിക്ടോവ ഉൾപ്പടെ നിരവധി പേരാണ് റഷ്യയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

റഷ്യൻ സൈന്യം ലിവോബെറെഷ്‌നി ജില്ലയിൽ നിന്നും സ്‌പോർട്‌സ് ക്ലബ് കെട്ടിടത്തിൽ നിന്നും ആളുകളെ അനധികൃതമായി കൊണ്ടുപോയെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

]]>
‘എനിക്കാരേയും പേടിയില്ല..’ ബാങ്കോവ സ്ട്രീറ്റിൽ തന്നെയുണ്ട്; യുക്രൈനിലെ ലൊക്കേഷൻ പങ്കുവച്ച് സെലൻസ്‌കി https://malayalees.ch/not-fearing-any-zelanski/ Tue, 08 Mar 2022 10:20:21 +0000 https://malayalees.ch/?p=58229 കീവിലെ ബാങ്കോവ സ്ട്രീറ്റിൽ തന്നെയുണ്ടെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്‌കി.ആരെയും ഭയമില്ലെന്നും ഒളിച്ചിരിക്കില്ലെന്നും സെലൻസ്‌കി ഏറ്റവും പുതിയ വിഡിയോയിൽ വ്യക്തമാക്കി.

‘എവിടേയും പോയി ഒളിച്ചിട്ടില്ലെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. തനിക്കാരേയും പേടിയില്ലെന്നും അതുകൊണ്ട് എവിടെയും ഒളിച്ചിരിക്കുകയല്ലെന്നും സെലൻസ്‌കി അറിയിച്ചു. കീവിലെ ബാങ്കോവ സ്ട്രീറ്റിലാണ് താമസിക്കുന്നത്. ഒളിച്ചിരിക്കുകല്ല, ആരേയും പേടിക്കുന്നുമില്ലെന്ന്’- സെലൻസ്‌കി വിഡിയോയിൽ പറഞ്ഞു.

യുക്രൈൻ പതാകയ്‌ക്ക് സമീപം ഒരു ഡെസ്‌കിൽ ഇരുന്നുകൊണ്ടാണ് സെലൻസ്‌കി വിഡിയോ പങ്കുവെച്ചത്. ‘ഞങ്ങൾ പ്രതിരോധത്തിന്റെ 12-ാം ദിനം പിന്നിടുകയാണ്. ഇവിടെത്തന്നെ ഞങ്ങളുണ്ട്.. എല്ലാവരും പ്രയത്‌നിച്ച് കൊണ്ടിരിക്കുകയാണ്. എന്റെ സംഘത്തോടൊപ്പം ഞാൻ കീവിൽ തുടരുകയാണ്.’ സെലൻസ്‌കി പറഞ്ഞു.

സെലൻസ്‌കിയുടെ ജീവൻ തലനാരിഴയ്‌ക്കാണ് റഷ്യൻ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടതെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഫെബ്രുവരി 24ന് പുടിൻ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ മൂന്ന് പ്രാവശ്യം ഇത്തരത്തിൽ ആക്രമണം നടന്നുവെന്നാണ് റിപ്പോർട്ട്. യുഎൻ പുറത്തുവിടുന്ന കണക്കുകൾ പ്രകാരം റഷ്യയുടെ ആക്രമണത്തിൽ സാധാരണക്കാരായ 406 പേർ കൊല്ലപ്പെടുകയും 801 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

]]>
യുക്രൈനിൽ നിന്ന് വിദ്യാർത്ഥികളെ തിരികെ എത്തിക്കാൻ പുതിയ മാർഗ നിർദേശവുമായി എംബസി https://malayalees.ch/guidelines-for-indians-in-ukraine/ Fri, 25 Feb 2022 12:34:29 +0000 https://malayalees.ch/?p=57618 വിദ്യാർത്ഥികളെ തിരികെ എത്തിക്കാൻ പുതിയ മാർഗ നിർദേശവുമായി എംബസി. യുക്രൈൻ അതിർത്തികളിലെ ഹംഗറിയുടേയും റൊമാനിയയുടേയും ചെക്ക് പോസ്റ്റുകളിൽ എത്തണമെന്ന് അധികൃതർ നിർദേശിച്ചു. ( guidelines for Indians in Ukraine )

ഇന്ത്യൻ രക്ഷാ സംഘം ചോപ്പ് സഹണോയിലും ചെർവിവ്‌സികിലും എത്തും. വിദ്യാർത്ഥികളോട് ഇന്ത്യൻ പതാക വാഹനങ്ങളിൽ പതിക്കാനും നിർദേശം നൽകി. പാസ്‌പോർട്ടും, പണവും കരുതാനും നിർദേശത്തിൽ പറയുന്നു.

യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശം നൽകുമെന്ന് വ്‌ളാഡിമിർ പുടിൻ അറിയിച്ചിരുന്നു. നരേന്ദ്ര മോദിയുമായുള്ള സംഭാഷണത്തിലാണ് പുടിൻ ഇക്കാര്യം അറിയിച്ചത്. യുദ്ധം അവസാനിപ്പാക്കാൻ ഇന്ത്യ ഇടപെടണമെന്ന് യുക്രൈൻ അഭ്യർഥിച്ചതിന് പിന്നാലെയാണ് മോദി പുടിനുമായി സംസാരിച്ചത്.

അതിനിടെ റഷ്യ-യുക്രൈൻ സംഘർഷത്തിൽ അനുനയ ശ്രമങ്ങളുമായി ഫ്രാൻസ് രംഗത്തുവന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ റഷ്യൻ പ്രസിഡന്റുമായി സംസാരിച്ചു.

റഷ്യൻ നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തി കൂടുതൽ ഉപരോധ നടപടികളിലേക്ക് കടന്നിരിക്കുകയാണ് അമേരിക്ക. അമേരിക്കയിലുള്ള റഷ്യയുടെ മുഴുവൻ ആസ്തികളും മരവിപ്പിക്കുമെന്ന് ജോ ബൈഡൻ അറിയിച്ചു. റഷ്യയിലേക്കുള്ള കയറ്റുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തി. വ്യക്തികൾക്കും, വ്യവസായങ്ങൾക്കും ഉപരോധം ബാധകമാണെന്നും ജോ ബൈഡൻ പറഞ്ഞു. റഷ്യയ്ക്ക്‌മേൽ സാമ്പത്തിക, പ്രതിരോധ മേഖലകളിൽ ഏർപ്പെടുത്തി ജപ്പാനും രംഗത്തുവന്നു.

റഷ്യൻ ആക്രമണത്തിൽ ആദ്യ ദിവസം 137 പേർ കൊല്ലപ്പെട്ടതായി യുക്രൈൻ സ്ഥിരീകരിച്ചു.

]]>