RTPCR tests – malayalees.ch https://malayalees.ch Malayalam Online News Portal Tue, 04 May 2021 04:09:15 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png RTPCR tests – malayalees.ch https://malayalees.ch 32 32 ആർ ടി പി സി ആർ ടെസ്റ്റ് നിരക്ക് കുറച്ചതിനെതിരെ സ്വകാര്യ ലാബ് ഉടമകൾ ഹൈക്കോടതിയിൽ https://malayalees.ch/rtpcr-test-rate-increased/ Tue, 04 May 2021 04:09:09 +0000 https://malayalees.ch/?p=43637 ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് 500 രൂപയായി കുറച്ചതിനെതിരെ സ്വകാര്യ ലാബ് ഉടമകൾ ഹൈക്കോടതിയിൽ.ആര്‍ ടി പി സി ആര്‍ പരിശോധന നിരക്ക് 500 രൂപയായി കുറച്ച സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. നിരക്ക് കുറയ്ക്കുന്നത് സംസ്ഥാനത്തെ കൊവിഡ് പരിശോധനകളുടെ ഗുണനിലവാരം തകർക്കും അല്ലാത്ത പക്ഷം ലാബുകൾക്ക് സബ്‌സിഡി നൽകി നഷ്ടം സർക്കാർ നികത്തണമെന്നും ആവശ്യപ്പെടുന്നു.

ലാബുകളിലെ പരിശോധനകളുടെ നിരക്ക് കുറയ്ക്കുന്നത് സംസ്ഥാനത്തെ കൊവിഡ് പരിശോധനകളുടെ ഗുണനിലവാരംത്തെ ബാധിക്കും. പരിശോധനകളുടെ നിരക്ക് നിശ്ചയിക്കാൻ സർക്കാരിന് അധികാരമില്ലെന്നാണ് ലാബ് ഉടമകളുടെ വാദം.

നിരക്ക് 500 രൂപയാക്കിയ സർക്കാർ നടപടി വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും നഷ്ടത്തിൽ പ്രവർത്തിക്കാൻ തയ്യാറാകാത്തതിന്റെ പേരിൽ കേസെടുക്കുമെന്ന് സർക്കാർ ഭീഷണിപ്പെടുത്തുന്നുവെന്നും ലാബ് ഉടമകൾ പറയുന്നു.നിരക്ക് കുറച്ച സർക്കാർ ഉത്തരവ് ഐസിഎംആര്‍ നിർദേശങ്ങൾക്ക് വിരുദ്ധമാണ്. പരിശോധന നിരക്ക് കുറച്ച ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കേസ് ഹൈക്കോടതി നാളെ പരിഗണിക്കും.

]]>
ആർടിപിസിആർ ടെസ്റ്റിന് സ്വകാര്യ ലാബുകളുടെ പകൽക്കൊള്ള; നിരക്ക് കുറയ്ക്കുമെന്ന് മുഖ്യമന്ത്രി https://malayalees.ch/private-labs-charge-higher-prices-for-rtpcr-tests/ Thu, 29 Apr 2021 05:12:54 +0000 https://malayalees.ch/?p=43510 കൊവിഡ് വ്യാപനം മുതലെടുത്ത് ആർ.ടി.പി.സി.ആർ ടെസ്റ്റിനു സ്വകാര്യ ലാബുകൾ ഈടാക്കുന്നതു യഥാർത്ഥത്തിലുള്ളതിന്റെ രണ്ടിരട്ടിയിലധികം തുക. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ആർടിപിസിആർ ടെസ്റ്റിനു സ്വകാര്യ ഏജൻസിക്ക് കരാർ നൽകിയത് 448 രൂപയ്ക്ക്. 600 രൂപയിൽ താഴെ നിരക്കിൽ ടെസ്റ്റ് നടത്താൻ കഴിയുമെന്നിരിക്കെയാണ് 1700 രൂപ സ്വകാര്യ ലാബുകൾ ഈടാക്കുന്നത്. നിരക്ക് കുറയ്ക്കുന്ന കാര്യം ആരോഗ്യവകുപ്പ് പരിഗണനിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഒരു ടെസ്റ്റിനു 1700 രൂപ വീതം ഈടാക്കുമ്പോൾ സ്വകാര്യ ലാബുകൾക്ക് ലഭിക്കുന്നത് രണ്ടിരട്ടിയിലധികം ലാഭമാണ്. ടെസ്റ്റുകളുടെ എണ്ണം വർധിച്ചതോടെ കേരള മെഡിക്കൽ സർവീസ് കോർപ്പറഷൻ പുറത്തു നിന്നും സ്വകാര്യ മൊബൈൽ ടെസ്റ്റിംഗ് ലാബുകളെ ഏർപ്പെടുത്തി. ടെണ്ടർ വിളിച്ച് കരാർ ഏൽപ്പിച്ചത് സാൻഡർ മെഡിക് എയ്ഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്. 448 രൂപയ്ക്കാണ് പരിശോധനയ്ക്ക് കരാർ നൽകിയത്. വൈറൽ ആർഎന്.എ എക്ട്രാക്ഷൻ കിറ്റ് 21.6 രൂപയ്ക്കാണ് മെഡിക് എയ്ഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി വിതരണം ചെയ്തത്. അതായത് ലാഭവിഹിതം ചേർത്താൽ പോലും 600 രൂപയ്ക്ക് നടത്താവുന്ന പരിശോധനയ്ക്കാണ് 1700 രൂപ ഈടാക്കുന്നതെന്ന് വ്യക്തം.

ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളേക്കാൾ ആർടിപിസിആർ ടെസ്റ്റിന് ഏറ്റവും ഉയർന്ന നിരക്ക് ഈടാക്കുന്ന സംസ്ഥാനമാണ് കേരളം. പരാതികൾ ഉയർന്നതോടെ നിരക്ക് കുറയ്ക്കാൻ സർക്കാർ നീക്കം തുടങ്ങി. ഇക്കാര്യം ആരോഗ്യവകുപ്പിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സ്വകാര്യ ആശുപത്രികളും ലാബുകളും ഈടാക്കുന്ന നിരക്കുകൾ കുറയ്ക്കാൻ സർക്കാരിനു കോടതിയെ സമീപിക്കേണ്ടി വരും. ശരിയായ വസ്തുതകൾ കോടതിയെ ബോധിപ്പിച്ചുകൊണ്ടു മാത്രമേ നിരക്കുകൾ പുതുക്കി നിശ്ചയിക്കാൻ കഴിയുകയുള്ളൂ.

]]>
കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ലെന്ന് തമിഴ്നാട് https://malayalees.ch/rtpcr-negative-certificate-not-must-says-tamilnadau/ Tue, 09 Mar 2021 12:18:41 +0000 https://malayalees.ch/?p=41276 കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍. ഗതാഗത സെക്രട്ടറി തമിഴ്നാട്ടിലെ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടപ്പോഴാണ് മറുപടി ലഭിച്ചത്.

തമിഴ്നാട് സർക്കാർ കോവിഡ് നിയന്ത്രണങ്ങൾ കർക്കശമാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. 72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റും ഇ- പാസും യാത്രക്കാരുടെ കൈവശം ഉണ്ടാകണമെന്നും ഇല്ലാത്ത യാത്രക്കാരെ അതിർത്തിയിൽ തടയുമെന്നുമായിരുന്നു അറിയിപ്പ്.

കേരളത്തിൽ ഉൾപ്പെടെ കോവിഡ് രോഗികളുടെ എണ്ണം കുറയാത്ത സാഹചര്യത്തിലാണ് തമിഴ്നാട് നിയന്ത്രണങ്ങൾ കടുപ്പിക്കാന്‍ തീരുമാനിച്ചത്. വാളയാർ ഉൾപ്പെടെ ഉള്ള ചെക്ക്പോസ്റ്റുകളിൽ നാളെ മുതൽ പരിശോധന തുടങ്ങുമെന്നും കോയമ്പത്തൂർ ജില്ലാ കലക്ടർ പാലക്കാട് ജില്ലാ കലക്ടർക്ക് കത്തയക്കുകയുണ്ടായി.

കേരളത്തിൽ നിന്നുള്ള യാത്രക്കാര്‍ക്ക് ഇളവ് വേണമെന്ന് പാലക്കാട് ജില്ലാ കലക്ടർ കോയമ്പത്തൂർ കലക്ടറോട് ആവശ്യപ്പെട്ടു. പിന്നാലെയാണ് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ലെന്ന് തമിഴ്നാട് അറിയിച്ചത്. ആന്ധ്ര, കർണാടക, പുതുച്ചേരി സംസ്ഥാനങ്ങളിൽ നിന്നും തമിഴ്നാട്ടിലേക്ക് വരുന്നവർക്കും നിയന്ത്രണങ്ങളില്ല.

]]>
സംസ്ഥാനത്ത് കൂടുതൽ ആർ.ടി.പി.സി.ആർ ലാബ് സൗകര്യം ഒരുക്കുന്നു; പരിശോധന നിരക്ക് കുറയും https://malayalees.ch/provides-more-rtpcr-lab-facilities-in-the-state/ Fri, 26 Feb 2021 08:07:58 +0000 https://malayalees.ch/?p=40720 സംസ്ഥാനത്ത് കോവിഡ് പരിശോധന വര്‍ധിപ്പിക്കാന്‍ മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകള്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ്. 24 മണിക്കൂറിനുള്ള ഫലം ലഭ്യമാക്കുന്ന മൊബൈല്‍ ലാബുകള്‍ സജ്ജമാക്കാന്‍ സ്വകാര്യ കമ്പനിക്ക് ടെണ്ടര്‍ നല്‍കി.448 രൂപ നല്‍കിയാല്‍ മൊബൈല്‍ ലാബുകളില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്താം.

കോവിഡ് കൂടുതൽ പിടിമുറുക്കുകയും മറ്റ് സംസ്ഥാനങ്ങൾ കേരളത്തിൽ നിന്നെത്തുന്നവർക്ക് പരിശോധന കർശനമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആര്‍ടിപിസിആര്‍ പരിശോധന വ്യാപിപ്പിക്കാന്‍ വേണ്ടി സര്‍ക്കാര്‍ തീരുമാനിച്ചത്.മൊബൈൽ ആർടിപിസിആർ ലാബുകൾ കേരളം സജ്ജമാക്കുന്നതിന് സ്വകാര്യ കമ്പനിക്ക് ടെണ്ടര്‍ നല്‍കി.നിലവില്‍ 1700 രൂപയ്ക്കാണ് ആര്‍ടിപിസിആര്‍ ടെസറ്റ് നടത്തുന്നത് മൊബൈല്‍ ലാബുകളില്‍ 448 രൂപയ്ക്ക പരിശോധന ഫലം കിട്ടും.

കോവിഡ് പരിശോധന ഫലത്തിൽ വീഴ്ച്ച ഉണ്ടായാൽ ലാബിന്‍റെ ലൈസൻസ് റദ്ദാക്കും. 24 മണിക്കൂറിനുള്ളില്‍ പരിശോധന ഫലം നല്‍കിയില്ലെങ്കിലും ലാബിന്‍റെ ലൈസന്‍സ് റദ്ദാക്കാനാണ് നിര്‍ദ്ദേശം. മൊബൈല്‍ ലാബ് വിവിധ പ്രദേശങ്ങളിലെത്തിയാണ് പരിശോധന നടത്തുന്നത്. രോഗലക്ഷണം കാണിക്കുന്നവര്‍ പലരും പരിശോധന നടത്താന്‍ തയ്യാറാകുന്നില്ലെന്ന വിലയിരുത്തലും ആരോഗ്യ വകുപ്പിനുണ്ട്. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് ഒരോരുത്തരുടെയും അടുത്തേക്ക് ലാബ് എത്തുന്ന തരത്തില്‍ ക്രമീകരണം ഉണ്ടാക്കിയിരിക്കുന്നത്.

]]>