Ropeway – malayalees.ch https://malayalees.ch Malayalam Online News Portal Sat, 23 Oct 2021 09:54:15 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Ropeway – malayalees.ch https://malayalees.ch 32 32 പി വി അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ പേരിലുള്ള തടയണ; റോപ്‍വെ പൊളിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് https://malayalees.ch/notice-to-demolish-ropeway-in-the-name-of-pv-anvars-father-in-law/ Sat, 23 Oct 2021 09:53:27 +0000 https://malayalees.ch/?p=51441 പി വി അൻവർ എംഎൽഎയുടെ ഭാര്യാ പിതാവ് നിയമ വിരുദ്ധമായി കെട്ടിയ റോപ് വേ പൊളിക്കാൻ പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്. 15 ദിവസത്തിനകം റോപ്‍വെ പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം ഊർങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിയാണ് പി വി അൻവർ എംഎൽഎയുടെ ഭാര്യാപിതാവ് അബ്ദുൾ ലത്തീഫിന് നോട്ടീസ് നൽകിയത്.

റോപ്‍വെ പൊളിച്ചു നീക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപെട്ട് നിലമ്പൂർ സ്വദേശി എം പി വിനോദ് നേരത്തെ നിരവധി പരാതികൾ നൽകിയിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല. തുടർന്നാണ് വിനോദ് പഞ്ചായത്ത് ഓംബുഡ്സ്മാനെ സമീപിച്ചത്. നിയമവിരുദ്ധമായി കെട്ടിയ തടയണ സമീപത്തെ ആദിവാസി കുടുംബങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നാണ് പരാതിയിൽ പറയുന്നത്.

അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കി നവംബർ 30തിന് റിപ്പോർട്ട് ചെയ്യണമെന്ന ഓംബുഡ്സ്മാൻ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് നടപടി. സമയ പരിധിക്കുള്ളിൽ പൊളിച്ചു നീക്കിയില്ലെങ്കിൽ പഞ്ചായത്ത് ചിലവിൽ പൊളിച്ചു നീക്കുമെന്നും ഈ തുക ഉടമയിൽ നിന്ന് ഈടാക്കുമെന്നും ഉത്തരവിലുണ്ട്.

]]>
ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ റോപ് വേ റോത്തക്കിൽ https://malayalees.ch/indias-highest-rope-way-at-himachal-pradesh/ Wed, 07 Oct 2020 04:48:34 +0000 https://malayalees.ch/?p=32897 അടൽ ടണലിന് പിന്നാലെ ഇന്ത്യയിലെ ദൈർഖ്യമേറിയ റോപ് വേയും റോത്തക്കിൽ. 8.1 കിലോമീറ്റർ ദൈർഘ്യമുള്ളതാകും റോപ് വേ. ഒരു മണിക്കൂറിൽ 1500 പേർക്ക് യാത്ര ചെയ്യാൻ പാകത്തിലാണ് റോപ് വേ.

ലേമണാലി പാതയിൽ അടൽ ടണലിനപ്പുറവും അത്ഭുതങ്ങൾ കാത്തിരിക്കുകയാണ്. ഇന്ത്യയിലെ ദൈർഖ്യമേറിയ റോപ് വേ റോത്തക്കിൽ യാഥാർത്ഥ്യമാകും. 8.1 കിലോമീറ്റർ ദൈർഘ്യമുള്ളതാകും നിർദ്ധിഷ്ട റോപ് വേ. ഒരു മണിക്കൂറിൽ റോപ് വേയിലൂടെ 1500 പേർക്ക് യാത്ര ചെയ്യാം. 2024 ൽ ആകും റോപ് വേ കമ്മീഷൻ ചെയ്യുക.

540 കോടി ചെലവുവരുന്ന പദ്ധതിക്ക് പ്രവർത്തനാനുമതിയായി. റോത്തക് റോപ് വേയുടെ മേൽനോട്ടത്തിൽ പിപിപി വ്യവസ്ഥയിലാണ് റോപ് വേ നിർമ്മാണം. ഹിമാചൽപ്രദേശ് സർക്കാരും കേന്ദ്രസർക്കാരും സംയുക്തമായാണ് റോപ് വേ നിർദേശിച്ചതെന്ന് റോത്തക് റോപ് വേ മാനേജിംഗ് ഡയറക്ടർ അമിതാബ് ശർമ്മ അറിയിച്ചു.

മണാലിയുടെ ആകാശക്കാഴ്ചകൾ പകർന്നു നൽകുന്ന റോപ് വേ വരുമ്പോൾ വിനോദ സഞ്ചാരത്തിന് അത് വലിയ നേട്ടമകും നൽകുകയെന്നാണ് പ്രതീക്ഷ.

]]>