Rosshan Andrrews – malayalees.ch https://malayalees.ch Malayalam Online News Portal Sat, 12 Nov 2022 12:07:15 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Rosshan Andrrews – malayalees.ch https://malayalees.ch 32 32 വിജയം ആഘോഷിക്കുന്നതുപോലെ പരാജയങ്ങളും സ്വീകരിക്കണം: റോഷന്‍ ആന്‍ഡ്രൂസ്… https://malayalees.ch/roshan-andrews-says-that-it-is-better-to-accept-failures-as-successes/ Sat, 12 Nov 2022 11:57:46 +0000 https://malayalees.ch/?p=71185 സിനിമയില്‍ 17 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. സമൂഹമാധ്യമത്തിൽ പങ്കുവച്ച കറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവച്ചത്. വിജയം ആഘോഷിക്കുന്നത് പോലെ തന്നെ പരാജയങ്ങളെ സ്വീകരിക്കുന്നത് നല്ലതാണെന്നു പറഞ്ഞ റോഷൻ അടുത്ത സിനിമയെക്കുറിച്ചുള്ള വിവരങ്ങളും സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു.

‘‘ഈ പോസ്റ്റിന് നന്ദി. കഴിഞ്ഞ 17 വര്‍ഷമായി എന്നെയും എന്റെ സിനിമകളെയും പിന്തുണയ്ക്കുന്നതിനും നന്ദി. വിജയവും പരാജയവും ഗെയിമിന്റെ ഭാഗമാണ്. നമ്മള്‍ നമ്മുടെ വിജയത്തെ ആഘോഷിക്കുന്നത് പോലെ തന്നെ പരാജയങ്ങളെ സ്വീകരിക്കുന്നതും എപ്പോഴും നല്ലതാണ്. ഞാന്‍ തിരിച്ച് വരും. എന്റെ അടുത്ത ചിത്രം മാര്‍ച്ചില്‍ ആരംഭിക്കുകയാണ്. ബോബി-സഞ്ജയ്, ഹുസൈന്‍ ദലാല്‍ എന്നിവരാണ് തിരക്കഥ. സിദ്ധാര്‍ത്ഥ് റോയ് കപൂര്‍ നിർമാണവും.’’–റോഷൻ ആൻഡ്രൂസ് പറഞ്ഞു.

നിവിന്‍ പോളി കേന്ദ്ര കഥാപാത്രമായ സാറ്റര്‍ഡേ നൈറ്റ്‌സാണ് അവസാനമായി റിലീസ് ചെയ്ത റോഷന്‍ ആന്‍ഡ്രൂസ് ചിത്രം. 

]]>