rtpcr – malayalees.ch https://malayalees.ch Malayalam Online News Portal Wed, 15 Dec 2021 04:28:46 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png rtpcr – malayalees.ch https://malayalees.ch 32 32 ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് ആർ.ടി.പി.സി.ആർ പ്രീ-ബുക്കിംഗ് നിർബന്ധം https://malayalees.ch/rtpcr-pre-booking-mandatory/ Wed, 15 Dec 2021 04:28:39 +0000 https://malayalees.ch/?p=54052 ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നന്നവർ നിർബന്ധമായും ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് വ്യോമയാന മന്ത്രാലയം. ( rtpcr pre booking mandatory )

ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ബംഗളൂരു എന്നീ വിമാനത്താവളങ്ങളിൽ എത്തുന്നവരാണ് പരിശോധനയ്ക്ക് മുൻകൂട്ടി ബുക്ക് ചെയ്യേണ്ടത്. ഡിസംബർ 20 മുതൽ ഉത്തരവ് ബാധകമെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്ത് ഒമിക്രോൺ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് നടപടി.

കേന്ദ്രത്തിന്റെ പട്ടികയിലുള്ള ഹൈ റിസ്‌ക് രാജ്യങ്ങൾ –

യു.കെ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ
ദക്ഷിണാഫ്രിക്ക
ബ്രസീൽ
ബംഗ്ലാദേശ്
ബോട്‌സ്വാന
ചൈന
മൗറീഷ്യസ്
ന്യുസീലൻഡ്
സിംബാവേ
സിംഗപ്പൂർ
ഹോങ്ങ് കോങ്ങ്
ഇസ്രായേൽ

ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്ന് കേരളത്തിലെത്തുന്നവർ 14 ദിവസം ക്വാറന്റീനിൽ തുടരണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നേരത്തെ അറിയിച്ചിരുന്നു. ഇവർ യാത്രയ്ക്ക് മുൻപും ശേഷവും ആർടിപിസിആർ എടുക്കണം. ഏഴ് ദിവസം ക്വാറന്റീനിൽ ഇരുന്ന ശേഷം വീണ്ടും ആർടിപിസിആർ എടുക്കണം. ടെസ്റ്റ് റിസൾട്ട് പോസിറ്റീവ് ആങ്കെിൽ കൊവിഡ് നെഗറ്റീവ് ആകുന്നത് വരെയും ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആണെങ്കിൽ ഏഴ് ദവിസം കൂടിയും ക്വാറന്റീനിൽ തുടരണമെന്നാണ് ആരോഗ്യ മന്ത്രിയുടെ നിർദേശം.

]]>
സംസ്ഥാനത്ത് കോവിഡ് പരിശോധനാ നിരക്ക് കുറച്ചു https://malayalees.ch/covid-test-rate-decreased-in-kerala/ Fri, 01 Jan 2021 14:00:27 +0000 https://malayalees.ch/?p=37868 സംസ്ഥാനത്ത് കോവിഡ് പരിശോധനകള്‍ക്കുള്ള നിരക്ക് കുറച്ചു. ആര്‍ടിപിസിആര്‍ ടെസ്റ്റിന് 1500 രൂപ, ആന്‍റിജന്‍ ടെസ്റ്റിന് 300 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. ഈ നിരക്കുകള്‍ പ്രകാരം മാത്രമേ അംഗീകൃത ലബോറട്ടറികള്‍ക്കും ആശുപത്രികള്‍ക്കും കോവിഡ് പരിശോധന നടത്താന്‍ കഴിയുകയുള്ളൂ.

ഇത് രണ്ടാം തവണയാണ് നിരക്ക് കുറയ്ക്കുന്നത്. ടെസ്റ്റ് കിറ്റുകളുടെ ലഭ്യത കൂടിയ സാഹചര്യത്തിലാണ് തീരുമാനം. നേരത്തെ ആര്‍ടിപിസിആര്‍ ടെസ്റ്റിന് 2100 രൂപയായിരുന്നു. ഇതാണ് 1500 ആയി കുറച്ചത്. റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റിന് 650 രൂപയായിരുന്നതാണ് 300 രൂപയായി കുറഞ്ഞത്.

]]>
ആർ.ടി.പി.സി.ആർ നെഗറ്റീവാണെങ്കില്‍ വിദേശത്ത് നിന്ന് വരുന്നവർക്ക് ക്വാറന്‍റൈന്‍ വേണ്ട https://malayalees.ch/if-the-rtpcr-is-negative-then-those-coming-from-abroad-do-not-need-quarantine/ Mon, 09 Nov 2020 04:42:04 +0000 https://malayalees.ch/?p=34726 ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി ‌ വിദേശത്ത് നിന്ന് വരുന്നവർക്ക് ക്വാറന്‍റൈന്‍ ആവശ്യമില്ലെന്ന് പുതിയ മാർഗനിർദേശം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കോവിഡ് പ്രോട്ടോകോള്‍ പുതുക്കിയത്. വിദേശത്ത് നിന്ന് വരുന്നവ‍ര്‍ വിമാനയാത്രയ്ക്ക് 72 മണിക്കൂറിനുള്ളില്‍ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തണം. നെഗ‌റ്റീവാണെങ്കില്‍ നാട്ടിലെത്തിയാല്‍ ക്വാറന്‍റൈന്‍ ആവശ്യമില്ല. ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്താതെ രാജ്യത്തേക്ക് എത്തുന്നവരില്‍ അതിന് സൗകര്യമുള്ള എയർപോർട്ടുകളില്‍ പരിശോധന നടത്താം. അത്തരത്തില്‍ നെഗറ്റീവ് ആകുന്നവർക്കും ക്വാറന്‍റൈന്‍ ഒഴിവാക്കും.

നെഗറ്റീവ് ആർ.ടി.പി.സി.ആർ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഏഴ് ദിവസം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനും പിന്നീടുള്ള ഏഴ് ദിവസം ഹോം ക്വാറന്‍റൈനും വിധേയമാകണമെന്നും ആരോഗ്യ‌മന്ത്രാലയത്തിന്‍റെ പുതുക്കിയ കോവിഡ് പ്രോട്ടോകോള്‍ പറയുന്നു. അടിയന്തര സാഹചര്യത്തില്‍ യാത്ര ചെയ്യുന്ന എല്ലാവരും ന്യുഡല്‍ഹി എയര്‍പോർട്ടില്‍ 72 മണിക്കൂർ മുമ്പ് രജിസ്റ്റർ ചെയ്യണം.

ഗർഭാവസ്ഥ, കുടുംബത്തിലെ മരണം, ഗുരുതര രോഗങ്ങള്‍, അച്ഛനമ്മമാരോടും പത്തുവയസുള്ള കുട്ടികളോടും ഒപ്പമുള്ള അടിയന്തര യാത്രകളില്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലെങ്കിലും യാത്ര ചെയ്യാം. പക്ഷേ ഇവർക്ക് 14 ദിവസം ക്വാറന്‍റൈന്‍ നിർബന്ധമാവും. ക്വാറന്‍റൈന്‍ ഇളവ് ലഭിക്കുന്നവർ അടുത്ത 14 ദിവസത്തേക്ക് ആരോഗ്യം സ്വയം നിരീക്ഷിക്കണമെന്ന് കൂടി പ്രോട്ടോകോളില്‍ നിർദേശിക്കുന്നു.

]]>