RRR – malayalees.ch https://malayalees.ch Malayalam Online News Portal Thu, 06 Oct 2022 13:14:29 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png RRR – malayalees.ch https://malayalees.ch 32 32 ഓസ്കറിനൊരുങ്ങിയിറങ്ങി ആർആർആർ ; മികച്ച നടനുള്ള പുരസ്കാരത്തിനായി ജൂനിയർ എൻടിആറും റാം ചരണും മത്സരിക്കും https://malayalees.ch/rrr-oscar-ram-charan-rajamouli-jn-ntr/ Thu, 06 Oct 2022 13:14:06 +0000 https://malayalees.ch/?p=69145 ഈ വർഷം പുറത്തിറങ്ങിയ തെലുങ്ക് സിനിമ ആർആർആർ ഓസ്കർ പുരസ്കാരത്തിൻ്റെ വിവിധ വിഭാഗങ്ങളിൽ അപേക്ഷ സമർപ്പിച്ചു. മികച്ച സിനിമയും സംവിധായകനും അടക്കം പ്രധാന വിഭാഗങ്ങളിലൊക്കെ ആർആർആർ മത്സരിക്കും. ലോസ് ആഞ്ചലസിലെ ചൈനീസ് തീയറ്ററിൽ സിനിമ പ്രദർശിപ്പിച്ചുകൊണ്ടാണ് ആർആർആർ ഓസ്കർ ക്യാമ്പയിൻ ആരംഭിച്ചത്.

മികച്ച സിനിമ, മികച്ച സംവിധായകൻ, മികച്ച നടൻ, നടി, സ്വഭാവനടൻ, മികച്ച തിരക്കഥ, ഒറിജിനൽ സോങ്ങ്, പശ്ചാത്തല സംഗീതം, ചിത്രസംയോജനം, ഛായാഗ്രഹണം, ശബ്ദമിശ്രണം, വിഎഫ്എക്സ് തുടങ്ങിയ പുരസ്കാരങ്ങൾക്കൊക്കെ വേണ്ടി ആർആർആർ മത്സരിക്കും. മികച്ച സംവിധായകനുള്ള പുരസ്കാരത്തിനായി രാജമൗലി മത്സരിക്കുമ്പോൾ മികച്ച നടനുള്ള പുരസ്കാരത്തിനായി ജൂനിയർ എൻടിആറും റാം ചരണും മത്സരിക്കും. ആലിയ ഭട്ട് ആണ് മികച്ച നടിക്കുള്ള പുരസ്കാരത്തിനായി മത്സരിക്കുക. അജയ് ദേവ്ഗൺ മികച്ച സ്വഭാവ നടനുള്ള പുരസ്കാരത്തിനായി മത്സരിക്കും. ‘നാട്ടു നാട്ടു’ എന്ന പാട്ടാണ് മികച്ച ഒറിജിനൽ സോങ്ങിനുള്ള പുരസ്കാരത്തിനായി മത്സരിക്കുക.

ബാഹുബലി 2നു ശേഷം എത്തുന്ന രാജമൗലി ചിത്രം ആയതുകൊണ്ടുതന്നെ വലിയ സ്വീകാര്യതയോടെയാണ് മാർച്ച് 25 ന് ചിത്രം തീയറ്ററുകളിൽ എത്തിയത്. പ്രതീക്ഷിച്ച സാമ്പത്തിക വിജയം നേടുകയും ചെയ്‍തു ചിത്രം. 1920കളുടെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് രാജിനെതിരെ ധീരമായ പോരാട്ടം നടത്തിയ രണ്ട് ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചാണ് ചിത്രം പറയുന്നത്. ജൂനിയർ എൻടിആർ കൊമരം ഭീം ആയും രാം ചരൺ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തിൽ എത്തുന്നത്. ചരിത്രവും ഫിക്ഷനും കൂട്ടിചേർത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

]]>
ഇനി കാത്തിരിക്കേണ്ട; ‘ആർആർആർ’ മാർച്ചിൽ എത്തും https://malayalees.ch/rrr-gets-yet-another-release-date/ Tue, 01 Feb 2022 11:34:27 +0000 https://malayalees.ch/?p=56333 ബാഹുബലി എന്ന ബ്രഹ്‌മാണ്ഡ സിനിമയിലൂടെ പ്രശസ്തനായ എസ്.എസ്.രാജമൗലിയുടെ ആർആർആർ സിനിമയുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 25 നാണ് ചിത്രം റിലീസ് ചെയ്യുന്നതെന്ന് ഔദ്യോഗിക ട്വിറ്റർ പേജിലൂടെ അറിയിച്ചിരിക്കുകയാണ്. ജനുവരി ഏഴിന് സിനിമ റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡ് മൂന്നാം തരംഗ വ്യാപനത്തെ തുടർന്ന് മാറ്റിവെയ്ക്കുകയായിരുന്നു.

രുദ്രം രണം രുധിരം എന്നതിന്റെ ചുരുക്കെഴുത്തായ ആര്‍ആര്‍ആര്‍ 1920 കാലഘട്ടം പശ്ചാത്തലമാകുന്ന ചിത്രമാണ്. അല്ലുരി സീതാരാമ രാജു, കോമരം ഭീം എന്നീ ശ്രദ്ധേയരായ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് സിനിമ പറയുന്നത്. ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍, അജയ് ദേവ്ഗണ്‍, ആലിയ ഭട്ട് തുടങ്ങിയവരോടൊപ്പം വിദേശ താരങ്ങളായ ഒലിവിയ മോറിസ്, റേ സ്റ്റീവന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

വലിയ മുതല്‍മുടക്കില്‍ മൂന്ന് വര്‍ഷം എടുത്താണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. 2018 ല്‍ തുടങ്ങിയ സിനിമയുടെ ചിത്രീകരണം കോവിഡ് രൂക്ഷമായതോടെ നിര്‍ത്തിവെച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ഷൂട്ടിങ് പുനരാരംഭിച്ചു. തിയേറ്റര്‍ റിലീസിനു ശേഷം ഒടിടി പ്ലാറ്റ്‌ഫോമുകളിലും ചിത്രമെത്തുമെന്നാണ് റിപ്പോര്‍ട്ട്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, പോര്‍ച്ചുഗീസ്, കൊറിയന്‍, ടര്‍ക്കിഷ്, സ്പാനിഷ് ഭാഷകളിലും ചിത്രമെത്തുന്നുണ്ട്. ചിത്രത്തിൻറെ എഡിറ്റിംഗ് ശ്രീകർ പ്രസാദും ഛായാഗ്രഹണം കെ കെ സെന്തിൽ കുമാറും നിർവഹിക്കുന്നു. ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിൻറെ നിർമ്മാതാവ്. സംഗീതം: എം.എം. കീരവാണി.

]]>
വീണ്ടും സർപ്രൈസ് രാജമൗലി; ആര്‍.ആര്‍.ആറിൽ കേന്ദ്രകഥാപാത്രമായി ഒലിവിയ മോറസും https://malayalees.ch/rajamouli-introduces-olivia-morris-as-jennifer-of-rrr/ Fri, 29 Jan 2021 12:00:10 +0000 https://malayalees.ch/?p=39321 ഒലിവിയയുടെ പിറന്നാൾ ദിനത്തിൽ ആശംസകളറിയിച്ചുകൊണ്ട് പുറത്ത് വിട്ട സ്പെഷ്യൽ പോസ്റ്ററിലൂടെയാണ് ചിത്രത്തെ സംബന്ധിച്ച പുതിയ വിശേഷം പങ്കുവെച്ചിരിക്കുന്നത്

രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ആര്‍ആര്‍ആര്‍’ ല്‍ ഹോളിവുഡ് തീയേറ്റർ ആർട്ടിസ്റ്റും നടിയുമായ ഒലിവിയ മോറസ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിൻ്റെ റിലീസ് തീയ്യതി പുറത്ത് വിട്ടത്. 2021 ഒക്ടോബർ 13നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ട്വിറ്ററിലൂടെയാണ് സിനിമയുടെ റിലീസ് തീയ്യതി പുറത്ത് വിട്ടത്. 2021 ദസറ റിലീസായാണ് ചിത്രം എത്തുക. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച വളരെ പ്രധാനപ്പെട്ട മറ്റൊരു വിശേഷം കൂടി പങ്ഖുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിലെ നായികമാരിലൊരാളുടെ വിവരമാണ് അണിയറക്കാർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.

ചിത്രത്തിൽ ജൂനിയർ എൻടിആർ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പെയറായിട്ടാണ് ആർആർആർ എന്ന ചിത്രത്തിലെത്തുന്നത്. ഒലിവിയയുടെ പിറന്നാൾ ദിനത്തിൽ ആശംസകളറിയിച്ചുകൊണ്ട് പുറത്ത് വിട്ട സ്പെഷ്യൽ പോസ്റ്ററിലൂടെയാണ് ചിത്രത്തെ സംബന്ധിച്ച പുതിയ വിശേഷം പങ്കുവെച്ചിരിക്കുന്നത്. ഒലിവിയ അഭിനയിക്കുന്ന ആദ്യ ഇന്ത്യൻ ബിഗ്ബജറ്റ് ചിത്രം കൂടിയാണ് ഇത്. ഇതോടെ രാജമൌലി ചിത്രങ്ങളുടെ ആരാധകരും സിനിമാപ്രേമികളുമെല്ലാം അത്യന്തം ആവേശത്തിലായിക്കഴിഞ്ഞു.

സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ബോളിവുഡിലെയും ടോളിവുഡിലേയും പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത്. വൻ മുതൽമുടക്കിലൊരുങ്ങുന്ന സിനിമ ഈ വർഷം തീയേറ്റർ റിലീസിനായി ഒരുങ്ങുകയാണെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നുവെങ്കിലും ഇക്കൊല്ലം തന്നെ സിനിമ പ്രേക്ഷകരിലേക്കെത്തുമെന്ന വിശേഷം അറിഞ്ഞതോടെ ആരാധകർ അത്യന്തം ആവേശത്തിലാണ്.

ചിത്രത്തിലെ കഥാപാത്രങ്ങളായ രാമരാജുവും ഭീമും കൈകോര്‍ത്ത് നിൽക്കുന്ന ചിത്രം ട്വീറ്റ് ചെയ്തുകൊണ്ട് കഴിഞ്ഞ ആഴ്ച ചിത്രത്തിൻ്റെ ക്ലൈമാക്സ് രംഗങ്ങളുടെ ഷൂട്ടിങ് തുടങ്ങിയതായി ടീം അറിയിച്ചിരുന്നു. തങ്ങൾ ആഗ്രഹിച്ചത് നേടാനും രാമരാജുവും ഭീമും ഒന്നിക്കുകയാണെന്നാണ് എന്നായിരുന്നു രാജമൗലി ചിത്രത്തോടൊപ്പം കുറിച്ചത്. ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍, ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍, നിത്യ മേനോൻ തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അഭിനയിക്കുന്നത്.

ഡി വി വി ധനയ്യയാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. ബാഹുബലിയുടെ വമ്പൻ വിജയത്തിനു ശേഷം രാജമൗലി ഒരുക്കുന്ന അടുത്ത ചിത്രമായതിനാൽ തന്നെ സിനിമാ പ്രേമികൾ വലിയ ആകാംക്ഷയിൽ കാത്തിരിക്കുകയാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷുകാര്‍ക്കെതിരെ പട പൊരുതിയ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നിവരുടെ ചരിത്ര കഥയാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് തങ്ങളെന്ന് ആരാധകർ ട്വിറ്ററിലൂടെ വ്യക്തമാക്കുന്നുമുണ്ട്.

300 കോടി രൂപ ചെലവിലാണ് ചിത്രം നിർമ്മിക്കുന്നത്. പൂർണമായും സാങ്കല്‍പിക കഥയാണെങ്കിലും രണ്ട് യഥാർഥ പോരാളികളാണ് ഈ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സ്വാതന്ത്യ സമര സേനാനികളുടെ കഥപറയുന്ന ഈ ചിത്രം ബാഹുബലിയുടെ റെക്കോർഡുകൾ തകർക്കുമോ എന്നാണ് ആരാധകർ ചർച്ച ചെയ്യുന്ന ഇപ്പോഴത്തെ ചൂടേറിയ വിഷയം

]]>