russia-ban-on-exporting – malayalees.ch https://malayalees.ch Malayalam Online News Portal Fri, 11 Mar 2022 04:08:55 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png russia-ban-on-exporting – malayalees.ch https://malayalees.ch 32 32 ഇരുനൂറിലധികം വിദേശനിർമിത ഉൽപന്നങ്ങളുടെ കയറ്റുമതി നിരോധിച്ച് റഷ്യ https://malayalees.ch/russia-ban-on-exporting/ Fri, 11 Mar 2022 04:08:45 +0000 https://malayalees.ch/?p=58380 ഉപരോധങ്ങൾ തുടർച്ചയായി പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്ന യുഎസും യൂറോപ്യൻ രാജ്യങ്ങൾക്കും മറുപടിയുമായി റഷ്യ. ഇന്നലെ ഇരുനൂറിലധികം വിദേശനിർമിത വസ്തുക്കളുടെ കയറ്റുമതി നിരോധിച്ചു. മറ്റു രാജ്യങ്ങളിൽ നിന്ന് നേരത്തെ റഷ്യയിലേക്ക് ഇറക്കുമതി ചെയ്ത കാറുകൾ, ടെലികോം, ടെക്നോളജി, കൃഷി മേഖലകളിലെ ഉൽപന്നങ്ങൾ എന്നിവയുടെ കയറ്റുമതിക്കാണ് ഈ വർഷം അവസാനം വരെ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

റഷ്യയുമായി സൗഹൃദത്തിലല്ലാത്ത നടപടികൾക്ക് തുനിഞ്ഞ രാജ്യങ്ങളിലേക്കുള്ള മരത്തിന്റെ കയറ്റുമതിയും നിരോധിക്കും. പാശ്ചാത്യ ഉപരോധങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണിത്. യുഎസും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമുൾപ്പെടെ 48 രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയെ ആണ് ഇതു ബാധിക്കുക.

]]>