RTO – malayalees.ch https://malayalees.ch Malayalam Online News Portal Sat, 08 Oct 2022 10:56:33 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png RTO – malayalees.ch https://malayalees.ch 32 32 വിദ്യാര്‍ത്ഥി തെറിച്ചുവീണ സംഭവത്തില്‍ അപകടമുണ്ടാക്കിയ ബസ് പിടിച്ചെടുത്തു; ഡ്രൈവര്‍ക്കെതിരെ നടപടി https://malayalees.ch/student-fell-down-from-bus-police-action-against-driver/ Sat, 08 Oct 2022 10:56:14 +0000 https://malayalees.ch/?p=69277 കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ നിന്ന് വിദ്യാര്‍ത്ഥി തെറിച്ചുവീണ സംഭവത്തില്‍ നടപടിയുമായി പൊലീസും മോട്ടോര്‍ വാഹന വകുപ്പും. അപകടമുണ്ടാക്കിയ ബസ് പൊലീസ് പിടിച്ചെടുത്തു. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് കോട്ടയം ആര്‍ടിഒ വ്യക്തമാക്കി.

രണ്ട് കേസുകളാണ് ബസിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വാഹനത്തിന്റെ, ഡ്രൈവര്‍ നിയന്ത്രിക്കുന്ന ഓട്ടോമാറ്റിക് ഡോര്‍ തുറന്നിട്ടതിന് ബസുടമയ്‌ക്കെതിരെ കേസെടുക്കും. അമിത വേഗതയില്‍ ബസോടിച്ചതിനാണ് മറ്റൊരു കേസ്. ഉച്ചയോടെ ചിങ്ങവനം പൊലീസ് കുട്ടിയുടെയും പിതാവിന്റെയും വീട്ടിലെത്തി മൊഴിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കൈനടി കോട്ടയം റൂട്ടിലോടുന്ന ചിപ്പി എന്ന ബസ് പൊലീസ് പിടിച്ചെടുത്തത്.

കോട്ടയം പാക്കില്‍ കവലയില്‍ ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് അഭിരാം എന്ന വിദ്യാര്‍ത്ഥി ബസില്‍ നിന്ന് തെറിച്ചുവീണത്. സ്‌കൂള്‍ വിട്ട് ബസില്‍ മടങ്ങുകയായിരുന്ന കുട്ടി തന്റെ സ്റ്റോപ്പെത്തിയപ്പോള്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റുനിന്നു. ഇറങ്ങാനായി നീങ്ങി നിന്ന കുട്ടി വാതിലില്ലാത്തതിനാല്‍ വണ്ടി അമിത വേഗത്തില്‍ പാഞ്ഞപ്പോള്‍ റോഡിലേക്ക് വീഴുകയായിരുന്നു. വിദ്യാര്‍ത്ഥിക്ക് പരുക്കേറ്റിട്ടും ബസ് നിര്‍ത്താതെ കടന്നുപോയി.

കുട്ടിയുടെ മുന്‍വശത്തെ പല്ലുകള്‍ക്ക് പൊട്ടലുണ്ടെന്ന് കുട്ടിയുടെ പിതാവ് ട്വന്റിഫോറിനോട് പറഞ്ഞു. കുട്ടിയുടെ കൈയ്ക്കും പരുക്കേറ്റിട്ടുണ്ട്. മുഖത്ത് സ്റ്റിച്ചുമുണ്ട്. ബസ് ജീവനക്കാരുടെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടായെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തെത്തിയതോടെയാണ് ബസിനെതിരെയുള്ള നടപടികള്‍. കുട്ടി വീണ ശേഷം നിര്‍ത്താതെ പോയ ബസ് നാട്ടുകാര്‍ തടഞ്ഞിരുന്നു.

]]>
“വണ്ടിയെ പ്രണയിച്ചതിന് തീവ്രവാദിയെ പോലെ പിടിച്ചുകൊണ്ടുപോകുന്നു…” വ്ലോഗര്‍മാരെ കോടതിയില്‍ ഹാജരാക്കും https://malayalees.ch/e-bull-jet-vloggers-will-be-brought-to-court/ Mon, 09 Aug 2021 13:25:32 +0000 https://malayalees.ch/?p=47876 നിയമപരമായി വാഹനമോടിച്ചതിന് തങ്ങളെ വാഹനവകുപ്പ് അനാവശ്യമായി വേട്ടയാടുകയാണെന്ന് വ്ലോഗര്‍ സഹോദരങ്ങളായ എബിനും ലിബിനും. വണ്ടിയെ സ്‌നേഹിച്ചതിന് തീവ്രവാദിയെ കൊണ്ടുപോകുന്നത് പോലെയാണ് പൊലീസ് കൊണ്ടുപോകുന്നതെന്നും ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു. ആര്‍.ടി ഓഫീസില്‍ അതിക്രമിച്ച് കയറിയതിനാണ് വ്ലോഗര്‍മാര്‍ക്കെതിരെ കേസ് എടുത്തത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും ഇരുവര്‍ക്കുമെതിരെ കേസ് എടുത്തിട്ടുണ്ട്. ഇവരെ കോടതിയില്‍ ഹാജരാക്കും. രൂപമാറ്റം വരുത്തിയ വാഹനം നിരത്തിലിറക്കിയതിനാണ് ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ വ്ലോഗര്‍മാരുടെ വാഹനം കസ്റ്റഡിയിലെടുത്തത്.

നികുതി അടച്ചില്ലെന്ന് പറഞ്ഞാണ് വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ വാഹനം പിടിച്ചുകൊണ്ടുപോയത്. ടാക്‌സ് അടച്ചാല്‍ വണ്ടി വിട്ടുതരുമെന്ന് പറഞ്ഞതായി വ്ലോഗര്‍മാര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഇവര്‍ പറ്റിക്കുകയാണുണ്ടായതെന്നും പൊലീസ് കസ്റ്റഡിയിലിരിക്കെ ഇരുവരും പറഞ്ഞു. പൊലീസ് കസ്റ്റഡിയിലിരിക്കെ നാടകീയ രംഗങ്ങളാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ അരങ്ങേറിയത്. കണ്ണൂര്‍ ആര്‍.ടി.ഒയില്‍ കൊണ്ടുവന്ന തങ്ങള്‍ക്ക് അമ്പത്തിരണ്ടായിരം രൂപയുടെ പിഴയാണ് തന്നത്. എന്നാല്‍ ഈ കോവിഡ് ദുരിതത്തിനിടയില്‍ എങ്ങനെ ഈ പണം ഉണ്ടാക്കാനാണ്. പൊലീസ് നിരന്തരം വേട്ടയാടുകയാണ്. ഉറങ്ങാന്‍ പോലും സമ്മതിക്കുന്നില്ല.

നിയമപരമായി ഓടിക്കുന്ന വണ്ടിയായിരുന്നു. തങ്ങളെ കള്ളക്കേസില്‍ കുടുക്കുകയാണ് ചെയ്തിരിക്കുന്നത്. തങ്ങള്‍ ചെയ്ത യാത്രയെ കുറിച്ച് കേരളത്തിലെ എല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ തങ്ങളെ കുടുക്കുകയായിരുന്നുവെന്നും വ്ലോഗര്‍മാര്‍ മാധ്യമങ്ങളോട് പറഞ്ഞു. യൂട്യൂബ് വ്ലോഗര്‍മാരുടെ ആരാധകരും കോടതി പരിസരത്ത് തടിച്ചുകൂടിയിരുന്നു. ഒരുവേള ഇവര്‍ക്ക് ജയ് വിളിക്കാനുള്ള ശ്രമവും ഉണ്ടായി. എന്നാല്‍, അതിക്രമം പ്രവര്‍ത്തിക്കുന്നവരെ കസ്റ്റഡിയിലെടുക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ പിരിഞ്ഞുപോവുകയയായിരുന്നു.

തിരുവനന്തപുരത്ത് നിന്നുമുള്ള ഒരു പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ ആര്‍.ടി.ഒ ഇ ബുള്‍ ജെറ്റ് വ്‌ലോഗര്‍മാരുടെ വാഹനം പരിശോധക്കുന്നത്. ഒന്‍പതോളം നിയമലംഘനങ്ങള്‍ ഇവരുടെ വാഹനത്തിനുണ്ട് എന്നാണ് ആര്‍.ടി.ഒ കണ്ടെത്തിയത്. തുടര്‍ന്ന് വാഹനം ഹാജരാക്കാരന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ തയ്യാറായില്ലെന്നുമാണ് വാഹനവകുപ്പ് വിശദീകരിക്കുന്നത്. നിയമാനുസൃതമാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തതെന്ന് ആര്‍.ടി.ഒ നേരത്തെ പറഞ്ഞിരുന്നു.

]]>