Royal Challengers Bangalore – malayalees.ch https://malayalees.ch Malayalam Online News Portal Wed, 29 Sep 2021 09:23:01 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Royal Challengers Bangalore – malayalees.ch https://malayalees.ch 32 32 ഇന്ന് രാജസ്ഥാൻ റോയൽസ്- റോയൽ ചലഞ്ചേഴ്സ് പോരാട്ടം; സഞ്ജുവിനും സംഘത്തിനും ജയം അനിവാര്യം https://malayalees.ch/rajasthan-royals-royal-challengers-bangalore/ Wed, 29 Sep 2021 09:22:53 +0000 https://malayalees.ch/?p=50230 ഐപിഎലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. പോയിൻ്റ് പട്ടികയിൽ ഏഴാം സ്ഥാനത്തുള്ള രാജസ്ഥാന് പ്ലേ ഓഫ് സാധ്യത നിലനിർത്തണമെങ്കിൽ ഇന്ന് ജയം അനിവാര്യമാണ്. പട്ടികയിൽ മൂന്നാമതുള്ള ബാംഗ്ലൂർ ഏറെക്കുറെ സുരക്ഷിതരാണെങ്കിലും ഈ കളി ജയിച്ച് പ്ലേ ഓഫ് യാത്ര എളുപ്പമാക്കുകയാവും അവരുടെ ലക്ഷ്യം. ഇന്ത്യൻ സമയം ഇന്ന് രാത്രി 7.30ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം. (rajasthan royals royal challengers)

രണ്ടാം പദത്തിൽ ഏറ്റവും ദുർബലമായ ടീമാണ് രാജസ്ഥാൻ റോയൽസ്. പ്രത്യേകിച്ച് ആഭ്യന്തര പൂൾ വളരെ ദുർബലമാണ്. ഇന്ത്യൻ ദേശീയ ടീമിൽ കളിച്ചവർ ആകെ 2 പേരാണുള്ളത്. സഞ്ജുവും ഉനദ്കട്ടും. രണ്ട് പേരും ചേർന്ന് ആകെ 29 രാജ്യാന്തര മത്സരങ്ങളിൽ മാത്രമാണ് കളിച്ചിട്ടുള്ളത്. ബാറ്റിംഗിൽ സഞ്ജു മാത്രമാണ് സ്ഥിരത പുലർത്തുന്നത്. ഓപ്പണർ യശസ്വി ജയ്സ്വാളും മഹിപാൽ ലോംറോറും ചില നല്ല ഇന്നിംഗ്സുകൾ കളിച്ചു. പിന്നീട് വരുന്നവർ ആരും ഫോമിലല്ല. രാഹുൽ തെവാട്ടിയ, റിയൻ പരഗ്, ലിയാം ലിവിങ്സ്റ്റൺ എന്നിവരൊക്കെ ഫോം കണ്ടെത്താനാവാതെ ബുദ്ധിമുട്ടുകയാണ്. ബൗളിംഗിൽ മുസ്തഫിസുർ റഹ്മാൻ മാത്രമേ ഫോമിലുള്ളൂ. കാർത്തിക് ത്യാഗിയും ചേതൻ സക്കരിയയും ഒറ്റപ്പെട്ട ഭേദപ്പെട്ട പ്രകടനങ്ങൾ നടത്തുന്നുണ്ടെങ്കിലും അതൊന്നും മതിയായതല്ല. മോറിസ് ആവട്ടെ, ബാറ്റിംഗിലും ബൗളിംഗിലും അമ്പേ പരാജയമാണ്.

ആർസിബിക്കെതിരെ മികച്ച റെക്കോർഡ് ഉള്ള ശ്രേയാസ് ഗോപാൽ ഇന്ന് ടീമിലെത്താനിടയുണ്ട്. അങ്ങനെയെങ്കിൽ ഉനദ്കട്ടോ, ത്യാഗി തിരികെ എത്തിയാൽ സക്കരിയയോ പുറത്തിരിക്കും. അതല്ലെങ്കിൽ ക്രിസ് മോറിസിനെ പുറത്തിരുത്തി ഷംസിക്ക് ഇടം നൽകാനും സാധ്യതയുണ്ട്. എവിൻ ലൂയിസും ലിവിങ്സ്റ്റണും ടീമിൽ തുടർന്നേക്കും.

ആർസിബിയ്ക്ക് വലിയ തലവേദനകളില്ല. ഗ്ലെൻ മാക്സ്‌വൽ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ഫോമിലേക്ക് തിരികെയെത്തിയത് ബാംഗ്ലൂരിന് ഏറെ ആശ്വാസം നൽകും. കഴിഞ്ഞ മത്സരത്തിൽ മുംബൈക്കെതിരെ ഇതേ സ്റ്റേഡിയത്തിലാണ് മാക്സ്‌വൽ ഗംഭീര ഓൾറൗണ്ട് പ്രകടനം നടത്തിയത്. കോലി, ദേവ്‌ദത്ത് പടിക്കൽ എന്നിവരും ഫോമിലാണ്. ബൗളിംഗിൽ ജർഷൽ പട്ടേലും യുസ്‌വേന്ദ്ര ചഹാലും മികച്ച ഫോമിലാണ്.

]]>
ബാംഗ്ലൂരിനെ തകര്‍ത്ത് സണ്‍റൈസേഴ്‌സ് ക്വാളിഫയറില്‍ https://malayalees.ch/target-of-132-for-victory-for-hyderabad/ Sat, 07 Nov 2020 04:25:29 +0000 https://malayalees.ch/?p=34640 ഐ.പി.എൽ പ്ലേ ഓഫിലെ എലിമിനേറ്റർ പോരാട്ടത്തിൽ ബാംഗ്ലൂരിനെ തകര്‍ത്ത് സണ്‍റൈസേഴ്‌സ് ക്വാളിഫയറില്. ഒന്നാം എലിമിനേറ്ററില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് ആറ് വിക്കറ്റിനാണ് കോഹ്‌ലിപ്പട തോറ്റത്. തോല്‍വിയോടെ ബാംഗ്ലൂര്‍ ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായി. ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും.

ബാംഗ്ലൂര്‍ ഉയര്‍ത്തിയ 132 റണ്‍സ് വിജയലക്ഷ്യം കെയ്ന്‍ വില്യംസണ്‍ എന്ന ഒറ്റയാള്‍ പട്ടാളത്തിലൂടെയാണ് സണ്‍റൈസ് കൈപിടിയിലാക്കിയത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുത്തു. മൂന്ന് മുൻ നിര വിക്കറ്റുകൾ വീഴ്ത്തിയ ജേസൺ ഹോൾഡറാണ് ബാംഗ്ലൂർ ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. ആകെ മൂന്ന് പേർക്ക് മാത്രമാണ് ബാംഗ്ലൂർ നിരയിൽ മൂന്നക്കം കടക്കാൻ കഴിഞ്ഞത്. 43 പന്തുകളിൽ നിന്നും 56 റൺസെടുത്ത എ.ബി.ഡിവില്ലിയേഴ്സ് മാത്രമാണ് ബാറ്റിംഗ് നിരയിൽ തിളങ്ങിയത്. സണ്‍റൈസേഴ്സിനായി ജേസണ്‍ ഹോള്‍ഡര്‍ മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോള്‍ നടരാജന്‍ രണ്ടുവിക്കറ്റ് വീഴ്ത്തി. നദീം ഒരു വിക്കറ്റ് സ്വന്തമാക്കി.

തുടർച്ചയായി മൂന്ന് മത്സരങ്ങൾ വിജയിച്ചാണ് സൺറൈസേഴ് പ്ലേ ഓഫിലേക്ക് എത്തിയിരിക്കുന്നത്. അതേസമയം, തുടർച്ചയായ തോൽവികൾ ഏറ്റുവാങ്ങി പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായാണ് ബാംഗ്ലൂർ പ്ലേ ഓഫിലെത്തിയത്.

]]>
ബാംഗ്ലൂരിനെ വീഴ്ത്തി ഡല്‍ഹി: പോയന്‍റ് പട്ടികയില്‍ ഒന്നാമത് https://malayalees.ch/delhi-beat-royal-challengers/ Tue, 06 Oct 2020 05:31:57 +0000 https://malayalees.ch/?p=32840 ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഡല്‍ഹി കാപ്പിറ്റല്‍സിന് 59 റണ്‍സ് വിജയം. 197 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂരിന് 9 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഡല്‍ഹിയുടെ നാലാം ജയമാണിത്.

197 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബാംഗ്ലൂരിന്റെ തകര്‍ച്ച മൂന്നാം ഓവറില്‍ തുടങ്ങി. ദേവ്ദത്ത് പടിക്കല്‍ 4 റണ്‍സിന് പുറത്ത്. കോ‌ഹ്‍ലിയൊഴികെ മറ്റാരും ചലഞ്ച് ഏറ്റെടുക്കാന്‍ ശ്രമിച്ചതുപോലുമില്ല. ബാഗ്ലൂരിനായി നായകന്‍ 43 റണ്‍സെടുത്തു.

റബാദയ്ക്ക് മുന്നില്‍ വാലറ്റം തകര്‍ന്നതോടെ പോരാട്ടം 137 റണ്‍സിന് അവസാനിച്ചു, റബാദ നാല് വിക്കറ്റെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി കാപ്പിറ്റല്‍സിന് 53 റണ്‍സെടുത്ത മാര്‍കസ് സ്റ്റോയിനിസും 42 റണ്‍സെടുത്ത പ്രിഥ്വിഷായുമാണ് മികച്ച സ്കോര്‍ സമ്മാനിച്ചത്.

]]>
മുംബെെ വീണു: സൂപ്പര്‍ ഓവറില്‍ ബംഗളൂരുവിന് ജയം https://malayalees.ch/royal-challengers-beat-mumbai-super-over/ Tue, 29 Sep 2020 04:28:50 +0000 https://malayalees.ch/?p=32462 ടോസ് നേടി ബം​ഗളുരുവിനെ ബാറ്റിങ്ങിനയച്ച മുംബെെയുടെ കണക്കു കൂട്ടലുകൾ തെറ്റിക്കുന്ന തരത്തിലായിരുന്നു ഓപ്പണർമാരായ ദേവ്‍ദത്തും ഫിഞ്ചും ബാറ്റ് വീശിയത്.

സൂപ്പർ ഓവറിൽ മുംബെെയെ വരിഞ്ഞ് കെട്ടിയ ബം​ഗളുരു, നവ്‍ദീപ് സെെനിയുടെ ഉ​ഗ്രൻ ബോളിൽ മുംബെെ പോരാട്ടം ഏഴ് റൺസിൽ ഒതുക്കി. ബം​ഗളുരുവിനായി മറുപടി ബാറ്റിങ്ങിനിറങ്ങിയ കോഹ്‍ലിയും ഡിവില്ലിയേസും അവസാന ബോളിൽ ലക്ഷ്യം കാണുകയായിരുന്നു.

ടോസ് നേടി ബം​ഗളുരുവിനെ ബാറ്റിങ്ങിനയച്ച മുംബെെയുടെ കണക്കു കൂട്ടലുകൾ തെറ്റിക്കുന്ന തരത്തിലായിരുന്നു ഓപ്പണർമാരായ ദേവ്‍ദത്തും ഫിഞ്ചും ബാറ്റ് വീശിയത്. ആദ്യ വിക്കറ്റിൽ 81 റൺസാണ് ഇരുവരും സ്കോർബോർഡിൽ കൂട്ടിച്ചേർത്തത്. നായകൻ കോഹ്‍ലി മൂന്ന് റൺസെടുത്ത് പുറത്തായി. റോയൽ ചലഞ്ചേസിനായി ദേവ്‍ദത്തും (40 പന്തിൽ നിന്ന് 54) ഫിഞ്ചും (35 പന്തിൽ നിന്ന് 52) ഡിവില്ലിയേഴ്സും (24 പന്തിൽ നിന്ന് 55 നോട്ടൗട്ട്) അർധ സെഞ്ച്വറി നേടി. മുംബെെക്കായി ട്രൻഡ് ബോൾട്ട് രണ്ട് വിക്കറ്റെടുത്തു.

മറുപടി ബാറ്റിങ്ങില്‍ മുംബെെക്കായി കത്തിക്കയറിയ ഇശാൻ കിഷന്റെ വെടിക്കെട്ട് പ്രകടനമായിരുന്നു മുംബെെ നിരയുടെ നട്ടെല്ല്. 58 പന്തിൽ നിന്ന് 99 റൺസെടുത്ത കിഷൻ 9 സിക്സും രണ്ട് ഫോറുമാണ് പറത്തിയത്. കളി ജയിക്കാൻ അഞ്ച് റൺസകലെ ഉഡാനയുടെ പന്തിൽ ദേവ്‍ദത്ത് പടിക്കൽ പിടിച്ച് പുറത്താവുകയായിരുന്നു കിഷൻ. നായകൻ രോഹിത് ശർമ എട്ട് റൺസിന് പുറത്തായി. ഹർദിക് പാണ്ഡ്യ 15 റൺസെടുത്തു.

]]>
തകര്‍ന്നടിഞ്ഞ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ https://malayalees.ch/kings-eleven-punjab-beats-royal-challenge-bangalore/ Fri, 25 Sep 2020 04:58:14 +0000 https://malayalees.ch/?p=32305 ഐ.പി.എല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ തകര്‍ന്നടിഞ്ഞ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ 97 റണ്‍സിനാണ് ബാംഗ്ലൂര്‍ പരാജയപ്പെട്ടത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയര്‍ത്തിയ 207 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂര്‍ 17 ഓവറില്‍ 109 റണ്‍സിന് ഓള്‍ഔട്ടായി.

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബാംഗ്ലൂരിന്റെ പേരുകേട്ട ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുകയായിരുന്നു. നാലു റണ്‍സ് എടുക്കുന്നതിനിടെ ദേവദത്ത് പടിക്കല്‍ (1), ജോഷ് ഫിലിപ്പ് (0), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (1) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായ ബാംഗ്ലൂരിന് തുടര്‍ന്ന് ആരോണ്‍ ഫിഞ്ചിനെയും (20) എബി ഡിവില്ലിയേഴ്‌സിനെയും (28) നഷ്ടമായി.

27 പന്തില്‍ ഒരു സിക്‌സും രണ്ടു ഫോറുമടക്കം 30 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറാണ് ബാംഗ്ലൂര്‍ നിരയിലെ ടോപ് സ്‌കോറര്‍. ശിവം ദുബെ (12), ഉമേഷ് യാദവ് (0), സെയ്‌നി (6), ചാഹല്‍ (1) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. പഞ്ചാബിനായി രവി ബിഷ്‌ണോയ്, മുരുകന്‍ അശ്വിന്‍ എന്നിവര്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. പഞ്ചാബിനായി ബിഷ്‌ണോയിയും എം.അശ്വിനും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിന്റെ സെഞ്ചുറി പ്രകടനത്തിലൂടെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തു. 62 പന്തില്‍ നിന്ന് സെഞ്ചുറി തികച്ച രാഹുല്‍ 69 പന്തുകള്‍ നേരിട്ട് ഏഴു സിക്സും 14 ഫോറുമടക്കം 132 റണ്‍സോടെ പുറത്താകാതെ നിന്നു. ഐ.പി.എല്ലില്‍ രാഹുലിന്റെ രണ്ടാം സെഞ്ചുറിയാണിത്.

]]>