Russia-Ukraine – malayalees.ch https://malayalees.ch Malayalam Online News Portal Fri, 05 May 2023 04:20:49 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Russia-Ukraine – malayalees.ch https://malayalees.ch 32 32 പുടിനെ വധിക്കാന്‍ ശ്രമിച്ചിട്ടില്ല; ഡ്രോണ്‍ ആക്രമണം നടത്തിയെന്ന റഷ്യന്‍ വാദം തള്ളി സെലന്‍സ്‌കി https://malayalees.ch/zelensky-denies-ukraine-attacked-putin/ Fri, 05 May 2023 04:20:38 +0000 https://malayalees.ch/?p=80717 റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ വധിക്കാന്‍ യുക്രൈന്‍ ശ്രമം നടത്തിയെന്ന ആരോപണങ്ങളെ തള്ളി യുക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലന്‍സ്‌കി. ക്രെംലിനില്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന യുക്രൈന്റെ വാദത്തെ സെലന്‍സ്‌കി നിഷേധിച്ചു. പുടിനെയോ മോസ്‌കോയെയോ ആക്രമിച്ചിട്ടില്ലെന്നും തങ്ങളുടെ ഗ്രാമങ്ങളെയും നഗരങ്ങളെയും സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും സെലന്‍സ്‌കി പറഞ്ഞു.(Zelensky denies Ukraine attacked Putin)

പുടിനെ യുക്രൈന്‍ വധിക്കാന്‍ ശ്രമിച്ചെന്ന ആരോപണങ്ങള്‍ക്കൊപ്പം യുക്രൈന് നേരെ ശക്തമായി തിരിച്ചടിക്കുമെന്നും റഷ്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളാണ് ഡ്രോണുകളെ തിരിച്ചറിയാന്‍ സഹായിച്ചതെന്നും ഡ്രോണുകള്‍ തകര്‍ത്തിട്ടുണ്ടെന്നും റഷ്യ വ്യക്തമാക്കി.

യുക്രൈന്‍ ഡ്രോണുകള്‍ എത്തിയ സമയത്ത് പുടിന്‍ ക്രെംലിനില്‍ ഉണ്ടായിരുന്നില്ലെന്ന് പുടിന്റെ വക്താവ് പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രസിഡന്റിന്റെ വസിതിയിക്ക് നേരെ ആക്രമണം നടത്താന്‍ ഉദ്ദേശിച്ചാണ് ഡ്രോണുകള്‍ എത്തിയതെന്നും ക്രെംലിന്‍ ആരോപണമുന്നയിച്ചിട്ടുണ്ട്.

]]>
ലോകത്തിന്റെ സര്‍വനാശത്തിലേക്ക് 90 സെക്കന്റുകള്‍ മാത്രം ബാക്കിയെന്ന് മനുഷ്യത്വമളക്കുന്ന ഘടികാരം; എന്താണ് ഡൂംസ്‌ഡേ ക്ലോക്ക്? https://malayalees.ch/the-doomsday-clock-is-now-closer-than-ever-to-midnight/ Sat, 28 Jan 2023 04:37:07 +0000 https://malayalees.ch/?p=75170 മനുഷ്യരാശിയുടെ സ്വയം ഉന്മൂലനത്തിലേക്ക് ഇനി അധികം സമയം ബാക്കിയില്ലെന്ന് സൂചിപ്പിച്ച് മനുഷ്യത്വമളക്കുന്ന ക്ലോക്കായ ഡൂംസ്‌ഡേ. സര്‍വനാശത്തിലേക്കും ഇരുട്ടിലേക്കും 100 സെക്കന്റുകള്‍ ബാക്കിയുണ്ടെന്ന് മുന്‍പ് സൂചിപ്പിച്ച് വന്നിരുന്ന ക്ലോക്ക് കഴിഞ്ഞ ദിവസം നാശത്തിലേക്ക് മനുഷ്യര്‍ വീണ്ടും അടുത്തെന്നും ഇനി 90 സെക്കന്റുകള്‍ മാത്രമാണ് അവശേഷിക്കുന്നതെന്നും സൂചിപ്പിച്ചു. യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് സര്‍വനാശത്തിലേക്ക് മനുഷ്യര്‍ കൂടുതല്‍ അടുത്തതെന്ന് സിമ്പോളിക് ക്ലോക്കായ ഡൂംസ്‌ഡേ സൂചിപ്പിക്കുന്നു. (The Doomsday Clock Is Now Closer Than Ever to Midnight)

എന്താണ് ഡൂംസ്‌ഡേ ക്ലോക്ക്?

മനുഷ്യത്വത്തില്‍ നിന്ന് സ്വയം ഉന്മൂലനത്തിലേക്ക് മാനവരാശി എത്രത്തോളം അടുക്കുന്നുവെന്ന് ചില മാനദണ്ഡങ്ങള്‍ വിലയിരുത്തി പ്രതീകാത്മകമായി സൂചിപ്പിക്കുന്ന ക്ലോക്കാണ് ഡൂംസ്‌ഡേ. റഷ്യ-യുക്രൈന്‍ യുദ്ധം, ആണവഭീഷണി, മഹാമാരികള്‍, കാലാവസ്ഥാ വ്യതിയാനം, പ്രകൃതിക്ഷോഭം മുതലായ സമകാലിക വിഷയങ്ങള്‍ കണക്കിലെടുത്താണ് പാതിരയിലേക്ക് 90 സെക്കന്റുകള്‍ മാത്രമാക്കി ബുള്ളറ്റിന്‍ ഓഫ് ദി അറ്റോമിക് സയന്റിസ്റ്റ്‌സ് ക്ലോക്കിനെ പുതുക്കി ക്രമീകരിച്ചത്.

1945ലാണ് ആര്‍ബേര്‍ട്ട് ഐന്‍സ്റ്റീന്‍ ബുള്ളറ്റിന്‍ ഓഫ് ദി അറ്റോമിക് സയന്റിസ്റ്റ്‌സ് സ്ഥാപിക്കുന്നത്. ഇതിന് കീഴില്‍ 1947ലാണ് ഡൂംസ്‌ഡേ ക്ലോക്ക് നിലവില്‍ വരുന്നത്. ഇതിന് മുന്‍പ് 2020 ജനുവരിയിലാണ് സര്‍വനാശത്തിലേക്ക് ക്ലോക്കിന്റെ സൂചികള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അടുത്തേക്ക് വന്നത്. ഇരുട്ടിലേക്ക് 100 സെക്കന്റുകളാണ് അന്ന് അവശേഷിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ക്ലോക്കില്‍ ലോകാവസാനത്തിലേക്ക് വെറും 90 സെക്കന്റുകള്‍ മാത്രമേ അവശേഷിക്കുന്നൂള്ളൂവെന്ന് പ്രതീകാത്മകമായി സൂചിപ്പിക്കുന്നു.

]]>
യുക്രൈന് യുദ്ധടാങ്കറുകള്‍ നല്‍കുമെന്ന് സ്ഥിരീകരിച്ച് ജര്‍മനിയും അമേരിക്കയും; ഇത് റഷ്യയ്ക്കുള്ള ഭീഷണിയല്ലെന്ന് ബൈഡന്‍ https://malayalees.ch/biden-says-sending-tanks-is-no-offensive-threat-to-russia/ Thu, 26 Jan 2023 04:41:46 +0000 https://malayalees.ch/?p=75035 റഷ്യന്‍ അധിനിവേശത്തിനെതിരെ യുക്രൈനെ സഹായിക്കുന്നതിനായി യുക്രൈന് യുദ്ധടാങ്കറുകള്‍ നല്‍കുമെന്ന് സ്ഥിരീകരിച്ച് ജര്‍മനിയും അമേരിക്കയും. മാരക പ്രഹരശേഷിയുള്ള ലെപ്പേഡ് ടാങ്കറുകള്‍ ഉടന്‍ യുക്രൈന് കൈമാറുമെന്ന് ജര്‍മനി അറിയിച്ചു. M1 എബ്രാംസ് ടാങ്കറുകളാണ് അമേരിക്ക യുക്രൈന് കൈമാറുക.

14 ജര്‍മന്‍ നിര്‍മിത ലെപ്പേഡ്-2 ടാങ്കറുകളാണ് ജര്‍മനി യുക്രൈന് കൈമാറാനിരിക്കുന്നത്. ജര്‍മനിയില്‍ നിന്നും ടാങ്കറുകളെത്താന്‍ വൈകുന്നതില്‍ യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി ആശങ്കയും നിരാശയും പ്രകടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ജര്‍മനി യുദ്ധടാങ്കറുകള്‍ കൈമാറാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുന്നത്.

യൂറോപ്യന്‍ സഖ്യകക്ഷികളുമായുള്ള ടെലിഫോണ്‍ കോളുകള്‍ക്ക് ശേഷം വൈറ്റ് ഹൗസിലാണ് ടാങ്കറുകള്‍ കൈമാറാനുള്ള തീരുമാനം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കിയത്. യുക്രേനിയന്‍ ബറ്റാലിയന് തുല്യമായ 31 അബ്രാംസ് ടാങ്കറുകള്‍ അമേരിക്ക അയയ്ക്കുമെന്നും ജര്‍മ്മനി സ്വന്തം ലെപ്പാര്‍ഡ് 2 ടാങ്കുകള്‍ സംഭാവന ചെയ്യുമെന്നും ബൈഡന്‍ വൈറ്റ് ഹൗസില്‍ പറഞ്ഞു.

ടാങ്കറുകള്‍ കൈമാറുന്നത് റഷ്യയ്ക്കുള്ള പ്രകടമായ ഭീഷണിയല്ലെന്ന് ബൈഡന്‍ വ്യക്തമാക്കി. തങ്ങളുടെ രാജ്യം സംരക്ഷിക്കുന്നതിന് യുക്രൈന്‍ ജനതയ്ക്കുള്ള സഹായം മാത്രമാണ് ഇതെല്ലാം. റഷ്യന്‍ സൈന്യം മടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചാല്‍ യുദ്ധം ഇന്ന് ഈ നിമിഷം അവസാനിക്കുമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

]]>
യുക്രൈനിൽ കഴിയുന്ന എല്ലാ ഇന്ത്യക്കാരും ഉടൻ മടങ്ങണമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലം https://malayalees.ch/external-affairs-ministry-tells-indians-exit-ukraine/ Wed, 26 Oct 2022 04:30:01 +0000 https://malayalees.ch/?p=70222 യുദ്ധ സാഹചര്യത്തിൽ യുക്രൈനിൽ കഴിയുന്ന എല്ലാ ഇന്ത്യക്കാരും ഉടൻ മടങ്ങണമെന്ന് ഇന്ത്യ. ഒരു കാരണത്താലും യുക്രൈനിൽ തുടരരാൻ ശ്രമിയ്ക്കരുതെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വിദേശകാര്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച മാർഗ്ഗനിർദേശം പുറത്തിറക്കിയത്. വിദ്യാർത്ഥികൾ അടക്കമുള്ള എല്ലാവരും യുക്രൈൻ വിടണം എന്നാണ് വിദേശകാര്യമന്ത്രാലയം അറിയിക്കുന്നത്.

യുക്രൈനിലെ ഇന്ത്യക്കാർക്ക് അതിർത്തി കടക്കാനുള്ള മാർഗ നിർദേശങ്ങൾ ഇന്ത്യൻ എംബസി പുറത്തിറക്കിയിരുന്നു. ഹങ്കറി, സ്ലോവാക്യ, മോൾഡോവ, പോളണ്ട്, റൊമാനിയ അതിർത്തികൾ വഴി പുറത്ത് കടക്കാനാണ് നിർദേശം. പാസ്പോർട്ട്, റസിഡന്റ് പെർമിറ്റ്‌, സ്റ്റുഡന്റ് കാർഡ് എന്നിവ കൈയിൽ കരുതണം. ആവശ്യമായ ഇടങ്ങളിൽ ട്രാൻസിറ്റ് വിസ എടുക്കണമെന്നും നിർദേശമുണ്ട്.

ഇന്ത്യൻ പൗരൻമാരോട് അടിയന്തരമായി യുക്രൈൻ വിടണമെന്ന നിർദേശം രണ്ട് ദിവസം മുമ്പ് എംബസിയും നൽകിയിരുന്നു. റഷ്യ-യുക്രൈൻ സംഘർഷം രൂക്ഷമായതിനെ തുടർന്നാണ് ഇത്തരമൊരു നിർദേശം ഇന്ത്യൻ എംബസി നൽകിയത്. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ അടിയന്തരമായി രാജ്യം വിടണമെന്ന് കീവിലെ ഇന്ത്യൻ എംബസിയിറക്കിയ മുന്നറിയിപ്പിൽ വ്യക്തമാക്കിയിരുന്നു.

അതുപോലെ ആരും യുക്രൈനിലേക്ക് യാത്ര പോകരുതെന്നും നിർദേശമുണ്ട്. യുക്രൈനിലേക്ക് പോകുന്നതിന് എംബസിയുടെ വിലക്കുണ്ടെങ്കിലും അത് മറികടന്ന് മലയാളികളുൾപ്പെടെ ഒട്ടേറെ വിദ്യാർത്ഥികളാണ് കഴിഞ്ഞ ദിവസങ്ങളിൽ പഠനം പൂർത്തീകരിക്കാനായി തിരിച്ചു പോയത്.

]]>
റഷ്യയ്ക്ക് വന്‍ തിരിച്ചടി; കെര്‍ച്ച് മുനമ്പ് പാലം തകര്‍ത്ത് യുക്രൈന്‍ സൈന്യം https://malayalees.ch/russias-kerch-bridge-attacked-by-ukraine/ Mon, 10 Oct 2022 04:47:24 +0000 https://malayalees.ch/?p=69319 റഷ്യക്ക് ഏറ്റവും വലിയ തിരിച്ചടി നല്‍കി കെര്‍ച്ച് മുനമ്പ് പാലം തകര്‍ത്ത് യുക്രൈന്‍. എട്ടുവര്‍ഷം മുന്‍പ് കീഴടക്കിയ ക്രീമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്നതാണ് 19 കിലോമീറ്റര്‍ നീളമുള്ള പാലം. ബോംബ് സ്ഥാപിച്ച ട്രക്ക് പാലത്തിന് നടുവില്‍ എത്തിയപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.(russia’s kerch bridge attacked by ukraine)

റഷ്യ നിര്‍മിച്ച ഏറ്റവും വലിയ പാലത്തിന്റെ ഒത്ത നടുക്കായിരുന്നു സ്‌ഫോടനം. 19 കിലോമീറ്ററാണ് നീളം. റോഡും റെയിലും സമാന്തരമായി പണിതത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പുടിന്റെ ഭരണത്തിനു കീഴിലുള്ള ഏറ്റവും ശ്രദ്ധേയമായ നിര്‍മിതിയാണ് തകര്‍ക്കപ്പെട്ടത്.

യുക്രൈന്‍ ഇന്റലിജന്‍സ് ഏജന്‍സി ബോംബ് സ്ഥാപിച്ച് ട്രക്ക് അയച്ച് സ്‌ഫോടനം നടത്തി എന്നാണ് കണ്ടെത്തല്‍. 2014ല്‍ റഷ്യ ക്രീമിയ കീഴടക്കിയ ശേഷമായിരുന്നു പാലത്തിന്റെ നിര്‍മാണം. ക്രീമിയയെ റഷ്യയുമായി നേരിട്ട് ബന്ധിപ്പിക്കുന്നു എന്നതു മാത്രമല്ല പ്രത്യേക. യുക്രെയ്ന്‍ യുദ്ധമേഖലയിലേക്കുള്ള റഷ്യയുടെ പ്രധാന വിതരണ പാതയും ഇതായിരുന്നു. യുദ്ധം തുടങ്ങിയ ശേഷം റഷ്യയുടെ അധീനതയിലുള്ള ഒരു നിര്‍മിതിക്ക് നേരെ ഉണ്ടാകുന്ന ഏറ്റവും വലിയ ആക്രമണം ആണിത്.

]]>
സ്വന്തം ജനതയെ ഓര്‍ത്തെങ്കിലും മരണച്ചുഴിയില്‍ നിന്ന് പുറത്തുകടക്കൂ; പുടിനോട് അപേക്ഷിച്ച് മാര്‍പ്പാപ്പ https://malayalees.ch/%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82-%e0%b4%9c%e0%b4%a8%e0%b4%a4%e0%b4%af%e0%b5%86-%e0%b4%93%e0%b4%b0%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86%e0%b4%99%e0%b5%8d-3/ Mon, 03 Oct 2022 11:40:55 +0000 https://malayalees.ch/?p=68950 സ്വന്തം ജനതയെ ഓര്‍ത്തെങ്കിലും യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനോട് അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. യുദ്ധം ആരംഭിച്ച ശേഷം ഇതാദ്യമായാണ് മാര്‍പ്പാപ്പ പുടിനോട് ഇത്തരമൊരു അഭ്യര്‍ത്ഥനയുമായി രംഗത്തെത്തുന്നത്. അക്രമത്തിന്റേയും മരണത്തിന്റേയും അപകടകരമായ ഈ ചുഴിയില്‍ നിന്ന് പുറത്തുകടക്കാനാണ് മാര്‍പ്പാപ്പ ആവശ്യപ്പെടുന്നത്. ( Pope Francis begs Putin to end Ukraine war)

യുദ്ധം സൃഷ്ടിച്ച ഈ നരകതുല്യമായ അവസ്ഥയെ ശക്തമായി അപലപിക്കുന്നതായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രസ്താവിച്ചു. ആണവ ആയുധങ്ങള്‍ പ്രയോഗിക്കപ്പെടാനുള്ള സാധ്യത പോലും നിലനില്‍ക്കുന്ന അപകടകരമായ സാഹചര്യമാണ് നിലവിലുള്ളത്. അന്താരാഷ്ട്ര തത്വങ്ങള്‍ക്ക് വിരുദ്ധമായ തുടര്‍നടപടികളെ താന്‍ ഭയപ്പെടുന്നതായും മാര്‍പ്പാപ്പ പ്രസ്താവിച്ചു.

യുദ്ധം ലോകമെമ്പാടും സൃഷ്ടിക്കുന്ന വിനാശകരമായ പ്രത്യാഘാതങ്ങളില്‍ തനിക്ക് ആശങ്കയുണ്ടെന്നും മാര്‍പ്പാപ്പ പറഞ്ഞു. മരണക്കളി അവസാനിപ്പിക്കണമെന്ന് വഌദിമിര്‍ പുടിനോട് അഭ്യര്‍ത്ഥിച്ച മാര്‍പ്പാപ്പ യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയോട് സമാധാനത്തിനായുള്ള നിര്‍ദേശങ്ങളെ സ്വാഗതം ചെയ്യണമെന്നും നിര്‍ദേശിച്ചു.

]]>
സ്വന്തം ജനതയെ ഓര്‍ത്തെങ്കിലും മരണച്ചുഴിയില്‍ നിന്ന് പുറത്തുകടക്കൂ; പുടിനോട് അപേക്ഷിച്ച് മാര്‍പ്പാപ്പ https://malayalees.ch/%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82-%e0%b4%9c%e0%b4%a8%e0%b4%a4%e0%b4%af%e0%b5%86-%e0%b4%93%e0%b4%b0%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86%e0%b4%99%e0%b5%8d-2/ Mon, 03 Oct 2022 07:34:00 +0000 https://malayalees.ch/?p=68930 സ്വന്തം ജനതയെ ഓര്‍ത്തെങ്കിലും യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനോട് അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. യുദ്ധം ആരംഭിച്ച ശേഷം ഇതാദ്യമായാണ് മാര്‍പ്പാപ്പ പുടിനോട് ഇത്തരമൊരു അഭ്യര്‍ത്ഥനയുമായി രംഗത്തെത്തുന്നത്. അക്രമത്തിന്റേയും മരണത്തിന്റേയും അപകടകരമായ ഈ ചുഴിയില്‍ നിന്ന് പുറത്തുകടക്കാനാണ് മാര്‍പ്പാപ്പ ആവശ്യപ്പെടുന്നത്. ( Pope Francis begs Putin to end Ukraine war)

യുദ്ധം സൃഷ്ടിച്ച ഈ നരകതുല്യമായ അവസ്ഥയെ ശക്തമായി അപലപിക്കുന്നതായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രസ്താവിച്ചു. ആണവ ആയുധങ്ങള്‍ പ്രയോഗിക്കപ്പെടാനുള്ള സാധ്യത പോലും നിലനില്‍ക്കുന്ന അപകടകരമായ സാഹചര്യമാണ് നിലവിലുള്ളത്. അന്താരാഷ്ട്ര തത്വങ്ങള്‍ക്ക് വിരുദ്ധമായ തുടര്‍നടപടികളെ താന്‍ ഭയപ്പെടുന്നതായും മാര്‍പ്പാപ്പ പ്രസ്താവിച്ചു.

യുദ്ധം ലോകമെമ്പാടും സൃഷ്ടിക്കുന്ന വിനാശകരമായ പ്രത്യാഘാതങ്ങളില്‍ തനിക്ക് ആശങ്കയുണ്ടെന്നും മാര്‍പ്പാപ്പ പറഞ്ഞു. മരണക്കളി അവസാനിപ്പിക്കണമെന്ന് വഌദിമിര്‍ പുടിനോട് അഭ്യര്‍ത്ഥിച്ച മാര്‍പ്പാപ്പ യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയോട് സമാധാനത്തിനായുള്ള നിര്‍ദേശങ്ങളെ സ്വാഗതം ചെയ്യണമെന്നും നിര്‍ദേശിച്ചു.

]]>
സ്വന്തം ജനതയെ ഓര്‍ത്തെങ്കിലും മരണച്ചുഴിയില്‍ നിന്ന് പുറത്തുകടക്കൂ; പുടിനോട് അപേക്ഷിച്ച് മാര്‍പ്പാപ്പ https://malayalees.ch/%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82-%e0%b4%9c%e0%b4%a8%e0%b4%a4%e0%b4%af%e0%b5%86-%e0%b4%93%e0%b4%b0%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86%e0%b4%99%e0%b5%8d/ Mon, 03 Oct 2022 04:10:31 +0000 https://malayalees.ch/?p=68899 സ്വന്തം ജനതയെ ഓര്‍ത്തെങ്കിലും യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനോട് അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. യുദ്ധം ആരംഭിച്ച ശേഷം ഇതാദ്യമായാണ് മാര്‍പ്പാപ്പ പുടിനോട് ഇത്തരമൊരു അഭ്യര്‍ത്ഥനയുമായി രംഗത്തെത്തുന്നത്. അക്രമത്തിന്റേയും മരണത്തിന്റേയും അപകടകരമായ ഈ ചുഴിയില്‍ നിന്ന് പുറത്തുകടക്കാനാണ് മാര്‍പ്പാപ്പ ആവശ്യപ്പെടുന്നത്. ( Pope Francis begs Putin to end Ukraine war)

യുദ്ധം സൃഷ്ടിച്ച ഈ നരകതുല്യമായ അവസ്ഥയെ ശക്തമായി അപലപിക്കുന്നതായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രസ്താവിച്ചു. ആണവ ആയുധങ്ങള്‍ പ്രയോഗിക്കപ്പെടാനുള്ള സാധ്യത പോലും നിലനില്‍ക്കുന്ന അപകടകരമായ സാഹചര്യമാണ് നിലവിലുള്ളത്. അന്താരാഷ്ട്ര തത്വങ്ങള്‍ക്ക് വിരുദ്ധമായ തുടര്‍നടപടികളെ താന്‍ ഭയപ്പെടുന്നതായും മാര്‍പ്പാപ്പ പ്രസ്താവിച്ചു.

യുദ്ധം ലോകമെമ്പാടും സൃഷ്ടിക്കുന്ന വിനാശകരമായ പ്രത്യാഘാതങ്ങളില്‍ തനിക്ക് ആശങ്കയുണ്ടെന്നും മാര്‍പ്പാപ്പ പറഞ്ഞു. മരണക്കളി അവസാനിപ്പിക്കണമെന്ന് വഌദിമിര്‍ പുടിനോട് അഭ്യര്‍ത്ഥിച്ച മാര്‍പ്പാപ്പ യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയോട് സമാധാനത്തിനായുള്ള നിര്‍ദേശങ്ങളെ സ്വാഗതം ചെയ്യണമെന്നും നിര്‍ദേശിച്ചു.

]]>
യുക്രൈനിൽ സിവിലിയൻ കേന്ദ്രത്തിൽ റഷ്യൻ ആക്രമണം; 25 മരണം https://malayalees.ch/%e0%b4%af%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b5%88%e0%b4%a8%e0%b4%bf%e0%b5%bd-%e0%b4%b8%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%af%e0%b5%bb-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6/ Sat, 01 Oct 2022 04:39:02 +0000 https://malayalees.ch/?p=68819 യുക്രൈനിലെ സിവിലിയൻ കേന്ദ്രത്തിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് . ദക്ഷിണ സപൊറീഷ്യയിലാണ് വാഹനവ്യൂഹത്തിന് നേരെ ഷെൽ ആക്രമണമുണ്ടായത്. വ്യോമാക്രമണത്തിൽ 28 പേർക്ക് പരുക്കേറ്റിട്ടുണ്ട്. എല്ലാവരും സിവിലിയന്മാരാണ്. അതിനിടെ റഷ്യൻ അധിനിവേശ പ്രദേശമായ സപൊറീഷ്യയിലെ ക്രെംലിൻ അനുകൂല ഉദ്യോഗസ്ഥൻ ആക്രമണത്തിന് പിന്നിൽ യുക്രൈൻ ആണെന്ന് കുറ്റപ്പെടുത്തി.

റഷ്യയോട് കൂട്ടിച്ചേർക്കാനായി കഴിഞ്ഞ ആഴ്ച ഹിതപരിശോധന നടത്തിയ നാല് പ്രദേശങ്ങളിലൊന്നാണ് സപൊറീഷ്യ. മറ്റൊരു സംഭവത്തിൽ റഷ്യയുടെ നിയന്ത്രണത്തിലുള്ള തെക്കൻ യുക്രെയ്നിയൻ പ്രദേശമായ കേഴ്സണിൽ മോസ്കോ നിയമിച്ച ഉദ്യോഗസ്ഥൻ യുക്രൈൻ സേനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അദ്ദേഹം താമസിച്ചിരുന്ന വീടിന് മേൽ റോക്കറ്റ് പതിക്കുകയായിരുന്നു.

അതേസമയം യുക്രൈന്റെ നാല് പ്രദേശങ്ങള്‍ റഷ്യക്ക് സ്വന്തമായി . യുക്രൈന്റെ നാല് വിമത പ്രദേശങ്ങളെ റഷ്യയോട് കൂട്ടിചേര്‍ത്തുള്ള ഉടമ്പടിയില്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിനും അതാത് പ്രദേശങ്ങളിലെ ഭരണാധികാരികളും ഒപ്പുവെച്ചു. ക്രെംലിനിലെ സെയ്ന്റ് ജോര്‍ജ് ഹാളില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 5.30-നായിരുന്നു ചടങ്ങ്. നാല് പ്രാദേശിക നേതാക്കള്‍ ഒരു ടേബിളിലും അതില്‍ നിന്ന് ഏറെ അകലത്തില്‍ മറ്റൊരു ടേബിളിലും ഇരുന്നാണ് ഉടമ്പടിയില്‍ ഒപ്പുവെച്ചത്.

]]>
റഷ്യ തടങ്കലിലാക്കുന്നതിന് മുൻപും ശേഷവുമുള്ള യുക്രൈൻ സൈനികന്റെ ചിത്രം; സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു https://malayalees.ch/%e0%b4%b1%e0%b4%b7%e0%b5%8d%e0%b4%af-%e0%b4%a4%e0%b4%9f%e0%b4%99%e0%b5%8d%e0%b4%95%e0%b4%b2%e0%b4%bf%e0%b4%b2%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b4%bf/ Wed, 28 Sep 2022 04:45:56 +0000 https://malayalees.ch/?p=68706 റഷ്യ തടങ്കലിലാക്കുന്നതിന് മുൻപും ശേഷവുമുള്ള യുക്രൈൻ സൈനികന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. യുക്രൈൻ സൈനികനായ മിഖായലോ ഡയനോവിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകളിലേക്ക് വഴി വച്ചത്. യുക്രൈൻ സെന്റർ ഫോർ സിവിൽ ലിബർട്ടീസ് മേധാവി അലക്‌സാൻഡ്രയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ( Ukraine soldier before and after Russian captivity  )

മരിയൂപോളിൽ നിന്നാണ് മിഖായലോയെ റഷ്യൻ സൈന്യം തടങ്കലിലാക്കുന്നത്. അസോവ്‌സ്റ്റൽ സ്റ്റീൽ പ്ലാന്റ് പിടിച്ചടക്കുന്നതിൽ നിന്ന് റഷ്യയെ പ്രതിരോധിക്കുന്നതിനിടെയാണ് മിഖായലോ ശത്രുസൈന്യത്തിന്റെ കൈയിൽ അകപ്പെടുന്നത്.

റഷ്യൻ ക്യാമ്പിൽ നാല് മാസങ്ങളാണ് മിഖായലോ കഴിഞ്ഞത്. ബന്ദിയാക്കപ്പെട്ട സൈനികരെ ഇരു രാജ്യങ്ങളും കൈമറുന്നതിനിടെയാണ് മിഖായലോ മാതൃരാജ്യത്തേക്ക് തിരിച്ചെത്തുന്നത്.

ഉയരത്തിനൊത്ത വണ്ണവുമായി പൂർണ ആരോഗ്യവാനായിരുന്ന മിഖായലോ തിരിച്ചെത്തുമ്പോൾ കണ്ടാൽ തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു. മെലിഞ്ഞ് ഒരു കൈ വളഞ്ഞ് ശരീരത്തിൽ മുറിവേറ്റതും ചതഞ്ഞതുമായ പാടുകളുമായാണ് മിഖായലോ തിരിച്ചെത്തിയത്.

യുദ്ധ തടവുകാരോട് മനുഷ്യത്വപരമായി പെരുമാറണമെന്ന മൂന്നാം ജെനീവ കൺവെൻഷൻ ഉടമ്പടി റഷ്യയെ ഓർമിപ്പിക്കുന്നു എന്ന കുറിപ്പോടെയാണ് യുക്രൈൻ സെന്റർ ഫോർ സിവിൽ ലിബർട്ടീസ് മേധാവി അലക്‌സാൻഡ്ര മിഖായലോയുടെ ചിത്രം ട്വീറ്റ് ചെയ്തത്.

]]>