Russia – malayalees.ch https://malayalees.ch Malayalam Online News Portal Mon, 22 Jan 2024 04:54:51 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Russia – malayalees.ch https://malayalees.ch 32 32 അഫ്ഗാൻ മലനിരകളിൽ തകർന്നുവീണത് എയർ ആംബുലൻസ് എന്ന് റഷ്യ https://malayalees.ch/plane-crash-air-ambulance-russia/ Mon, 22 Jan 2024 04:52:58 +0000 https://malayalees.ch/?p=95044 അഫ്ഗാൻ മലനിരകളിൽ തകർന്നുവീണത് എയർ ആംബുലൻസ് എന്ന് റഷ്യ. ദസ്സോ ഫാൽക്കൺ 10 ചാർട്ടഡ് വിമാനത്തിൽ 10 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഗയയിൽ നിന്നും താഷ്കന്റ് വഴി മോസ്‌കോയിലേക്ക് സർവീസ് നടത്തുകയായിരുന്നു വിമാനം എന്നും റിപ്പോർട്ടുണ്ട്. വിമാനം തകർന്ന മേഖലയിൽ പരിശോധന നടത്താൻ താലിബാൻ പ്രത്യേക സംഘത്തെ അയച്ചു‌‌.

അഫ്ഗാനിസ്താൻ മലനിരകളായ ടോപ്ഖാനയിലാണ് വിമാനം തകർന്നുവീണത്. ആദ്യം ഇന്ത്യൻ വിമാനം തകർന്നുവീണു എന്നാണ് റിപ്പോർട്ടുകൾ വന്നതെങ്കിലും ഈ റിപ്പോർട്ട് ശരിയല്ലെന്ന് ഡിജിസിഎ അറിയിച്ചു. തകർന്നത് മൊറോക്കൻ വിമാനമാണ്. വിമാനത്തിൽ ഇന്ത്യക്കാരില്ലെന്നും അധികൃതർ പറയുന്നു.

]]>
ഇന്ത്യയുടെ ചന്ദ്രയാന്‍ 3 മുന്‍പായി ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലിറങ്ങുമോ റഷ്യയുടെ ലൂണ 25? https://malayalees.ch/why-russia-s-luna-25-may-reach-moon-s-south-pole-before-chandrayaan-3-etj-rz7laf/ Fri, 11 Aug 2023 05:09:28 +0000 https://malayalees.ch/?p=85987 ബെംഗളുരു: ഇന്ത്യയുടെ ചാന്ദ്ര ദൌത്യവുമായി ഇഞ്ചോടിഞ്ച് മത്സരിക്കാനുള്ള ഒരുക്കത്തിലാണ് റഷ്യ. റഷ്യ അവസാനമായി ചന്ദ്രനിലെത്തിയിട്ട് അരനൂറ്റാണ്ട് ആവാനൊരുങ്ങുമ്പോഴാണ് ലൂണ 25 ദൌത്യത്തിലൂടെ ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങാന്‍ റഷ്യ ശ്രമിക്കുന്നത്. ചന്ദ്രോപരിതലത്തെ പഠിക്കാനും ജലത്തിന്‍റെ സാന്നിധ്യം കണ്ടെത്താനും ലക്ഷ്യമിട്ടുള്ളതാണ് ലൂണ 25. ഓഗസ്റ്റ് 11 നാണ് ലൂണ 25 നെ വിക്ഷേപിക്കുക. എന്നാല്‍ ചന്ദ്രയാന്‍ 3 ചന്ദ്രനിലിറങ്ങുമെന്ന് കണക്കാക്കുന്ന ഓഗസ്റ്റ് 23ന് തന്നെയാണ് ലൂണ 25 ഉം ചന്ദ്രനെ തൊടുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലിറങ്ങാന്‍ ലക്ഷ്യമിട്ടുള്ളതാണ് രണ്ട് ദൌത്യങ്ങളും. എന്നാല്‍ ഇന്ത്യയെ പിന്തള്ളി ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലിറങ്ങുന്ന ആദ്യ രാജ്യമാകുമോ റഷ്യയെന്ന ആകാംക്ഷയിലാണ് ലോകരാജ്യങ്ങളുള്ളത്. ലൂണ 25 വിക്ഷേപിച്ച് അഞ്ച് ദിവസത്തിനുള്ളില്‍ ചന്ദ്രോപരിതലത്തില്‍ എത്തുകയും അഞ്ച് മുതല്‍ ഏഴ് വരെ ദിവസങ്ങളില്‍ ലൂണാര്‍ ഓര്‍ബിറ്റില്‍ തുടര്‍ന്ന ശേഷം ചന്ദ്രനില്‍ ദക്ഷിണ ധ്രുവത്തിന് സമീപത്തെ ഉചിതമായ ഇടത്ത് ഇറങ്ങുമെന്നാണ് റഷ്യന്‍ സ്പേയ്സ് ഏജന്‍സി നല്‍കുന്ന വിവരങ്ങള്‍. ജൂലൈ 14 ന് വിക്ഷേപിച്ച ചന്ദ്രയാന്‍ 3 ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ ഓഗസ്റ്റ് 23ാടെ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ രണ്ട് ദൌത്യങ്ങള്‍ തമ്മില്‍ കൂട്ടിയിടി ഉണ്ടാവില്ലെന്നും ലാന്‍ഡിംഗിനായി ദക്ഷിണ ധ്രുവത്തിലെ മറ്റൊരു സ്ഥലമാണ് റഷ്യ ലക്ഷ്യമിടുന്നതെന്നും റഷ്യന്‍ സ്പേയ്സ് ഏജന്‍സി ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. പരസ്പരം മത്സരിക്കുകയാണെങ്കിലും, രണ്ട് ദൗത്യങ്ങൾക്കും ലാൻഡിംഗിനായി വ്യത്യസ്ത പദ്ധതികളുണ്ടെന്നാണ് രണ്ട് ഏജന്‍സികളും വ്യക്തമാക്കുന്നത്.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തെ കുറിച്ച് പഠിക്കാനും ചന്ദ്രന്റ പരിസ്ഥിതിയെ പഠിക്കാനുമം ചന്ദ്രന്റെ രിഗോലിത്ത് , ചന്ദ്രോപരിതലത്തെ ധൂളികള്‍ എന്നിവയെ കുറിച്ച് പഠനം നടത്താനുമാണ് റഷ്യ ലൂണ 25 ലൂടെ ലക്ഷ്യമിടുന്നത്. ഒരു വര്‍ഷം ധൂളികളുടെ ഉറവിടത്തേക്കുറിച്ചും ഘടനകളേക്കുറിച്ചും മറ്റുമായി ലൂണ 25 പഠനം നടത്തും. ഇന്ധന ടാങ്കുകളും നാല് കാലുകളിലായുള്ള ലാന്‍ഡിംഗ് റോക്കറ്റോടും കൂടിയതാണ് ലൂണ 25ന്‍റെ ലാന്‍ഡര്‍. സോളാര്‍ പാനലുകളും കമ്യൂണിക്കേഷന്‍ ഗിയര്‍, കംപ്യൂട്ടര്‍, ശാസ്ത്രോപകരണങ്ങള്‍ എന്നിവ കൊണ്ടും സജ്ജമാണ് ലൂണ 25. ഇന്ധനമില്ലാതെ 800 കിലോ ഭാരവും ഇന്ധനത്തോടെ 950 കിലോ ഭാരവുമാണ് ലൂണ 25ന് ഉണ്ടാവുകയെന്നാണ് നിരീക്ഷണം. ലാന്‍ഡറില്‍ 1.6 മീറ്റര്‍ നീളമുള്ള ലൂണാര്‍ റോബോട്ടിക് ആമിന്‍റെ സഹായത്തോടെ ചന്ദ്രോപരിതലത്തില്‍ 20-30 സെന്‍റ് മീറ്റര്‍ അഴത്തില്‍ കുഴിക്കാനാവും.

എട്ട് സയന്‍റിഫിക് ടൂളുകളാണ് ലൂണ 25ലുള്ളത്. ADRON-LR, ARIES-L, LIS-TV-RPM, LASMA-LR, PML Detector, STS-L, THERMO-L, Laser Retro-reflector Panel എന്നിവയാണ് അവ. ലൂണ 25നേക്കാളും മുന്‍പ് വിക്ഷേപിച്ചെങ്കിലും എന്തുകൊണ്ടാണ് ചന്ദ്രയാന്‍ 3 ചന്ദ്രനിലിറങ്ങാന്‍ വൈകുന്നതെന്ന സംശയം സ്വാഭാവികമാണ്. ചന്ദ്രയാന്‍ 3നെ നേരിട്ട് ചന്ദ്രനിലേക്കെത്തിക്കാന്‍ തക്ക വിധം ശക്തമായ റോക്കറ്റുകളുടെ അസാന്നിധ്യമാണ് ഇതിന് പ്രധാന കാരണം. ഏറ്റവും ചുരുങ്ങിയ ചെലവില്‍ ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലിറങ്ങുകയെന്നതാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്. എന്നാല്‍ ലൂണ 25ലുള്ള അതിശക്തമായ റോക്കറ്റുകളാണ്. ഇവ ഭൂമിയുടെ ഓര്‍ബിറ്റില്‍ നിന്ന് അതിവേഗം ലൂണ 25 നെ പുറത്ത് കടത്തും. ട്രാന്‍സ് ലൂണാര്‍ ഇജക്ഷന്‍ എന്ന രീതിയിലാണ് ലൂണ 25 മുന്നോട്ട് പോവുന്നത്.

]]>
പ്രതാപം വീണ്ടെടുക്കാന്‍ റഷ്യ; ചന്ദ്രയാന്‍ 3നൊപ്പം ചന്ദ്രനില്‍ ലാന്‍ഡിങ്ങിനിറങ്ങാന്‍ ലൂണ 25 https://malayalees.ch/russia-to-launch-lunar-mission-friday/ Tue, 08 Aug 2023 05:08:27 +0000 https://malayalees.ch/?p=85799 ബഹിരാകാശ ദൗത്യങ്ങളില്‍ പ്രതാപം വീണ്ടെടുക്കാന്‍ റഷ്യ. ചന്ദ്രയാന്‍ 3ന് ഒപ്പം ചന്ദ്രനില്‍ ലാന്‍ഡിങ്ങിനൊരുങ്ങുകയാണ് റഷ്യയുടെ ലൂണ 25. 1976ല്‍ ആയിരുന്നു റഷ്യയുടെ അവസാനത്തെ ചാന്ദ്രദൗത്യം. ഇതിന് ശേഷം ഇപ്പോഴാണ് വീണ്ടും ചന്ദ്രനിലേക്ക് സോഫ്റ്റ്‌ലാന്‍ഡിങ് റഷ്യ നടത്താന്‍ ഒരുങ്ങുന്നത്. വെള്ളിയാഴ്ചയാണ് ഈ ദൗത്യം കുതിച്ചുയരുന്നത്.

1959ല്‍ ലൂണ 1 ദൗത്യം ചന്ദ്രനില്‍ സോഫ്റ്റ്‌ലാന്‍ഡിങ് നടത്താന്‍ ശ്രമിച്ചെങ്കിലും ഇതു നടന്നില്ല. ഇതേവര്‍ഷം തന്നെ ലൂണ 2 ലാന്‍ഡിങ് നടത്തിയിരുന്നു. എന്നാല്‍ സോഫ്റ്റ് ലാന്‍ഡിങ്ങിന് പകരം ഇടിച്ചിറക്കുകയായിരുന്നു. ചന്ദ്രോപരിതലത്തിലെത്തുന്ന ആദ്യ മനുഷ്യ വസ്തുവാണ് ലൂണ 2. 1966ല്‍ സോവിയറ്റ് യൂണിയന്റെ ലൂണ 9 ചന്ദ്രനില്‍ സോഫ്റ്റ്‌ലാന്‍ഡിങ് നടത്തി. പിന്നീട് ലൂണ 13 വരെ ഇത് തുടര്‍ന്നു. ഈ പാരമ്പര്യപ്പെരുമയിലാണ് ലൂണ 25 ചന്ദ്രനിലേക്ക് കുതിക്കുന്നത്.

1973ല്‍ റഷ്യ വിട്ട ലൂണ 21നു ശേഷം 4 പതിറ്റാണ്ട് ഒരു രാജ്യവും ലാന്‍ഡര്‍ ദൗത്യങ്ങള്‍ ഒന്നുംതന്നെ ചന്ദ്രനിലേക്ക് അയച്ചിട്ടില്ല. 2013ല്‍ ചൈന ചാങ് ഇ 3 ചന്ദ്രനിലിറക്കി ഇതിന് വിരാമമിട്ടു. വെള്ളിയാഴ്ച കുതിച്ചുയരുന്ന ലൂണ 25 അഞ്ചുദിവസം കൊണ്ട് ചന്ദ്രന്റെ ആകര്‍ഷണവലയത്തിലെത്തുകയും ഏഴു ദിവസം കൊണ്ട് ലാന്‍ഡിങ് നടത്തുകയും ചെയ്യും.

ഈ മാസം 23നു നടക്കുമെന്നു പ്രതീക്ഷിക്കുന്ന ചന്ദ്രയാന്റെ ലാന്‍ഡിങ്ങിനു മുന്‍പോ, അതിനൊപ്പമോ, തൊട്ടു പിന്നാലെയോ ലൂണയും ചന്ദ്രോപരിതലം തൊടും. 1971ല്‍ ലോകത്തിലെ ആദ്യത്തെ ബഹിരാകാശ നിലയം സല്യൂട്ട് 1 വിക്ഷേപിച്ചതു സോവിയറ്റ് യൂണിയനായിരുന്നു. ഈ പദ്ധതി 1982ലാണ് അവസാനിപ്പിച്ചത്. സല്യൂട്ട് 7 ആയിരുന്നു അവസനാത്തെ ദൗത്യം.

അതേസമയം ഇന്ത്യയുടെ ചാന്ദ്ര ദൗത്യം ഇപ്പോള്‍ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ തുടരുകയാണ്. ഭൂമിയില്‍ നിന്ന് ചാന്ദ്രയാന്‍-3 വിക്ഷേപിച്ചത് കഴിഞ്ഞ ജൂലൈ 14നായിരുന്നു. ഓഗസ്റ്റ് 23ന് ചാന്ദ്രയാന്‍ സോഫ്റ്റ് ലാന്‍ഡിങ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി, ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക് ഗ്രൗണ്ട് സ്റ്റേഷനാണ് പേടകത്തെ നിയന്ത്രിക്കുന്നത്.

]]>
കോഴിക്കോട് പീഡനത്തിനിരയായ റഷ്യൻ യുവതി നാട്ടിലേക്ക് മടങ്ങി https://malayalees.ch/kozhikode-russian-lady-went-back/ Tue, 28 Mar 2023 08:29:06 +0000 https://malayalees.ch/?p=78733 കോഴിക്കോട് പീഡനത്തിനിരയായ റഷ്യൻ യുവതി നാട്ടിലേക്ക് മടങ്ങി. ഇന്ന് പുലർച്ചെയാണ് യുവതി മടങ്ങിയത്. ആഖിൽ നശിപ്പിച്ചു എന്ന് യുവതി മൊഴിനൽകിയ പാസ്പോർട്ട് തിരികെലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യുവതി നാട്ടിലേക്ക് മടങ്ങിയത്.

തൻ്റെ ഇന്റർനാഷണൽ പാസ്പ്പോർട്ട് ആഖിൽ നശിപ്പിച്ചു എന്നായിരുന്നു യുവതിയുടെ മൊഴി. എന്നാൽ പാസ്പ്പോർട്ടിന് തകരാർ സംഭവിച്ചിരുന്നില്ല. വീട്ടിൽ നിന്ന് ലഭിച്ച പാസ്പ്പോർട്ട് ആഖിലിന്റെ പിതാവ് പൊലീസിന് കൈമാറിയിരുന്നു. താത്കാലിക പാസ്പ്പോർട്ടിന് ശ്രമം തുടരുന്നതിനിടെയാണ് യുവതിയുടെ പാസ്പോർട്ട് ലഭിച്ചത്.

യുവതി ഇന്നലെ ആശുപത്രി വിട്ടിരുന്നു.

പ്രതി കൂരാച്ചുണ്ട് സ്വദേശിയായ ആഖിലിനെ (27) രണ്ട് ദിവസം മുൻപ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. ആൺ സുഹൃത്തിന്റെ പീഡനം സഹിക്കവയ്യാതെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് യുവതി പറയുന്നത്. ആഖിലിൽ നിന്ന് ലൈംഗിക പീഡനത്തിനും മർദനത്തിനും ഇരയായെന്ന് യുവതി മൊഴി നൽകിയിരുന്നു.

ആഖിൽ ലൈംഗികമായി പീഡിപ്പിച്ചെന്നും ഇരുമ്പുവടികൊണ്ട് മർദിച്ചുവെന്നും നാട്ടിലേക്ക് തിരികെപ്പോകാൻ അനുവദിക്കാതെ തടങ്കലിൽവെച്ചുവെന്നും യുവതി പോലീസിനോട് പറഞ്ഞു. ലഹരി ഉപയോഗിക്കാൻ നിർബന്ധിച്ചെന്നും മൊഴിയിലുണ്ട്. ആഖിലിന്റെ വീട്ടിൽ നിന്ന് മൂന്ന് ഗ്രാം കഞ്ചാവും പോലീസ് കണ്ടെടുത്തു. ലഹരിവസ്തു കൈവശം വെച്ചതിനും ഇയാൾക്കെതിരേ കേസെടുത്തിട്ടുണ്ട്. 14 ദിവസത്തേക്ക് ആഖിലിനെ റിമാൻഡ് ചെയ്തു.

]]>
റഷ്യയുടെ കൊവിഡ് വാക്‌സിന്‍ വികസിപ്പിച്ചവരില്‍ പ്രമുഖനായ ശാസ്ത്രജ്ഞനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി https://malayalees.ch/the-top-scientist-behind-russias-sputnik-v-covid-vaccine-strangled-to-death/ Mon, 06 Mar 2023 11:03:47 +0000 https://malayalees.ch/?p=77479 റഷ്യയുടെ കൊവിഡ് പ്രതിരോധ വാക്‌സിനായ സ്പുട്‌നിക് V വികസപ്പിച്ചവരില്‍ പ്രമുഖനായ ശാസ്ത്രജ്ഞനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ആേ്രന്ദ ബോടിക്കോവ് എന്ന 47 വയസുകാരനായ ശാസ്ത്രജ്ഞനെയാണ് സ്വന്തം അപാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബെല്‍റ്റ് കഴുത്തില്‍ കുരുക്കിയാണ് ശാസ്ത്രജ്ഞനെ കൊലപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പൊലീസെത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടിരുന്നു. (The top scientist behind Russia’s Sputnik V Covid vaccine strangled to death)

മാര്‍ച്ച് രണ്ടിനാണ് ബോടിക്കോവ് കൊല്ലപ്പെടുന്നത്. ഗമാലേയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് മാത്തമാറ്റിക്‌സില്‍ മുതിര്‍ന്ന ഗവേഷകനായിരുന്നു ബോടിക്കോവ്. ഇദ്ദേഹം ഉള്‍പ്പെടെയുള്ള 18 ഗവേഷകരാണ് പ്രശസ്തമായ സ്പുട്‌നിക് V കൊവിഡ് വാക്‌സിന്‍ വികസിപ്പിച്ചത്.

കൊലപാതകക്കേസില്‍ 29 വയസുകാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തതായി റഷ്യയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കൊലപാകത്തിന് പ്രേരിപ്പിച്ച കാരണമെന്താണ് എന്ന് വ്യക്തമായിട്ടില്ല. യുദ്ധം തുടങ്ങിയതിന് ശേഷം റഷ്യയിലെ നിരവധി പ്രമുഖരെ അസ്വാഭാവികമായി മരിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

]]>
യുക്രൈൻ – റഷ്യ സംഘർഷം; ഇന്ത്യയിലേക്ക് മടങ്ങിയ മെഡിക്കൽ ബിരുദ വിദ്യാർത്ഥികളുടെ ഹർജി ഇന്ന് പരി​ഗണിക്കും https://malayalees.ch/russia-ukraine-war-petition-of-medical-graduate-students/ Tue, 11 Oct 2022 04:16:47 +0000 https://malayalees.ch/?p=69364 യുക്രൈൻ- റഷ്യ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തേക്ക് മടങ്ങി വന്ന ആയിരക്കണക്കിന് മെഡിക്കൽ ബിരുദ ഇന്ത്യൻ വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജ്ജി സുപ്രിം കോടതി ഇന്ന് വീണ്ടും പരിഗണിയ്ക്കും. തിരിച്ചെത്തിയ വിദ്യാർത്ഥികളെ ഇവിടുത്തെ മെഡിക്കൽ കോളജുകളിൽ പ്രവേശിപ്പിക്കാൻ കഴിയില്ല എന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഏതെങ്കിലും ഇന്ത്യൻ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്കോ സർവ്വകലാശാലകളിലേക്കോ മാറ്റാനോ താമസിപ്പിക്കാനോ ദേശീയ മെഡിക്കൽ കമ്മീഷൻ (എൻ എം സി) ഇതുവരെ അനുമതി നൽകിയിട്ടില്ല എന്നാണ് കേന്ദ്രം സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയത്. 

അതത് വിദേശ മെഡിക്കൽ കോളജുകളിലെ/സർവകലാശാലകളിലെ ഒന്നാം വർഷ മുതൽ നാലാം വർഷ വരെ ബാച്ചുകളിലെ ബിരുദ മെഡിക്കൽ വിദ്യാർത്ഥികൾ, പ്രാഥമികമായി അതത് സെമസ്റ്ററുകളിൽ ഇന്ത്യയിലെ മെഡിക്കൽ കോളജുകളിലേക്ക് മാറണം എന്ന് ആവശ്യപ്പെടുന്നതാണ് ഹർജ്ജികൾ. വിദ്യാർത്ഥികളുടെ ഭാവിയെ മുൻ നിർത്തി മറ്റേതെങ്കിലും രാജ്യത്ത് അടക്കം പഠന സൗകര്യം ഒരുക്കണം എന്ന താത്പര്യം ഇക്കാര്യത്തിൽ സുപ്രിം കോടതി വ്യക്തമാക്കിയിരുന്നു.

യുക്രൈനിൽ വിദ്യാർത്ഥികൾക്ക് തുടർ പഠനം നടത്തുന്നതിലുള്ള ബുദ്ധിമുട്ട് സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയംതന്നെ പാർലമന്റിൽ രേഖാമൂലം വിശദീകരിച്ചിട്ടുണ്ട്. അതിനാൽ പ്രത്യേക അധികാരം ഉപയോഗിച്ച് ഇന്ത്യയിൽ തുടർ പഠനത്തിന് അവസരം ഒരുക്കാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കണെമെന്നാണ് വിദ്യാർഥികളുടെ പ്രധാന ആവശ്യം.

]]>
റഷ്യയ്ക്ക് വന്‍ തിരിച്ചടി; കെര്‍ച്ച് മുനമ്പ് പാലം തകര്‍ത്ത് യുക്രൈന്‍ സൈന്യം https://malayalees.ch/russias-kerch-bridge-attacked-by-ukraine/ Mon, 10 Oct 2022 04:47:24 +0000 https://malayalees.ch/?p=69319 റഷ്യക്ക് ഏറ്റവും വലിയ തിരിച്ചടി നല്‍കി കെര്‍ച്ച് മുനമ്പ് പാലം തകര്‍ത്ത് യുക്രൈന്‍. എട്ടുവര്‍ഷം മുന്‍പ് കീഴടക്കിയ ക്രീമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്നതാണ് 19 കിലോമീറ്റര്‍ നീളമുള്ള പാലം. ബോംബ് സ്ഥാപിച്ച ട്രക്ക് പാലത്തിന് നടുവില്‍ എത്തിയപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.(russia’s kerch bridge attacked by ukraine)

റഷ്യ നിര്‍മിച്ച ഏറ്റവും വലിയ പാലത്തിന്റെ ഒത്ത നടുക്കായിരുന്നു സ്‌ഫോടനം. 19 കിലോമീറ്ററാണ് നീളം. റോഡും റെയിലും സമാന്തരമായി പണിതത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പുടിന്റെ ഭരണത്തിനു കീഴിലുള്ള ഏറ്റവും ശ്രദ്ധേയമായ നിര്‍മിതിയാണ് തകര്‍ക്കപ്പെട്ടത്.

യുക്രൈന്‍ ഇന്റലിജന്‍സ് ഏജന്‍സി ബോംബ് സ്ഥാപിച്ച് ട്രക്ക് അയച്ച് സ്‌ഫോടനം നടത്തി എന്നാണ് കണ്ടെത്തല്‍. 2014ല്‍ റഷ്യ ക്രീമിയ കീഴടക്കിയ ശേഷമായിരുന്നു പാലത്തിന്റെ നിര്‍മാണം. ക്രീമിയയെ റഷ്യയുമായി നേരിട്ട് ബന്ധിപ്പിക്കുന്നു എന്നതു മാത്രമല്ല പ്രത്യേക. യുക്രെയ്ന്‍ യുദ്ധമേഖലയിലേക്കുള്ള റഷ്യയുടെ പ്രധാന വിതരണ പാതയും ഇതായിരുന്നു. യുദ്ധം തുടങ്ങിയ ശേഷം റഷ്യയുടെ അധീനതയിലുള്ള ഒരു നിര്‍മിതിക്ക് നേരെ ഉണ്ടാകുന്ന ഏറ്റവും വലിയ ആക്രമണം ആണിത്.

]]>
സ്വന്തം ജനതയെ ഓര്‍ത്തെങ്കിലും മരണച്ചുഴിയില്‍ നിന്ന് പുറത്തുകടക്കൂ; പുടിനോട് അപേക്ഷിച്ച് മാര്‍പ്പാപ്പ https://malayalees.ch/%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82-%e0%b4%9c%e0%b4%a8%e0%b4%a4%e0%b4%af%e0%b5%86-%e0%b4%93%e0%b4%b0%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86%e0%b4%99%e0%b5%8d-3/ Mon, 03 Oct 2022 11:40:55 +0000 https://malayalees.ch/?p=68950 സ്വന്തം ജനതയെ ഓര്‍ത്തെങ്കിലും യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനോട് അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. യുദ്ധം ആരംഭിച്ച ശേഷം ഇതാദ്യമായാണ് മാര്‍പ്പാപ്പ പുടിനോട് ഇത്തരമൊരു അഭ്യര്‍ത്ഥനയുമായി രംഗത്തെത്തുന്നത്. അക്രമത്തിന്റേയും മരണത്തിന്റേയും അപകടകരമായ ഈ ചുഴിയില്‍ നിന്ന് പുറത്തുകടക്കാനാണ് മാര്‍പ്പാപ്പ ആവശ്യപ്പെടുന്നത്. ( Pope Francis begs Putin to end Ukraine war)

യുദ്ധം സൃഷ്ടിച്ച ഈ നരകതുല്യമായ അവസ്ഥയെ ശക്തമായി അപലപിക്കുന്നതായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രസ്താവിച്ചു. ആണവ ആയുധങ്ങള്‍ പ്രയോഗിക്കപ്പെടാനുള്ള സാധ്യത പോലും നിലനില്‍ക്കുന്ന അപകടകരമായ സാഹചര്യമാണ് നിലവിലുള്ളത്. അന്താരാഷ്ട്ര തത്വങ്ങള്‍ക്ക് വിരുദ്ധമായ തുടര്‍നടപടികളെ താന്‍ ഭയപ്പെടുന്നതായും മാര്‍പ്പാപ്പ പ്രസ്താവിച്ചു.

യുദ്ധം ലോകമെമ്പാടും സൃഷ്ടിക്കുന്ന വിനാശകരമായ പ്രത്യാഘാതങ്ങളില്‍ തനിക്ക് ആശങ്കയുണ്ടെന്നും മാര്‍പ്പാപ്പ പറഞ്ഞു. മരണക്കളി അവസാനിപ്പിക്കണമെന്ന് വഌദിമിര്‍ പുടിനോട് അഭ്യര്‍ത്ഥിച്ച മാര്‍പ്പാപ്പ യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയോട് സമാധാനത്തിനായുള്ള നിര്‍ദേശങ്ങളെ സ്വാഗതം ചെയ്യണമെന്നും നിര്‍ദേശിച്ചു.

]]>
സ്വന്തം ജനതയെ ഓര്‍ത്തെങ്കിലും മരണച്ചുഴിയില്‍ നിന്ന് പുറത്തുകടക്കൂ; പുടിനോട് അപേക്ഷിച്ച് മാര്‍പ്പാപ്പ https://malayalees.ch/%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82-%e0%b4%9c%e0%b4%a8%e0%b4%a4%e0%b4%af%e0%b5%86-%e0%b4%93%e0%b4%b0%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86%e0%b4%99%e0%b5%8d-2/ Mon, 03 Oct 2022 07:34:00 +0000 https://malayalees.ch/?p=68930 സ്വന്തം ജനതയെ ഓര്‍ത്തെങ്കിലും യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനോട് അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. യുദ്ധം ആരംഭിച്ച ശേഷം ഇതാദ്യമായാണ് മാര്‍പ്പാപ്പ പുടിനോട് ഇത്തരമൊരു അഭ്യര്‍ത്ഥനയുമായി രംഗത്തെത്തുന്നത്. അക്രമത്തിന്റേയും മരണത്തിന്റേയും അപകടകരമായ ഈ ചുഴിയില്‍ നിന്ന് പുറത്തുകടക്കാനാണ് മാര്‍പ്പാപ്പ ആവശ്യപ്പെടുന്നത്. ( Pope Francis begs Putin to end Ukraine war)

യുദ്ധം സൃഷ്ടിച്ച ഈ നരകതുല്യമായ അവസ്ഥയെ ശക്തമായി അപലപിക്കുന്നതായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രസ്താവിച്ചു. ആണവ ആയുധങ്ങള്‍ പ്രയോഗിക്കപ്പെടാനുള്ള സാധ്യത പോലും നിലനില്‍ക്കുന്ന അപകടകരമായ സാഹചര്യമാണ് നിലവിലുള്ളത്. അന്താരാഷ്ട്ര തത്വങ്ങള്‍ക്ക് വിരുദ്ധമായ തുടര്‍നടപടികളെ താന്‍ ഭയപ്പെടുന്നതായും മാര്‍പ്പാപ്പ പ്രസ്താവിച്ചു.

യുദ്ധം ലോകമെമ്പാടും സൃഷ്ടിക്കുന്ന വിനാശകരമായ പ്രത്യാഘാതങ്ങളില്‍ തനിക്ക് ആശങ്കയുണ്ടെന്നും മാര്‍പ്പാപ്പ പറഞ്ഞു. മരണക്കളി അവസാനിപ്പിക്കണമെന്ന് വഌദിമിര്‍ പുടിനോട് അഭ്യര്‍ത്ഥിച്ച മാര്‍പ്പാപ്പ യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയോട് സമാധാനത്തിനായുള്ള നിര്‍ദേശങ്ങളെ സ്വാഗതം ചെയ്യണമെന്നും നിര്‍ദേശിച്ചു.

]]>
സ്വന്തം ജനതയെ ഓര്‍ത്തെങ്കിലും മരണച്ചുഴിയില്‍ നിന്ന് പുറത്തുകടക്കൂ; പുടിനോട് അപേക്ഷിച്ച് മാര്‍പ്പാപ്പ https://malayalees.ch/%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82-%e0%b4%9c%e0%b4%a8%e0%b4%a4%e0%b4%af%e0%b5%86-%e0%b4%93%e0%b4%b0%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86%e0%b4%99%e0%b5%8d/ Mon, 03 Oct 2022 04:10:31 +0000 https://malayalees.ch/?p=68899 സ്വന്തം ജനതയെ ഓര്‍ത്തെങ്കിലും യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനോട് അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. യുദ്ധം ആരംഭിച്ച ശേഷം ഇതാദ്യമായാണ് മാര്‍പ്പാപ്പ പുടിനോട് ഇത്തരമൊരു അഭ്യര്‍ത്ഥനയുമായി രംഗത്തെത്തുന്നത്. അക്രമത്തിന്റേയും മരണത്തിന്റേയും അപകടകരമായ ഈ ചുഴിയില്‍ നിന്ന് പുറത്തുകടക്കാനാണ് മാര്‍പ്പാപ്പ ആവശ്യപ്പെടുന്നത്. ( Pope Francis begs Putin to end Ukraine war)

യുദ്ധം സൃഷ്ടിച്ച ഈ നരകതുല്യമായ അവസ്ഥയെ ശക്തമായി അപലപിക്കുന്നതായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രസ്താവിച്ചു. ആണവ ആയുധങ്ങള്‍ പ്രയോഗിക്കപ്പെടാനുള്ള സാധ്യത പോലും നിലനില്‍ക്കുന്ന അപകടകരമായ സാഹചര്യമാണ് നിലവിലുള്ളത്. അന്താരാഷ്ട്ര തത്വങ്ങള്‍ക്ക് വിരുദ്ധമായ തുടര്‍നടപടികളെ താന്‍ ഭയപ്പെടുന്നതായും മാര്‍പ്പാപ്പ പ്രസ്താവിച്ചു.

യുദ്ധം ലോകമെമ്പാടും സൃഷ്ടിക്കുന്ന വിനാശകരമായ പ്രത്യാഘാതങ്ങളില്‍ തനിക്ക് ആശങ്കയുണ്ടെന്നും മാര്‍പ്പാപ്പ പറഞ്ഞു. മരണക്കളി അവസാനിപ്പിക്കണമെന്ന് വഌദിമിര്‍ പുടിനോട് അഭ്യര്‍ത്ഥിച്ച മാര്‍പ്പാപ്പ യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയോട് സമാധാനത്തിനായുള്ള നിര്‍ദേശങ്ങളെ സ്വാഗതം ചെയ്യണമെന്നും നിര്‍ദേശിച്ചു.

]]>