RSS workers arrested – malayalees.ch https://malayalees.ch Malayalam Online News Portal Thu, 10 Sep 2020 04:38:28 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png RSS workers arrested – malayalees.ch https://malayalees.ch 32 32 എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍റെ കൊലപാതകം; മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍ https://malayalees.ch/three-rss-workers-arrested-for-sdpi-workers-murder/ Thu, 10 Sep 2020 04:38:13 +0000 https://malayalees.ch/?p=31615
കണ്ണൂര്‍ കണ്ണവത്ത് എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. എം.അമല്‍ രാജ്, പി.കെ പ്രബിന്‍, ആഷിക് ലാല്‍ എം എന്നിവരെയാണ് കണ്ണവം പൊലീസ് അറസ്റ്റ് ചെയ്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് മൂന്ന് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇവര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണന്ന് പൊലീസ് പറഞ്ഞു. അക്രമിസംഘം സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചിറ്റാരിപ്പറമ്പ് അമ്മാറമ്പ് കോളനിക്ക് സമീപത്തെ നമ്പൂരി കുന്നില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കാര്‍. കൊലയാളി സംഘത്തില്‍ 11 പേരുണ്ടായിരുന്നതായാണ് പോലീസിന്‍റെ നിഗമനം.

മറ്റുളളവര്‍ക്ക് വേണ്ടി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇതിനിടെ കൊല്ലപ്പെട്ട സലാഹുദ്ദീന്‍റെ മൃതദേഹം കണ്ണവം വെളുമ്പത്ത് പളളി ഖബര്‍സ്ഥാനില്‍ സംസ്കരിച്ചു. പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഒ.എം.എ സലാം, ദേശീയ സെക്രട്ടറി നാസിറുദ്ദീന്‍ എളമരം, സംസ്ഥാന പ്രസിഡണ്ട് സി.പി മുഹമ്മദ് ബഷീര്‍ തുടങ്ങി നൂറുകണക്കിന് നേതാക്കളും പ്രവര്‍ത്തകരും സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തു.

]]>