RRR movie – malayalees.ch https://malayalees.ch Malayalam Online News Portal Mon, 15 May 2023 12:05:51 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png RRR movie – malayalees.ch https://malayalees.ch 32 32 ഓസ്കർ അവാർഡ് നേടിയ ‘നാട്ടു നാട്ടു’ ആലപിച്ച രാഹുൽ സിപ്ലിഗഞ്ചിന് 10 ലക്ഷം രൂപ പാരിതോഷികം നൽകും; കോൺഗ്രസ് https://malayalees.ch/telangana-congress-announces-rs-10-lakhs-for-rahul-sipligunj/ Mon, 15 May 2023 12:05:27 +0000 https://malayalees.ch/?p=81264 രാഹുൽ സിപ്ലിഗഞ്ചിന് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് തെലങ്കാന കോൺഗ്രസ്. ഈ വർഷത്തെ മികച്ച ഗാനത്തിനുള്ള ഓസ്കർ അവാർഡ് നേടിയ ‘നാട്ടു നാട്ടു’ എന്ന ഗാനം ആലപിച്ചത് രാഹുൽ ആയിരുന്നു.തെലങ്കാന കോൺഗ്രസ് അദ്ധ്യക്ഷൻ രേവന്ത് റെഡ്ഡിയുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.പ്രിയങ്ക ഗാന്ധി നേരിട്ട് 10 ലക്ഷം രൂപ രാഹുലിന് നൽകുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.

രാജീവ് ഗാന്ധി ക്വിസ് മത്സരങ്ങളുടെ പോസ്റ്റർ പ്രകാശന പരിപാടിയുടെ മുഖ്യാതിഥിയായി പങ്കെടുക്കാൻ എത്തിയതായിരുന്നു രാഹുൽ സിപ്ലിഗഞ്ച്. ഓൺലൈൻ ക്വിസ് മത്സരത്തിന്റെ സമ്മാന വിതരണ ചടങ്ങിൽ പ്രിയങ്ക ഗാന്ധി പങ്കെടുക്കുമെന്നും ആ അവസരത്തിൽ 10 ലക്ഷം രൂപ രാഹുലിന് നൽകുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. സംസ്ഥാനം ഭരിക്കുന്ന ബിആര്‍എസ് സര്‍ക്കാര്‍ രാഹുല്‍ സിപ്ലിഗഞ്ചിനെ വേണ്ട വിധത്തില്‍ ആദരിച്ചില്ലെന്ന് വിമര്‍ശിച്ചതിന് ശേഷമായിരുന്നു രേവന്ത് റെഡ്ഡിയുടെ പ്രഖ്യാപനം.

]]>
ഇന്ത്യയ്ക്ക് ചരിത്ര നിമിഷം; നാട്ടു നാട്ടുവിന് ഒസ്കാർ https://malayalees.ch/oscar-for-india-natu-natu-song-from-rrr-original-songcategory/ Mon, 13 Mar 2023 04:17:49 +0000 https://malayalees.ch/?p=77865 മികച്ച ഒറിജിനൽ സോങ്ങിനുള്ള ഒസ്കർ പുരസ്കാരം ആർആർആർ എന്ന ഇന്ത്യൻ ചിത്രത്തിലെ നാട്ടു നാട്ടുവിന് ലഭിച്ചു. ഇത് ഇന്ത്യയുടെ ചരിത്ര മുഹൂർത്തമാണ്. രാജമൗലിയാണ് ചിത്രം സംവിധാനം ചെയിതിരിക്കുന്നത്. ഗോൾഡൻഗ്ളോബിൽ ഇതേ വിഭാഗത്തിലെ പുരസ്കാരനേട്ടത്തിനും ഗാനം അർഹമായിരുന്നു. ഗോൾഡൻ ഗ്ലോബ് കൂടാതെ ക്രിട്ടിക് ചോയ്‌സ് അടക്കമുള്ള അന്താരാഷ്ട്ര പുരസ്‌കാരപ്പെരുമകളിലും ​ഗാനം നിറഞ്ഞു നിന്നിരുന്നു. നഗോൾ‌ഡൻ ഗ്ളോബ് നേടുന്ന ഇന്ത്യയിലെ ആദ്യത്തെ പ്രാദേശിക ഭാഷാ ചിത്രം എന്ന ഖ്യാതിയും നാട്ടു നാട്ടു ആർആർആറിന് നേടിക്കൊടുത്തിരുന്നു. 

നാട്ടു നാട്ടു രചിച്ചത് ചന്ദ്ര ബോസ് ആണ്. വിഖ്യാത സംഗീത സംവിധായകൻ എം.എം. കീരവാണിയാണ് നാലര മിനിറ്റ് ദൈർഘ്യമുള്ള ഗാനം ചിട്ടപ്പെടുത്തിയത്. കീരവാണിയുടെ മകൻ കാലഭൈരവ, രാഹുൽ സിപ്ലിഗുഞ്ച് എന്നിവരാണ് മുഖ്യ ഗായകർ. സൂപ്പർതാരങ്ങളായ രാം ചരൺ തേജയും ജൂനിയർ എൻ. ടി ആറുമാണ് ഗാനരംഗത്തിൽ അഭിനയിച്ചത്. പ്രേം രക്ഷിത് പത്തൊൻപത് മാസംകൊണ്ടാണ് കോറിയോഗ്രാഫി പൂർത്തീകരിച്ചത്.

യുക്രെയിൻ യുദ്ധം തുടങ്ങും മുമ്പ് പ്രസിഡന്റ് വ്ളാഡിമർ സെലൻസ്‌കിയുടെ ഔദ്യോഗിക വസതിയായ മരിൻസ്‌കി പാലസിന് മുന്നിലാണ് 2021ൽ ഈ ഗാനം ചിത്രീകരിച്ചത്. ഗോൾഡൻ ഗ്ലോബ് പുരസ്‌കാരവും ഓസ്കാറും എആർ റഹ്‌മാൻ ആദ്യമായി ഇന്ത്യയിൽ എത്തിച്ച് പതിനാല് വർഷങ്ങൾക്ക് ശേഷമാണ് ചരിത്രം ആവർത്തിക്കപ്പെടുന്നത്. മികച്ച ഡോക്യുമെൻ്ററി ഷോർട്ട് ഫിലിമിനുള്ള ഓസ്കർ പുരസ്കാരം ഇന്ത്യയ്ക്കാണ് ലഭിച്ചത്. ദി എലിഫൻ്റ് വിസ്പറേഴ്സ് ആണ് മികച്ച ഡോക്യുമെൻ്ററി ഷോർട്ട് ഫിലിമായി തെരഞ്ഞെടുക്കപ്പെട്ടത്. മനുഷ്യനും ആനക്കുട്ടികളുമായുള്ള സ്നേഹബന്ധത്തിന്റെ കഥപറയുന്ന ഡോക്യുമെൻ്ററി ഷോർട്ട് ഫിലിമാണ് ദി എലിഫന്റ് വിസ്പറേഴ്സ്.

ഏറെ പ്രതീക്ഷകളോടെ തന്നെയായിരുന്നു നെറ്റ്ഫ്ലിക്സ് ചിത്രം ദി എലിഫന്റ് വിസ്പറേഴ്സ് മൽസരത്തിനെത്തിയത്. നാൽപ്പത് മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്റ്റി മനുഷ്യനും മൃഗങ്ങളുമായുള്ള ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്. ദ എലിഫന്റ് വിസ്പറേഴ്സിലൂടെ ഗോൺസാൽവസ് തമിഴ്നാട്ടിലെ ഗോത്രവിഭാഗത്തിൽപെട്ട ബൊമ്മൻ ബെല്ല ദമ്പതികളുടെ ജീവിതം പറയുന്നു. കാട്ടിൽ ഉപേക്ഷിക്കപ്പെട്ട ആനക്കുട്ടികൾക്കായി ജീവിതം ഉഴിഞ്ഞുവച്ചവരാണ് ഈ ദമ്പതികൾ. ഇവർ വളർത്തുന്ന ആനക്കുട്ടികളായ രഘുവും അമ്മുവുമാണ് കഥയുടെ കേന്ദ്രബിന്ദു.

മികച്ച ഷോർട്ട് ഫിലിമിനുള്ള ഓസ്‌കര്‍ പുരസ്‌കാരം ആൻ ഐറിഷ് ​ഗുഡ്ബൈ സ്വന്തമാക്കി. മികച്ച ഛായാ​ഗ്രഹണത്തിനുള്ള പുരസ്‌കാരം ജെയിംസ് ഫ്രണ്ടിന് ലഭിച്ചു. മികച്ച സഹനടനുള്ള ഓസ്‌കര്‍ പുരസ്‌കാരം കി ഹൂയി ക്വാനും മികച്ച സഹനടിക്കുള്ള പുരസ്കാരം ജെയ്മി ലീ കേർട്ടസും സ്വന്തമാക്കി. മികച്ച ഡോക്യുമെന്ററി ഫീച്ചർ ഫിലിം നവൽനിയാണ്. മികച്ച മേക്കപ്പ് ആൻഡ് കേശാലങ്കാരം – ദി വെയ്ൽ.

മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ഫിലിമിനുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടിയത് ഗ്വില്ലേമോ ഡെല്‍ ടോറോസ് പിനോക്യോ ആണ്. ഒരു മരപ്പണിക്കാരന്‍ ഒരു മരപ്പാവയെ സൃഷ്ടിക്കുകയും പിതൃവാത്സല്യം കൊണ്ട് അതിന് ജീവന്‍ വയ്പ്പിക്കുകയും ചെയ്ത മനോഹരമായ മുത്തശ്ശിക്കഥയുടെ ദൃശ്യാവിഷ്‌കാരമാണ് ഗ്വില്ലേമോ ഡെല്‍ ടോറോസ് പിനോക്യോ. ഡെല്‍ ടോറോയും മാര്‍ക് ഗുസ്താഫ്‌സണും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഡെല്‍ ടോറോയും പാട്രിക് മകേലും കാല്‍ലോ കൊളോഡിയുമാണ് ചിത്രത്തിന്റെ രചയിതാക്കള്‍.

ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി തിയറ്ററിലാണ് അക്കാദമിക് അവാര്‍ഡ് വിതരണം നടക്കുന്നത്. പ്രശസ്ത ടെലിവിഷന്‍ അവതാരകന്‍ ജിമ്മി കിമ്മലാണ് ചടങ്ങുകളുടെ അവതാരകന്‍. ഇരുപത്തിമൂന്ന് വിഭാഗങ്ങളിലെ ഓസ്‌കാര്‍ അവാര്‍ഡുകളാണ് പ്രഖ്യാപിക്കുന്നത്.

]]>
95-ാം ഓസ്‌കാര്‍: ഇന്ത്യയുടെ പ്രതീക്ഷ വാനോളമുയര്‍ത്തി ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു…’ https://malayalees.ch/rrr-song-nattu-nattu-is-inches-away-from-victory-at-oscars-2023/ Sat, 11 Mar 2023 05:04:48 +0000 https://malayalees.ch/?p=77834 തൊണ്ണൂറ്റിയഞ്ചാം ഓസ്‌കറില്‍ ഇന്ത്യന്‍ പ്രതീക്ഷ വാനോളമുയര്‍ത്തുന്നുണ്ട് ആര്‍ആര്‍ആര്‍ എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിലെ നാട്ടുനാട്ടു എന്ന ഗാനം. ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് പാട്ടിന് നോമിനേഷന്‍ ലഭിച്ചിരിക്കുന്നത്. എ.ആര്‍. റഹ്‌മാന്റെ ജയ് ഹോയ്ക്ക് ശേഷം എം.എം.കീരവാണിയുടെ പാട്ടിലൂടെ മറ്റൊരു ഓസ്‌കര്‍ ഇന്ത്യയിലേക്ക് എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 
അതിര്‍ത്തികള്‍ താണ്ടി പറന്ന രാജമൌലി ചിത്രം ആര്‍ആര്‍ആറിലെ ഈ ഗാനം ഇന്ത്യയുടെ മറ്റൊരു അഭിമാനമായി മാറുകയാണ്. ഗോള്‍ഡന്‍ ഗ്ലോബും ക്രിട്ടിക്‌സ് ചോയ്‌സ് അവാര്‍ഡും കരസ്ഥമാക്കിയ നാട്ടുനാട്ടു ഓസ്‌കര്‍ കൂടി നേടി പട്ടിക തികയ്ക്കുമെന്നാണ് പ്രതീക്ഷ. കനുകുണ്ഡല സുഭാഷ് ചന്ദ്രബോസ് എഴുതി എം എം കീരവാണി ചിട്ടപ്പെടുത്തിയ ഗാനം ദശലക്ഷക്കണക്കിന് ആളുകളാണ് യൂട്യൂബില്‍ ഇതിനോടകം കണ്ടത്. രാഹുല്‍ സിപ്ലിഗഞ്ചിന്റേയും കാലഭൈരവയുടേയും ആലാപനവും ഗാനരംഗത്തിലെ ജൂനിയര്‍ എന്‍ടിആറിന്റെയും റാം ചരണിന്റേയും ചടുലനൃത്തവും ആരാധകരുടെ എണ്ണം കൂട്ടി.

നാട്ടുനാട്ടു ഉള്‍പ്പെടെ 5 ഗാനങ്ങളാണ് അവസാന സാധ്യതാപട്ടികയിലുള്ളത്. ഗ്രാമിയിലും ഗോള്‍ഡന്‍ ഗ്ലോബിലും നോമിനേറ്റ് ചെയ്യപ്പെട്ട ലേഡി ഗാഗയുടെ ഹോള്‍ഡ് മൈ ഹാന്‍ഡ് എന്ന ഗാനം കടുത്ത മത്സരമുയര്‍ത്തി രംഗത്തുണ്ട്. സൂപ്പര്‍താരം ടോം ക്രൂയിസിന്റെ ടോപ്പ് ഗണ്‍-മാവെറിക് എന്ന ചിത്രത്തിനായാണ് ലേഡി ഗാഗ പാട്ട് തയ്യാറാക്കിയത്.

ബ്ലാക്ക് പാന്തര്‍-വാകന്‍ഡ ഫോറെവര്‍ എന്ന ചിത്രത്തിനായി റിഹാനയും സംഘവും ചേര്‍ന്ന് പാടിയ ലിഫ്റ്റ് മി അപ്പാണ് നോമിനേഷന്‍ ലഭിച്ച മറ്റൊരു ഗാനം. എവെരിതിങ് എവെരിവേര്‍ ആള്‍ അറ്റ് വണ്‍സിലെ ദിസ് ഈസ് എ ലൈഫ് എന്ന ഗാനവും ടെല്‍ ഇറ്റ് ലൈക്ക് എ വുമണ്‍ എന്ന സിനിമയിലെ അപ്ലോസ് എന്ന ഗാനവും ആണ് ഒറിജിനല്‍ സോങ് വിഭാഗത്തില്‍ മത്സരിക്കുന്ന മറ്റ് ഗാനങ്ങള്‍. ഓസ്‌കര്‍ ലഭിച്ചാലും ഇല്ലെങ്കിലും അവാര്‍ഡിനായി പരിഗണിക്കപ്പെട്ടതു തന്നെ അഭിമാന നേട്ടമെന്ന് ആര്‍ആര്‍ആര്‍ ടീം ഒന്നടങ്കം പറയുന്നു. ഞായറാഴ്ച ലോസ് ഏഞ്ചല്‍സ് ഡോള്‍ബ് തീയറ്ററിലെ പ്രൌഢഗംഭീരമായ സദസിന് മുന്നില്‍ രാഹുല്‍ സിപ്ലിഗഞ്ചും കാലഭൈരവയും ചേര്‍ന്ന് നാട്ടുനാട്ടു അവതരിപ്പിക്കും. ഗാനത്തിന് തത്സമയ ഓര്‍ക്കസ്‌ട്രേഷന്‍ ഒരുക്കുന്നത് സാക്ഷാല്‍ എം.എം.കീരവാണിയും.

]]>
ജെയിംസ് കാമറൂൺ രണ്ട് തവണ ആർആർആർ കണ്ടെന്ന് രാജമൗലി https://malayalees.ch/james-cameron-rrr-rajamouli/ Mon, 16 Jan 2023 10:14:05 +0000 https://malayalees.ch/?p=74551 ഗോൾഡൻ ഗ്ലോബിൽ തിളങ്ങിയ തെലുങ്ക് ചിത്രം ആർആർആർ ഇതിഹാസ സംവിധായകനായ ജെയിംസ് കാമറൂൺ രണ്ട് തവണ കണ്ടെന്ന് വെളിപ്പെടുത്തൽ. ആർആർആർ സംവിധായകനായ എസ് എസ് രാജമൗലിയാണ് തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ ഇക്കാര്യം അറിയിച്ചത്. കാമറൂൺ ആദ്യം സിനിമ കണ്ട് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടെന്നും ഭാര്യയോടൊപ്പമിരുന്ന് രണ്ടാം തവണയും അദ്ദേഹം സിനിമ കണ്ടു എന്നും രാജമൗലി ട്വീറ്റ് ചെയ്തു. ഗോൾഡൻ ഗ്ലോബ് പുരസ്കാരച്ചടങ്ങിൽ വച്ച് കാമറൂൺ തങ്ങളോട് 10 മിനിട്ട് സംസാരിച്ചു എന്നും അദ്ദേഹം കുറിച്ചു.

ആഗോളതലത്തിൽ തന്നെ തരംഗമായ നാട്ടു നാട്ടു എന്ന ഗാനമാണ് ഗോൾഡൻ ഗ്ലോബിൽ പുരസ്‌കാരത്തിന് അർഹമായത്. മുൻനിര ഗായകരായ ടെയ്‌ലർ സ്വിറ്റ്, റിഹാന്ന എന്നിവരെ കടത്തിവെട്ടിയാണ് ഇന്ത്യൻ ഗാനമായ നാട്ടു നാട്ടു ഒന്നാമത് എത്തിയത്. ടെയ്‌ലർ സ്വിഫ്റ്റിന്റെ കരോലീന, ചാവോ പപ്പ, ലേഡി ഗാഗയുടെ ഹോൾഡ് മൈ ഹാൻഡ്, റിഹാന്നയുടെ ലിഫ്റ്റ് മി അപ്പ് എന്നിവയായിരുന്നു മികച്ച ഗാനത്തിനുള്ള മറ്റ് നോമിനേഷനുകൾ.

]]>
‘ഇന്ത്യക്കൊട്ടാകെ അഭിമാനം’ ‘ആര്‍ആര്‍ആറി’ന്റെ നേട്ടത്തില്‍ അഭിനന്ദനവുമായി മമ്മൂട്ടിയും മോഹൻലാലും https://malayalees.ch/mammotty-and-mohanlal-wish-for-rrr/ Thu, 12 Jan 2023 04:19:36 +0000 https://malayalees.ch/?p=74344 80-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം നേടിയ ചിത്രം ‘ആർആർആറി’ന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനവുമായി മമ്മൂട്ടിയും മോഹൻലാലും. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവര്‍ രാജമൗലി ചിത്രത്തിന്റ അവാര്‍ഡ് നേട്ടത്തില്‍ അഭിനന്ദനവുമായി എത്തി. ഇന്ത്യക്കൊട്ടാകെ അഭിമാനമാണ് ഈ പുരസ്‌കാര നേട്ടമെന്ന് മമ്മൂട്ടിയും മോഹൻലാലും ട്വിറ്ററിൽ കുറിച്ചു.

അര്‍ഹിച്ച അംഗീകാരമാണ് ഒരു ചരിത്ര നാഴികക്കല്ലാണെന്നും മോഹൻലാല്‍ കുറിച്ചു.ഇത് ഇന്ത്യക്ക് അഭിമാനമാണെന്നും മോഹൻലാല്‍ കുറിച്ചു. ലോകം ഇന്ത്യൻ സിനിമയ്‍ക്കായി നിലകൊള്ളുന്നത് കാണുമ്പോള്‍ വലിയ സന്തോഷമുണ്ടെന്നാണ് മമ്മൂട്ടി എഴുതിയത്.

‘ഗോൾഡൻ ഗ്ലോബ് നേടിയ താങ്കളുടെ നാട്ടു നാട്ടു എന്ന ഗാനത്തിന് ചുവടുവെച്ചാണ് ഇന്ന് ഉറക്കമെഴുന്നേറ്റത്’, എന്നാണ് ഷാരൂഖ് ഖാന്റെ പ്രതികരണം. ഇനിയും പുരസ്‌കാരങ്ങൾ നേടി ഇന്ത്യയ്ക്ക് കൂടുതൽ അഭിമാനകരമാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

ഷാരൂഖ് ഖാൻ, ചിരഞ്ജീവി,പ്രഭാസ്, ആലിയ ഭട്ട്, ഹുമ ഖുറേഷി തുടങ്ങി നിരവധിപ്പേരാണ് സിനിമയുടെ നേട്ടത്തിൽ സന്തോഷം പങ്കുവെച്ചെത്തിയത്.ഒറിജിനല്‍ സോംഗിനുള്ള ഗോള്‍ഡൻ ഗ്ലോബ് അവാര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്.

]]>
ഓസ്കറിനൊരുങ്ങിയിറങ്ങി ആർആർആർ ; മികച്ച നടനുള്ള പുരസ്കാരത്തിനായി ജൂനിയർ എൻടിആറും റാം ചരണും മത്സരിക്കും https://malayalees.ch/rrr-oscar-ram-charan-rajamouli-jn-ntr/ Thu, 06 Oct 2022 13:14:06 +0000 https://malayalees.ch/?p=69145 ഈ വർഷം പുറത്തിറങ്ങിയ തെലുങ്ക് സിനിമ ആർആർആർ ഓസ്കർ പുരസ്കാരത്തിൻ്റെ വിവിധ വിഭാഗങ്ങളിൽ അപേക്ഷ സമർപ്പിച്ചു. മികച്ച സിനിമയും സംവിധായകനും അടക്കം പ്രധാന വിഭാഗങ്ങളിലൊക്കെ ആർആർആർ മത്സരിക്കും. ലോസ് ആഞ്ചലസിലെ ചൈനീസ് തീയറ്ററിൽ സിനിമ പ്രദർശിപ്പിച്ചുകൊണ്ടാണ് ആർആർആർ ഓസ്കർ ക്യാമ്പയിൻ ആരംഭിച്ചത്.

മികച്ച സിനിമ, മികച്ച സംവിധായകൻ, മികച്ച നടൻ, നടി, സ്വഭാവനടൻ, മികച്ച തിരക്കഥ, ഒറിജിനൽ സോങ്ങ്, പശ്ചാത്തല സംഗീതം, ചിത്രസംയോജനം, ഛായാഗ്രഹണം, ശബ്ദമിശ്രണം, വിഎഫ്എക്സ് തുടങ്ങിയ പുരസ്കാരങ്ങൾക്കൊക്കെ വേണ്ടി ആർആർആർ മത്സരിക്കും. മികച്ച സംവിധായകനുള്ള പുരസ്കാരത്തിനായി രാജമൗലി മത്സരിക്കുമ്പോൾ മികച്ച നടനുള്ള പുരസ്കാരത്തിനായി ജൂനിയർ എൻടിആറും റാം ചരണും മത്സരിക്കും. ആലിയ ഭട്ട് ആണ് മികച്ച നടിക്കുള്ള പുരസ്കാരത്തിനായി മത്സരിക്കുക. അജയ് ദേവ്ഗൺ മികച്ച സ്വഭാവ നടനുള്ള പുരസ്കാരത്തിനായി മത്സരിക്കും. ‘നാട്ടു നാട്ടു’ എന്ന പാട്ടാണ് മികച്ച ഒറിജിനൽ സോങ്ങിനുള്ള പുരസ്കാരത്തിനായി മത്സരിക്കുക.

ബാഹുബലി 2നു ശേഷം എത്തുന്ന രാജമൗലി ചിത്രം ആയതുകൊണ്ടുതന്നെ വലിയ സ്വീകാര്യതയോടെയാണ് മാർച്ച് 25 ന് ചിത്രം തീയറ്ററുകളിൽ എത്തിയത്. പ്രതീക്ഷിച്ച സാമ്പത്തിക വിജയം നേടുകയും ചെയ്‍തു ചിത്രം. 1920കളുടെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് രാജിനെതിരെ ധീരമായ പോരാട്ടം നടത്തിയ രണ്ട് ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചാണ് ചിത്രം പറയുന്നത്. ജൂനിയർ എൻടിആർ കൊമരം ഭീം ആയും രാം ചരൺ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തിൽ എത്തുന്നത്. ചരിത്രവും ഫിക്ഷനും കൂട്ടിചേർത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

]]>